FLASH

കര്‍ണാടകയില്‍ ഇന്ന് 857 പുതിയ രോഗികള്‍;964 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 471 പുതിയ രോഗികള്‍; 491 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 964 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 964 ആകെ ഡിസ്ചാര്‍ജ് : 889881 ഇന്നത്തെ കേസുകള്‍ : 857 ആകെ ആക്റ്റീവ് കേസുകള്‍ : 13394 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 12051 ആകെ പോസിറ്റീവ് കേസുകള്‍ : 915345 തീവ്ര പരിചരണ…

മൈസൂരു-ചെന്നൈ രണ്ടര മണിക്കൂർ ? സ്വപ്ന പദ്ധതി വരുന്നു.

ബെംഗളൂരു : മൈസൂരുവിൽ നിന്ന് തീവണ്ടിയിൽ യാത്ര ചെയ്ത് ചെന്നൈയിൽ രണ്ടര മണിക്കൂറിൽ എത്താൻ കഴിയുമോ? എന്നാൽ ഇത് സാധ്യമാക്കുന്നതിനായി അതിവേഗ റെയിൽവേ പാതക്ക് വിശദമായ പദ്ധതി രേഖ തയ്യറാക്കുന്നതിന് ആവശ്യമായ ടെണ്ടർ നടപടികൾ ആരംഭിച്ചിരിക്കുകയാണ് നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്. ജനുവരി 12 ആണ് അവസാന തീയതി, കരാർ ലഭിച്ച് 98 ദിവസത്തിനുളളിൽ പദ്ധതി രേഖ സമർപ്പിച്ചിരിക്കണം. ഈ റൂട്ടിൽ നിലവിൽ ശതാബ്ദി ട്രെയിനിൽ യാത്ര ചെയ്താൽ എടുക്കുന്നത് 7 മണിക്കൂർ ആണ്. പല തീവണ്ടികളും 10 മണിക്കൂർ വരെ എടുക്കുന്നുണ്ട്.…

ആക്രമിക്കാന്‍ തക്കംപാത്ത് ചുറ്റിലും നിന്ന തെരുവ് നായ്ക്കളെ സധൈര്യം നേരിട്ട് പിഞ്ചുബാലൻ (വീഡിയോ)

ബെംഗളൂരു: ആക്രമിക്കാന്‍ തക്കംപാത്ത് ചുറ്റിലും നിന്ന തെരുവ് നായ്ക്കളെ ആട്ടിയോടിച്ച പിഞ്ചുബാലന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. പെണ്‍കുട്ടിയോടൊപ്പം തെരുവിലൂടെ നടക്കുകയാണ് ബാലന്‍. ഈ സമയത്താണ് തെരുവ് നായ്ക്കള്‍ വളഞ്ഞത്. തെരുവ് നായ്ക്കളെ കണ്ട ഉടനെ പെണ്‍കുട്ടി ഓടി മറഞ്ഞു. എന്നാല്‍ ബാലന് രക്ഷപ്പെടാന്‍ സാധിച്ചില്ല. തളര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് കുട്ടി ധൈര്യം സംഭരിച്ച് തെരുവ് നായ്ക്കളെ നേരിട്ടത്. ഭയന്നാല്‍ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് ധൈര്യം സംഭരിച്ച് കുട്ടി പോരാടിയത്. ചുറ്റും കൂടിയ…

ആപ്പ് വഴി വായ്‌പ്പാ തട്ടിപ്പ്; കേസെടുത്ത് സിറ്റി പൊലീസ്

ബെംഗളൂരു: ആപ്പ് വഴി വായ്‌പ്പാ തട്ടിപ്പ്; കേസെടുത്ത് സിറ്റി പൊലീസ്. ഓൺലൈൻ വായ്പനൽകുന്ന ആപ്പുകൾക്കെതിരേ ബെംഗളൂരുവിൽ മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തെന്ന് സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തി. ആപ്പ് വഴി വലിയ പലിശയ്ക്ക് വായ്പനൽകുകയും തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉൾപ്പെടെ ചോർത്തിസന്ദേശങ്ങൾ അയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരം ആപ്പുകളുടെ രീതി. നേരത്തേ ഇത്തരം ആപ്പുകൾക്കെതിരേ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആപ്പിനെതിരെ പോലീസ് കേസെടുത്തത്. ഇത്തരം തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകണമെന്നും സന്ദീപ് പാട്ടീൽ…

പൊതു ശുചി മുറിയിൽ വനിതാ പോലീസുകാരിയുടെ മൊബൈൽ നമ്പർ;അധ്യാപകനെ പൊക്കി പോലീസ്.

ബെംഗളൂരു : ഒരു വിഭാഗം ആളുകളുടെ ക്രൂരമായ വിനോദമാണ് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ മൊബൈൽ നമ്പറുകൾ പൊതു ശുചി മുറികളിൽ എഴുതി വക്കുക എന്നത്. പൊതു സ്ഥലങ്ങൾ മലീമസമാക്കുന്നതോടൊപ്പം തങ്ങൾ പിടിക്കപ്പെടില്ല എന്ന വിശ്വാസമാണ് ഇത് ചെയ്യുന്നവരിൽ പലർക്കും. എന്നാൽ പോലീസ് തുനിഞ്ഞിറങ്ങിയാൽ പലതും നടക്കും എന്ന് തെളിയിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. ഫോണിലേക്ക് മോശം കോളുകൾ വരുന്നത് തുടർന്നപ്പോൾ വനിതാ കോൺസ്റ്റബിൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഡൂർ ബസ് സ്റ്റാൻ്റിലെ ശുചി മുറിയിൽ ലൈംഗിക തൊഴിലാളിയുടേത് എന്ന പേരിൽ മൊബൈൽ നമ്പർ…

സന്ദർശകർക്ക് വനാന്തര യാത്രാ – താമസ സൗകര്യവുമായി ബന്നാർഘട്ട നാഷണൽ പാർക്ക്.

ബെംഗളൂരു: കർണാടക വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജംഗിൾ ലോഡ്ജ് കളുടെയും റിസോർട്ടുകളുടെയും സഹകരണത്തോടെ വനാന്തര യാത്ര-താമസ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുന്നു. 2021ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ഇത്തരം സൗകര്യങ്ങളുള്ള  നാഗരഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ വിനോദസഞ്ചാരികളുടെ തിരക്ക് ലഘൂകരിക്കുന്നതിനൊപ്പം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരെയുള്ള വന ഭംഗികൾ ആസ്വദിക്കാൻ ബെംഗളൂരു നിവാസികളെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള പ്രാഥമിക നടപടികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് എന്നും അതിന്റെ അടിസ്ഥാനത്തിൽ യാത്രാസൗകര്യങ്ങൾ പ്രവർത്തന സജ്ജമാക്കാൻ പ്രിൻസിപ്പൽ…

കുട്ടികൾ തമ്മിലുള്ള വഴക്ക് കലാശിച്ചത് കൊലപാതകത്തിൽ.

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികൾ തമ്മിലുള്ള നിസ്സാരമായ വാക്കുതർക്കമാണ് വെള്ളിയാഴ്ച രാത്രി മൈസൂരു റോഡ് നയന്തന ഹള്ളി, പന്തരപാളയത്തിൽ ഒരു കുട്ടിയുടെ കൊലപാതകത്തിൽ അവസാനിച്ചത്. രാത്രി 9 മണിയോടുകൂടി കുട്ടികൾ തമ്മിലുണ്ടായ തർക്കം മൂർച്ചയുള്ള ഏതോ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ എത്തുകയായിരുന്നു. രണ്ടു കുട്ടികൾ ചേർന്ന് മൂന്നാമനെ ആക്രമിച്ചു എന്നാണ് പോലീസ് ഭാഷ്യം. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്. കുട്ടികൾ ഒരുമിച്ച് പല ജോലികളും ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. അതുപ്രകാരം ജോലി ചെയ്തു കിട്ടിയ തുക പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള…

പൊതു ആഘോഷങ്ങളില്ലാതെ കടന്നുപോയ ക്രിസ്തുമസ്.

ബെംഗളൂരു: രാത്രികാല നിരോധനാജ്ഞ പിൻവലിച്ചിരുന്നു എങ്കിലും ബഹുഭൂരിപക്ഷം വിശ്വാസികളും പാതിരാകുർബാനകൾ ഒഴിവാക്കിയാണ് ക്രിസ്തുമസ് ആഘോഷിച്ചത്. പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പൊതുവായ ആഘോഷപരിപാടികളും ചടങ്ങുകളും ഒന്നുമുണ്ടായില്ല. വിശ്വാസികൾ വെള്ളിയാഴ്ച രാവിലെ പള്ളികളിൽ എത്തുന്നത് കണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനുള്ള സന്നദ്ധസേവകർ നിലയുറപ്പിച്ചത് പ്രത്യേക കാഴ്ചയായി. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പതിവിൽ കൂടുതൽ വിശ്വാസികൾ പള്ളികളിൽ എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായ ആഘോഷ ചടങ്ങുകൾ ഒഴിവാക്കിയത് ശ്രദ്ധേയമായി.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വെബിനാര്‍ ഇന്ന്.

ബെംഗളൂരു :ഗവൺമെന്റ് എന്ജിനീറിങ് കോളേജ് വയനാടിന്റെ ആലുമിനി അസോസിയേഷൻ ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന  വെബിനാറിന്റെ 25മത് അധ്യായം പ്രശസ്ത സിനിമാ നടനും നിർമാതാവും അതിലുപരി ഒരു സാങ്കേതിക വിദഗ്ധനുമായ പ്രകാശ് ബാരെ നിർവഹിക്കുന്നു. “കഴിഞ്ഞ ആറ് മാസത്തിനിടക്ക് വിദ്യാർഥികൾക്കിടയിൽ സാങ്കേതികവും പ്രൊഫഷനലു മായ കാര്യങ്ങളെക്കുറിച് നല്ല രീതിയിലുള്ള അവബോധം സൃഷ്ടിക്കാൻ ഈ സെമിനാറുകൾക്ക് കഴിഞ്ഞു എന്നതിൽ GECWAAB ബെംഗളൂരു ചാപ്റ്ററിന് അങ്ങേയറ്റത്തെ ചാരിതാർഥ്യമുണ്ട്” എന്ന് ഭാരവാഹികള്‍ അറിയിച്ചു. “ഇഡ് വെന്റർ എമർജൻസി വെന്റിലേറ്റർ കോവിഡ്‌ കാലത്ത്” എന്ന വിഷയത്തെ സംബന്ധിച്ച്…