FLASH

ബസ് സമരം; പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

സംസ്ഥാനത്തെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു. പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളെയും സ്‌കൂൾ ബസുകളെയും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. “ഈ ബസുകൾ പതിവ് റൂട്ടുകളിൽ ഓടിക്കും. എല്ലാ ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് ” എന്ന് മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാളെ മുതലാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ  ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്.

39 മരണം! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6000 ന് മുകളിൽ;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 45000 ന് മുകളിൽ; ടെസ്റ്റ് പോസിറ്റിവിറ്റി 6% കടന്ന് കുതിക്കുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6150 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3487 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.02 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3487 ആകെ ഡിസ്ചാര്‍ജ് : 968762 ഇന്നത്തെ കേസുകള്‍ : 6150 ആകെ ആക്റ്റീവ് കേസുകള്‍ : 45107 ഇന്ന് കോവിഡ് മരണം : 39 ആകെ കോവിഡ് മരണം : 12696 ആകെ പോസിറ്റീവ് കേസുകള്‍ : 106584 ഇന്നത്തെ പരിശോധനകൾ…

കേരളത്തിൽ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

സംസ്ഥാനത്ത് 48 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ചു.

ഇതുവരെ 48 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയ സംസ്ഥാനങ്ങളുടെ  ലിസ്റ്റിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് കർണാടക. 48 ലക്ഷത്തിലധികം പേർക്ക് ഇതിനകം വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഇന്നലെ വരെ 48.05 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,95,554 പേർക്ക് വാക്സിൻ ലഭിച്ചു. വാക്സിനേഷൻ ലഭിച്ച 22.5 ലക്ഷത്തിലധികം ആളുകൾ 60 വയസ്സിനു മുകളിലുള്ളവരാണ്. 10.4 ലക്ഷം ആളുകൾ 45-59…

നിയമസഭാ മണ്ഡല തലത്തിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബി ബി എം പി

ബെംഗളൂരു: നിയമസഭാ മണ്ഡല തലത്തിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബൃഹത് ബെംഗളൂരുമഹാ നഗര പാലിക പദ്ധതിയിടുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബി ബി എം പി പ്രസ്തുത തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നഗരത്തിൽ കോവിഡ് ചികിത്സവേണ്ടവർക്കെല്ലാം ചികിത്സ ഉറപ്പാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെറിയ കോവിഡ് കെയർ സെന്ററുകൾനിയോജക മണ്ഡല തലത്തിൽ സജ്ജമാക്കാൻ പോകുന്നത് . നഗരത്തിൽ വൈറസ് ബാധിതരായവരിൽ 80% പേരും വീടുകളിൽ ഐസൊലേഷൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലുംപലരും ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ബിബിഎംപി…

ബെംഗളൂരു മെഡിക്കൽ കോളേജിന് പുതിയ സിടി സ്കാൻ മെഷീൻ ലഭിച്ചു.

ബെംഗളൂരു മെഡിക്കൽ കോളേജിന് 1.76 കോടി രൂപയുടെ പുതിയ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി ലഭിച്ചു. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ എയ്‌റോസ്‌പെയ്‌സും പ്രതിരോധകമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) കൂടി ചേർന്നാണ് യന്ത്രം സംഭാവന ചെയ്തത്. ഇത്തരത്തിലുള്ള ഒരു വൈദ്യസഹായം കോവിഡ് വൈറസ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്തിന്റെ ആവശ്യകതയാണെന്നും ഈ സാഹചര്യത്തിൽ കോവിഡ് -19 ബാധിച്ചവരുടെയും മറ്റ് രോഗികളുടെയും ചികിത്സക്ക് ഇത് സഹായകമാകുമെന്നും എച്ച് എ എൽ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻപറഞ്ഞു. ശ്രീ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്…

ഏപ്രിലിൽ മൂന്നാം ആഴ്ചയിൽ നഗരത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6500 കടന്നേക്കാം! മുന്നറിയിപ്പ്.

ബെംഗളൂരു: ഏപ്രിൽ മൂന്നാം ആഴ്ചയോടെ നഗരത്തിൽ 6500-ഓളം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് കോവിഡ് സാങ്കേതിക സമിതിയുടെ മുന്നറിപ്പ്. കോവിഡ് സാങ്കേതിക സമിതിയിലെ ആരോഗ്യവിദഗ്ധ ഡോ. ഗിരിധര ആർ. ബാബുവാണ് 20-നുശേഷം പ്രതിദിന രോഗികളുടെ എണ്ണം 6500-ന് മുകളിലായേക്കാമെന്ന മുന്നറിപ്പ് നൽകിയത്. ഇതേ സാഹചര്യം തുടരുകയാണെങ്കിൽ മേയ് അവസാനവാരത്തോടെ സ്ഥിതി അതിഗുരുതരമാകുമെന്നും ഡോ. ഗിരിധര മുന്നറിയിപ്പുനൽകി. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് നേരത്തേ സാങ്കേതിക ഉപദേശക സമിതി മുന്നറിപ്പ് നൽകിയിരുന്നു. സാങ്കേതിക സമിതിയുടെ മുന്നറിയിപ്പിന് പിന്നാലെ രോഗനിയന്ത്രണത്തിന് പൊതുജനങ്ങളുടെ…

യു.ഡി.എഫിൻ്റെ വോട്ടു വണ്ടി പുറപ്പെട്ടു.

ബെംഗളൂരു: യുഡിഫ്  കർണാടകയുടെ നേതൃത്വത്തിൽ കേരളത്തിലേക്കുള്ള വോട്ടർമാരുമായി വോട്ട് വണ്ടി പുറപ്പെട്ടു,  25 ബസുകൾ അടക്കം മുപ്പത്തിരണ്ടോളം വാഹനങ്ങളിലാണ് വോട്ടർമാർ യാത്രയായത്. ജനറൽ കൺവീനർ എം കെ നൗഷാദിനെ നേതൃത്വത്തിൽ അഡ്വ. പ്രമോദു  നമ്പ്യാർ, ജയ്സൺ ലൂക്കോസ്, സുമോജ് മാത്യു, റഹീം ചാവശ്ശേരി, ടിസി മുനീർ, സുബൈർ കായക്കൊടി, അബ്ദുള്ള പാറായി, ഷഫീഖ് മാ വല്ലി, മുനീർ മാർത്തഹള്ളി അഷ്റഫ് കമ്മനഹള്ളി, അലക്സ് ജോസഫ്, തോമാച്ചൻ എന്നിവർ നേതൃത്വം നൽകി. എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് യാത്രയാക്കിയത്.