FLASH

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  3104 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4992 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.65 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4992 ആകെ ഡിസ്ചാര്‍ജ് : 2784030 ഇന്നത്തെ കേസുകള്‍ : 3104 ആകെ ആക്റ്റീവ് കേസുകള്‍ : 40016 ഇന്ന് കോവിഡ് മരണം : 92 ആകെ കോവിഡ് മരണം : 35526 ആകെ പോസിറ്റീവ് കേസുകള്‍ : 2859595 ഇന്നത്തെ പരിശോധനകൾ…

പ്രധാനമന്ത്രിയേയും യു.എസ്.വൈസ് പ്രസിഡൻ്റിനേയും ബെംഗളൂരു ടെക്സമ്മിറ്റിലേക്ക് ക്ഷണിക്കും.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും നവംബർ 17 മുതൽ 19 വരെ നടക്കുന്ന കർണാടക സർക്കാരിന്റെ പ്രധാന വാർഷിക പരിപാടി ബെംഗളൂരു ടെക് സമ്മിറ്റ് -2021 (ബി.ടി.എസ് -2021) ലേക്ക് ക്ഷണിക്കും. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പരിമിതമായ ജന പങ്കാളിത്തത്തോടെ ഹൈബ്രിഡ് രൂപത്തിൽ ഉച്ചകോടി നടക്കുത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വത് നാരായണൻ തിങ്കളാഴ്ച അറിയിച്ചു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ഉദ്യോഗസ്ഥരുമായും വിഷൻ ഗ്രൂപ്പുകളുടെ ചെയർപേഴ്‌സണുമായും അശ്വത് നാരായണൻ…

കേരളത്തിൽ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10,751 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

ജന്മദിനാഘോഷത്തിനായി ഹീലിയം ബലൂണുകൾ നിറയ്ക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ജൂലൈ 3 ന് അശോക് നഗറിലെ ഒരു അപ്പാർട്ട്മെന്റിന്റെ പരിസരത്ത് ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് പാർട്ടി.കോം എന്ന പാർട്ടി ഓർഗനൈസിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 19 കാരനായ ദിനേശ് ആണ് മരണപ്പെട്ടത്. ബലൂണുകൾ കൊണ്ട് ഒരു അപ്പാർട്ട്മെന്റ് അലങ്കരിക്കുന്നതിനിടയിൽ ആണ് സംഭവം. ജൂലൈ 3 ന് രാത്രി 7.45 ഓടെ അശോക് നഗറിലെ ലാംഗ്ഫോർഡ് റോഡിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു സുഹൃത്ത് അവരുടെടെ സുഹൃത്തിന്റെ ജന്മദിനത്തിനായി ഒരു…

കോവിഡ് പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിനായി നഗരത്തിൽ മാർഷലുകളെ വിന്യസിച്ച് ബി.ബി.എം.പി

ബെംഗളൂരു: ഉചിതമായ കോവിഡ് -19 പെരുമാറ്റം നടപ്പിലാക്കുന്നതിനായി മാർഷലുകളെ നഗരത്തിലെ തെരുവുകളിൽ വീണ്ടും വിന്യസിക്കുമെന്ന് ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അറിയിച്ചു. ജൂലൈ 3 ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മാർഷലുകളെ വിന്യസിക്കുന്ന നഗരത്തിലെ പ്രധാന മേഖലകളിൽ മാർക്കറ്റുകൾ, മാളുകൾ, ഹോട്ടലുകൾ, പബ്ബുകൾ, പ്രധാന റോഡ് ജംഗ്ഷനുകൾ, തിയേറ്ററുകൾ, മതസ്ഥലങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ, എന്നിവ ഉൾപ്പെടുന്നു. പാർക്കുകളും പ്രധാനപ്പെട്ട റോഡുകളും. രണ്ട് ഷിഫ്റ്റുകളിലായി നഗരത്തിലെ 27 ഡിവിഷനുകളിൽ നാല് മാർഷലുകളും ഒരു ഹോം ഗാർഡും പോലീസ് കോൺസ്റ്റബിളും അടങ്ങുന്ന 54 ടീമുകളെ വിന്യസിക്കും. ആദ്യ…

സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ബിരുദം, ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഫാർമസി വിദ്യാർത്ഥികൾ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ശനിയാഴ്ചത്തെ ഓൺലൈൻ ക്ലാസുകൾ ബഹിഷ്‌കരിച്ചു. എ.പിഎ.സ് കോളേജ് ഓഫ് കൊമേഴ്‌സ്, ആട്രിയ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വൃന്ദാവൻ, എ,പി.എസ് പോളിടെക്നിക്, എസ്‌.ജെ പോളിടെക്നിക്, ബെംഗളൂരുവിലെ വിദ്യവർദ്ധസംഘം തുടങ്ങി 42 പ്രശസ്ത കോളേജുകളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) കൂടാതെ, ചെറിയ സ്ഥാപനങ്ങൾ ഉൾപ്പെടെ, ബഹിഷ്‌കരിച്ച സ്ഥാപനങ്ങളുടെ എണ്ണം നൂറിലധികം ആണെന്ന് എ.ഐ.ഡി.എസ്.ഒ പറഞ്ഞു. ഈ…

പേടിഎം വഴിയും ഇനി ട്രാഫിക് പിഴയടക്കാം.

ബെംഗളൂരു : ഗതാഗത ലംഘനത്തിന് ട്രാഫിക് പോലീസ്  ഈടാക്കുന്ന പിഴ ഇനി പേടിഎം വഴിയും നൽകാൻ കഴിയുന്ന തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. കോവിഡ് കാലത്ത് സമ്പർക്ക രഹിതമായ ഇടപാടുകൾ ഉറപ്പ് വരുത്തുന്നതിനും പിഴ ഈടാക്കുന്നത് കൂടുതൽ സുതാര്യത വരുത്തുന്നതിനും വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ഈ സേവനം പേടിഎം നൽകുന്നത് സൗജന്യമായാണ് എന്നും സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്ത് അറിയിച്ചു.

മഴ തുടരും; ചില ജില്ലകളിൽ യെല്ലോ അലേർട്ട്.

ബെംഗളൂരു : അടുത്ത 2 ദിവസത്തേക്കു കൂടി നഗരത്തിൽ ഇടിയോടു കൂടിയ മഴ തുടരുമെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാത്രി നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. ജിഗനി (103 മിമി), നാഗസാന്ദ്ര (81) ,വർത്തൂർ (80.5), നാഗർഭാവി (76), യശ്വന്ത് പുര (60), മഹാദേവപുര (74), എച്ച്.എസ്.ആർ ലേഔട്ട് (56) എന്നിങ്ങനെയാണ് നഗരത്തിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്. കനത്ത മഴയും വെള്ളക്കെട്ടും പ്രതീക്ഷിച്ചു കൊണ്ട് സംസ്ഥാനത്തെ വടക്ക് കിഴക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾക്കും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണോ ? ഗ്രാഫിക് ഡിസൈനിങ്ങിനും ഡിജിറ്റൽ മാർക്കെറ്റിംഗും ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ ഒരു സുവർണാവസരം.

ബെംഗളൂരു : ജീവിതത്തിൽ ഒരിക്കലെങ്കിലും ഫോട്ടോ എടുക്കാത്തവർ ആയി അരും ഉണ്ടാകില്ല. അതുപോലെ ഫോട്ടോഗ്രാഫി ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. പക്ഷെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു DSLR കാമറ ഉപയോഗിച്ച് എങ്ങനെ ഫോട്ടോ എടുക്കാം എന്ന്? ഷട്ടർ സ്പീഡും, ഐ.എസ് .ഓ യും, ഫ്രെയിം റേറ്റും എങ്ങനെയാ സെറ്റ് ചെയ്യേണ്ടതെന്ന്. അല്ലെങ്കിൽ ഒരു ഫോട്ടോയിൽ ലൈറ്റിനുള്ള പ്രാധാന്യം എത്രത്തോളം ആണെന്ന്. നമ്മൾ ചിന്തിക്കുന്നതിലും ഒരുപാട് മുകളിൽ ആണ് ഫോട്ടോഗ്രാഫി എന്ന ലോകം. ദിനംപ്രതി മാർക്കറ്റിൽ ഇറങ്ങുന്ന പുതിയ ക്യാമെറകൾ, 2 കി.മി ദൂരം വരെ…

കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ വേഗത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ.

ബെംഗളൂരു: എല്ലാ വിദ്യാർത്ഥികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാത്തതിനാൽ ഡിഗ്രി കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാനുള്ള സമയപരിധി നീട്ടാൻ സാധ്യതയുണ്ട്. വാക്‌സിൻ ലഭ്യത മൂലം വിദ്യാർത്ഥികൾക്ക് ഇനിയും കുത്തിവയ്പ് നൽകാത്തതിനാൽ സമയപരിധി നീട്ടുന്നതിൽ സർക്കാർ ആലോചിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത്നാരായണന്റെ ഓഫീസിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 7 നകം വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനായിരുന്നു മുൻ പദ്ധതി. എന്നിരുന്നാലും, വാക്സിനുകളുടെ ലഭ്യത കുറവായതിനാൽ പ്രതീക്ഷിച്ച പോലെ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാൻ കഴിഞ്ഞില്ല. ഡിഗ്രി കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാനുള്ള നീക്കവും വിപുലീകരിക്കുമെന്നും…

1 2
[metaslider id="72989"]