FLASH

ഐ എം എ അഴിമതി : മുൻമന്ത്രിയുടെ സ്വത്തുവകകൾ കണ്ടുകെട്ടും

ബെംഗളൂരു: ഐഎംഎ അഴിമതിയുടെ ചുക്കാൻ പിടിച്ചു എന്ന ആരോപണവിധേയനായ മുൻ മന്ത്രി റോഷൻ ബേയ്ഗിൻ്റെ സ്ഥാവര-ജംഗമ വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ ബാങ്ക് ഡിപ്പോസിറ്റുകൾ, ഏഴ് ലക്ഷം രൂപയോളം വരുന്ന ഷെയർ സർട്ടിഫിക്കറ്റുകൾ, 42 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും, ഒൻപത് കോടി രൂപ വിലമതിക്കുന്ന ഗൃഹനിർമ്മാണപ്ലോട്ടുകൾ, ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന കെട്ടിടസമുച്ചയം, മൂന്നേ മുക്കാൽ കോടി രൂപ വിലവരുന്ന വീട്, ഇനിയും വില നിശ്ചയിച്ചിട്ടില്ലാത്ത ഫ്രേസർ ടൗണിലുള്ള സ്ഥലം തുടങ്ങിയവയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതായി അറിയുന്നു…

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2537 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.59%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2537 ആകെ ഡിസ്ചാര്‍ജ് : 2806933 ഇന്നത്തെ കേസുകള്‍ : 1990 ആകെ ആക്റ്റീവ് കേസുകള്‍ : 33643 ഇന്ന് കോവിഡ് മരണം : 45 ആകെ കോവിഡ് മരണം : 35989 ആകെ പോസിറ്റീവ് കേസുകള്‍ : 2876587 ഇന്നത്തെ പരിശോധനകൾ…

കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 12,974 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

സിക വൈറസ്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തിൽ സിക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സിക രോഗ രക്ഷക്കായി വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ,നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആയി കണ്ടു വീടും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഗർഭിണികൾ സിക വൈറസിനെതിരെ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദ്യ മാസങ്ങളില്‍ വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന വൈകല്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.…

കാസറഗോഡ് ഗ്രാമങ്ങളിലെ കന്നഡ പേരുകൾ മാറ്റാൻ പദ്ധതിയില്ല.

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ കേരള സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കത്ത് നൽകി. കസറഗോഡ് ജില്ലയിലെ പ്രാദേശിക ഭരണകൂടം കന്നഡ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി ഗ്രാമങ്ങളുടെ പേരുകൾ മലയാളം ഭാഷയിൽ ആക്കി മാറ്റാനുള്ള നിർദ്ദേശം കൊണ്ടുവന്നതായി ഉയർന്ന ആരോപണം വൻ വിവാദത്തിലായി. അത്തരമൊരു പദ്ധതി കേരളം നിഷേധിച്ചതായും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചിലർ അടിസ്ഥാനരഹിതമായ അഭ്യൂഹം പ്രചരിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ…

നന്ദി ഹിൽസിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു.

ബെംഗളൂരു: ജനക്കൂട്ടത്തെ തടയുന്നതിനും കോവിഡ് -19 കേസുകളുടെ പുതിയ വളർച്ച തടയുന്നതിനുമായി ചിക്കബല്ലാപുര ജില്ലാ ഭരണകൂടം ബെംഗളൂരു നിവാസികളുടെ വാരാന്ത്യ ലക്ഷ്യസ്ഥാനമായ നന്ദി ഹിൽസിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഈ നിരോധനം. ജൂലൈ 10 മുതൽ സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ ഇളവികൾ വരുത്തിയതോടെ വൻ ജനത്തിരക്കായിരുന്നു നന്തി ഹിൽസിൽ അനുഭവപെട്ടിരുന്നത്. 2020 സെപ്റ്റംബറിൽ, ആദ്യ ലോക്ക് ഡൗണിനു ശേഷം നന്തി ഹിൽസ് തുറന്നപ്പോൾ 15,000 ത്തോളം ആളുകൾ ആദ്യ ആഴ്ചയ്ക്കുള്ളിൽ എത്തിയതായി റിപ്പോർട്ടുണ്ട്.…

നഗരത്തിലെ ട്രാഫിക് ലംഘനങ്ങളുടെ പുതുക്കിയ പിഴയുടെ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു: ബെംഗളൂരു ട്രാഫിക് പോലീസ് (ബിസിപി) ട്രാഫിക് ലംഘനങ്ങൾക്കു ചുമത്തിയിരുന്ന പിഴകൾ വീണ്ടും പുതുക്കി. പുതുക്കിയ പിഴകൾ ചുവടെ. ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര – 500 രൂപ. പിൻസീറ്റിലെ യാത്രക്കാരന് ഹെൽമെറ്റ് ഇല്ലെങ്കിൽ – 500 രൂപ. സീറ്റ് ബെൽറ്റ് ദരിക്കാതെ യുള്ള യാത്ര – 500 രൂപ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ – 1000 രൂപ. എമർജൻസിയിൽ പോകുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കിയില്ലെങ്കിൽ – 1000 രൂപ സൈലന്റ് സോണുകളിൽ ഹോൺ ഉപയോഗിച്ചാൽ – 1000 രൂപ ബെംഗളൂരു വെസ്റ്റ്…

കേരള എസ് എസ് എൽ സി പരീക്ഷാഫലം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. ലൈവ് വീഡിയോ ഇവിടെ കാണാം.

തിരുവനന്തപുരം: 2021 എസ്.എസ്.എല്‍.സി പരീക്ഷാഫലവും, ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പി.ആർ.ഡി ചേമ്പറിൽ വെച്ച് പ്രഖ്യാപിക്കുന്നു.   കൃത്യം 3 മണിക്ക് താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്. 1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. http://results.kerala.nic.in 5. www.prd.kerala.gov.in 6. www.sietkerala.gov.in http://sslchiexam.kerala.gov.in എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്, റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in എന്ന വെബ്സൈറ്റിലും, ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും…

“കേരള ബാങ്ക്” 300 കോടിയുടെ കരാർ നഗരത്തിലെ പ്രമുഖ കമ്പനിക്ക്.

ബെംഗളൂരു : കേരള സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് സമ്പൂർണമായി കമ്പ്യൂട്ടർ വൽക്കരിക്കുന്നതിനായുള്ള 300 കോടിയുടെ കരാർ വിപ്രോക്ക് ലഭിച്ചു. ഇൻ്റെർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, എല്ലാ ബാങ്കുകളുടെയും എ.ടി.എം കാർഡ് ഉപയോഗിക്കാൻ കഴിയുന്ന എ.ടി.എമ്മുകൾ തുടങ്ങിയ നിരവധി സേവനങ്ങൾ ആണ് ഈ ഒരു കരാറിലൂടെ കേരള ബാങ്ക് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദ്യാഭ്യാസം നേടി വിദേശത്തേക്ക് ജോലിക്ക് പോകുന്നവരുടെ നിക്ഷേപങ്ങൾ പോകുന്നത് മറ്റു ബാങ്കുകളിലേക്കാണ് എന്ന കേരള സർക്കാറിൻ്റെ നിരീക്ഷണത്തെ തുടർന്നാണ് ഇത്തരം ഒരു നീക്കം.…

യുപി മോഡൽ ജനസംഖ്യാ നിയന്ത്രണ – നയ രൂപീകരണ സാധ്യത

ബെംഗളൂരു: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണ നയം 2021- 2030 പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചൂവടുപിടിച്ച് സമാനമായ നയ രൂപീകരണത്തിന് കർണാടക സർക്കാർ ആലോചിക്കുന്നതായ സൂചനകൾ പുറത്തുവന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, യുപിയിൽ സ്വീകരിച്ച നയം വിശദമായി പഠിക്കും എന്നും സുദീർഘവും കാര്യക്ഷമവുമായ ചർച്ചകൾക്കുശേഷം ഇതേ തരത്തിലുള്ള നയ രൂപീകരണത്തിന് സംസ്ഥാനവും ശ്രമിക്കുമെന്നും സംസ്ഥാന നിയമ കാര്യവകുപ്പ് മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. യുപിയിൽ രൂപംകൊടുത്ത ജനസംഖ്യ നയം,  രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലികൾക്കായി…

1 2
[metaslider id="72989"]