FLASH

ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രി കാല കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

ബംഗളുരു : കുറഞ്ഞ സമയം കൊണ്ട് ബാംഗ്ലൂർ എത്തിച്ചേരുന്ന കോഴിക്കോട് ഡിപ്പോയുടെ നൈറ്റ്‌ ഫോറെസ്റ്റ് പാസ്സ് ഉള്ള ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് നാളെ ശനിയാഴ്ച 17/07/21 മുതൽ പുനരാരംഭിക്കുന്നു. കേരള ആർ ടി സിയുടെ മാനേജിങ് ഡയറക്ടർ ശ്രി ബിജു പ്രഭാകരൻ ഐ എ എസ് ന്റെ നിരന്തരമായ പ്രയത്നങ്ങൾക്കൊടുവിലാണ് ഇരു സർക്കാരിന്റെയും അനുമതി ലഭിച്ചത്. കോഴിക്കോട് നിന്നും രാത്രി 10:03 ന് ബസ് പുറപ്പെടും. ◾️10:03PM കോഴിക്കോട്  ◾️11:29PM കൽപറ്റ  ◾️11:54PM സുൽത്താൻബത്തേരി  ◾️02:29AM മൈസൂർ  ◾️05:00AM ബാംഗ്ലൂർ  ബാംഗ്ലൂർ…

ചർച്ച് സ്ട്രീറ്റിലെ വാഹന വിലക്ക് നീക്കി

ബെംഗളൂരു: നഗരത്തിലെ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ നിലനിന്നിരുന്ന വാഹന ഗതാഗതത്തിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീക്കിയതായി ട്രാഫിക് അധികൃതർ അറിയിച്ചു. ക്ലീൻ എയർ സംരംഭത്തിന് കീഴിൽ നഗര ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും മുന്നോട്ടുവച്ച അപേക്ഷയിൽ ആണ് വാരാന്ത്യങ്ങളിൽ ചർച്ച് സ്ട്രീറ്റിൽ വാഹന സഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയിരുന്നത്. ശുദ്ധമായ ചലനാത്മകതയെ പുനരുജ്ജീവിപ്പിക്കുക, ആളുകളെയും സുസ്ഥിരമായ പെരുമാറ്റങ്ങളെയും കേന്ദ്രീകരിച്ചുള്ള തെരുവുകളുടെ ഗുണപരമായ സ്വാധീനം പ്രകടമാക്കുക എന്നിവ ലക്‌ഷ്യം വെച്ചാണ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തു കനത്ത മഴക്കും കാറ്റിനും സാധ്യത; കൊടഗിൽ നാളെ റെഡ് അലെർട്

ബെംഗളൂരു: കൊടഗ് ജില്ലാ ഭരണകൂടം വെള്ളിയാഴ്ച ഓറഞ്ച് അലേർട്ടും ശനിയാഴ്ച റെഡ് അലേർട്ടും ഞായറാഴ്ച ഓറഞ്ച് അലേർട്ടും അടുത്ത തിങ്കളാഴ്ച യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ നാല് ദിവസമായി തീരദേശ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴയെത്തുടർന്ന് കുക്കെ സുബ്രഹ്മണ്യയിലെ കുമാരധാര നദി അപകടനിരപ്പിന് മുകളിലൂടെ ഒഴുകുകയാണ്. കൊടഗു, ശിവമോഗ, ചിക്കമഗളൂർ, മൈസുരു, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ബുധനാഴ്ച രാത്രി കനത്ത മഴ റിപ്പോർട്ട് ചെയ്തതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻ‌ഡി‌എം‌സി) അറിയിച്ചു. മൂന്ന് സംവിധാനങ്ങളുടെ സ്വാധീനത്തിൽ…

കർണാടകയിൽ ഇന്ന് 1806 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1806 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2748 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.18%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2812869 ഇന്നത്തെ കേസുകള്‍ : 1806 ആകെ ആക്റ്റീവ് കേസുകള്‍ : 31399 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36079 ആകെ പോസിറ്റീവ് കേസുകള്‍ : 2880370 ഇന്നത്തെ പരിശോധനകൾ…

ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം

Covid Karnataka

ബെംഗളൂരു: ഇന്ത്യയിലെ 47 ജില്ലകളില്‍ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും മുകളിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവ് രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും കൂടുതൽ ഉള്ള ജില്ലകൾ സർക്കാർ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കേരളം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യമായതിനാൽ മൂന്നാംതരംഗം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നതിനാൽ ഈ സംസ്ഥാനങ്ങള്‍…

കേരളത്തിൽ ഇന്ന് 13,750 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,697 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,750 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂർ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസർഗോഡ് 726, കണ്ണൂർ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. റുട്ടീൻ…

ആരോഗ്യ, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കോളേജുകൾ തുറക്കാൻ സർക്കാർ അനുമതി.

ബെംഗളൂരു: സംസ്ഥാനത്തെ ആരോഗ്യ, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക് സ്ഥാപനങ്ങളായ മെഡിക്കൽ കോളേജുകൾ, ഡെന്റൽ കോളേജുകൾ, ആയുഷ് അംഗീകാരമുള്ള കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, മറ്റ് അനുബന്ധ ആരോഗ്യ പരിപാലന അക്കാദമിക് സ്ഥാപനങ്ങൾ / കോളേജുകൾ വീണ്ടും തുറക്കാൻ കർണാടക സർക്കാർ അനുമതി നൽകി. കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നോൺ ടച്ചിങ് സ്റ്റാഫുകൾക്കും മാത്രമായിരിക്കും കോളേജുകളിൽ പ്രവേശനമുണ്ടായിരിക്കുക. എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം കോളേജുകൾ പ്രവർത്തിക്കേണ്ടതെന്നു സർക്കാർ വൃത്തങ്ങൾ അറിയച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോളേജിൽ പ്രേവേശിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ…

കേരളത്തിലെ കോവിഡ് കണക്കുകളിലെ വർധന; നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക

ബെംഗളൂരു: കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു കര്‍ണാടക. ഏഴ് പുതിയ ചെക്ക്പോസ്റ്റുകള്‍ കൂടി സ്ഥാപിച്ചു. നിലിവില്‍ ദേശീയപാത 66 ലെ കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്പോസ്റ്റ്. ഇതിനു പുറമെ മംഗളൂരുവിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് റോഡുകളിലും കർണാടകം പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം എല്ലാ ചെക്ക്പോസ്റ്റുകളില്‍ ഉണ്ടാകും. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആദ്യ ഡോസ് വാക്‌സിൻ സെര്ടിഫിക്കറ്റോ ഇല്ലാത്തവർക്ക്…

23 കമ്പനികളുമായി 28,000 കോടി രൂപയുടെ നിക്ഷേപ ധാരണ

ബെംഗളൂരു: വിവിധ മേഖലകളിലായി വ്യാപിച്ച 23 കമ്പനികളുമായി കർണാടക സർക്കാർ 28,000 കോടി രൂപയുടെ നിക്ഷേപധാരണാപത്രത്തിൽ ഒപ്പുവച്ചു. 15,000 ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ കരാർ വഴി സൃഷ്ടിക്കും. ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങി വരും വർഷങ്ങളിൽ ഒന്നാം നമ്പർ നിക്ഷേപ ലക്ഷ്യസ്ഥാനമായി ഉയർന്നുവരാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ഇൻ‌വെസ്റ്റ് കർണാടക’ പദ്ധതിയിലെ ചില പ്രമുഖ ഇടപാടുകളിൽ യുഎസ് ആസ്ഥാനമായുള്ള ലി-അയൺ സെൽ നിർമാതാക്കളായ സി 4 വി എന്ന സ്ഥാപനവുമായി 4,015 കോടി രൂപയുടെ ധാരണാപത്രവും അദാനി ഡാറ്റാ…

ഗോവധ നിരോധന നിയമം: നിയമനടപടികൾ ശക്തമാക്കുന്നു

ബെംഗളൂരു: ഈ വർഷം ഫെബ്രുവരിയിൽ പാസാക്കിയ ഗോവധ നിരോധന ബിൽ നടപടികൾ പ്രബല്യത്തിൽ വരുത്താൻ നഗര ഭരണകൂടം ഒരുങ്ങുന്നു. പശു കശാപ്പ് വിരുദ്ധ ബില്ലിനെക്കുറിച്ച് വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും നിയമലംഘനങ്ങൾ ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ ബെംഗളൂരു നഗര ജില്ലാ കമ്മീഷണർ ഡോ. ജെ. മഞ്ജുനാഥ് പറഞ്ഞു. യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ്, റോഡ് ഗതാഗത ഓഫീസ് വകുപ്പ്, പോലീസ് വകുപ്പ്, മറ്റ് മൃഗക്ഷേമ ഉദ്യോഗസ്ഥർ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കന്നുകാലികളുമായി യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കുന്ന സംഘം രൂപീകരിച്ചു. നഗരത്തിലെ ഓരോ പ്രവേശന…

1 2
[metaslider id="72989"]