FLASH

രാഷ്ട്ര ശിൽപി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ കെ.ആർ.പുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ,ഭാരതത്തിന്റെ അഭിമാനവും, യശസും, വാനോളമുയർത്തിയ രാഷ്ട്രശിൽപ്പി പണ്ഡിറ്റ്‌ ജവഹർലാൽനെഹ്‌റുവിന്റെ 131-ആം ജന്മവാർഷികദിനാഘോഷം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജിജു   ജോസിന്റെ അധ്യക്ഷതയിൽ കെ.പി.സി. ജനറൽ സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു. ശ്രീ സജീവ്, ശ്രീ പുഷ്പൻ, ശ്രീ സന്തോഷ്‌, ശ്രീ ബെന്നി, ശ്രീ ജോർജ്, ശ്രീ ആഷ്‌ലിൻ, ശ്രീ വിജേഷ് എന്നിവർ സംസാരിച്ചു.

യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര തടഞ്ഞു!

ബെംഗളൂരു: നഗരത്തിലെ കെമ്പെഗൗഡ വിമാനത്താവളത്തില്‍ നിന്നും യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര തടഞ്ഞു. എമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്‍എംസി ഗ്രൂപ്പ് തലവന്‍റെ യാത്ര തടഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചുവെന്നും വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും, ഷെട്ടിക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്തിനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷെട്ടിയുടെ യാത്ര തടഞ്ഞത് എന്ന് സംബന്ധിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്നും യുഎഇയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി…

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നു;ബെംഗളൂരു നഗരജില്ലയില്‍ ആകെ കോവിഡ് മരണം 4000 കടന്നു;കര്‍ണാടകയിലെ സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 1565 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2363 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.57. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2363 ആകെ ഡിസ്ചാര്‍ജ് : 822953 ഇന്നത്തെ കേസുകള്‍ : 1565 ആകെ ആക്റ്റീവ് കേസുകള്‍ : 27146 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 11529 ആകെ പോസിറ്റീവ് കേസുകള്‍ : 861647 തീവ്ര പരിചരണ വിഭാഗത്തില്‍ :…

ഭാര്യയ്ക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ജ്യോത്സ്യൻ; ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയ്ക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ജ്യോത്സ്യൻ; ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ അശ്വിനിയെയാണ് (25) ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവായ യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിൽ യുവരാജിന്‍റെ മാതാപിതാക്കൾ ഭാവിയെക്കുറിച്ചറിയാനായി ഒരു ജ്യോത്സ്യനെ സന്ദർശിച്ചിരുന്നു. എന്നാൽ മരുമകൾക്ക് ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ഇയാൾ കുടുംബത്തെ അറിയിച്ചതോടെ ഇവർ അശ്വിനിക്കെതിരെ തിരിയുകയായിരുന്നു. തുടർന്ന് യുവരാജ് അശ്വിനിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇയാളുടെ മാതാപിതാക്കളും ഒപ്പം ചേർന്നായിരുന്നു പീഡനം. ഇതിന് പുറമെ കൂടുതൽ സ്ത്രീധനവും…

കര്‍ണാടക പൊലീസിന് ദീപാവലി സമ്മാനം; 776 പുതിയ ബൈക്കുകള്‍

ബെംഗളൂരു: ദീപാവലി ആഘോഷത്തിനു പകിട്ടേകാന്‍ എണ്ണൂറോളം പുത്തന്‍ ബൈക്കുകള്‍ സംസ്ഥാന പൊലീസ് സേനയ്ക്കു സ്വന്തമായി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ 751 ഗ്ലാമര്‍ ബി എസ് ആറ് ബൈക്കുകളാണു കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് ഏറ്റു വാങ്ങിയത്. ഹീറോ മോട്ടോ കോര്‍പിന്റെ ഗ്ലാമര്‍ ബൈക്കുകള്‍ സ്വന്തമാക്കിയ ശേഷം ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച റാലി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണു ഫ്ളാഗ് ഓഫ് ചെയ്തത്. അപാച്ചെ ആര്‍ ടി ആര്‍ 160 മോട്ടോര്‍ സൈക്കിളുകളുടെ താക്കോല്‍ദാന ചടങ്ങില്‍ കര്‍ണാടക…

രക്ത ദാന ക്യാമ്പ് നടത്തി.

ബെംഗളൂരു : സമന്വയ യൂത്ത് വിങ്ങും ആർ.എസ്.എസ് അബിഗെരെ സേവാവിഭാഗും സംയുക്തമായി ആരോഗ്യ ഭാരതി ട്രസ്റ്റിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തി. ഇന്ന് 15/11/2020 ന് കെരെഗുഡദഹള്ളി സമന്വയ ദാസറഹള്ളി ഭാഗ് കാര്യാലയത്തിൽ വച്ച് നടത്തിയ രക്തദാന ക്യമ്പിൽ നിരവധി പേർ പങ്കെടുത്തു.

മകൻ അമ്മയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

ബെംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സംസ്ഥാനത്തെ ഹാവേരി ജില്ലയിലാണ് സംഭവം. പ്രതിയായ ശിവപ്പയെ പൊലീസ് വാനഹള്ളിയില്‍ നിന്ന് അറസ്റ്റു ചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ മകന്‍ തയ്യാറായിരുന്നില്ല. തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവിഹിതബന്ധം തുടര്‍ന്നതോടെ ഇയാള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

നഗരത്തിൽ നിന്ന് രോഗിയുമായി പോകുകയായിരുന്ന കെ.എം.സി.സി.ആംബുലൻസ് ഡ്രൈവർക്ക് കേരളത്തിൽ പോലീസിൻ്റെ ക്രൂര മർദ്ദനം.

ബെംഗളൂരു : രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി കേരളത്തിൽ ഡ്രൈവറെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. ബെംഗളൂരു കെ.എം.സി.സി ശിഹാബ് തങ്ങള്‍ ഹുമാനിറ്റി സെന്‍റെറിന്‍റെ ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ വെളിയബ്ര കുഞ്ഞിംവീട്ടില്‍ ശഫീക്ക് (27)നാണ് പോലീസിന്‍റെ മര്‍ദ്ദനമേറ്റത്. നഗരത്തിൽ നിന്ന് രോഗിയുമായി പോകുന്ന വഴിക്ക് കൂത്തുപറമ്പില്‍ വെച്ചാണ് പോലീസ് ജീപ്പ് കുറുകെ ഇട്ട് ഡ്രൈവറെ പിടിച്ച് വലിച്ച് റോഡില്‍ ഇട്ട് തോക്ക് ചൂണ്ടുകയും ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെക്കുകയും ശേഷം അതിദാരുണമായ് റോഡില്‍ കിടത്തി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പരിക്കേറ്റ ശഫീക്കിനെ തലശ്ശേരി…

ഷോറൂമിൽ നിന്ന് ആദ്യ യാത്രയിൽ ആഡംബര വാഹനം മൂക്കും കുത്തി താഴോട്ട്.

ബെംഗളൂരു : വാഹന ഷോറൂമിൽ നിന്ന് ആദ്യ യാത്രയിൽ തന്നെ ആഡംബര വാഹനം മൂക്കും കുത്തി താഴേക്ക് വീണു. സംഭവം നടന്നത് രണ്ട് ദിവസം മുൻപാണ് ,സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാവുകയാണ് ഇപ്പോൾ. കെങ്കേരിയിലെ കിയ ഷോറൂമിൽ നിന്ന് പുതിയതായി ലഭിച്ച കാർ ഉടമസ്ഥൻ സ്വയം ഓടിച്ച് പുറത്തിറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത് എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

നോർക്ക ഇൻഷുറൻസിനായുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് , തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള 113 പൂരിപ്പിച്ച അപേക്ഷകൾ , അരുണോദയ ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ സെക്രട്ടറി എ.വി . അനീഷ് കുമാർ , ട്രെഷറർ ജോർജ് മാത്യു , എക്സിക്യൂട്ടിവ് മെമ്പർ ഡോ: എം . ബാബുരാജ് , ജോയൻറ്റ് ട്രെഷറർ പ്രദീപ് കുമാർ എന്നിവർ നോർക്ക ഓഫിസിൽ സമർപ്പിച്ചു . (13.11.2020) അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയ സാഹചര്യത്തിൽ , 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു…

1 2