ബെംഗളൂരു: അടുഗോഡി ലക്കസാന്ദ്ര നിവാസിയായ ഷാഹിദ് എന്ന വിളിപ്പേരുള്ള നസീം ഷെറീഫ് 40, ഇയാളുടെ സുഹൃത്ത് ഗുരപ്പനപാളയ നിവാസിയായ മുഹമ്മദ് ഷാഫിയുള്ള 42 എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിച്ചതിന് അറസ്റ്റിലായി. നിർമ്മാണ കമ്പനി നടത്തിയിരുന്ന ഷെരീഫ് അടുത്തകാലത്ത് വൻ നഷ്ടത്തിൽ ആയിരുന്നു. സുഹൃത്തിന്റെ വീടിന്റെ താക്കോൽ തനിപ്പകർപ്പ് നിർമ്മിച്ചാണ് മോഷണം നടത്തിയത്. സുഹൃത്തിന്റെ സഹോദരന് സുഖമില്ലാതെ ആശുപത്രിയിൽ ആയ സമയത്ത് ഇയാൾ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിൽ സന്ദർശനത്തിന് പോയ അതേസമയത്ത് ഷെരീഫ് തന്റെ…
Day: 22 February 2021
കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ചു; പരിശോധന ശക്തമാക്കി അധികൃതർ
ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍…
കേരളത്തിലേക്ക് പോകുന്ന കാറുകളെ പിന്തുടര്ന്ന് കൊള്ളസംഘം; തലനാരിഴക്ക് രക്ഷപ്പെട്ട് മലയാളികൾ
ബെംഗളൂരു: കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളുടെ കാറുകളെ പിന്തുടര്ന്ന് കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തല്‍മണ്ണ സ്വദേശികളെ കൊള്ളസംഘം പിന്തുടര്ന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഗുണ്ടല്‍പേട്ട്- കോയമ്ബത്തൂര്‍ ഹൈവേയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ മുതുമല ടൈഗര്‍ റിസര്‍വില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടം മനസ്സിലാക്കിയ മലയാളികള്‍ കാര്‍ വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ നിംഹാന്‍സ് ആശുപത്രിയില്‍നിന്ന് രോഗിയുമായി ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സ്കോര്‍പിയോ കാറില്‍ മൂന്നംഗ സംഘം പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചത്. ഗുണ്ടല്‍പേട്ട്- കോയമ്ബത്തൂര്‍ ഹൈവേയിലെ ബന്ദിപ്പൂര്‍ ചെക്ക്പോസ്റ്റ് 8.50ഒടെ കടന്ന സംഘം പിന്നീട് തമിഴ്നാട് ചെക്ക്പോസ്റ്റും കടന്നു.…
ഓൺ ലൈൻ മദ്യവിൽപ്പനക്ക് അനുമതി ഇല്ല.
ബെംഗളൂരു : 1965 ലെ കർണാടക എക്സൈസ് ആക്റ്റ് പ്രകാരം ഓൺലൈൻ മദ്യവിൽപ്പനക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ചെന്നൈ ആസ്ഥാനാക്കി പ്രവർത്തിക്കുന്ന എച്ച്.ഐ.പി ബാർ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ശ്രീശാന്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ വിധി. നേരത്തെ സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്നാണ് പരാതിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സ്വന്തം നാട്ടിൽ രാമക്ഷേത്രം നിർമ്മിക്കാൻ സിദ്ധരാമയ്യ.
ബെംഗളൂരു: തൻ്റെ കൂടെ സഹായത്തോടെ മൈസൂരുവിലെ സ്വന്തം ഗ്രാമത്തിൽ രാമക്ഷേത്ര നിർമ്മാണം നടക്കുന്നതായി വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. എല്ലാ ഗ്രാമങ്ങളിലും ഇത്തരം ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണ ആവശ്യമായി ബന്ധപ്പെട്ട് സംഘ പരിവാർ നടത്തുന്ന പണപ്പിരിവിനെതിരെ സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു. വരുണ ഹൊബ്ലിയിലെ സിദ്ധരാമന ഹുണ്ഡി എന്ന ഗ്രാമത്തിൽ നിന്നുള്ള ആളാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ.
മുതിർന്ന പൗരന്മാർക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധ മരുന്നുകൾ നൽകി തുടങ്ങും.
ബെംഗളൂരു: 50 വയസ്സിനു മുകളിലുള്ള നഗരവാസികൾക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധമരുന്ന് കുത്തിവെയ്പ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള രോഗബാധിതർക്കും മുൻഗണന നൽകും. കർണാടക സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏകദേശം ഒരുകോടി 30 ലക്ഷത്തോളം വരുന്ന 50 വയസ്സിന് മുകളിലുള്ള പൗരന്മാരെ ആണ് ആദ്യ-മൂന്നാംഘട്ട കുത്തിവെപ്പിൽ പ്രതിരോധ മരുന്നു നൽകുക. ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൻ ഇതിനു വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.