FLASH

രാജീവ്‌ ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ എം.എസ്.സി.നഴ്സിംഗ് പരീക്ഷ നവംബറില്‍;അറിയിപ്പ് പുറത്ത്;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : രാജീവ്‌ ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ എം.എസ്.സി.നഴ്സിംഗ് തിയറി പരീക്ഷ നവംബര്‍ 23 ന് നടക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 02.11.2020 പിഴയില്ലാതെ പരീക്ഷ ഫീസ്‌ അടക്കേണ്ട തീയതി : 18.11.2020 100 രൂപ പിഴയോടെ പരീക്ഷ ഫീസ്‌ അടക്കേണ്ട തീയതി : 19.11.2020 സമ്പൂര്‍ണ ഉത്തരവ് /അറിയിപ്പ് താഴെ ലിങ്കില്‍ വായിക്കാം. nursing november 2020

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ഇനി കൂടുതൽ സമയം കാത്തു നിൽക്കേണ്ടതില്ല.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഉത്തരകേരളത്തിലേക്ക്  യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്ന ഒരു പ്രധാന പാതയാണ് കൂട്ടുപുഴ വഴി കണ്ണൂർ ജില്ലയിലേക്ക് കടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ട കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി നിബന്ധനകള്‍ക്കു വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാത്രി സമയങ്ങളില്‍ ചെക്ക് പോസ്റ്റിലെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുപ്രകാരം കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാ-ചരക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.…

ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7661 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7661 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7661(7384) ആകെ ഡിസ്ചാര്‍ജ് :741219(733558) ഇന്നത്തെ കേസുകള്‍ : 4025(3146) ആകെ ആക്റ്റീവ് കേസുകള്‍ : 64480(68161) ഇന്ന് കോവിഡ് മരണം : 45(55) ആകെ കോവിഡ് മരണം : 11091(11046) ആകെ പോസിറ്റീവ് കേസുകള്‍ :816809(812784) തീവ്ര പരിചരണ വിഭാഗത്തില്‍ :935(939) ഇന്നത്തെ പരിശോധനകൾ –…

ഐ.എം.എ.ജ്വല്ലറിയിലെ കോടികളുടെ തട്ടിപ്പ് കേസ്; പ്രധാന പ്രതി മൻസൂർഖാന് ജാമ്യം.

ബെംഗളൂരു :നഗരത്തെ പിടിച്ച് കുലുക്കിയ ശിവാജി നഗറിലെ കോടികളുടെ ഐ.എം.എ. ജൂവലറി നിക്ഷേപ തട്ടിപ്പുക്കേസിലെ മുഖ്യപ്രതിയായ ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒട്ടേറെ മലയാളികളുൾപ്പെടെ 40,000-ത്തോളം ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം ഖാന്‍ ഒരു ദിവസം മുങ്ങുകയായിരുന്നു.അദ്ദേഹം പുറത്ത് വിട്ട സന്ദേശപ്രകാരം താന്‍ മരിക്കാന്‍ പോകുകയാണ് എന്നും അറിയിച്ചിരുന്നു. കുറെ കാലത്തേ അന്വേഷണത്തിന് ശേഷം യു.എ.ഇയില്‍ ഉണ്ട് ഖാന്‍ എന്ന് കണ്ടെത്തി.നാട്ടിലെത്തിയ ഉടന്‍ ഇ.ഡി.അറസ്റ്റ് ചെയ്യുകയായിരുന്നു . 2019 ജൂലായിൽ അറസ്റ്റിലായതു മുതൽ മൻസൂർ ഖാൻ ജയിലിലായിരുന്നു.…

ഇനി തമിഴ്നാട് വഴി നാട്ടിലേക്ക് പോകാൻ ഇ-പാസ്സ് വേണ്ട

ചെന്നൈ: ഇനി തമിഴ്നാട് വഴി നാട്ടിലേക്ക് പോകാൻ ഇ-പാസ്സ് വേണ്ട. അന്തർസംസ്ഥാന യാത്രകൾക്ക് ഇനി ഇ-പാസ്സ് എടുക്കേണ്ട ആവശ്യമില്ല എന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വിദേശത്ത് നിന്നും തമിഴ്നാടിൽ ഇറങ്ങുന്ന യാത്രക്കാരും തമിഴ്നാടിലെ ഹിൽ സ്റ്റേഷനുകളിൽ പോകുന്നവരും ഇ-പാസ്സിന് പകരം ഇ-റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കെ.ആർ. ഏഴിൽ നന്തി എന്ന പരാതിക്കാരന് വേണ്ടി അഭിഭാഷകൻ അഭിഷേക് ജെബരാജ് സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കുന്നതിനിടെയാണ് തമിഴ്നാട് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ അന്തർസംസ്ഥാന യാത്രകൾക്ക് ഇനി ഇ-പാസ്സ് നിർബന്ധമല്ല എന്ന…

ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം…

ലോക്ഡൗണിനു തൊട്ടുമുമ്പ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോയവർക്ക് സമൻസ്

ബെംഗളൂരു: ലോക്ഡൗൺ ഏർപ്പെടുത്തിയാൽ നാട്ടിൽ പോകാൻ സാധിക്കില്ലെന്നു മുന്നിൽക്കണ്ട് അതിനു തൊട്ടുമുമ്പായി ബെംഗളൂരുവിൽ നിന്നു മുത്തങ്ങ ചെക്‌പോസ്റ്റുവഴി കേരളത്തിലെത്തിയവർക്ക് സമൻസ്. കഴിഞ്ഞ മാർച്ചിൽ കോവിഡ് മഹാമാരി തടയാനേർപ്പെടുത്തിയ ലോക്ഡൗണിനു തൊട്ടുമുമ്പ് നാട്ടിലേക്ക് പോയവർക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. മാർച്ച് 24-ന് വൈകീട്ട് അഞ്ചുമണിയോടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി ചെക്‌പോസ്റ്റിലെത്തിയവരാണ് പലരും. മൈസൂരു കഴിഞ്ഞ ശേഷമാണ് പലരും ലോക്ഡൗൺ ഏർപ്പെടുത്തിയ വിവരം അറിയുന്നത്. കോവിഡ് ചട്ടലംഘനം, കൈകാണിച്ചിട്ട് നിർത്തിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലർക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചവർ അഭിഭാഷകരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. സുൽത്താൻബത്തേരി മജിസ്‌ട്രേറ്റിനു…

സി.പി.എം.കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി.

ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും ബിനീഷിനെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. പതിനൊന്നു മണിയോടെയാണ് ഇ.ഡി.സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. ബിനീഷിനെ നേരത്തെ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം…

വാതുവെയ്പ്പ് സംഘത്തെ കുരുക്കാൻ വലവിരിച്ച് പോലീസ്; പിടിയിലായത് ഹെഡ് കോൺസ്റ്റബിൾ അടക്കം 7 പോലീസുകാർ.

ബെംഗളൂരു : ഐ.പി.എൽ വാതുവെയ്പ്പ് സംഘത്തെ കുരുക്കാൻ ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സംഘത്തിന് ലഭിച്ചത് ചൂതാട്ടം നടത്തുന്ന 7 പേരെ. അന്വേഷിച്ചപ്പോൾ മനസ്സിലായി ഇവരെല്ലാം പോലീസുകാരാണ് അതിൽ ഹെഡ് കോൺസ്റ്റബിൾമാരും സാധാ കോൺസ്റ്റബിൾമാരുമുണ്ട്. ജെപി നഗറിലെ ഒരു ഹോട്ടലിൽ ആണ ചൂതാട്ടം നടത്തിയ 7 പൊലീസുകാർ റെയ്ഡിനിടെ പിടിയിലായത്. അന്വേഷണ വിധേയമായി ഇവരെ സർവീസിൽ നിന്ന് സ്പെൻഡ് ചെയ്തതായി സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ അറിയിച്ചു. ഐപിഎൽ വാതുവയ്ക്കുമായി സംഘത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കാർഡ് ഉപയോഗിച്ചുള്ള ചൂതാട്ടമാണ് ഇവർ നടത്തിയത്.

വാഹനങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നവർക്ക് മുഖാവരണം നിർബന്ധം;ഉത്തരവ് പുറത്ത്.

ബെംഗളൂരു : കാറിലും ബൈക്കിലും തനിച്ച് യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കാറിലും ബൈക്കിലും ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് മുഖാവരണം ആവശ്യമില്ല എന്നുള്ള രീതിയിലുള്ള വാർത്തകൾ മുമ്പ് പുറത്ത് വന്നിരുന്നു.  അതിൽ ഒരു കൃത്യത നൽകുന്നതാണ് ഈ ഉത്തരവ്. ഇത് പാലിക്കാത്തവരിൽ നിന്ന് 250 രൂപ പിഴ ഈടാക്കും. മുഖാവരണം നിർബന്ധം എപ്പോഴെല്ലാം: ബിഎംടിസി, നമ്മ മെട്രോ, ട്രെയിൻ,ടാക്സി, ഓട്ടോ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ. പൊതു സ്ഥലങ്ങൾ ബൈക്ക്, കാർ ഉൾപ്പെടെ  ഏതു വാഹനവും ഓടിക്കുമ്പോഴും ഇവയിൽ യാത്ര ചെയ്യുമ്പോഴും. ഓഫിസുകൾ,…