FLASH

രണ്ടാം തരംഗത്തിലെ ഏറ്റവും മോശം ദിനം; 32 മരണം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000 കടന്ന് മുന്നോട്ട്;കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ന് മുകളിൽ !

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1856 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.39 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1856 ആകെ ഡിസ്ചാര്‍ജ് : 965275 ഇന്നത്തെ കേസുകള്‍ : 5279 ആകെ ആക്റ്റീവ് കേസുകള്‍ : 42483 ഇന്ന് കോവിഡ് മരണം : 32 ആകെ കോവിഡ് മരണം : 12657 ആകെ പോസിറ്റീവ് കേസുകള്‍ : 1020434 ഇന്നത്തെ പരിശോധനകൾ…

വിവാദ നായകൻ മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി ഡി വിവാദത്തിൽ ഉൾപ്പെടുന്നു എന്ന് ആരോപിക്കപ്പെടുന്ന കർണാടക മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. മുൻ മന്ത്രി ഇപ്പോൾ ഗോകക് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചികിത്സ ചുമതലയുള്ള ഡോക്ടർ അറിയിച്ചു. വ്യാഴാഴ്ച രാത്രി പനി, ചുമ എന്നിവ അനുഭവപ്പെട്ടിരുന്നു. ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ രോഗിയോട്  വീട്ടിൽ ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു,  എന്നാൽ ഇന്നലെ രാത്രി പത്തരയോടെ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ” എന്ന് ഗോകക് താലൂക്ക് ആശുപത്രിയിലെ ഡോ. രവീന്ദ്ര…

കേരളത്തിൽ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

പോലീസ് പക്ഷപാതം കാണിക്കുന്നു; സി ഡി വിവാദത്തിലെ പരാതിക്കാരി പോലീസിനെതിരെ.

ബെംഗളൂരു: ബിജെപി എം‌എൽ‌എയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോയിലെ യുവതി, പോലീസ് പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചു. യുവതി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന് അയച്ച കത്തിൽ പാരാതിക്കാരിയായ തന്നെ പലതവണ ചോദ്യം  ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിയെ ഒരു തവണ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും, അതും മൂന്ന്മണിക്കൂർ മാത്രമാണെന്നും പറയുന്നു. ” ഇത് മുഴുവൻ കണ്ടതിന് ശേഷം, ഞാൻ ഇരയാണോ പ്രതിയാണോ എന്ന് എനിക്ക് സംശയമുണ്ട്, ” എന്ന് യുവതി കത്തിൽ  പറഞ്ഞു. പ്രസ്തുത കത്ത്  സോഷ്യൽ മീഡിയയിൽ പിന്നീട് പരസ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന്…

കോവിഡ് ചികിൽസക്കായി 40% കിടക്കകൾ മാറ്റി വക്കാൻ സ്വകാര്യ ആശുപത്രികളോട് മഹാനഗര പാലികെ.

ബെംഗളൂരു: കോവിഡ് ചികിൽസക്ക് മാത്രമായി 40% കിടക്കകൾ മാറ്റി വക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രികളോട് ബി.ബി.എം.പി നിർദ്ദേശിച്ചു. പ്രതിദിനം നഗരത്തിൽ 3000 ന് അടുത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആണ് ഇത്. ഇതു വരെ കോവിഡ് ചികിൽസക്കായി 10% കിടക്കകൾ ആണ് സ്വകാര്യ ആശുപത്രികൾ മാറ്റി വച്ചിരുന്നത് എന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് ഹോം അസോസിയേഷൻ അറിയിച്ചു.

വീണ്ടുമൊരു അനിശ്ചിതകാല ബസ് സമരം; സ്വകാര്യ ബസുകളെ ഇറക്കി നേരിടാൻ സർക്കാർ.

ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡ്രൈവർമാരും കണ്ടക്ടർമാരും ഏപ്രിൽ ഏഴാം തീയതി മുതൽ സമരത്തിനൊരുങ്ങുന്നു. പതിവു കൾക്ക് വിപരീതമായി ഇത്തവണ സമരാഹ്വാന ത്തോടൊപ്പം സമരാനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ അനുകൂല സഹകരണം തേടി. ഞങ്ങളും നിങ്ങളുടെ സഹോദരീസഹോദരന്മാരാണ് എന്നും മഹാമാരി കാലഘട്ടത്തിലും നിർഭയം സേവനമനുഷ്ടിച്ച ജനങ്ങൾക്ക് ആറാം ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമരമെന്നും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സമൂഹമാധ്യമങ്ങൾ വഴി തന്നെ ഗതാഗത വകുപ്പ് മന്ത്രിയോട് ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകണമെന്ന്…

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു

ബെംഗളൂരു: കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബൃഹത്  ബെംഗളൂരു മഹാനഗര പാലികെരാജാജിനഗർ മൂന്നാം ബ്ലോക്കിലെ പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനം ശനിയാഴ്ച നിർത്തിവെപ്പിച്ചു. പരിശോധന നടത്തിയ ഹെൽത്ത് ഓഫീസർ മഞ്ജുള, ക്യുസ്പൈഡർ സോഫ്റ്റ്വെയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽകോവിഡ് 19 അനുബന്ധ പ്രോട്ടോക്കോളുകളായ സോഷ്യൽ ഡിസ്റ്റാൻസിംഗ്, മാസ്ക് ധരിക്കൽ എന്നിവലംഘിക്ച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നതായി കണ്ടെത്തി എന്ന് ബി ബി എം പി പത്രക്കുറിപ്പിൽ അറിയിച്ചു. മാസ്‌ക് ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് 750 രൂപ പിഴ ചുമത്തി. സ്റ്റാഫ് ഉൾപ്പെടെ 40 അംഗങ്ങളെയും ആർ‌ടി–പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ അറിയിപ്പ്…

15.25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും.

കോവിഡ് 19 വാക്സിന്റെ 15.25 ലക്ഷം ഡോസ് കൂടി തിങ്കളാഴ്ചയോടെ കർണാടകയ്ക്ക് ലഭിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. “5,25,500 ഡോസുകളുള്ള ഒരു ചരക്ക് റോഡ് മാർഗം ബെലഗാവിയിൽ എത്തും. 10,00,000 ഡോസുകൾ വൈകുന്നേരത്തോടെ വിമാനത്തിലൂടെ ബെംഗളൂരുവിലെത്തും, ” എന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇന്നുവരെ കർണാടകയിലുടനീളം 43.55 ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ട്. 5.69 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് എടുത്തപ്പോൾ 3.48 ലക്ഷം പേർ രണ്ടാമത്തെ ജാബ് എടുത്തിട്ടുണ്ട്. ഫ്രണ്ട്…