FLASH

കർണാടകയിൽ ഇന്ന് 1001 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1001 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1465 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.68%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1465 ആകെ ഡിസ്ചാര്‍ജ് : 2834741 ഇന്നത്തെ കേസുകള്‍ : 1001 ആകെ ആക്റ്റീവ് കേസുകള്‍ : 23419 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 36374 ആകെ പോസിറ്റീവ് കേസുകള്‍ : 2894557 ഇന്നത്തെ പരിശോധനകൾ…

അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങി മൂന്ന് വയസ്സുകാരൻ

ബെംഗളൂരു: അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ നഗരത്തിലെ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ച് സെന്റി മീറ്ററോളം വലിപ്പമുള്ള വിഗ്രഹമാണ് മൂന്ന് വയസ്സുകാരൻ വിഴുങ്ങിയത്. കളിക്കുന്നതിനിടെയാണ് കുട്ടി വിഗ്രഹംവിഴുങ്ങിയത്. ഇതോടെ കുട്ടിയ്ക്ക് കടുത്ത നെഞ്ചുവേദനയും ഉമിനീര് ഇറക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ കുട്ടിയുടെ കഴുത്തിന്റേയും നെഞ്ചിന്റേയും എക്‌സ്‌റേ എടുത്തു. എക്‌സറേ ഫലത്തിൽ കുട്ടിയുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഗണേശ വിഗ്രഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് എൻഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് വിഗ്രഹം പുറത്തെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്…

നാളെ മുതല്‍ കോളജുകള്‍ തുറക്കും; വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം

ബെംഗളൂരു: സംസ്ഥാനത്ത് നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന് മാസത്തിന് ശേഷമാണ് കോളജുകള്‍ തുറക്കാനുള്ള തീരുമാനം. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു. ഡിഗ്രി – പിജി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍  ജൂണ്‍ 28 ന് ആരംഭിച്ചതായി ഡെപ്യൂട്ടി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസം തന്നെ 94,000 കുട്ടികള്‍ക്ക്…

കേരളത്തിൽ ഇന്ന് 17,466 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 15,247 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,466 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂർ 884, കോട്ടയം 833, കാസർഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,…

കേരളത്തിൽ വീണ്ടും സിക വൈറസ് ബാധ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പതുകാരിക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 46 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവിൽ രോഗികളായിട്ടുള്ളത്. ഹോം ഉയരന്റീനിൽ ആണെന്നും എല്ലാ രോഗ ബാധിതരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് മഴക്കെടുതിയിൽ 9 മരണം

ബെംഗളൂരു: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി, 3 പേരെ കാണാതായി. വടക്കൻ ഗ്രാമങ്ങളിലും തീരദേശ ജില്ലകളിലും മഴ രൂക്ഷമായതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു തുടങ്ങി. ബെൽഗാവിയിൽ ഒഴുക്കിൽ പെട്ട് മരിച്ച 12 കാരിയുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ബെംഗളൂരു – മംഗളുരു ദേശിയ പാത ഉൾപ്പടെ പല റോഡുകളും താത്കാലികമായി അടച്ചു. കുടകിലെ പ്രധാന റോഡുകൾ വെള്ളത്തിലായി. ഇനിയും അഞ്ചു ദിവസങ്ങൾക്കൂടി സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം 131…

നഗരത്തിലെ സി.വി രാമൻ നഗറിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു

ബെംഗളൂരു: നഗരത്തിലെ സി.വി രാമൻ നഗറിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും അതേപോലെ കോവിഡ് ക്ലസ്റ്ററുകളും രൂപപ്പെടുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. സി.വി രാമൻ നഗറിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിലെ അംഗങ്ങൾ അവരുടെ വാർഡുകളിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ഡെൽറ്റ വേരിയന്റ് കേസുകളാണോ ഈ വാർഡുകളിൽ നിന്ന് റിപ്പോർട്ട് ചെയ്തതെന്ന് സംശയിക്കുന്നതായും അറിയിച്ചു. തിപ്പാസന്ദ്രയിലെയും കഗ്ഗദാസപുരയിലെയും വർദ്ധിച്ചുവരുന്ന കേസുകൾ ചർച്ചാവിഷയമായി മാറിയെന്ന് ചില താമസക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബി‌.ബി‌.എം‌.പി വാർ‌ റൂം ബുള്ളറ്റിൻ‌ ഈ വാർ‌ഡിനെ ‘ടോപ്പ് 10’ വിഭാഗത്തിൽ‌…

ഓല ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ സർക്കാർ ഉത്തരവ്

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഓല ക്യാബിനു ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ ഗതാഗത വകുപ്പ് നോട്ടീസ് നൽകി. 2016 ലെ കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ നിയമ പ്രകാരം അനുവദിച്ച ലൈസൻസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതായി ചൂണ്ടി കാട്ടിയാണ്  സർക്കാർ നോട്ടീസ് നൽകിയത്. ക്യാബുകളുടെ നിലവിലെ സേവനങ്ങൾ നിർത്താനും ലൈസൻസ് പുതുക്കിയതിനു ശേഷം മാത്രം സർവീസ് പുനരാരംഭിക്കാനുമാണ് നോട്ടീസിൽ പറയുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എന്നാൽ 2017-ലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഇറക്കിയ ഉത്തരവ്…

കീശ കാലിയാകാതെ സഞ്ചി നിറയെ ഇനി കേരളത്തിൽ മാത്രം ലഭിക്കുന്ന പച്ചക്കറികളും തനതു വീട്ടുസാധനങ്ങളും മറ്റു നിത്യോപക സാധനങ്ങളും ബെംഗളൂരുവിൽ..

ബെംഗളൂരു: ഏതു നാട്ടിൽ പോയാലും മലയാളികളുടെ ശീലങ്ങൾ മാറില്ല. പ്രെത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. ബെംഗളൂരുവിലെ മലയാളികൾക്ക് വേണ്ട നാടൻ പച്ചക്കറികൾ മുതൽ നാടൻ പലഹാരങ്ങൾ, വീട്ടുപകരണ സാധനങ്ങൾ, ഹൈ ക്വാളിറ്റി സ്‌പൈസസ് എന്ന് വേണ്ട മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാ ട്രഡീഷണൽ, ഓതെന്റിക് വസ്തുക്കളും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇപ്പൊ ഇതാ നടുമുറ്റം എന്ന നഗരത്തിരിലെ ഏറ്റവും വലിയ കേരള സ്റ്റോറിൽ ലഭ്യമാണ്. ഹൊറമാവു അഗരയിൽ തുടങ്ങിയ നടുമുറ്റം, ഇന്നിതാ ഒരു ശാഖ ബാനസ്വാഡിയിലും തുറന്നിരിക്കുന്നു. മലയാളികളുടെ എല്ലാ പിന്തുണയുമായി അവർ ഒരു വർഷം…

ഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമം; പോലീസുകാർക്കെതിരെ കേസ്

ബെംഗളൂരു: ഇന്റീരിയർ ഡിസൈനർ ആയ സുദീപിനെതിരെയുള്ള വഞ്ചന കുറ്റം ഒത്തുതീർപ്പാക്കാൻ ഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) കേസ് എടുത്തു. സുദീപ് ജോലി പൂർത്തിയാക്കാതെ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയുടെ പേരിലാണ് സുദീപിനെയും ഭാര്യയെയും വൈറ്റ് ഫീൽഡ് സൈബർ ക്രൈം സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഇന്റീരിയർ ഡിസൈനിങ് ജോലി പൂർത്തിയാക്കാൻ താൻ തയ്യാറാണെന്നും സുദീപ് പറഞ്ഞു. പക്ഷെ ഇൻസ്‌പെക്ടർ രേണുക തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണി പെടുത്തിയതായും പത്തു ലക്ഷം രൂപ കൈക്കൂലി…

1 2
[metaslider id="72989"]