FLASH

സൂക്ഷിക്കുക…. ഈ കമ്പനിയില്‍ നിന്ന് വാഹന ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുക: ഐ.ആര്‍.ഡി.എ.ഐ.

ബെംഗളൂരു :നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത് എന്ന് ഇന്‍ഷുറന്‍സ് രേഗുലേറ്റരി ആന്‍ഡ്‌ ഡെവലപ്പ്മെന്റ്  അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) മുന്നറിയിപ്പ് നല്‍കി. കൃഷ്ണ രാജപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ല എന്നാണ് ഐ.ആര്‍.ഡി.എ.ഐ. അറിയിച്ചത്. കമ്പനിയുടെ വെബ് സൈറ്റ് : https://dnmins.wixsite.com/dnmins. ഇ മെയില്‍ ഐ ഡി : digitalpolicyservices@gmail.com. മേല്‍ വിലാസം : DNMI co. ltd. Portal Office, Krishna Raja Puram, Insurance Info…

“സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു ഈസ്റ്റ് മേഖല.

പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന”സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു ഈസ്റ്റ് മേഖലയിൽ, ഫെബ്രുവരി 13/ 14  തിയ്യതികളിയായി വൈകിട്ട് 4 മണിമുതൽ ഗൂഗിൾ Platform ൽ നടക്കും . 13 ആം തിയ്യതി ജൂനിയർ വിദ്യാര്ഥികക്കും 14 ആം തിയ്യതി സീനിയർ വിദ്യാർത്ഥികൾക്കുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ  മേൽനോട്ടത്തിലാണ്  കാവ്യാലാപന മത്സരം നടത്തുന്നത് .മലയാളം മിഷന്റെ ഭാഗമായി മലയാളം പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മേഖലയിൽ…

കൂടുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിദിന ക്ലാസുകൾ തുടങ്ങാൻ നിർദ്ദേശം.

ബെംഗളൂരു : 09-10 ക്ലാസുകൾക്കും പി.യു.സി.ഡിപ്ലോമ ക്ലാസുകൾക്കും പിന്നാലെ 5-8 വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിന ക്ലാസുകൾ ഉടൻ തന്നെ തുടങ്ങണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാങ്കേതിക സമിതിയുമായി കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കണമെന്നാണ് സർക്കാറിൻ്റെ തീരുമാനം.

യു.കെ.യിൽ നിന്നെത്തുന്ന യാത്രക്കാരുടെ നിർബന്ധിത ഏകാന്തവാസം: ഒഴിവാക്കണമെന്ന അപേക്ഷയുമായി യാത്രികർ.

quarantine

ബെംഗളൂരു: യു കെയിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രികരുടെ നിലവിലുള്ള 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസം ഒഴിവാക്കണമെന്ന് അപേക്ഷയുമായി യാത്രികർ രംഗത്തെത്തി. രോഗബാധ ഇല്ലെന്ന പരിശോധനാഫലം ഉണ്ടായിട്ടും നിർബന്ധിത ഏകാന്തവാസത്തിൽ കഴിയേണ്ടി വരുന്നത് ദുസ്സഹം ആണ് എന്നാണ് ഇവരുടെ അഭിപ്രായം. ജനിതകമാറ്റം സംഭവിച്ച രോഗാണുക്കളെ യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത ഏകാന്തവാസം ഏർപ്പെടുത്തിയത്. പുതിയ വൈറസിന്റെ വ്യാപന ശേഷി വളരെ കൂടുതൽ ആണെന്നതും ദ്രുതഗതിയിലുള്ള വ്യാപനം നിലവിലുള്ള സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കും എന്നതും ഒരു കാരണമായിരുന്നു.

മരം കോച്ചുന്ന തണുപ്പിൽ വിറച്ച് നഗരം; തണുപ്പ് 3-4 ദിവസം കൂടി തുടരും.

ബെംഗളൂരു : തണുത്ത് വിറച്ച് നഗരം.12-13 ഡിഗ്രിയിൽ തുടരുകയാണ് നഗരത്തിലെ താപനില എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.എസ്.പാട്ടീൽ പറഞ്ഞു. ശിവമൊഗ്ഗ,ബീദർ, കലബുറഗി, മൈസൂരു ജില്ലകളിലും കടുത്ത തണുപ്പ് തുടരുകയാണ്. അടുത്ത 3-4 ദിവസങ്ങൾ കൂടി തണുപ്പും വരണ്ട കാലാവസ്ഥയും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ എച്ച്.എ.എല്ലിൽ ഇന്നലെ 12.4 ഉം ദേവനഹള്ളി വിമാനത്താവളത്തിൽ 12.8 ഡിഗ്രിയും താപനില രേഖപ്പെടുത്തി.

മഹാമാരി വ്യാപനം; യാഥാർത്ഥ്യം സർക്കാർ മറച്ചുവെയ്ക്കുന്നു എന്ന് യു.എസ്. പഠന റിപ്പോർട്ട്.

ബെംഗളൂരു: അമേരിക്കൻ സർവകലാശാലയായ ഡ്യൂക്ക് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ കർണാടക സർക്കാർ പുറത്തുവിടുന്ന മഹാമാരി വ്യാപന കണക്കുകൾ ശരിയല്ലെന്ന് അവകാശപ്പെടുന്നു. യാഥാർഥ്യം മറച്ചുവെച്ച് കൊണ്ട് വളരെ കുറഞ്ഞ നിരക്കുകളാണ് സർക്കാർ പുറത്തുവിടുന്നത് എന്നാണ് ആക്ഷേപം. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഫെബ്രുവരി നാലിന് പുറത്തുവിട്ട റിപ്പോർടിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ മാത്രം 3 കോടിയിലധികം ജനങ്ങളാണ് 2020 ഓഗസ്റ്റ് 29ന് മുൻപുതന്നെ രോഗബാധിതരായതെന്ന് വെളിപ്പെടുത്തുന്നു. കൺസ്യൂമർ പിരമിഡ് ഹൗസ് ഹോൾഡ് സർവ്വേ എന്ന ജനസംഖ്യാ സർവ്വേ വിഭാഗവുമായി ചേർന്നാണ് ഗവേഷകർ പഠനം നടത്തിയത്. കർണാടക സർക്കാരിന്റെ…

ത്രിതീയൻ ബാവായുടെ പെരുന്നാൾ.

മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഏലിയാസ് ത്രിതീയൻ ബാവായുടെ നാമത്തിലുള്ള പ്രധാന പെരുന്നാൾ കൃഷ്ണ രാജപുരം സെന്റ്.ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ബാംഗ്ളൂർ ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്തിൽ ഇന്ന് ആരംഭിക്കും. രാവിലെ വി.കുർബ്ബാനയും വൈകിട്ട് ക്യൂൻസ് റോഡ് സെന്റ്. മേരീസ് കത്തീഡ്രൽ പള്ളിയിൽ നിന്ന് പദയാത്ര 5 മണിയോടുകൂടി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പെരുന്നാൾ സന്ദേശവും ഉണ്ടായിരിക്കും.           ഫെബ്രുവരി 14 ഞായറാഴ്ച കാലത്ത് 8.30 മണിക്ക് വി.…