fbpx
FLASH

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 10% ൽ താഴെ തുടരുന്നു;നഗര ജില്ലയിൽ ആകെ മരണം 15000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.27299 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 09.08 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 27299 ആകെ ഡിസ്ചാര്‍ജ് : 2436716 ഇന്നത്തെ കേസുകള്‍ : 11958 ആകെ ആക്റ്റീവ് കേസുകള്‍ : 238824 ഇന്ന് കോവിഡ് മരണം : 340 ആകെ കോവിഡ് മരണം : 31920 ആകെ പോസിറ്റീവ് കേസുകള്‍ : 2707481 ഇന്നത്തെ പരിശോധനകൾ…

ഇനിയെല്ലാവർക്കും കേന്ദ്രത്തിൻ്റെ സൗജന്യ വാക്സിൻ : പ്രധാനമന്ത്രി.

ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സസീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും.വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സിന്റെ സംഭരണം പൂർണമായി ഇനി കേന്ദ് സർക്കാരിനു കീഴിലായിരിക്കും. രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. 100 വർഷത്തിനിടയിൽ ഏറ്റവും…

വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; ആറു പേര്‍ക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: കെമ്ബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം.ആറു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിന്‍റെ അണ്ടര്‍പാസിന് സമീപമുള്ള പ്ലാസ്‌റ്റിക് മെഷീനിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികളില്‍ അജയ് കുമാര്‍, സിറാജ് എന്നിവര്‍ക്ക് 40 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരുടെ നില ഗുരുതരമാണെന്ന് എയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു. പരിക്കേറ്റ മറ്റ് തൊഴിലാളികളായ അവിനാശ്, ഗൗതം, പ്രശാന്ത്, നാഗേശ് എന്നിവരെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അതേ സമയം എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് പോകുന്ന റോഡുകളില്‍ സീബ്ര ക്രോസിംഗും അടയാളങ്ങളും വരയ്‌ക്കാന്‍…

പരസ്പരം കലഹിച്ച വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: പരസ്പരം കലഹിച്ച വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍(എം.സി.സി.) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും തമ്മിലുള്ള വാക്‌പോര് ശക്തമായതിനെ തുടര്‍ന്നാണ് നടപടി. രോഹിണിയെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മിഷണറായും, ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് ഡയറക്ടറായും നിയമിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വ്യാപകമായി വാര്‍ത്തകളിലും വന്നിരുന്നു.

കോവിഡ്: അമ്മയെ നഷ്ടപ്പെട്ട കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു;മാതൃകയായി നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി).

കോവിഡ്: അമ്മയെ നഷ്ടപ്പെട്ട കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു. മാതൃകയായി നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി)  കോഴിക്കോട്:ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിൽ (എൻ. സി. ഡി. സി.) സീനിയർ ഫാക്കൽറ്റിയായി സേവനം അനുഷ്ഠിച്ചുവന്ന ചാലക്കുടി മമ്പറ അറയ്ക്കൽ വീട്ടിൽ അശ്വതി എൻ. യു. (32) കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചു മരിച്ചത്. അവരുടെ ഏഴുവയസ്സ് മാത്രമുള്ള ഏക മകളായ ആഗയുടെ തുടർ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും ഏറ്റെടുത്താണ് നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ. സി. ഡി. സി.)…

തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം ലോക്ഡൗൺ തുടരും

ബെംഗളൂരു: സംസ്ഥാനത്ത് തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം ലോക്ഡൗൺ തുടരാൻ നീക്കം. എന്നാൽ കോവിഡ് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കുറഞ്ഞ ജില്ലകളിൽ 14-ന് ശേഷം ലോക്ഡൗണിന് ഇളവുനൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. മൂന്നാംഘട്ട കോവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കുറയുമ്പോൾ ഇളവുകൾ അനുവദിച്ചാൽമതിയെന്നാണ് കോവിഡ് സാങ്കേതിക സമിതി നൽകിയ റിപ്പോർട്ട്. പക്ഷേ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കുറഞ്ഞാൽ മാത്രമേ പ്രദേശികാടിസ്ഥാനത്തിൽ ഇളവുനൽകാവൂ എന്നാണ് കേന്ദ്ര നിർദേശം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനമുണ്ടായിരുന്ന ബെംഗളൂരുവിൽ മേയ് 29-നും…

നഗരത്തിൽ സ്പുട്‌നിക് വാക്‌സിൻ നൽകാനൊരുങ്ങുന്നു

ബെംഗളൂരു: നഗരത്തിൽ സ്പുട്‌നിക് വാക്‌സിൻ ഈ മാസം തന്നെ നൽകാനൊരുങ്ങുന്നു. റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്‌ ജൂൺ അവസാനത്തോടെ മണിപ്പാൽ ആശുപത്രിയിൽ വിതരണം ആരംഭിക്കും. മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കേണ്ട സ്പുട്‌നിക് വാക്സിനുവേണ്ടി ശീതീകരണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ സ്പുട്‌നിക് വാക്സിൻ നിർമിച്ച് വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് വാക്സിൻ വിതരണം. ചില നഗരങ്ങളിൽ അപ്പോളോ ആശുപത്രിയും സ്പുട്‌നിക് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ കുറഞ്ഞതോതിൽ വിവിധ സംസ്ഥാനങ്ങളിൽ…

കോവിഡ് രണ്ടാം തരംഗത്തിൽ ചികിൽസയിലിരിക്കെയുള്ള മരണങ്ങൾ കൂടുതൽ…

ബെംഗളൂരു : കോവിഡ് ആദ്യ തരംഗത്തിൽ സംസ്ഥാനത്ത് 60% മരണങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിച്ച് 3 ദിവസത്തിന് ഉള്ളിലായിരുന്നു, എന്നാൽ രണ്ടാം തരംഗത്തിൽ 40% മരണവും രേഖപ്പെടുത്തിയത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിന് ശേഷം കോവിഡ് ഭേദമാകുന്ന ഘട്ടത്തിലാണ് എന്നത് കൂടുതൽ ആശങ്കക്ക് കാരണമാകുന്നു. ഇതിൽ ഏറെ മരണങ്ങളും രോഗി നെഗറ്റീവ് ആയതിന് ശേഷമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മേയ് 28നും ജൂൺ 3 നും ഇടയിൽ രേഖപ്പെടുത്തിയ 1855 മരണങ്ങളിൽ 734 മരണങ്ങളും ചികിൽസയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിന് ശേഷമോ രോഗം ഭേദമായി ഡിസ്ചാർജ്…

“സെഞ്ചുറി”യടിച്ച് പെട്രോൾ..

ബെംഗളൂരു : അവസാനം കർണാടകയിലും പെട്രോൾ വില 100 കടന്നു. ഇന്നലെ 28 പൈസ വർദ്ധിച്ചതോടെ ബെളളാരിയിൽ വില 100.11 രൂപയായി. ബെംഗളൂരുവിൽ 97.92 രൂപയാണ് പെട്രോൾ വില. ഡീസൽ വില 90.81 രൂപയും. തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ സെഞ്ചുറി അടിച്ചിരുന്നു.

“കെ.എസ്.ആർ.ടി.സി”ട്രേഡ് മാർക്ക് വിഷയത്തിൽ കേരളത്തിൻ്റെ വാദം പൊളിയുന്നു?

ബെംഗളൂരു : കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ കേരളത്തിൻ്റെ വാദങ്ങൾക്ക് ബലം കുറയുന്നു. കേന്ദ്ര കൊമേഴ്സ് മിനിസ്ട്രിയുടെ കീഴിലുള്ള ട്രേഡ് മാർക്ക് സെർച്ച് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ ട്രേഡ് മാർക്ക് രണ്ട് സംസ്ഥാനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി ഉണ്ട്, കേരളം വാദിക്കുന്നത് പോലെ കർണാടക ആർ ടി സിയെ ഈ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിൽ വിലക്കില്ല എന്ന് ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൺട്രോളർ ജനറൽ ഓഫ് പേറ്റൻറ്, ഡിസൈൻ ആൻറ് ട്രേഡ്…