FLASH

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 5%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6835 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15409 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.56%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 15409 ആകെ ഡിസ്ചാര്‍ജ് : 2566774 ഇന്നത്തെ കേസുകള്‍ : 6835 ആകെ ആക്റ്റീവ് കേസുകള്‍ : 172141 ഇന്ന് കോവിഡ് മരണം : 120 ആകെ കോവിഡ് മരണം : 33033 ആകെ പോസിറ്റീവ് കേസുകള്‍ : 2771969 ഇന്നത്തെ പരിശോധനകൾ :…

മലയാളി യുവഡോക്ടർ അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: മലയാളി യുവഡോക്ടർ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പാനൂര്‍ ചെണ്ടയാട് സ്വദേശിയായ ഡോ. മുഹമ്മദ്‌ ജാസിം (32) ആണ് മരിച്ചത്. ഒരു വർഷം മുമ്പാണ് ഇദ്ദേഹം വിവാഹിതനായത്. 2020 ജനുവരി 15 നായിരുന്നു ഡോ. മുഹമ്മദ്‌ ജാസിമും ഡോ. നിസാ അഹ്‌മദും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ചേര്‍ന്ന് നഗരത്തിൽ ‘സ്മയില്‍ ഡെന്റല്‍ ക്ലിനിക്’ നടത്തി വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖം ബാധിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിച്ച്‌ മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റ് കെ എം സി സി നേതാവും…

സ്ഥിരം തട്ടിപ്പുവിദ്യയിൽ കുടുങ്ങി വീട്ടമ്മ; നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: തട്ടിപ്പുകാരുടെ സ്ഥിരം വിദ്യയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. വിദേശത്ത് നിന്ന് പാർസൽ വന്നിട്ടുണ്ടെന്നും ഈ സമ്മാനം കൈമാറുന്നതിനായി വിവിധ ഫീസുകളായി നല്ലൊരു തുക അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ നിന്നാണെന്ന് പറഞ്ഞ് വിളിവന്നു. ഇതു വിശ്വസിച്ച സ്ത്രീ പലതവണകളായി 80 ലക്ഷം രൂപയാണ് അയച്ച് കൊടുത്തത്. ബനശങ്കരി നിവാസിയായ 50 വയസ്സുകാരിക്കാണ് അക്കിടി പറ്റിയത്. സ്ത്രീയുടെ ഭർത്താവ് നേരത്തേ മരിച്ചതാണ്. മാട്രിമോണിയൽ സൈറ്റിൽ വരനെ അന്വേഷിക്കുകയായിരുന്ന സ്ത്രീയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാളാണ് പറ്റിച്ചു പണം തട്ടിയത്. ഇൻസ്റ്റഗ്രാമിലൂടെ മാവിസ് ഹോർമൺ എന്ന പേരിൽ…

കുട്ടികളിൽ വ്യാപനം തടയാൻ രക്ഷിതാക്കളുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾക്കുള്ള വാക്സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനിലെ ഡോ. ഗിരിധർ ബാബുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഈ നിർദ്ദേശവുമായി മുന്നോട്ട് വന്നത്. കോവിഡിന്റെ മൂന്നാം തരംഗവും നാലാം തരംഗവും വന്നിട്ടും യു.കെ., യു.എസ്., ജർമനി, ജപ്പാൻ എന്നി രാജ്യങ്ങളിൽ കുട്ടികളെ കാര്യമായ ബാധിക്കാതിരുന്നത് ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും വാക്സിൻ നൽകാൻ കഴിഞ്ഞതുകൊണ്ടാണെന്ന് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തി. സംസ്ഥാനത്ത് സെപ്റ്റംബർ- ഒക്‌ടോബർ മാസത്തോടെ കോവിഡ് മൂന്നാംഘട്ട വ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ മുൻകരുതൽ നടപടികളും…

ദേശീയ അവാർഡ് ജേതാവ്, കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു.

ബെംഗളൂരു: ദേശീയ അവാർഡ് ജേതാവും പ്രശസ്ത കന്നഡ സിനിമ താരവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു. എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുയുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു. കോമയിലേക്ക് പോയ നടന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി…

കടിച്ച മൂര്‍ഖനേയുംകൊണ്ട് ചികില്‍സയ്ക്കായി ആശുപത്രിയിലെത്തി യുവാവ്

ബെംഗളൂരു: തന്നെ കടിച്ച മൂര്‍ഖൻ പാമ്പിനേയുംകൊണ്ട് ചികില്‍സയ്ക്കായി ആശുപത്രിയിലെത്തി യുവാവ്. ബെല്ലാരി ജില്ലയിലെ ഉപ്പരച്ചല്ലി ഗ്രാമത്തിലാണ് സംഭവം. വീടിന് അടുത്ത് കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്താണ് മുപ്പത്കാരനായ കഡപ്പയെ പാമ്പ് കടിച്ചത്. കടിച്ച പമ്പിനെ കൈയ്യോടെ പിടികൂടി കഡപ്പ അടുത്ത പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തുകയായിരുന്നു. അവിടെ നിന്നും ആന്‍റിവെനെ എടുത്ത ശേഷം ഇയാളെ വിഐഎംഎസ് ആശുപത്രിയിലേക്ക് എത്തിച്ചു. ഇപ്പോള്‍ ഐസിയുവിലാണ് കഡപ്പ. ഇയാളുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇയാള്‍ അപകട നില തരണം ചെയ്തതായി വിഐഎംഎസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഡപ്പയ്ക്ക് കയ്യില്‍…

നഗരാതിർത്തി കടക്കുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം

ബെംഗളൂരു: ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരാതിർത്തികളിൽ പരിശോധന കർശനമാക്കി. ഇനിമുതൽ നഗരത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ ആണ് ഈ നീക്കമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നഗരത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ പഴയതുപോലെ വാണിജ്യസ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിക്കും എന്നതിനാലും കൂടുതൽ ആളുകൾ നഗരത്തിലേക്കു വരും എന്ന നിഗമനത്തിലുമാണ് സർക്കാർ ഇങ്ങനെയൊരു പുതിയ നീക്കം നടത്തിയത്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലേക്ക് തിരിച്ചെത്തുന്ന ആളുകളുടെ തിരക്ക്…

മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും വ്യാപകമായി ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽക്കുന്നു. കോവിഡ് വ്യാപനം തുടങ്ങിയശേഷം ഗുണനിലവാരമില്ലാത്ത 595 ഇനം മരുന്നുകൾ പിടിച്ചെടുത്തെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് (ഡി.സി.ഡി.) വെളിപ്പെടുത്തി. ഗുണനിലവാമില്ലാത്ത മരുന്നുകളിൽ പനിയ്ക്കുള്ള മരുന്നുകൾ മുതൽ പ്രമേഹത്തിനുള്ള മരുന്നുകൾ വരെയുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരുന്നുകൾ വിൽക്കുന്നത്. വലിയ ലാഭം ലഭിക്കുന്നതിനാൽ മെഡിക്കൽ സ്റ്റോറുകൾ വ്യാപകമായി ഇത്തരം മരുന്നുകൾ വിറ്റഴിക്കുന്ന പ്രവണതയുണ്ട്. ഇത്തരം മരുന്നുകൾ ഉത്പാദിപ്പിക്കുന്ന നാലു കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ഒട്ടേെറ മെഡിക്കൽ സ്റ്റോറുകൾക്ക് ഡി.സി.ഡി. ഇതുമായി…

സംസ്ഥാനത്ത് ജനജീവിതം ഘട്ടംഘട്ടമായി സാധാരണനിലയിലേക്ക്-നഗര ജില്ല ഉൾപ്പെടെ19 ജില്ലകളിൽ ഇന്നു മുതൽ ഇളവുകൾ.

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ എട്ടാഴ്ച കാലമായി പൂർണമായും അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു മുന്നോടിയായി ഇന്ന് മുതൽ സംസ്ഥാനത്തെ 19 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 വ്യാപനം പൂർണ്ണ വരുതിയിൽ ആകാത്ത 11 ജില്ലകളിൽ അടച്ചിടൽ തുടരും. നഗരത്തിലെ ഗതാഗതത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നേരിയ വർദ്ധനവ് കാണുന്നുണ്ടെങ്കിലും ഇന്നുമുതൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് 50% ഹാജർ നിലയിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വാഹനങ്ങൾ നിരത്തുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര വ്യവസായ…

ശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ രൂപരേഖ പുറത്ത്; വിവാദം!

ബെംഗളൂരു : നിർദ്ദിഷ്ട ശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ രൂപരേഖ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളിൽ വിവാദവും പുകയുന്നു. താമരയുടെ ആകൃതിയിലുള്ള കെട്ടിടമാണ് വിമാനത്താവള ടെർമിനലിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവുമായി സാമ്യമുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ശിക്കാരി പുരയോട് ചേർന്നുള്ള സോഗന ഗ്രാമത്തിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന് 384 കോടി രൂപ ചെലവ് വരും, അടുത്ത വർഷം ജൂണോടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് യെദിയൂരപ്പ അറിയിച്ചു.

1 2