FLASH

കര്‍ണാടകയില്‍ ആദ്യമായി ആകെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു;30000 കടന്ന് ആക്റ്റീവ് കേസുകള്‍;ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1599 1835 719 ആകെ ഡിസ്ചാര്‍ജ് 957769 1096239 411313 ഇന്നത്തെ കേസുകള്‍ 4234 2798 2906 ആകെ ആക്റ്റീവ് കേസുകള്‍ 30865 26201 21789 ഇന്ന് കോവിഡ് മരണം 18 11 11 ആകെ കോവിഡ് മരണം 12585 4632 4630 ആകെ പോസിറ്റീവ് കേസുകള്‍ 1001238 1127019 437733 ടെസ്റ്റ്‌ പോസിറ്റിവിറ്റി 3.65% 5.15% ഇന്നത്തെ പരിശോധനകൾ 115732 54347 ആകെ പരിശോധനകള്‍ 215269085 13213211

ക്യാബുകൾ കിലോമീറ്ററിന് ഈടാക്കുന്നത് 24 രൂപ; കെഎസ്ടിഡിസി എംഡി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ക്യാബ് സർവീസുകളുടെ താരിഫിൽ വ്യത്യാസമുണ്ടെന്ന് ആരോപിച് നൂറുകണക്കിന് ഡ്രൈവർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് കെ എസ് ടി ഡി സി ക്യാബുകൾ കിലോമീറ്ററിന് ഈടാക്കുന്നത് 24 രൂപയാണെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ടിഡിസി) മാനേജിംഗ് ഡയറക്ടർ വിജയ് ശർമ വ്യക്തമാക്കി. ” സർക്കാർ ഉത്തരവ് പ്രകാരം കിലോമീറ്ററിന് 24 രൂപയാണ് ഞങ്ങൾ ഈടാക്കുന്നത്. സ്വകാര്യ ഓൺലൈൻ ക്യാബ്അഗ്രഗേറ്റർമാർ (ഓല, ഉബർ എന്നിവ) അവരുടെ ബിസിനസ്സ് മോഡലിന്റെ ഭാഗമായി അതിനേക്കാൾ കുറവാണ്ഈടാക്കുന്നത്, ”എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന്  ബെംഗളൂരു അന്താരാഷ്ട്ര…

സ്വകാര്യ ആശുപത്രികളിൽ 10% കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ ബി.ബി.എം.പി.നിർദ്ദേശം.

ബെംഗളൂരു: അടുത്ത ഒരാഴ്ചത്തേക്ക് കുറഞ്ഞത് പത്ത് ശതമാനം കിടക്കകൾ എങ്കിലും കോവിഡ് ബാധിതരായി എത്തുന്ന രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ബിബിഎംപി നിർദ്ദേശിക്കുന്നു. കോവിഡ് വ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. കോവിഡ്-19 നോഡൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കവേ ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് , ആശുപത്രി മേധാവികളോട് ഈ കാര്യത്തിൽ വേണ്ട ആശയ വിനിമയം നടത്തണമെന്ന് നിർദ്ദേശിച്ചു. ബിബിഎംപി കമ്മീഷണർ സ്ഥാനത്തു നിന്ന് മഞ്ജുനാഥ പ്രസാദ് സ്ഥാനമൊഴിയാൻ ഇരിക്കെ നടത്തിയ മീറ്റിങ്ങിൽ ആണ് ഈ കാര്യം ചർച്ചചെയ്തത്.

45 വയസ്സിനു മുകളിലുള്ളവരോട് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുവാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ്‌ രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽകോവിഡ് പ്രതിരോധ മരുന്ന് കുത്തിവയ്പെടുക്കാൻ യോഗ്യരായ ആളുകളോട് കർണാടക മുഖ്യമന്ത്രി ബി എസ്യെദ്യൂരപ്പയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും അഭ്യർത്ഥിച്ചു. 45 വയസിന് മുകളിൽ ഉള്ളവർക്കായുള്ളവാക്സിനേഷൻ ഇന്ന് മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. “കൊറോണയ്ക്കെതിരായ നമ്മുടെ സംരക്ഷണ കവർ വാക്സിനാണ്. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കുംഇന്ന് വാക്സിൻ ലഭിക്കും. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ സെന്ററിൽ പോയി വാക്സിൻ നേടാം. നമ്മൾഒന്നിച്ചു നിന്ന് കൊറോണ വൈറസിനെ പരാജയപ്പെടുത്താം” എന്ന് കോവിഡ് ഉയർത്തുന്ന അപകടത്തെകുറച്ചുകാണരുതെന്ന് ജനങ്ങൾക്ക്…

ആദ്യ കാലത്ത് ബി.എം.ടി.സി.കണ്ടക്ടര്‍;പിന്നീട് ലോകം അറിയപ്പെടുന്ന”സൂപ്പര്‍ സ്റ്റാര്‍”;ഇപ്പോള്‍ സിനിമ രംഗത്തെ രാജ്യത്തെ പരമോന്നത ബഹുമതിയും;ജൂറിയില്‍ മലയാളികളുടെ”സ്വകാര്യ അഹങ്കാരവും”.

ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്തിനെ തെരഞ്ഞെടുത്തു. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന്‌ നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് 1969- മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നല്‍കുന്നത്. കര്‍ണാടക – തമിഴ്നാട് അതിര്‍ത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തിലാണ് 1950 ഡിസംബര്‍ 12-ന്…

കോവിഡ് രണ്ടാം തരംഗം തടയാനായില്ല;നിലവിലെ ബി.ബി.എം.പി.കമ്മീഷണറെ മാറ്റി.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം തടയുന്നതിൽ എടുത്ത നടപടികൾ ഫലം കാണാതെ വന്നതിനാൽ നിലവിലെ ബി.ബി.എം.പി. കമ്മീഷണർ മഞ്ജുനാഥ പ്രസാദിൻ്റെ സ്ഥാനം തെറിച്ചു. ഇനി ബി.ബി.എം.പി.അഡ്മിനിസ്ട്രേറ്റർ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലക്ക് പ്രവർത്തിക്കുന്ന ഗൗരവ് ഗുപ്തയാണ് പുതിയ കമ്മീഷണർ. ബി.ബി.എം.പി അഡ്മിനിസ്ട്രേറ്റർ ചുമതല ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിങ്ങിനാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബി.എൻ.അനിൽകുമാറിനെ മാറ്റി മഞ്ജുനാഥ പ്രസാദിനെ ബി.ബി.എം.പി.കമ്മീഷണറായി നിയമിച്ചത്.

ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

ബെംഗളൂരു: വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന് പുറത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ആർക്കും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമല്ലെന്ന് ബിബിഎംപി വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന്  ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമാക്കാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല എന്ന് ബി ബി എം പി കമ്മീഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അധ്യക്ഷത വഹിച്ച അവലോകന യോഗത്തിലാണ് ഇത് അറിയിച്ചത് . നഗരത്തിലേക്ക് യാത്രക്കാരെ പരിമിതപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും എന്നതിനോടൊപ്പം ഇത് കൃത്യമായി നടപ്പിലാക്കുവാനും പ്രയാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസ്തുത നടപടിയുമായി…

പകർച്ചവ്യാധിക്കിടയിലും എച്ച്എഎൽ ന് 22,700 കോടി രൂപയുടെ വരുമാനനേട്ടം

ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിക്ക് നടുവിലും അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് പൊതുമേഖല  സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. ദേശീയ എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) ബുധനാഴ്ച അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 22,700 കോടിയിലധികം വരുമാനം(താൽക്കാലികവും ഓഡിറ്റുചെയ്യാത്തതും) രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും വിതരണ ശൃംഖലയെ (രാജ്യത്തിനകത്തും പുറത്തും) തടസ്സപ്പെടുത്തുകയും ചെയ്ത കോവിഡ് 19 മഹാമാരിയുടെ ഇടയിലാണ് ഈ നേട്ടം ഉണ്ടായത്, ” എന്ന് എച് എഎൽ പ്രസ്താവനയിൽ അറിയിച്ചു. എച്ച്‌എ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻ, എച്ച്‌എ‌എല്ലിന്റെ…