fbpx
FLASH

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 12209 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.25659 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.71 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 25659 ആകെ ഡിസ്ചാര്‍ജ് : 2409417 ഇന്നത്തെ കേസുകള്‍ : 12209 ആകെ ആക്റ്റീവ് കേസുകള്‍ : 254505 ഇന്ന് കോവിഡ് മരണം : 320 ആകെ കോവിഡ് മരണം : 31580 ആകെ പോസിറ്റീവ് കേസുകള്‍ : 2695523 ഇന്നത്തെ പരിശോധനകൾ…

ബിക്കിനിയിൽ കർണാടകയുടെ അഭിമാനചിഹ്നങ്ങൾ;ഗൂഗിളിൻ്റെ പിന്നാലെ ആമസോണും വിവാദത്തിൽ; പ്രതിഷേധം ശക്തം.

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷ കന്നഡയാണെന്ന് ഗൂഗിൾ മറുപടി നൽകിയതും തുടർന്നുള്ള വിവാദവും മാപ്പു പറയലിനും ശേഷം മറ്റൊരു ബഹുരാഷ്ട്ര കമ്പനി കൂടി വിവാദത്തിൽ. ഓൺലൈനിൽ വിൽപ്പനക്ക് വച്ച ബിക്കിനിയുടെ മുകളിൽ കർണാടകയുടെ ഔദ്യോഗിക ചിഹ്നമായ “ഗണ്ഡബേരുണ്ട”(ഇരട്ടത്തലയുള്ള കഴുകൻ്റെ ചിത്രം)യും മറ്റും ആലേഖനം ചെയ്യുകയും കർണാടകയുടെ അനൗദ്യോഗിക പതാകയുടെ നിറം നൽകുകയും ചെയ്തതോടെയാണ് വിവാദത്തിന് തുടക്കമായത്. “ഗൂഗിളിന് പിന്നാലെ ആമസോണും കന്നടയെ അപമാനിച്ചിരിക്കുകയാണ്, ബഹുരാഷ്ട്രക്കമ്പനികൾ കന്നഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രവൃത്തികൾ ചെയ്യരുത്, ആമസോൺ ഉടൻ മാപ്പു പറയുക, ഞങ്ങൾ…

22 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ച് അന്താരാഷ്ട്ര വിമാനത്താവളം.

ബെംഗളൂരു : കാറ്റാടി യന്ത്രങ്ങളും സോളാർ പാനലുകളും അടങ്ങുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉത്പാദന പദ്ധതികൾ ആരംഭിച്ചതോടെ ബെംഗളൂരു ഇൻ്റർനാഷണൽ എയർപ്പോർട്ട് അതോറിറ്റി ലിമിറ്റഡ് ലഭിച്ചത് 22 ലക്ഷം യൂണിറ്റ് വൈദ്യുതി. കഴിഞ്ഞ വർഷം ഡിസംബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച പദ്ധതികൾ വഴി വൈദ്യുതി വിളക്കുകളിൽ നിന്ന് 5 ലക്ഷം യൂണിറ്റും വെൻറിലേഷൻ എയർ കണ്ടീഷനിംഗ് എന്നിവയിൽ നിന്ന് 17 ലക്ഷം യൂണിറ്റും ലഭിച്ചു. റൺവേ അടക്കമുള്ള സ്ഥലങ്ങളിലെ ലൈറ്റുകൾ എൽ.ഇ.ഡി ആക്കി മാറ്റായതോടെ ആ ഇനത്തിലും വൈദ്യുതി ലഭിക്കാൻ കഴിഞ്ഞു. അടുത്ത വർഷത്തോടെ…

ബ്ലാക്ക് ഫംഗസ് ചികിൽസ സൗജന്യം.

ബെംഗളൂരു: ബ്ലാക്ക് ഫംഗസ് അസുഖ ബാധിതർക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സൗജന്യ ചികിൽസ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ബ്ലാക്ക് ഫംഗസ് ബാധിതർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ അടിയന്തിരമായി എത്തിക്കാൻ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധികൃതർക്ക് നിർദേശം നൽകി. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ ചികിൽസ ലഭ്യമാക്കുക.

കെ.പി.സി.സി.യുടെ കോവിഡ് വാക്സിൻ യജ്ഞം ആരംഭിച്ചു.

ബെംഗളൂരു : കർണാടക കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണ യജ്ഞം ആരംഭിച്ചു. ദാവനഗെരയിൽ ആദ്യ വാക്സിൻ സ്വീകരിച്ച് പി.സി.സി പ്രസിഡൻ്റ് ഡി.കെ.ശിവകുമാർ പരിപാടി ഉൽഘാടനം ചെയ്തു. ദാവനഗെരെ സൗത്ത് മണ്ഡലത്തിൽ വാക്സിൻ എത്തിക്കാൻ മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ശാമന്നൂർ ശിവശങ്കരപ്പ 4 കോടിയുടെ വാക്സിൻ ഓർഡർ ചെയ്തിരുന്നു. ഇപ്പോൾ 10000 വാക്സിനുമായാണ് കുത്തിവെപ്പ് തുടങ്ങിയത് 50000 വാക്സിൻ കൂടി എത്തിക്കുമെന്ന് ശിവകുമാർ അറിയിച്ചു. പി.സി.സി. വർക്കിംഗ് പ്രസിഡൻറുമാരായ ഈശ്വർ ഖണ്ട്റെ, സലിം അഹമ്മദ് എന്നിവർ പങ്കെടുത്തു. Yesterday was…

കോവിഡ് പ്രതിസന്ധിയിൽ രോ​ഗികൾക്ക് സഹായമായി കെ.എം.സി.സി.യുടെ ആംബുലൻസുകൾ

ബെംഗളൂരു: നഗരത്തിൽ കൊറോണ ഭീഷണി വെല്ലുവിളിയായപ്പോൾ രോ​ഗികൾക്ക് സഹായമായി കെ.എം.സി.സി.യുടെ ആംബുലൻസുകൾ. രോഗികളെ ആശുപത്രികളിലേക്കു മാറ്റാനും മൃതദേഹങ്ങൾ കൊണ്ടുപോകാനുമൊക്കെ ആംബുലൻസ് ലഭിക്കുന്നതിന് പ്രയാസം നേരിടുന്ന ഈ സമയത്താണ് കെ.എം.സി.സി.യുടെ ആംബുലൻസ് സേവനം ഏറെ സഹായകമാകുന്നത്. കഴിഞ്ഞ വർഷവും നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകർന്ന സാഹചര്യത്തിലും രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസ്ഥയിലും മലയാളികളുടെ ആശങ്കയകറ്റാനും സഹായത്തിനുമായി കെ.എം.സി.സി. മുന്നിലുണ്ടായിരുന്നു. അപകടങ്ങളുണ്ടാകുമ്പോൾ ഓടിയെത്തി വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കെ.എം.സി.സി. പ്രവർത്തകർ എപ്പോഴും സജീവമായി രംഗത്തുണ്ട്. ഇപ്പോൾ കോവിഡ് പ്രതിസന്ധി നേരിടാൻ രണ്ട് ആംബുലൻസുകളും…

നഗരത്തിൽ മലയാളിയുടെ വൻ മണിചെയിൻ തട്ടിപ്പ്; ഒടുവിൽ അറസ്റ്റ്

ബെംഗളൂരു: നഗരത്തിൽ മണിചെയിൻ തട്ടിപ്പ് നടത്തിയ മലയാളി പിടിയിൽ. എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണിയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. ആളുകളെ പരസ്യക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ചേർത്താണ് ഇയാൾ മണിചെയിൻ തട്ടിപ്പ് നടത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 3.7 കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബസവേശ്വര നഗറിൽ ജെ.എ.എ. ലൈഫ് സ്റ്റൈൽ എന്ന പരസ്യക്കമ്പനി നടത്തിയാണ് ഇയാൾ ഒട്ടേറെയാളുകളെ തട്ടിപ്പിനിരയാക്കിയത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി പരസ്യം കാണുന്നവർക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരാൾക്ക് ഒരു ദിവസം 60 പരസ്യം കാണാമെന്നും…

ആശ്വാസം പകർന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനും താഴെയെത്തി. ശനിയാഴ്ച വൈകീട്ട് ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ശതമാനമാണ്. ഒന്നര മാസത്തിലധികം പിന്നിട്ടശേഷമാണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നത്. ഏപ്രിൽ 13-ന് 7.20 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15-ന് ഇത് 11.38 ശതമാനത്തിലെത്തി. 14,738 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗവ്യാപനത്തിന്റെ തോത് കൂടിവരുകയായിരുന്നു. ഏപ്രിൽ 30-ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.44 ശതമാനത്തിലെത്തി. മേയ് മൂന്നിന് ഇത് 29.80 ആയി.…

ട്രയാജ് സെൻററുകളിൽ ഇനി നേരിട്ട് കിടക്ക ബുക്ക് ചെയ്യാം.

ബെംഗളൂരു : സോണൽ വാർ റൂമിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന സംവിധാനം ഒഴിവാക്കി, ഇനി ബി.ബി.എം.പി.യുടെ ട്രയാജ് സെൻ്ററുകളിൽ നേരിട്ട് കിടക്ക ബുക്ക് ചെയ്യാം. 16 ട്രയാജ് സെൻ്ററുകകളിലും നേരിട്ടുള്ള ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ആവശ്യമെങ്കിൽ ഇവിടെ നിന്ന് നേരിട്ട് ആശുപത്രി കിടക്കകൾ ബുക്ക് ചെയ്യാം, ഇതിനുള്ള സംവിധാനം മന്ത്രി അരവിന്ദ് ലിംബാവാലി ഉൽഘാടനം ചെയ്തു. ട്രയാജ് സെൻ്ററുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സെൻററുകളിലും 24 മണിക്കൂറും 2 ഡോക്ടർമാരുടേയു പാരാമെഡിക്കൽ ജീവനക്കാരുടേയും സേവനം ലഭ്യാകും. The software…

മാസാവസാനത്തോടെ കോവിഡ് രണ്ടാം തരംഗം പിൻവാങ്ങും; ഈ മാസം 75 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ പദ്ധതി: ആരോഗ്യമന്ത്രി.

ബെംഗളൂരു : ഇതു വരെ ഒന്നര കോടി ആളുകൾക്ക് കോവിഡ് വാക്സിൻ നൽകി, ഈ മാസം 70-75 ലക്ഷം പേർക്ക് കൂടി വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകരൻ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഒരു ഡോസെങ്കിലും വാക്സിൻ ലഭിച്ചവരുടെ എണ്ണം 2.25 കോടിയാകും. ഈ മാസം അവസാനത്തോടെ കോവിഡ് രണ്ടാം തരംഗം പിൻമാറുമെന്നാണ് പ്രതീക്ഷ, എന്നാലും കർശ്ശനമായ മാനദണ്ഡങ്ങൾ തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1 2