FLASH

നഗരത്തിലെ പബ്ബുകൾ ഉടൻ തുറക്കുമെന്ന് സൂചന

ബെംഗളൂരു : ലോക്ക്ഡൗണിനു ശേഷം ഘട്ടംഘട്ടമായി തുറക്കുന്ന കർണാടകയിൽ ജൂലൈ 19 മുതൽ രാത്രി രാത്രി കാല കർഫ്യൂ നീക്കം ചെയ്യുന്നതിനോടൊപ്പം പബ്ബുകൾ തുറക്കാനും സാധ്യത തെളിയുന്നു. കോവിഡ് -19 അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെസാങ്കേതിക ഉപദേശക സമിതി കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ ശുപാർശ ചെയ്യുന്നു. പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകളിൽ കൂടുതൽ ഇളവുകൾക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനുകൂലമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സമിതിയുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനായി ജൂലൈ 16 വെള്ളിയാഴ്ചയോ ജൂലൈ…

കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,331 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1913കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2489 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.53%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2489 ആകെ ഡിസ്ചാര്‍ജ് : 2804396 ഇന്നത്തെ കേസുകള്‍ : 1913 ആകെ ആക്റ്റീവ് കേസുകള്‍ : 34234 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 35944 ആകെ പോസിറ്റീവ് കേസുകള്‍ : 2874597 ഇന്നത്തെ പരിശോധനകൾ :…

വാഹനമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിക്കുന്നു; മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ തട്ടിപ്പുകൾ വർധിക്കുന്നു. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാൻ സഹായിക്കുന്ന വെബ്‌സൈറ്റിൽ പരസ്യം നൽകിയുള്ള തട്ടിപ്പുകളും വർധിച്ചുവരുകയാണ്. വാഹനം വാങ്ങാൻ ഉപഭോക്താക്കളെത്തുമ്പോൾ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വിൽക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ നാട്ടിൽ നിന്ന് ബെൻസ് കാർ വാങ്ങാനെത്തിയ മലയാളിയിൽനിന്ന് കാർ ബ്രോക്കർ 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് അവസാനമായി പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശി ജെ. സുനിൽ കുമാർ ആണ് തട്ടിപ്പിനിരയായത്. നാട്ടിൽ ബിസിനസ് നടത്തുന്ന സുനിൽകുമാർ സെക്കൻഡ്…

സംസ്ഥാന സർക്കാരിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : എസ്എസ്എൽസി പരീക്ഷകൾ ജൂലൈയിൽ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എസ്എസ്എൽസി പരീക്ഷാ ബോർഡ് ഷെഡ്യൂൾ അടിസ്ഥാനമാക്കി ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജി ആയി കണക്കാക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഹഞ്ചേറ്റ് സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്തുന്നത്…

സ്വകാര്യ ബസ് മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം അടച്ചിട്ടപ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലക്കുണ്ടായത് ഏകദേശം 400 കോടിയുടെ നഷ്ട്ടം. കർണാടക സ്റ്റേറ്റ് ബസ് ഔണേഴ്സ് ഫെഡറേഷൻ ആണ് ഈ മേഖല നേരിട്ട നഷ്ടത്തിന്റെ കണക്ക് പുറത്തു വിട്ടത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നും ഇതിങ്ങനെ തുടർന്നാൽ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നും ഭാരവാഹികൾ കൂട്ടി ചേർത്തു. കുത്തനെ ഉള്ള ഇന്ധന വിലക്കയറ്റം സർവീസുകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നഷ്ടം തുടരുന്നതിനാൽ പല ബസ്…

നഗരത്തിൽ കോവിഡ് കേസുകൾ കുറയുന്നു; പലതരം ആശങ്കകൾ നിലനിൽക്കുന്നു

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോൾ നഗരത്തിലെ കോവിഡ് രോഗികളുടെ എണം ക്രമാധീതമായി കുറയുന്നു. ജൂൺ പകുതി മുതൽ ഘട്ടം ഘട്ടമായി സർക്കാർ അൺലോക്ക് ചെയ്തിരുന്നു. രാത്രി കാല അടച്ചിടൽ മാത്രമാണ് നിലവിലുള്ളത്. പോസിറ്റീവ് കേസുകളുടെ എണ്ണം, മരണനിരക്ക്, പോസിറ്റിവിറ്റി നിരക്ക് എന്നിവയെല്ലാം ദിനംപ്രതി കുറയുന്നുവെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ച മൊത്തം രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. എന്നിരുന്നാലും, പൊതുജനങ്ങൾ കോവിഡ്…

നഗരത്തിൽ തുടർച്ചയായി വൈദ്യതി മുടങ്ങും

ബെംഗളൂരു: ജയനഗർ സബ്സ്റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിൽ ജൂലൈ 12 മുതൽ ജൂലൈ 17 വരെ വൈദ്യുതി മുടക്കം അനുഭവപ്പെടുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബെസ്‌കോം ഏറ്റെടുക്കുന്ന അടിയന്തരമായ അട്ട കുട്ടാ പണികൾ കാരണം എച്എസ്ആർ ലേഔട്ട്, വിൽസൺ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടക്കം നേരിടേണ്ടിവരും. ജൂലൈ 12 മുതൽ ജൂലൈ 14 വരെ ഇനിപ്പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം നേരിടും.കെ‌എച്ച് റോഡ്, സിദ്ധയ്യ റോഡ്, സുധാമനഗര, ആഞ്ജനേയ ലേഔട്ട്,…

കയ്യേറിയ ഒഴുക്കു ചാലുകൾ തിരിച്ചുപിടിച്ച് പുനർനിർമ്മിച്ചു; നഗര തടാകങ്ങൾ നിറയുന്നു

ബെംഗളൂരു:  മുത്തനല്ലൂർ തടാകത്തിൽ നിന്ന് അധികമായി വരുന്ന വെള്ളം വിട്ടാൽകര തടാകത്തിലേക്ക് ഒഴുക്കി വിടാൻ ഉപയോഗിച്ചിരുന്ന ഒഴുക്കു ചാൽ പ്രാദേശിക കർഷകർ കൈയേറ്റംചെയ്ത കൃഷിസ്ഥലം ആക്കിമാറ്റിയത് 2020 ൽ നടത്തിയ പുനഃ പരിശോധനയിൽ വാസ്തവമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാനും ഒഴുക്കു ചാൽ പുനർനിർമിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. ബംഗളൂരു നഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ്, ആനേക്കൽ തഹസിൽദാർ പി ദിനേശ്, പഞ്ചായത്ത് രാജ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട കർമ്മ സേന, കയ്യേറിയ മുഴുവൻ സ്ഥലവും തിരിച്ചുപിടിക്കുന്നതിനും ഒഴുക്കു…

[metaslider id="72989"]