fbpx
FLASH

മഹാദേവപുരയിൽ 250 കിടക്കകളുള്ള പുതിയ സർക്കാർ ആശുപത്രി വരുന്നു.

ബെംഗളൂരു: നഗരത്തിലെ മഹാദേവപുരയിൽ 250 കിടക്കകളുള്ള സർക്കാർ ആശുപത്രി നിർമ്മിക്കുമെന്ന് സംസ്ഥാന വനം, സാംസ്‌കാരിക വകുപ്പ് മന്ത്രിയും മഹാദേവപുര നിയോജകമണ്ഡലത്തിലെ എം‌ എൽ‌ എ യുമായ അരവിന്ദ് ലിംബാവലി തിങ്കളാഴ്ച്ച അറിയിച്ചു. “ബെംഗളൂരുവിൽ കൂടുതൽ ആശുപത്രികൾ നിർമിക്കാൻ സംസ്ഥാനത്തെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കും,” എന്ന് മന്ത്രി പ്രസ്താവനയിൽപറഞ്ഞു. കെട്ടിടത്തിൽ കുട്ടികൾക്കായി പ്രത്യേക വാർഡും പ്രസവ വാർഡും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഈ ആശുപത്രിയിൽ ഉണ്ടായിരിക്കും എന്നും മന്ത്രി അറിയിച്ചു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15000ന് താഴെ;ആക്റ്റീവ് കേസുകൾ 3 ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14304 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.29271 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.30 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 29271 ആകെ ഡിസ്ചാര്‍ജ് : 2290861 ഇന്നത്തെ കേസുകള്‍ : 14304 ആകെ ആക്റ്റീവ് കേസുകള്‍ : 298299 ഇന്ന് കോവിഡ് മരണം : 464 ആകെ കോവിഡ് മരണം : 29554 ആകെ പോസിറ്റീവ് കേസുകള്‍ : 2618735 ഇന്നത്തെ പരിശോധനകൾ…

ആംബുലൻസിന് കൊള്ള നിരക്ക് ഈടാക്കുന്നുണ്ടോ ? ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള സഹായ ധനം എങ്ങിനെ ലഭിക്കും ? ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട മറ്റ് സംശയ നിവാരണത്തിന് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

ബെംഗളൂരു : കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ആംബുലൻസ് ഉടമകൾ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കി ഗതാഗത വകുപ്പ്. ലോക്ക് ഡൗൺ കാലത്തെ ചരക്ക് ഗതാഗതം,ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള ധന സഹായം തുടങ്ങിയ സംശയങ്ങൾ ദുരീകരിക്കാൻ ഈ ഹെൽപ്പ് നമ്പറിൽ വിളിക്കാം. ഹെൽപ്പ് നമ്പർ : 9449863214

ലോക്ക്ഡൗൺ തുടരുമോ ? സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞു; വിവരങ്ങൾ….

ബെംഗളൂരു : ജൂൺ 7 വരെ തുടരുന്ന ലോക്ക് ഡൗൺ നിലനിർത്തുമോ അതോ പിൻവലിക്കുമോ എന്ന കാര്യത്തിൽ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശക്ക് ശേഷം തീരുമാനമെടുക്കുമെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചത്. അതേ സമയം കഴിഞ്ഞ ഞായറാഴ്ച സാങ്കേതിക ഉപദേശക സമിതി 5 മണിക്കൂറോളം യോഗം ചേരുകയും ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 107 മത്തെ യോഗത്തിന് ശേഷം കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം “മരണനിരക്ക് 1% ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ആകുന്നത് വരെ…

വിദേശ യാത്ര ചെയ്യുന്നവർക്ക് ഉള്ള വാക്സിനേഷൻ ഇന്നു മുതൽ; മറ്റു ചില വിഭാഗങ്ങൾക്കും മുൻഗണന.

ബെംഗളൂരു : 18-45 വയസുകാരുടെ വാക്സിനേഷൻ തുടങ്ങിയതോടെ അതിന് മുൻഗണന ഉളളവരുടെ പട്ടികയും സർക്കാർ പുറത്തിറക്കി. ജോലി, പഠന ആവശ്യവുമായി വിദേശത്തേക്ക് പോകാൻ തയ്യാറയെടുക്കുന്നവർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ വ്യക്തമാക്കി, ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിച്ച് ഉറപ്പ് വരുത്താൻ എല്ലാ ജില്ലാ കളക്ടർമാർക്കും ബി.ബി.എം.പി.കമ്മീഷണർക്കും നിർദ്ദേശം നൽകി. ഇവർക്ക് കോവി ഷീൽഡ് വാക്സിൻ ആണ് നൽകുന്നത്. കർണാടക മിൽക്ക് ഫെഡറേഷനുമായി ബന്ധപ്പെട്ട യൂണിയനിലെ അംഗങ്ങൾക്ക് മുൻഗണന ഉണ്ട്. ടെലികോം – ഇൻ്റർനെറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിക്കാൻ നോഡൽ…

ലോക്ക് ഡൗൺ പിൻവലിക്കൽ സാധ്യതകൾ വിശദീകരിച്ച് മന്ത്രി ആർ.അശോക.

ബെംഗളൂരു : കർണാടകയിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചതായി മന്ത്രി ആർ.അശോക. ഓരോ മേഖലക്കും പടിപടിയായി ഇളവ് അനുവദിച്ച് ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിച്ചാൽ മതി, നഗരത്തിൽ പ്രതിദിന കോവിഡ് കണക്ക് ആയിരത്തിന് താഴെ ആകുന്നത് വരെയും സംസ്ഥാനത്ത് 2000-3000 ന് താഴെ ആകുന്നത് വരെയും നിയന്ത്രണങ്ങൾ തുടരണം. ലോക്ക് ഡൗൺ 7 ന് ശേഷം തുടരുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡ് മരണങ്ങളും പോസിറ്റീവ് കേസുകളും കുറക്കാൻ ലോക്ക് ഡൗൺ സഹായിച്ചിട്ടുണ്ട്. ചില മേഖലകളിൽ…

ബ്ലാക്ക് ഫംഗസ് കുട്ടികളിലേക്കും…

ബെംഗളൂരു : സംസ്ഥാനത്തെ കുട്ടികളിലും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. ബെള്ളാരിയിലെ 14 വയസുകാരിക്കും ചിത്രദുർഗ്ഗയിലെ 11 വയസുകാരനുമാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. കണ്ണുകളിലേക്ക് രോഗം പകർന്ന കുട്ടികളെ നിംഹാൻസ്, ബൗറിംഗ് ആശുപത്രികളിലാണ് ചികിൽസിക്കുന്നത്. രണ്ടു പേരും ടൈപ്പ് 1 പ്രമേഹ രോഗമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.