FLASH

നഗരത്തിലെ ലക്ഷ്വറി കാർ ബ്രോക്കർമാർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിരവധി കാർ ഉടമകളുടെ ഹൈ എൻഡ് വാഹനങ്ങൾ വിറ്റ് കൊടുക്കാമെന്ന ഉറപ്പിൽ ആ വാഹനങ്ങൾ വിറ്റതിനു ശേഷം ഉടമകൾക്ക് പണം നൽകിയില്ലെന്നാരോപിച്ച് വാഹന ഉടമകൾ കൊടുത്ത കേസിൽ മൂന്ന് പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 19 ഹൈ എൻഡ് കാറുകളും പിടിച്ചെടുത്തു. കാർ ഏജന്റുമാരായ മൂവരും ലക്ഷ്വറി വാഹനങ്ങൾ നല്ല വിലയ്ക്ക് വിറ്റ് കൊടുക്കാമെന്ന് ഉടമകളെ വിശ്വസിപ്പിച്ചു ഒടുവിൽ വാഹനങ്ങൾ വിറ്റ ശേഷം പണം നൽകില്ലെന്നും പോലീസ് പറഞ്ഞു. ഉടമകൾ ഇതേ കുറിച്ച്…

നിയമസഭ സമ്മേളനം ഉടൻ വിളിക്കണം; സിദ്ധരാമയ്യ

ബെംഗളൂരു: കോവിഡ് -19 മാനേജ്മെന്റ്, വാക്സിനേഷൻ ഡ്രൈവ്, അഴിമതി ആരോപണങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച ചെയ്യാൻ ബെലഗാവിയിലെ സുവർണ്ണ വിധാന സൗധയിൽ നിയമസഭാ സമ്മേളനം നടത്തണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബുധനാഴ്ച സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനോട് ആവശ്യപ്പെട്ടു. 2005 ലെ നിയമസഭാ നിയമത്തിലെ കർണാടക സർക്കാർ ആക്ട് 3, 4 വകുപ്പുകൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിക്കും ജൂലൈയിൽ നിയമസഭ സമ്മേളനം വിളിക്കണമെന്ന്…

ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്കും ഹാൾ ടിക്കറ്റ് നിർബന്ധമായും നൽകണം: വിദ്യാഭ്യാസ മന്ത്രി.

Karnataka SSLC Exam 2020

ബെംഗളൂരു: ഫീസ് അടയ്ക്കാത്തതിനാൽ എസ്എസ്എൽസി (പത്താം ക്ലാസ്) പരീക്ഷയിൽ പങ്കെടുക്കാൻ ഒരു വിദ്യാർത്ഥിയെയും അനുവദിക്കാതിരിക്കില്ലെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഹാൾ ടിക്കറ്റ് നൽകുമെന്നും വിദ്യാഭാസ വകുപ്പ് ഉറപ്പാക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. എസ്എസ്എൽസി പരീക്ഷാ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാതൊരു പ്രയാസവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർമാർ (ബിഇഒ) ഉചിതമായ നടപടി സ്വീകരിക്കും. ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഒരു വിദ്യാർത്ഥിക്കു പോലും പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് മേൽനോട്ടം വഹിക്കുന്ന കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ്…

നഗരത്തിൽ നിന്നും 6 സബർബൻ ട്രെയിനുകൾ കൂടി.

ബെംഗളൂരു: നഗരത്തിൽ നിന്നും പ്രാന്തപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി സൗത്ത് വെസ്റ്റേൺ റെയിൽ‌വേ (എസ്‌ഡബ്ല്യുആർ) അഞ്ച് സെറ്റ് മെമു ട്രെയിനുകളുടെ സർവീസ് പുനരാരംഭിച്ചെന്നും ഇന്ന് മുതൽ മറ്റൊരു സെറ്റ് ആരംഭിക്കുമെന്നും അറിയിച്ചു. കോവിഡ് -19 പാൻഡെമിക് മൂലം കർണാടക സർക്കാർ സബർബൻ ട്രെയിനുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബെംഗളൂരുവിനെ ഹൊസൂർ, മരിക്കുപ്പം, ബംഗാരപേട്ട് എന്നിവയുമായി ബന്ധിപ്പിക്കാൻ ട്രെയിനുകൾ സഹായിക്കുമെന്ന് എസ്‌ഡബ്ല്യുആർ പറയുന്നു. ബയപ്പനഹള്ളി-ഹൊസൂർ (06259/06260), കെ‌.എസ്‌.ആർ ബെംഗളൂരു-ഹൊസൂർ (06261/06262), കെ‌.എസ്‌.ആർ ബെംഗളൂരു-മരിക്കുപ്പം (06263/06264) റൂട്ടുകളിൽ ഇന്ന് മുതൽ മുതൽ ദിവസേനയുള്ള സർവീസുകൾ പുനരാരംഭിച്ചു. മരിക്കുപ്പത്തിനും ബംഗാരപേട്ടിനും…

ഐടിഐ സ്ഥാപനങ്ങൾ ടെക്നോളജി ഹബ് ആക്കും; ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐടിഐ) വഴി സംസ്ഥാനത്തെ യുവജന തൊഴിലാളികളെ നൈപുണ്യപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിയുമായി കർണാടക, അത്തരം 150 സ്ഥാപനങ്ങളെ ടെക്നോളജി ഹബുകളായി മാറ്റും. ടാറ്റ ടെക്നോളജീസുമായുള്ള കരാറിന്റെ ഭാഗമായി ഐടിഐകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. 636.50 കോടി രൂപയാണ് ഈ സംരംഭത്തിനായി ചെലവഴിക്കുക. ഇതിൽ നവീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 16 നും 35 നും ഇടയിൽ പ്രായമുള്ള 2.21 കോടി ജനസംഖ്യയാണ് സംസ്ഥാനത്തുള്ളതെന്ന് യുവാക്കളെ ആഗോള നിലവാരത്തിലേക്ക് നയിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം മെച്ചപ്പെടുത്തുന്നതിനായി…

കർണാടകയിൽ ഇന്ന് 1977 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1977 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.42%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3188 ആകെ ഡിസ്ചാര്‍ജ് : 2810121 ഇന്നത്തെ കേസുകള്‍ : 1977 ആകെ ആക്റ്റീവ് കേസുകള്‍ : 32383 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 36037 ആകെ പോസിറ്റീവ് കേസുകള്‍ : 2878564 ഇന്നത്തെ പരിശോധനകൾ…

കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12,370 പേര്‍ രോഗമുക്തി നേടി

‘തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

കോവിഡ് രണ്ടാം തരംഗത്തെ നേരിട്ടതിൽ യൂ പിയെ പ്രശംസിച്ചു പ്രധാന മന്ത്രി.

കൊവിഡ് രണ്ടാം തരംഗത്തെ ഏറ്റവും നല്ല രീതിയിൽ ഇന്ത്യയിൽ നേരിട്ടത് ഉത്തര്‍പ്രദേശ്​ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേത്തിന്റെ സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍​ശിക്കുന്നതിനിടെയിലാണ് ഈ പ്രസ്താവന. രണ്ടാം തരംഗത്തിൽ ദിവസേനയുള്ള യു പിയിലെ കോവിഡ് കണക്കുകൾ ആശങ്ക ഉളവാക്കിയിരുന്നു. കൊവിഡ്​ ബാധിതരുടെ എണ്ണം എന്നും മുപ്പത്തിനായിരത്തിൽ കൂടുതൽ ആയിരുന്നു. യൂ പി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ കാര്യക്ഷമമായി തന്നെ പോരാടിയെന്നും ഭയാനകമായ സാഹചര്യത്തെ കൈകാര്യം ചെയ്​ത രീതി പ്രശംസക്ക്​ അര്‍ഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിൽ പ്രധാന പങ്ക് വഹിച്ച ആരോഗ്യപ്രവര്‍ത്തകരോടും…

സംസ്ഥാനത്ത് നിബന്ധനകളോടെ ഇ-ബൈക്ക് ടാക്സികൾക്ക് അനുമതി.

ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള നഗരങ്ങളിൽ 10 കിലോമീറ്റർ ദൂരം ബൈക്ക് ടാക്സികളായി ഇ-ബൈക്കുകൾ ഓടിക്കാൻ കർണാടക സർക്കാർ ബുധനാഴ്ച അനുമതി നൽകി. ഇ-ബൈക്ക് ടാക്സി സേവനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ ബുധനാഴ്ച പുറപ്പെടുവിച്ചു. ‘കർണാടക ഇലക്ട്രിക് ബൈക്ക് സ്കീം 2021’ എന്ന പദ്ധതിയിൽ ടാക്സി അഗ്രിഗേറ്റർ ഭീമന്മാരായ ഉബർ, റാപ്പിഡോ, ഓല, വ്യക്തികൾക്കും ഇ-ബൈക്ക് ടാക്സി രജിസ്റ്റർ ചെയ്യുന്നതിനുള്ള വിശദമായ വ്യവസ്ഥകൾ ഉണ്ട്. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-ബൈക്ക് ടാക്സി സേവനങ്ങൾ മാത്രമേ ലഭ്യമാകൂ എന്ന് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.…

നഗരത്തിൽ വൻ ലഹരി വസ്തു വേട്ട;വിദേശികൾ അറസ്റ്റിൽ..

ബെംഗളൂരു: യാതൊരു വ്യെക്തമായ രേഖകളുമില്ലാതെ നഗരത്തിൽ താമസിച്ചതിന് കർണാടക പോലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) 38 വിദേശികൾക്കെതിരെ ഇന്ന് കേസെടുത്തു. നഗരത്തിലുടനീളം 65 വീടുകളിൽ തിരച്ചിൽ നടത്തിയതായി ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. “ചില വിദേശികളുടെ വസതികളിൽ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. വിദേശി നിയമം, എൻ‌ഡി‌പി‌എസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്…

1 2
[metaslider id="72989"]