FLASH

കര്‍ണാടകയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 3% ന് മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1964 1897 1356 ആകെ ഡിസ്ചാര്‍ജ് 953416 1090419 409065 ഇന്നത്തെ കേസുകള്‍ 2792 1549 1742 ആകെ ആക്റ്റീവ് കേസുകള്‍ 23849 24223 16259 ഇന്ന് കോവിഡ് മരണം 16 11 9 ആകെ കോവിഡ് മരണം 12520 4590 4590 ആകെ പോസിറ്റീവ് കേസുകള്‍ 989804 1119179 429915 ടെസ്റ്റ്‌ പോസിറ്റിവിറ്റി 3.20% 4.14% ഇന്നത്തെ പരിശോധനകൾ 87197 37337 ആകെ പരിശോധനകള്‍ 21195741 13050880

16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു;പബ്ബ് അടച്ചു പൂട്ടി.

Covid Karnataka

ബെംഗളൂരു : 16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ മത്തിക്കെരെയിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന പബ്ബ് താൽക്കാലികമായി അടച്ചു പൂട്ടി. ന്യൂ ബെൽ റോഡിൽ പ്രവർത്തിക്കുന്ന 1522 ദി പബ് ആണ് താൽക്കാലികമായി അടച്ചത്. റാൻ്റം പരിശോധനക്ക് വിധേയരാക്കിയതിൽ നിന്നാണ് 87 ജീവനക്കാരിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണം ഇല്ലാത്തതിനാൽ എല്ലാവരേയും ഹോം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തിൽ ഈ രീതിയിലുള്ള നിരവധി ക്ലസ്റ്ററുകൾ ആണ് രൂപപ്പെട്ടിട്ടുള്ളത്. കോവിഡിൻ്റെ രണ്ടാം വരവിൽ ഇന്നലെ ആദ്യമായി ഒരേ ദിവസം കോവിഡ് രോഗികളുടെ എണ്ണം 3000…

ഓരോ കോവിഡ് 19 രോഗിയുടെയും 30 കോൺ‌ടാക്റ്റുകൾ കണ്ടെത്തുവാൻ കേന്ദ്രം ബി‌ബി‌എം‌പിയോട് ആവശ്യപ്പെട്ടു.

ഓരോ കോവിഡ് പോസിറ്റീവ് രോഗിയുടെയും 30 കോൺടാക്റ്റുകൾ വീതം കണ്ടെത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് 19 ആക്റ്റീവ് കേസുകളുള്ള ഇന്ത്യയിലെ പത്ത് ജില്ലകളിൽ ഒന്നാണ് ബെംഗളൂരുനഗര ജില്ല. ഓരോ പോസിറ്റീവ് രോഗിയുടെയും 30 കോൺ‌ടാക്റ്റുകൾ തിരിച്ചറിയുന്നതിനു പുറമേ, പരിശോധനയുംപ്രതിരോധ കുത്തിവയ്പ്പുകളും വർദ്ധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി ബിബി‌എം‌പിയോട് ആവശ്യപ്പെട്ടതായും ബി ബി എം പി കമ്മീഷണർ അറിയിച്ചു. സംസ്ഥാന കോവിഡ് 19 സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾക്കനുസൃതമായി എല്ലാ പോസിറ്റീവ്രോഗികളുടെയും 20 കോൺ‌ടാക്റ്റുകളെങ്കിലും കണ്ടെത്താൻ…

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; കർണാടക നൽകിയത് 200 കോടി.

ബെംഗളൂരു: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി കർണാടകയിൽ നിന്ന് മാത്രം പിരിച്ചെടുത്തത് 200 കോടി രൂപ. ഫണ്ട് ശേഖരണത്തിനായുള്ള സംസ്ഥാന സമിതിയുടെ സെക്രട്ടറി എൻ.തിപ്പെ സ്വാമി അറിയിച്ചതാണ് ഇക്കാര്യം. 2.7 ലക്ഷം പ്രവർത്തകർ 29724 ഗ്രാമങ്ങളിലെ 93.6 ലക്ഷം വീടുകൾ സന്ദർശിച്ചാണ് ഇത്രയും തുക സംഭരിച്ചത്. എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും സംഭാവന നൽകി. ഫണ്ട് പിരിവിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ 1250 സ്വാമിമാർ പങ്കെടുത്തു. 45 ദിവസം നീണ്ട പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിർമാണമെന്ന ലക്ഷ്യത്തിന് ശേഷം…

എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി.

ബെംഗളൂരു: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. ആദ്യ കൺവെൻഷൻ ദാസറഹള്ളി ജെയിൻ ഭവനിൽ രാവിലെ 10 30 ന് ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടി ശിവദാസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നോർത്ത് ഡിസ്ട്രിക് സെക്രട്ടറി പ്രതാപ് സിംഗ് അധ്യക്ഷനായിരുന്നു. ജയേഷ് ആയുർ സ്വാഗതവും സിഐടിയു സ്റ്റേറ്റ് കമ്മറ്റി അംഗം ലീലാവതി നന്ദിയും പറഞ്ഞു. യശ്വന്തപൂർ ഏരിയാസെക്രട്ടറി ഹുള്ളി ഉമേഷ് ഗോപിനാഥ് കാരുണ്യ ആർ വി ആചാരി എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പ്രചരണപരിപാടികൾ…

ബി.‌ബി‌.എം‌പിയിൽ നിന്നുള്ള ഫണ്ടുകൾ നിന്നുപോകുമ്പോൾ ഇന്ദിര കാന്റീനുകൾ അടച്ചുപൂട്ടേണ്ടി വരുമോ?

2017 ഇൽ  വളരെയധികം ആരവങ്ങളും ആരാധകരുമായി ആരംഭിച്ച ഇന്ദിര കാന്റീനുകൾക്ക് വേണ്ടി തുടർച്ചയായമൂന്നാം വർഷവും സംസ്ഥാന ബജറ്റിൽ തുകവിലയിരുത്തിട്ടില്ല എന്നത് ഇന്ദിര ക്യാന്റീനുകളെ ആശ്രയിക്കുന്നസാധാരണക്കാരെ ആശങ്കയിലാക്കുന്നു. വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികക്ക്  (ബിബിഎംപി) തുടർച്ചയായ  ഒമ്പത്മാസം കരാറുകാർക്ക് പണം നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ പല മേഖലകളിലെയും കാന്റീനുകളിൽശുചിത്വവും ഗുണനിലവാരവും കുറഞ്ഞതായും ചെലവ് വർദ്ധിക്കുന്നതിനാൽ മെനുവിൽ‌ നിന്നും നിരവധിവിഭവങ്ങൾ‌ ഉപേക്ഷിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. “ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, പലചരക്ക് വാങ്ങാൻ കഴിയുന്നില്ല,” എന്ന് പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ…

വെള്ളപ്പൊക്കമില്ലാത്ത ബെംഗളൂരു; ബിബിഎംപി 60 കോടി അനുവദിച്ചു

വെള്ളപ്പൊക്ക രഹിതമായ ബെംഗളൂരു എന്ന ലക്ഷ്യപൂർത്തിക്കായി 60 കോടി രൂപയാണ് ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ വർഷവുംവെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. പ്രധാനമായും അഴുക്കുചാലുകളിലോ കയ്യേറ്റപ്രദേശങ്ങളിലോ  മണ്ണ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. കാലങ്ങളായി മഴയുടെ രീതികൾ മാറുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യ) തുളസി മദ്ദിനെനി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന  ചെറിയ അഴുക്കുചാലുകൾ നന്നാക്കി മഴവെള്ളം ശെരിയായി ഒഴുകുന്നത് ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും അവർ പറഞ്ഞു. ബെംഗളൂരുവിലെ ജല സുരക്ഷ ഉറപ്പാക്കുന്ന മനുഷ്യനിർമിത ജലാശയങ്ങളുടെ പരിപാലനത്തിനായി 31…