പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ ഈസ്റ്റ് മേഖലാ”സുഗതാഞ്ജലി” ജൂനിയർ വിഭാഗം കവിത ആലാപന മത്സരം നടന്നു . മത്സരഫലം:ഒന്നാം സ്ഥാനം ഏകനാഥ് കൃഷ്ണ (KNSS ഹോരമാവു , പൂമ്പാറ്റ ) രണ്ടാം സ്ഥാനം പ്രാർത്ഥന എസ് (പഠനംപാല്പായസം) രതി സുരേഷ് , അർച്ചന സുനിൽ , സ്മിത മനോജ് എന്നിവർ വിധികർത്താക്കളായി. മലയാളം മിഷൻ കർണാടകം കോഓർഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡന്റ് ദാമോദരൻ കെ , സെക്രട്ടറി ടോമി ആലുങ്കൽ ,…
Day: 14 February 2021
കെ.ആർ പുരം സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി.
ബെംഗളൂരു : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ കൃഷ്ണരാജപുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി. പരിശുദ്ധ ബാവായുടെ 89-ാമത് ദുഃഖ്റോനോ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ബാംഗ്ലൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. വികാരിമാരായ ഫാ. എം.യു പൗലോസ്, ഫാ. പ്രവീൺ കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് സന്ധ്യാപ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം എന്നിവ നടക്കും.…
നഴ്സിംഗ് കോളേജിലെ മലയാളി വിദ്യാർത്ഥികൾക്കടക്കം 40 പേർക്ക് കോവിഡ്.
ബെംഗളൂരു : പുലികേശി നഗറിലെ മഞ്ജുശ്രീ നഴ്സിംഗ് കോളേജിലെ 40 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 210 വിദ്യാർത്ഥികൾ ഉള്ള കോളേജിലെ 70% ഓളം വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് ഉള്ളവർ ആണ്. ഫെബ്രുവരി 10 നടത്തിയ പരിശോധനയുടെ ഫലം ആണ് ഇന്നലെ. പുറത്ത് വന്നത്. 28 പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല 12 പേർക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ട്. എല്ലാവരേയും അടുത്ത 14 ദിവസത്തേക്ക് ഐസൊലേഷനിൽ പാർപ്പിക്കാൻ ഉള്ള നടപടികൾ എടുത്തതിനൊപ്പം തന്നെ നിയമ ലംഘനം കണ്ടെത്താൻ മുഴുവൻ സമയ ഫീൽഡ് ഓഫീസറേയും…
ഗ്രേറ്റയുടെ”ടൂൾകിറ്റ്”;പരിസ്ഥിതി പ്രവർത്തക നഗരത്തിൽ പിടിയിൽ.
ബെംഗളൂരു : ഗ്രേറ്റ ട്യൂൺബെർഗിൻ്റെ ടൂൾകിറ്റ് ട്വീറ്റ് ഷെയർ ചെയ്ത കേസിൽ ആദ്യ അറസ്റ്റ് നഗരത്തിൽ രേഖപ്പെടുത്തി. “ഫ്രൈഡേ ഫോർ ഫ്യൂച്ചർ “ൻ്റെ സഹസ്ഥാപകയായ പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. 21 കാരിയായ ദിശയാണ് ടൂൾകിറ്റിൽ മാറ്റം വരുത്തി അയച്ചത് എന്നാണ് കേസ്.ഡൽഹി പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഓക്സ്ഫോഡ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷയായി കന്നഡിഗ വിദ്യാർത്ഥിനി!
ബെംഗളൂരു : ഓക്സ്ഫോഡ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് പദവിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി ,അത് കർണാടകയിലെ മണിപ്പാലിൽ നിന്നുള്ള രശ്മി സാമന്ത് ആണ്. ലിനാക്കർ കോളേജ് എനർജി സിസ്റ്റംസ് എം എസ് സി വിദ്യാർത്ഥിനിയായ രശ്മി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥിയാണ്. “ഓക്സ്ഫോഡിനെ നവീകരിക്കുകയെന്നതാണ് മുദ്രാവാക്യം, പശ്ചാത്തലം നോക്കാതെ എല്ലാ വിദ്യാർത്ഥികളേയും സഹകരിപ്പിക്കും” എന്ന് രശ്മി അറിയിച്ചു.
ഗൊരെഗുണ്ടപ്പാളയ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറക്കാൻ 2000 കോടിയുടെ സിഗ്നൽ രഹിത ഇടനാഴി വരുന്നു.
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രശസ്തമായ തുമക്കുരു റോഡിലെ ഗൊരഗുണ്ടെ പാളയയിൽ സിഗ്നൽ രഹിത ഇടനാഴി വരുന്നു. 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 5 വർഷം കൊണ്ട് പൂർത്തിയാവും. 6 മേൽപ്പാലവും ഒരു അടിപ്പാതയും അടങ്ങുന്ന പദ്ധതി ബി.ബി.എം.പി. സർക്കാറിൻ്റെ അനുമതിക്കായി സമർപ്പിച്ച് കഴിഞ്ഞു. യശ്വന്ത് പുര ജംഗ്ഷൻ, ബി.ഇ.എൽ, തുമക്കുരു റോഡ്, ഔട്ടർ റിംഗ് റോഡ്, പൈപ്പ് ലൈൻ റോഡ്, എച്ച് എം ടി ജംഗ്ഷൻ എന്നിവിടങ്ങളിലേക്കാണ് മേൽപ്പാത നിർമ്മിക്കുന്നത്. ഒരു അടിപ്പാതയും വിഭാവനം ചെയ്യുന്നുണ്ട്. ബി.ബി.എം.പി.അഡ്മിനിസ്ട്രേറ്റർ ഗൗരവ് ഗുപ്ത,…
ഡി.കെ.ശിവകുമാറിൻ്റെ മകളുടെ വിവാഹം ഇന്ന്.
ബെംഗളൂരു : കെ.പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെയും ഉഷയുടെയും മകൾ ഐശ്വര്യ (22)യും കഫേ കോഫീ ഡേ സ്ഥാപകനായിരുന്ന പരേതനായ ജി.വി.സിദ്ധാർത്ഥയുടെയും മാളവികയുടേയും മകൻ അമർത്യ ഹെഗ്ഡെ (27)യുടെയും വിവാഹം ഇന്ന് വൈറ്റ് ഫീൽഡ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കും. മുഖ്യമന്ത്രി യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുക്കും. മുൻ മുഖ്യമന്ത്രിയും, കേന്ദ്ര വിദേശകാര്യ മന്ത്രിയും, മഹാരാഷ്ട്ര ഗവർണറുമായി പ്രവർത്തിച്ചിട്ടുള്ള ബി.ജെ.പി നേതാവ് എസ്.എം.കൃഷ്ണയുടെ മകൾ ആണ് മാളവിക ഹെഗ്ഡെ.