FLASH

സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട് ആരംഭിക്കാൻ ഒരുങ്ങി ബെംഗളൂരു പോലീസ്

ബെംഗളൂരു: പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട്(സിഐആർ) സംവിധാനം ഉടൻ ആരംഭിക്കാൻ ബെംഗളൂരു സിറ്റി പോലീസ് ഒരുങ്ങുന്നു. ഇരകൾക്ക് പോലീസിന് ഫോണിലൂടെ  പരാതി നൽകാമെന്നും പരാതി ലഭിച്ചു രണ്ട് മണിക്കൂർ കാലയളവിനുള്ളിൽ ഗുണഭോക്താവിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു. സൈബർ ക്രൈം കേസുകളിൽ നിന്ന്, പ്രത്യേകിച്ച് സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഇരകൾക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ  രാജ്യത്തെ ആദ്യത്തേയും ജനങ്ങൾക്ക് അനുകൂലമായതുമായ സംവിധാനം ആണ്…

വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

ഏപ്രിൽ 8, 9 ( വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എം ഇ ഐ ലേയൗട്ടിലുംവടക്കൻ ബെംഗളൂരുവിലെ ഫീഡർ 4 ആചാര്യ കോളേജ് റോഡിലും വൈദ്യുതി വിതരണം നടക്കില്ലെന്ന് ബെസ്‌കോം അറിയിച്ചു. ഈ പ്രദേശങ്ങൾക്ക് പുറമെ ഭുവനേശ്വരി നഗർ എട്ടാമത് മെയിൻ, എസ്‌ ബി ഐ ബാങ്ക് റോഡ്, മഹേശ്വരി നഗർ, കല്യാണനഗർ, മഹേശ്വരമ്മ ക്ഷേത്രം, ശിവക്ഷേത്രം, ഗംഗാധരേശ്വര ക്ഷേത്രം, ഹേസരഘട്ട മെയിൻ റോഡ്, മല്ലസന്ദ്ര, എന്നീ പ്രദേശങ്ങളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ മുടക്കം നേരിടേണ്ടിവരും എന്നും…

35 മരണം! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 7000 ന് അടുത്ത് ;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 50000 ന് അടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6976 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2794 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.56 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2794 ആകെ ഡിസ്ചാര്‍ജ് : 971556 ഇന്നത്തെ കേസുകള്‍ : 6976 ആകെ ആക്റ്റീവ് കേസുകള്‍ : 49254 ഇന്ന് കോവിഡ് മരണം : 35 ആകെ കോവിഡ് മരണം : 12731 ആകെ പോസിറ്റീവ് കേസുകള്‍ : 1033560 ഇന്നത്തെ പരിശോധനകൾ…

കേരളത്തിൽ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

നഗരത്തിൽ നിരോധനാജ്ഞ !

ബെംഗളൂരു: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. CORRECTION | Karnataka: In wake of #COVID19 situation in Bengaluru, restrictions under* Sec 144 CrPC to be imposed in city from today “Prohibit operation of amenities like Swimming Pool, Gymnasium, Party Halls in apartment/residential complexes in Bengaluru City” reads the order —…

ലോകാരോഗ്യ ദിനത്തിൽ മന്ത്രി കെ സുധാകർ നേത്രദാനത്തിന് രജിസ്റ്റർ ചെയ്തു.

ബെംഗളൂരു: ലോകാരോഗ്യ ദിനത്തിൽ സംസ്ഥാന ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ കണ്ണുകൾ ദാനം ചെയ്യുവാൻ സ്വയം രജിസ്റ്റർ ചെയ്യുകയും കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വിധാന സൗധയ്ക്ക് മുന്നിൽ ആർ‌ജി‌യു‌എച്ച്എസ് സംഘടിപ്പിച്ച വാക്കത്തോണിനിടയിൽ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിന്റോ ഐ ആശുപത്രി നടത്തിയ പരിപാടിയിലാണ്  മന്ത്രി സുധാകർ കണ്ണുകൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തത്. മിന്റോ ആശുപത്രി ഡയറക്ടർ ഡോ. സുജാത റാത്തോഡ് മന്ത്രിക്ക് സർട്ടിഫിക്കറ്റ് കൈമാറി. ഈ ലോകാരോഗ്യ ദിനത്തിൽ കണ്ണുകൾ ദാനം ചെയ്യാനുള്ള തീരുമാനം തനിക്ക്…

അന്യ സംസ്ഥാനത്ത് നിന്ന് നഗരത്തിൽ എത്തുന്നവർക്ക് നിർബന്ധിത ഐസൊലേഷനും ,ആർ.ടി.പി.സി.ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

quarantine

ബെംഗളൂരു: നഗരത്തിലെ കോവിഡ് 19 കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലം ബെംഗളൂരുവിൽഎത്തുന്ന എല്ലാ അന്യ സംസ്ഥാന യാത്രികർക്കും നിർബന്ധിത ഹോം ഐസൊലേഷനും അതെ തുടർന്ന് ആർടി– പി സി ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ബെംഗളൂരുവിലുണ്ടെന്നും അവരെക്കുറിച്ച് ഒരുപട്ടിക  സൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. അവരെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ളതീരുമാനം ഞങ്ങൾക്ക് അവലോകനം ചെയ്യേണ്ടതുണ്ട്, ”എന്ന് ഗുപ്ത…

ബി.എം.ടി.സി-കെ.എസ്.ആർ.ടി.സി ബസ് സമരം പൂർണം; എസ്മ പ്രയോഗിക്കാൻ സർക്കാർ;ആർ.ടി.സി.ബസ് സ്റ്റാൻ്റുകളിൽ സ്വകാര്യ ബസുകൾക്ക് പ്രവേശിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് ആർ ടി സി ബസ് സമരം ആരംഭിച്ചു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ള സമരം സംസ്ഥാനത്ത് ആകമാനം ബാധിച്ചിട്ടുണ്ട്. നഗരത്തിൽ എതാനും ബി.എം.ടി.സി ബസുകൾ ഒഴികെ എല്ലാം നിർത്തിവച്ചിരിക്കുകയാണ്. ആറാം ശമ്പളക്കമ്മീഷൻ ശുപാർശ പ്രകാരമുള്ള ശമ്പള വർദ്ധനവാണ് യുണിയനുകൾ ആവശ്യപ്പെടുന്നത്. 8 ശതമാനം വരെ ശമ്പളം ഉയർത്താൻ സർക്കാർ തയ്യാറാണ്. എന്നാൽ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയില്ലാതെ മാറ്റം വരുത്താൻ കഴിയില്ല, ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പറഞ്ഞു. സർക്കാറിൻ്റെ ഉറപ്പ് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയൻ തയ്യാറാകുന്നില്ല. ജനങ്ങളെ…

കോവിഡ് 19; കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ വിക്ടോറിയ ആശുപത്രിയോട് നിർദ്ദേശിച്ചു.

കോവിഡ് 19 രോഗികൾക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകളുടെ എണ്ണവും വാക്സിനേഷന്റെ എണ്ണവും വർദ്ധിപ്പിക്കാൻ ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വിക്ടോറിയ ആശുപത്രിക്ക് നിർദ്ദേശം നൽകി. രണ്ടാം കോവിഡ് 19 തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രക്രിയയും കിടക്കകളുടെ എണ്ണവും അവലോകനം ചെയ്യുന്നതിനായി അദ്ദേഹം ആശുപത്രി സന്ദർശിച്ചിരുന്നു. 100 മുതൽ 120 വരെ ആളുകൾക്ക് വിക്ടോറിയ ആശുപത്രിയിൽ ദിവസേന വാക്സിനേഷൻ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ദിവസവും ആശുപത്രി സന്ദർശിക്കുന്ന ആയിരത്തിലധികം രോഗികളിൽ 300 ലധികം പേർക്ക് വാക്സിനെക്കുറിച്ചു അവബോധം സൃഷ്ടിച്ച് വാക്സിനേഷൻ നൽകാൻ കഴിയും“, എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ…