FLASH

വൻ ആക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം.

ഒരു ട്രക്കിൽ ഒളിച്ചിരുന്ന നാല് ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് വ്യാഴാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. മുംബൈ ആക്രമണത്തിൻ്റെ വാർഷിക ദിനമായ നവംബർ 26ന് ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി എന്നാണ് അന്വേഷണത്തിൽ വ്യക്തമായത് എന്ന് അധികൃതർ പറഞ്ഞു. ജമ്മുകാശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി വമ്പൻ ആക്രമണം അഴിച്ചുവിടാൻ പദ്ധതിയിട്ടെ ത്തിയ ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്ത്യൻ സൈന്യത്തിൻ്റെ ജാഗ്രത യ്ക്ക് നന്ദിപറഞ്ഞുകൊണ്ട്, സൈന്യം ഒരിക്കൽകൂടി ധീരതയും പ്രൊഫഷണലിസ വും കാഴ്ചവച്ചു എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ബാൻ ടോൾ പ്ലാസക്കു…

കടുത്ത സാമ്പത്തിക ബാധ്യത; നിരക്കുകൾ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍

മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങുന്നത്. വോഡഫോണ്‍ ഐഡിയ ആയിരിക്കും ആദ്യം നിരക്കുകള്‍ വര്‍ധിപ്പിക്കുക. കോള്‍,ഡാറ്റ നിരക്ക് 15 മുതല്‍ 20 ശതമാനം വരെ കൂട്ടാനാണ് വോഡഫോണ്‍ ഐഡിയ ആലോചിക്കുന്നത്. ഇതിനുപിന്നാലെ എയര്‍ടെല്ലും നിരക്ക് വര്‍ദ്ധിപ്പിക്കും. അതേസമയം ഈ രണ്ടു കമ്പനികളുടെയും പ്രധാന എതിരാളിയായ ജിയോയുടെ നീക്കം കൂടി കണക്കിലെടുത്തായിരിക്കും ഇരു കമ്പനികളുടെയും അന്തിമതീരുമാനം. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഏറ്റവുമൊടുവിലായി മൊബൈല്‍ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. കടുത്ത…

സ്ത്രീയുടെ ശരീര ഭാഗങ്ങൾ ഹേമാവതി നദിയിൽ!

ബെംഗളൂരു: സ്ത്രീയുടെ ശരീര ഭാഗങ്ങൾ ഹേമാവതി നദിയിൽ. ബന്ദിഹോൾ ഗ്രാമത്തിലെ രണ്ടുപേർ മീൻപിടിക്കാൻ തുടങ്ങുന്നതിനിടെ മൃതദേഹത്തിന്റെ കൈഭാഗമാണ് ആദ്യം നദിയിൽ കണ്ടത്. ഇതേത്തുടർന്ന് ഇവർ കെ.ആർ. പേട്ട് റൂറൽ പോലീസിൽ വിവരം അറിയിച്ചു. മാണ്ഡ്യ എസ്.പി. പരശുരാമ ഉൾപ്പെടെയുള്ള പോലീസുകാർ സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സ്ത്രീയുടെ കൈ വെള്ളത്തിൽനിന്നെടുത്തു. പിന്നീട് ആറു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹത്തിന്റെ മറ്റുഭാഗങ്ങൾ നദിയുടെ പലയിടങ്ങളിൽ നിന്നായി കണ്ടെത്തുകയായിരുന്നു. കാവേരി ഹൈഡ്രോ എനർജി ലിമിറ്റഡ് പവർ പ്ലാന്റിനു സമീപത്തായിട്ടായിരുന്നു മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങളും കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും 25-നും…

സംസ്ഥാനത്ത് ഗോവധ നിരോധനം ഉടൻ; ബിജെപി നേതാവ് സി.ടി. രവി

ബെംഗളൂരു: സംസ്ഥാനത്ത് സമീപഭാവിയില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും മുന്‍ മന്ത്രിയായ രവി പറഞ്ഞു. കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍’ മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. Cow Slaughter Ban will be a reality in Karnataka in the near future.…

അനൂപ് മുഹമ്മദ് ഉൾപ്പെട്ട ലഹരി കടത്ത് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻ.സി.ബി.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയാണ് അറസ്റ്റിലായത്. ഇയാൾ മുഹമ്മദ് അനൂപിനൊപ്പം ലഹരി കടത്തിൽ പങ്കാളിയായെന്നാണ് എന്‍സിബിയുടെ കണ്ടെത്തൽ. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്ന് കണ്ടതായി സുഹാസ് മൊഴി നൽകിയെന്നാണ് ഇഡിയുടെ റിപ്പോർട്ട്. അതേസമയം എന്‍ബിസി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്  ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ മയക്കുമരുന്ന് കേസിൽ എന്‍സിബി ബിനീഷിനെ പ്രതിചേർത്തിട്ടില്ലെന്നാണ് വിവരം. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.…

സൗജന്യ സ്ട്രീമിങ് ഓഫറുമായി നെറ്റ്ഫ്ലിക്സ്!!

വമ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ്. കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി സൗജന്യ സ്ട്രീമിങ് ഓഫറുമായാണ് നെറ്റ്ഫ്ലിക്സ് എത്തിയിരിക്കുന്നത്. ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഫ്രീയായി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക. നെറ്റ്ഫ്ലിക്സ് ലഭ്യമാകാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി. സൈന്‍ അപ്പ് ചെയ്തു കഴിഞ്ഞാല്‍ പലവിധ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. 199, 399, 649,…

പോസിറ്റിവിറ്റി നിരക്ക് 1.46 % മാത്രം;ആക്റ്റീവ് കോവിഡ് കേസുകൾ 25000 ന് താഴെ;1.2 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ 1781 പുതിയ കോവിഡ് രോഗികള്‍….

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2181 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.46 % മാത്രം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2181 ആകെ ഡിസ്ചാര്‍ജ് : 833169 ഇന്നത്തെ കേസുകള്‍ : 1781 ആകെ ആക്റ്റീവ് കേസുകള്‍ : 24752 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 11621 ആകെ പോസിറ്റീവ് കേസുകള്‍ : 869561 തീവ്ര…

കോവിഡുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്താൽ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ നന്മ യുടെ പുതിയ ആശയം *NANMA CARE* ന്റെ ആദ്യ ശ്രമം ഈ വരുന്ന ശനിയാഴ്‌ച നിശ്ചയിച്ചിരിക്കുന്നു NIMHANS Hospital ന്റെ സഹകരണത്തോടെ കോവിഡുമായി ബന്ധപ്പെട്ട ഒരു വെബിനാർ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ചും സംശയനിവാരണത്തിനും പ്രശസ്ത മനഃശാസ്ത്രഞ്ജൻ *Dr. Sojan Antony* _(Associate professor-Department of Psychiatric Social Work, NIMHANS)_ നിങ്ങളുമായി സംവദിക്കുന്നു. Medium : Malayalam,Date : 21st…

ഓൺലൈനിൽ ഐ.എസ്.എല്‍.ആഘോഷങ്ങൾ ആരംഭിച്ച്”ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്”.

ബെംഗളൂരു : കോവിഡ് എന്ന മഹാമാരി കാരണം ഇക്കുറി ഐ.എസ്.എല്‍. ആഘോഷങ്ങൾക്ക് മുൻകൊല്ലങ്ങളിലെ അത്ര മേളക്കൊഴുപ്പ് ഇല്ലെങ്കിലും കാണികൾ എല്ലാം വളരെയധികം ആകാംക്ഷയോടെ ആണ് ഇക്കുറി ഫുട്ബോൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ ഉള്ള മലയാളി കായിക പ്രേമികളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഇക്കുറി ഐ.എസ്.എല്‍.ആഘോഷങ്ങൾ ഓൺലൈനിൽ നടത്തുകയാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങൾ പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ പേര് വെച്ച് പല പല ടീമുകളായി ആണ് പങ്കെടുക്കുന്നത്. ഏതു നാട്ടിൽ ആയാലും ഫുട്ബോൾ എന്നത് മലയാളികൾക്ക് എന്നും ഒരു വികാരം ആണ്.…

കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ മാറ്റിവെക്കണമെന്ന നിർദേശം പിൻവലിച്ചു

ബെംഗളൂരു: കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ മാറ്റിവെക്കണമെന്ന നിർദേശം ബി.ബി.എം.പി. പിൻവലിച്ചു. കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് ഈ നീക്കം. നിലവിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് മാറ്റിവെച്ച കിടക്കകളിൽ 20 ശതമാനത്തിൽ മാത്രമാണ് രോഗികളുള്ളത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും കുറയും. നിലവിൽ മുഴുവൻ രോഗികളെയും പ്രവേശിപ്പിക്കാനുള്ള സൗകര്യം നഗരത്തിലെ സർക്കാർ ആശുപത്രികൾക്കുണ്ടെന്ന് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. സർക്കാർ ആശുപത്രികളിലെ കോവിഡ് കിടക്കകളിൽ 90 ശതമാനമെങ്കിലും…

1 2