FLASH

സംസ്ഥാനമൊട്ടാകെ കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ സമിതി (കെഎസ്എൻ‌ഡി‌എം‌സി) ശനിയാഴ്ച സംസ്ഥാനത്തൊട്ടാകെ മഴ പെയ്യുമെന്ന് അറിയിച്ചു. തീരദേശ കർണാടകയിൽ കനത്ത മഴക്കും മാൽനാട് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ പ്രദേശം അതുപോലെ തെക്കേ കർണാടകയിലെയും, വടക്കേ കർണാടകയിലെയും ജില്ലകളിൽ വളരെ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. വടക്കൻ കർണാടകയിലെ ബിദാർ, കലാബുരാഗി, റൈച്ചൂർ, ബാഗൽകോട്ട്, ബെലഗാവി എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

കർണാടകയിൽ ഇന്ന് 1869 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2816013 ഇന്നത്തെ കേസുകള്‍ : 1869 ആകെ ആക്റ്റീവ് കേസുകള്‍ : 30082 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36121 ആകെ പോസിറ്റീവ് കേസുകള്‍ : 2882239 ഇന്നത്തെ പരിശോധനകൾ…

കേരളത്തിൽ ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13,197 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്.…

നഗരത്തിലെ റോഡുകളിൽ ഇനി കുണ്ടും കുഴികളും ഉണ്ടാകില്ല

ബെംഗളൂരു: കുണ്ടും കുഴികലുമില്ലാത്ത നഗരം എന്ന നഗരവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കണ്ണൂരിൽ അസ്ഫാൽറ്റ് ബാച്ച് മിക്സിംഗ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ബ്രുഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുതിയ കരാറുകാരെ നിയോഗിച്ചു. ബി.ബി.എം.പിയും പ്ലാന്റ് ഓപ്പറേറ്ററും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഈ പ്ലാന്റിലെ ജോലികൾ ഈ വർഷം മാർച്ചിൽ നിർത്തിവച്ചിരുന്നു. പുതിയ കരാറുകാരനായ ജെ.എം.സി കൺസ്ട്രക്ഷൻസ് എന്ന കമ്പനി പ്ലാന്റ് പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും, ബി‌ബി‌എം‌പി കണ്ടെത്തിയ കുഴികൾ നിറയ്ക്കുക. ടെണ്ടർ വ്യവസ്ഥ അനുസരിച്ച്, കമ്പനിയും, കമ്പനിയുടെ ലോറികളുംമറ്റു സാധന സാമഗരികളും പരിപാലിക്കുകയും…

നന്ദി ഹിൽസിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ബെംഗളൂരു: തിങ്കളാഴ്ച മുതൽ നന്തി ഹിൽസിലേക്ക് പോകുന്ന സന്ദർശകരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താൻ ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിലവിൽ 310 കാറുകൾക്കും 550 ബൈക്കുകൾക്കും കുന്നിൻ മുകളിൽ പാർക്കിംഗ് സ്ഥലം ലഭ്യമാണ്. പാൻഡെമിക് സമയത്ത് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയാണ് ഈ പുതിയ നിയമം. ഓരോ വർഷവും ശരാശരി 1 കോടി സന്ദർശകരാണ് നന്ദി ഹിൽസ് കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 6,500 രൂപ മാസ്ക് ധരിക്കാത്തതിന് സന്ദർശകരിൽ നിന്ന് പിഴയായി പിരിച്ചെടുത്തിട്ടുണ്ട്. വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ച് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള…

വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

ബെംഗളൂരു: നെലമംഗലക്കടുത്തുള്ള വിശ്വേശ്വരപുരയിലെ വീടിനുള്ളിൽ വൃദ്ധന്റെയും ഭാര്യയുടെയും മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തി. വിശ്വേശ്വരപുര നിവാസികളായ മുനിയപ്പ (60), ഭാര്യ ലക്ഷ്മമ്മ (55) എന്നിവരെയാണ് വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുനിയപ്പ ഉന്തു വണ്ടിയിൽ ധാന്യങ്ങൾ വിറ്റായിരുന്നു ജീവിച്ചിരുന്നത്. ജൂലൈ 11 നാണ് അയൽവക്കക്കാർ ഈ ദമ്പതികളെ അവസാനമായി കണ്ടത്. വ്യാഴാഴ്ച ഇവരുടെ വീട്ടിൽ നിന്ന് അസഹനീയമായ ദുർഗന്ധം വന്നതിനാൽ അയൽക്കാർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്, തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ലക്ഷ്മമ്മയ്ക്ക് ക്യാൻസർ ബാധിച്ചിരുന്നെന്നും അവർക്കുള്ള…

സഹോദരി ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: ദോഡബല്ലാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 28 കാരനായ യുവാവിനെയും സുഹൃത്തിനെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ദോഡബല്ലാപൂരിലെ താമസക്കാരനായ വെങ്കിടേഷ് (28), കൂട്ടുകാരൻ നിരഞ്ജൻ (27) എന്നിവരാണ് അറസ്റ്റിലായത്. കദിരനഹള്ളിയിലെ ഒരു ഫാമിൽ വെച്ച് മെക്കാനിക്കായ നവീൻ (30) എന്നയാളെ യാണ് ഞായറാഴ്ച ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. വഴിയാത്രക്കാരാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. ദൊഡാബള്ളാപൂർ റൂറൽ പോലീസ് കൊലപാതകക്കേസിൽ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ട നവീൻ, വെങ്കടേഷിന്റെ അനുജത്തി ഗായത്രിയെ വിവാഹം…

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു കേരളത്തിലേക്ക് യാത്രചെയ്യാൻ ഇളവ്.

ബെംഗളൂരു: കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു കേരള സർക്കാർ. ഏതെങ്കിലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കത്തിന്റെ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും കോവിഡ് ജാഗ്രത പാസ്സിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടെ കൈവശം കരുതിയാൽ മതിയാകും. പലപ്പോഴും പലവിധ ആവശ്യങ്ങൾകുമായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നിരിക്കെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ്…

ഓല യൂബർ ഓഫീസുകളിൽ മിന്നൽ റൈഡ്

ബെംഗളൂരു: ഓല, ഉബർ എന്നീ ഓൺലൈൻ ടാക്സി സേവന ദാതാക്കളുടെ ഓഫീസുകളിൽ ഗതാഗത വകുപ്പ് റെയ്ഡ് നടത്തി. പരിശോധന നടത്താൻ വകുപ്പ് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ശനിയാഴ്ചയും പരിശാധന തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോറമംഗലയിലെ ഓല ഓഫീസിലും മുരുകേഷ്‌പാളയയിലെ ഊബർ ഓഫീസിലും റെയ്ഡ് നടത്തിയതായി അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ ഇൻഷുറൻസ്, പൊലൂഷൻ, മറ്റു അനുമതി പത്രങ്ങൾ തുടങ്ങിയവ ഓരോ മൂന്നുമാസം കൂടുമ്പോഴും ആർടിഒയ്ക്ക് സമർപ്പിക്കണം എന്നാൽ ഈ സ്ഥാപനങ്ങൾ അത് കൃത്യമായി പാലിച്ചില്ല. അതോടൊപ്പം എച്.എസ്.ആർ ലേയൗട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന യൂബർ ഓഫീസ്…

ശബരിമല നട ഭക്തർക്കായി തുറന്നു

കർക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തർക്ക് ദര്‍ശന സൗകര്യവും ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് ദിവസേന ദര്‍ശനം നടത്താം. ആദ്യ അഞ്ചു ദിവസത്തെ ശബരിമല ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്ട്രറേഷൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും അല്ലെങ്കിൽ കഴിഞ്ഞ 48 മണിക്കൂറുകൾക്കുള്ളിൽ പരിശോധന നടത്തിയ  ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുമതി. പ്രത്യേക മെഡിക്കല്‍ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് പമ്പയിലും…

1 2
[metaslider id="72989"]