FLASH

ഇന്ദിരാ കാൻ്റീനിൽ നിന്ന് ഈ ഭക്ഷണവും പുറത്ത്.

ബെംഗളൂരു : സാധാരണക്കാരന് പാചകം ചെയ്ത ഭക്ഷണം 3 നേരവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സിദ്ധരാമയ്യ സർക്കാറിൻ്റെ കാലത്ത് സംസ്ഥാനത്ത് തുടങ്ങിയ പദ്ധതിയാണ് ഇന്ദിരാ കാൻ്റീൻ. എന്നാൽ ഇന്ദിരാ കാൻ്റീനിലെ പ്രധാന വിഭവമായിരുന്ന ഇഡ്ഡലി ഇനി കുറെക്കാലത്തേക്ക് ലഭിച്ചേക്കില്ല. ഭക്ഷണ വിതരണത്തിനു പുതിയ കരാർ നൽകിയതോടെ ഇന്ദിരാ കന്റീനുകളിൽ നിന്ന് ഇഡ്ഡലി പുറത്തായത്. പ്രഭാത ഭക്ഷണത്തിനു ബിബിഎംപി നിശ്ചയിച്ച എണ്ണം ഇഡ്ഡലിയുണ്ടാക്കാനുള്ള യന്ത്രം ലഭിക്കാത്തതാണ് പ്രശ്നമായത്. ഇതിനു പുറമേ, ഭക്ഷണ വിതരണം ഏറ്റെടുത്ത പുതിയ ഏജൻസിക്ക് ബി.ബി.എം.പി.യുടെ അടുക്കളകൾ കൈമാറാത്തതും മറ്റൊരു…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മകളുടെ”ഭാവിവരൻ”അമ്മായി അമ്മയിൽ നിന്ന് അടിച്ചെടുത്തത് ഒരു ലക്ഷം രൂപ.

ബെംഗളൂരു : സാമ്പത്തിക കൃത്യങ്ങൾ ഓരോ ദിവസത്തിലും സംഭവിച്ച് കൊണ്ടിരിക്കുന്നത് പുതിയ രീതികളിൽ ആണ്. സോഷ്യൽ മീഡിയകളിലൂടെ പരിചയപ്പെടുന്നവരെ അങ്ങേ അറ്റം വിശ്വസിക്കുന്നത് തട്ടിപ്പുകാർക്ക് ഉൽപ്രേരകവും ആകുന്നുണ്ട്, ആ ഗണത്തിലേക്കുള്ള  ഏറ്റവും പുതിയ വാർത്തയാണ്. മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് അമ്മയുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അയർലൻഡിലെ കമ്പനിയിൽ മാനേജരാണെന്നു പറഞ്ഞുകബളിപ്പിച്ചാണ് ഫെയ്സ്ബുക് കാമുകൻ, കെങ്കേരി സ്വദേശിയായ ഡിഗ്രി വിദ്യാർഥിനിയുടെ വീട്ടുകാരെ പറ്റിച്ചത്. ഫെയ്സ് ബുക് ചാറ്റിലൂടെ വിദ്യാർഥിനിയെ പരിചയപ്പെട്ട ഇയാൾ, താനുമായി സ്ഥിരം സംസാരിച്ചാൽ ഇംഗ്ലിഷ് പഠനം…

65 ലക്ഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ബെംഗളൂരു നഗരജില്ലയില്‍ കോവിഡ് മരണ സംഖ്യ 3500 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8893 പേര്‍ ആശുപത്രി വിട്ടു,7184 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8893 (8580) ആകെ ഡിസ്ചാര്‍ജ് : 637481(628588) ഇന്നത്തെ കേസുകള്‍ : 7184(7542) ആകെ ആക്റ്റീവ് കേസുകള്‍ : 110647(112427) ഇന്ന് കോവിഡ് മരണം : 71(73) ആകെ കോവിഡ് മരണം : 10427(10356) ആകെ പോസിറ്റീവ് കേസുകള്‍ : 758574(751390) തീവ്ര പരിചരണ വിഭാഗത്തില്‍ :…

ദളിത്‌ യുവാവിനെ പ്രേമിച്ച മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടി.

ബെംഗളൂരു: ദളിത്‌ യുവാവിനെ സ്നേഹിച്ചു എന്നാ കാരണത്താല്‍ മകളെ ഏതാനും ചില ബന്ധുക്കളുടെ സഹായത്താല്‍ കൊന്ന് കുഴിച്ചു മൂടി കര്‍ഷകനായ പിതാവ്. നഗരത്തില്‍ നിന്ന് 55 കിലോമീറ്ററോളം അകലെയുള്ള മാഗടിയിലെ ബെട്ട ഹള്ളി ഗ്രാമത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും കര്‍ഷകനുമായ കൃഷ്ണപ്പ (48),പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യോഗി (21),മറ്റൊരു 16 വയസ്സുകാരനായ ബന്ധു എന്നിവര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 5 ദിവസമായി മകളെ കാണാനില്ല എന്ന് കാണിച്ചു കൃഷ്ണപ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു,കഴിഞ്ഞ 9 നാണ് മകള്‍ ബി.കോം വിദ്യാര്‍ത്ഥിയായ ഹെമലതയെ(18)…

ശ്രീലങ്കയിൽ നിന്നും മുങ്ങിയ കൊടും കുറ്റവാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ശ്രീലങ്കയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളിയെ തമിഴ്നാട് പോലീസ് ബെംഗളൂരുവിൽ പിടികൂടി. സുനിൽ ജെമിനി ഫോൻസെക എന്ന ‘കട്ട’ കാമിനി എന്ന് അറിയപ്പെടുന്ന ആളാണ് പോലീസിന്റെ പിടിയിലായത്. ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയും ഭീകര പട്ടികയില്‍ ഇടം പിടിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പല രാജ്യങ്ങളിലായി വളരെ അധികം മയക്കുമരുന്ന് കടത്ത് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ് ഇയാൾ. ശ്രീലങ്കയിൽ നിന്നും മുങ്ങിയ ഇയാൾ കഴിഞ്ഞ ആറ് മാസമായി തമിഴ്‌നാട്ടിൽ കാഞ്ചീപുരത്തിനടുത്ത് പുതുപക്കം എന്ന സ്ഥലത്ത്…

ഹൃദയഭേദകം ഈ പിറന്നാൾ ആശംസ…

ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചിരഞ്ജിവി സര്‍ജ നിര്യാതനായത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇപ്പോൾ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് വീണ്ടും ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്. “എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നേക്കും എപ്പോഴും” ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. View this post on Instagram Happy Birthday My World! @chirusarja I LOVE YOU!…

ദസറയും ദീപാവലിയും ആഘോഷിക്കാം… നിയന്ത്രണങ്ങൾ ഇവയാണ്.

ബെംഗളൂരു: ഇനി ആഘോഷങ്ങളുടെ കാലമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദസറയും ദീപാവലിയും ഇങ്ങെത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദസറ, ദീപാവലി ആഘോഷങ്ങൾ നടത്താനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അവ നിർബന്ധമായി പാലിക്കണം. ആഘോഷങ്ങൾ കൂടുമ്പോൾ കോവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാറിൻ്റെ നിയന്ത്രണങ്ങൾ. ദസറആഘോഷങ്ങൾ 17 മുതൽ 26 വരെയും ദീപാവലി ആഘോഷം നവംബർ 14 മുതൽ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആഘോഷച്ചടങ്ങുകളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കരുത്. മാസ്ക് ധരിക്കുന്നതു നിർബന്ധം. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും…

നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും കേന്ദ്രത്തിന്റെ നോട്ടീസ്

മുംബൈ: ‘കണ്‍ട്രി ഓഫ് ഒറിജിന്‍’ ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് കേന്ദ്രം നോട്ടീസ് നല്‍കി. എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30 നകം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന എല്ലാ ഇനങ്ങളിലും ‘ഒറിജിന്‍ രാജ്യം’ അഥവാ ഉത്പ്പന്നം ഏതു രാജ്യത്തിന്റെതാണെന്ന് ടാഗ് ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കേണ്ടതുണ്ട്. അടുത്തിടെ ഉണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി കലഹത്തെത്തുടര്‍ന്നാണ് ഇത്തരം മാനദണ്ഡങ്ങള്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പല ഉത്പ്പന്നങ്ങളും കേന്ദ്രം നിരോധിച്ചിരുന്നു. അതേസമയം രണ്ട് കമ്പനികള്‍ക്കും നല്‍കിയ നോട്ടീസില്‍, ഉപഭോക്തൃ…

ലോക്ക്ഡൌണ്‍ കാലത്ത് മടങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി ഫാക്ടറി ഉടമ!

ബെംഗളൂരു: പശ്ചിമബംഗാളിലേക്കും തമിഴ്നാട്ടിലേക്കും ലോക്ക്ഡൌണ്‍ കാലത്ത് മടങ്ങിപ്പോയ തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി ഹുബ്ബളിയിലെ ലെതര്‍ ഫാക്ടറി ഉടമ. ലെതര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ലോക്ക്ഡൌണ്‍ കഴിഞ്ഞിട്ടും പുനരാരംഭിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉടമയുടെ ഈ തീരുമാനം. തൊഴിലാളികള്‍ക്ക് തിരികെയെത്താനായി വിമാനടിക്കറ്റ് നല്‍കുന്നത് ഹുബ്ബളിയിലെ തരിഹാല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയുടെ ഉടമ ചന്ദ്രകാന്ത് ഗാഡികര്‍ ആണ്. ഒരു കോടി രൂപ മുടക്കിയാണ് ചന്ദ്രകാന്ത് ഫാക്ടറി തുടങ്ങിയത്. മെഷീനുകള്‍ എത്തിച്ച് ഫെബ്രുവരിയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഒരുമാസത്തിനുള്ളില്‍ കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച…

യശ്വന്ത് പൂർ-കണ്ണൂർ ഉൽസവകാല പ്രത്യേക തീവണ്ടിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : ദസറ, ദീപാവലി ഉൽസവകാലത്തോട് അനുബന്ധിച്ച് റെയിൽവേ പ്രഖ്യാപിച്ച യശ്വന്ത് പൂർ-കണ്ണൂർ സ്പെഷൽ തീവണ്ടിയിൽ റിസർവേഷൻ ആരംഭിച്ചു. https://www.irctc.co.in വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ റിസർവ് ചെയ്യാം. ഒക്ടോബർ 20 മുതൽ നവംബർ 30 വരെയാണ് സ്പെഷൽ സർവ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. യശ്വന്ത് പുരയിൽ നിന്ന് കണ്ണൂർ വരെ 2 ടയർ എ.സി. 1840 രൂപ 3 ടയർ എ.സി. 1285 സ്ലീപ്പർ 475 രണ്ടാം ക്ലാസ് സിറ്റിംഗ് 235 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. കണ്ണൂരിൽ നിന്നും യശ്വന്ത് പൂരിലേക്കു തീവണ്ടിയുടെ ബുക്കിംഗ്…