FLASH

കൊടഗു ജില്ലയിലെ മലയാളി കളക്ടറെ നമുക്ക് അഭിനന്ദിക്കാം… എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അവരുടേതല്ല.

ബെംഗളൂരു : കർണാടകയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊടുഗു ജില്ലയിൽ കോവിഡ് വ്യാപനം വളരെ കുറവാണ്. അതിനാൽ കോവിഡ് പ്രതിരോധ പോരാളി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തിലുള്ളത് താനല്ലെന്ന് കൊടഗു കളക്ടറും മലയാളിയുമായ ആനീസ് കൺമണി ജോയ് മുന്നോട്ട് വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ കലക്ടറെ പ്രദേശവാസികൾ ആദരിക്കുന്നു എന്ന് അടിക്കുറിപ്പോടെയാണ് ആനീസ് കൺമണിയുടെതെന്ന പേരിലാണ് വിഡിയോ ദൃശ്യം പ്രചരിപ്പിക്കുന്നത്. ഹൈദരാബാദിലെ ഇ കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്. പിറവം സ്വദേശിയായ ആനീസ് 2012ലാണ്…

ആകെ പരിശോധന 76 ലക്ഷത്തിന് മുകളിൽ; ആകെ കോവിഡ് മരണം 11 ആയിരം കടന്നു;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്…

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3146 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7384 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7384(7740) ആകെ ഡിസ്ചാര്‍ജ് :733558 (727298) ഇന്നത്തെ കേസുകള്‍ : 3146(3691) ആകെ ആക്റ്റീവ് കേസുകള്‍ : 68161 (71330) ഇന്ന് കോവിഡ് മരണം : 55 (44) ആകെ കോവിഡ് മരണം : 11046(10991) ആകെ പോസിറ്റീവ് കേസുകള്‍ :812784(809638) തീവ്ര പരിചരണ വിഭാഗത്തില്‍ :939(944)…

വഴിയാത്രക്കാരിയെ കടന്ന് പിടിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: വഴിയാത്രക്കാരിയെ ഉപദ്രവിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്. അതിരാവിലെ 5 മണിയോടെ ചെറിയ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന 40 കാരിയെ ലൈംഗികമായി ഉപദ്രവിച്ച 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവം നടന്നത് ജെ.സി.നഗറിന് സമീപം ആണ് സംഭവം. രാവിലെ 05.05 ന് ഇടവഴിയിലൂടെ മെയിന്‍ റോഡിലേക്ക് നടക്കുകയായിരുന്ന സ്ത്രീയെ യുവാവ്‌ കടന്ന് പിടികുകയായിരുന്നു,സ്ത്രീ തന്‍റെ ചെരുപ്പ് ഊരി യുവാവിനോടെ മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു,എന്നാല്‍ യുവാവ്‌ വീണ്ടും ഒന്ന് നോക്കിയ ശേഷം അവര്‍ക്ക് എതിരെ അടുക്കുകയായിരുന്നു. സ്ത്രീ ഉച്ചത്തില്‍ ശബ്ദം…

കഞ്ചാവുമായി രണ്ട് മലയാളികൾ കൂടി പിടിയിൽ.

ബെംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ കൂടി നഗരത്തിൽ പിടിയിലായി. മുഹമ്മദ് ഷാക്കിർ, പികെ കൃഷ്ണ കുമാർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തത്. 32 കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലും പിടികൂടി. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതുവരെ നഗരത്തിൽ പിടിയിലായിട്ടുണ്ട്.തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ട് പ്രധാന സിനിമാ നടിമാരും അറസ്റ്റിലായി. മലയാളികളായ മൂന്ന് ലഹരിമരുന്ന് കടത്തുകാരെകൂടി പോലീസ് പിടികൂടി

ഒരു ലക്ഷത്തിലധികം പേർ ഉപയോഗിച്ച് വന്ന വ്യാജ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ പൂട്ടിച്ചു; ഐ.ഐ.ടി. ബിരുദധാരി അറസ്റ്റിൽ

ചെന്നൈ: ‘സൂപ്പർ തത്കാൽ’, ‘സൂപ്പർ തത്കാൽ പ്രോ’ എന്നീ രണ്ട് വ്യാജ ആപ്പുകൾ ഉപയോഗിച്ച് തീവണ്ടിയിൽ തത്കാൽ ടിക്കറ്റുകൾ ബുക്കിങ്ങിൽ തട്ടിപ്പ് നടത്തിയ ഐ.ഐ.ടി. ബിരുദധാരി അറസ്റ്റിലായി. തിരുപ്പൂർ കൊങ്കിയം പൊതിയപാളയത്തെ യുവരാജ്‌ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു ലക്ഷം പേർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചിരുന്നു. രണ്ട് ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ ആർ.പി.എഫിന്റെ സൈബർ വിഭാഗം പ്രവർത്തനരഹിതമാക്കി. വ്യാജ ആപ്പിലൂടെ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. അണ്ണാസർവകലാശാലയിൽനിന്ന് ഏറോനോട്ടിക്കിൽ ബി.ഇ.യും ഏറോസ്പേസിൽ ഖരഗ്പുർ ഐ.ഐ.ടി.യിൽനിന്ന്…

ബെംഗളൂരു സൗത്തിൽ നൂറോളം കെട്ടിടങ്ങൾ നിലംപൊത്തും; കെട്ടിടങ്ങള്‍ പൊളിക്കാൻ നിർദ്ദേശിച്ച് ബി.ബി.എം.പി.

ബെംഗളൂരു: അഴുക്ക് ചാലുകളെ തടസ്സപ്പെടുത്തി നിര്‍മ്മിച്ച നൂറോളം അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് ബി.ബി.എം.പി. വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമാകുന്ന തരത്തില്‍ ബെംഗളൂരു സൗത്തിൽ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ബി.എം.പി. കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് നടപടിക്ക് നിര്‍ദേശിച്ചത്. ബി.ബി.എം.പി.യിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന്‌ ശേഷമാണ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അഴുക്കുചാല്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി നാശ നഷ്ടങ്ങളാണ് ബെംഗളൂരു സൗത്തിലുണ്ടായത്. ഗുരുദത്ത ലേ ഔട്ട്, ദത്താത്രേയ നഗർ, ഹൊസക്കരഹള്ളി, പാരമൗണ്ട് ലേ ഔട്ട്, എന്നിവിടങ്ങളിലാണ്…

യാത്രക്കാരില്ലാതെ കേരളത്തിലേക്കുള്ള ട്രെയിനുകൾ; സർവീസുകൾ നിർത്തലാക്കാൻ സാധ്യത

ബെംഗളൂരു: ഏറെനാളുകൾക്കുശേഷം കേരളത്തിലേക്ക് തീവണ്ടി സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവ്. സർവീസ് തുടങ്ങി ഒരാഴ്ചയായിട്ടും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും കേരളത്തിലൂടെ കന്യാകുമാരിക്കുമാണ് തീവണ്ടികൾ ആരംഭിച്ചത്. കണ്ണൂർ ഭാഗത്തേക്ക് താരതമ്യേന യാത്രക്കാർ കൂടുതലുണ്ട്. യാത്രക്കാർ കുറവാണെങ്കിൽ തീവണ്ടികൾ നിർത്തലാക്കാനുള്ള സാധ്യത കൂടുതലാണ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാരും തീവണ്ടിയിൽ കയറുന്നതിനാൽ ബെംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ അത്യാവശ്യം തിരക്കനുഭവപ്പെടാറുണ്ട്. എന്നാൽ, തീവണ്ടി കേരളത്തിലേക്ക് എത്തിക്കഴിയുമ്പോൾ വളരെ കുറച്ച് യാത്രക്കാർമാത്രമേ ഉണ്ടാകാറുള്ളൂ. കേരളത്തിലെ ക്വാറന്റീൻ നിബന്ധനകൾ കാരണം ആളുകൾ പോകാൻ മടിക്കുന്നതാണ് കാരണം. ലോക് ഡൗൺ നിലവിൽ വന്നതിനുശേഷം കേരളത്തിലേക്കു…

സംസ്ഥാനത്ത് കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം;മുൻഗണന പട്ടികയും തയ്യാർ.

ബെംഗളൂരു: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മുതൽ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ഇന്നലെ വിധാൻ സൗധയിൽ വച്ച് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രിയുടെ ഈ ഉറപ്പ്. സൗജന്യ കോവിഡ് വാക്സിൽ ആദ്യം നൽകുന്നത് കോവിഡ് പോരാളികൾക്ക് ആകും. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാകും മുൻഗണന. മുതിർന്ന പൗരൻമാർ, മറ്റ് ജീവിത ശൈലീ രോഗങ്ങൾക്ക് ചികിൽസ തേടുന്നവർ, പാലൂട്ടുന്ന അമ്മമാർ, എന്നിവർക്കും തുടർ പരിഗണന ലഭിക്കും. സംസ്ഥാനത്തെ…

കാശ് വാങ്ങി പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകരെ സസ്പെൻറ് ചെയ്തു; ക്രിമിനൽ കേസ് എടുക്കാൻ നിർദ്ദേശം.

ബെംഗളൂരു : കാശ് വാങ്ങി ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകർക്ക് സസ്പെൻഷൻ. ലാബ് ടെക്നീഷ്യയായ മഹാലക്ഷ്മി, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർ ഡോ:ശൈലജ, ആശാ വർക്കർ ശാന്തി എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആരോഗ്യ മന്ത്രി ഡോ: സുധാകർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സജ്ജൻ റാവു സർക്കിളിലെ പൊബ്ബത്തി മറ്റേർനിറ്റി ആശുപത്രി യിൽ ജോലി ചെയ്യുന്നവർ ആയിരുന്നു ഇവർ. ചില സംസ്ഥാനങ്ങളിലേക്ക്  യാത്ര ചെയ്യുന്നതിനും കമ്പനികളിൽ ഹാജരാക്കുന്നതിനും ചിലർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇങ്ങനെ ആവശ്യമുള്ളവരെ ആശാ…