FLASH

4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;യുവാവിനെ വെടിവച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു : നാലു വയസ്സുകാരിയെ തട്ടി ക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് വെടിവച്ചു പിടികൂടി. ഗുരുതരാവസ്ഥയിലുള്ള ബാലികയെയും അറസ്റ്റിലായ ദിനേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്റ്റിക്കിൽ നിന്നു ഞായറാഴ്ച ഉച്ചയോടെയാണ് ബാലികയെ കാണാതായത്. കുട്ടിയെ ദിനേഷ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് ശ്രീരാംപുര പൊലീസ് ഇൻസ്പെക്ടർ സുനിൽ നായിക് പറഞ്ഞു. സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് സംഘം ഒക്കലി പുരത്തിന് അടുത്തു വച്ച് പ്രതിയെ വളയുകയായിരുന്നു. കത്തികൊണ്ട് അക്രമിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചപ്പോൾ ആദ്യം പോലീസ് ഇൻസ്പെക്ടർ മുകളിലേക്ക് വെടിവച്ചു. കീഴടങ്ങാതെ…

കങ്കണ റണാവത്തിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ അപമാനിച്ച് ട്വീറ്റ് ചെയ്ത നടി കങ്കണ റണാവത്തിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുമകുരു ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം തുമക്കുരു ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളെന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചിരുന്നത്. അഭിഭാഷകനായ നായിക്കിന്റെ പരാതിയില്‍ കങ്കണയ്ക്ക് എതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുമക്കുരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒക്ടോബര്‍ 9 ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലിസ്ബൺ: ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് താരം കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. Cristiano Ronaldo (in file photo) tests positive for #COVID19, Portuguese Football Federation releases a statement. pic.twitter.com/caimCec3og — ANI (@ANI) October 13, 2020 യുവേഫ നാഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമാണ് റൊണാൾഡോ. ഫ്രാൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം കളിക്കുകയും ചെയ്തിരുന്നു. ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് റൊണാൾഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്. താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ…

സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളുടെ കണക്കില്‍ മോശം പ്രകടനവുമായി നമ്മ ബെംഗളൂരു;ആദ്യ പത്തില്‍ കൊച്ചിയും.

ബെംഗളൂരു : സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളുടെ കണക്കില്‍ മൂന്നാം സ്ഥാനത്ത് നമ്മ ബെംഗളൂരു. 431 കേസുകളുമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് മുന്നില്‍,377 കേസുമായി രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനം മുംബൈ തൊട്ടു പിന്നില്‍ ഉണ്ട്. രാജ്യത്തിന്‍റെ ഐ ടി സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തത് 158 സ്ത്രീ കളെ ഉപദ്രവിച്ച കേസുകള്‍ ആയിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്,മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നി നഗരങ്ങള്‍ തൊട്ട് പിന്നില്‍ തന്നെയുണ്ട്‌. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ്,മഹാരാഷ്ട്രയിലെ പൂനെ,ഗുജറാത്തിലെ അഹമദാബാദ് എന്നിവയ്ക്ക് തൊട്ടുപിന്നില്‍ കേരളത്തില്‍ നിന്നുള്ള മെട്രോ സിറ്റിയായ കൊച്ചിയും ഉണ്ട്‌.83 കേസുകള്‍.…

രണ്ടാം വിവാഹം മറച്ചുവെയ്ക്കുന്നതിന് 3 വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി!

ബെംഗളൂരു: തന്റെ രണ്ടാം വിവാഹം മറച്ചുവെയ്ക്കുന്നതിന് മൂന്ന് വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി അച്ഛന്റെ ക്രൂരത. ഗുട്ടിദുര്‍ഗയിലാണ് നാടിനെ നടുക്കിയ സംഭവം. നിംഗപ്പയാണ് പ്രതി. രണ്ടാം വിവാഹത്തില്‍ ആദ്യ ഭാര്യയ്ക്ക് സംശയം തോന്നി തുടങ്ങിയതിനെ തുടര്‍ന്നാണ് മകളെ 35കാരന്‍ ക്രൂരമായി കൊന്നത്. രണ്ടാം വിവാഹത്തില്‍ ജനിച്ച കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച്‌ കൊന്നത്. തുടര്‍ന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യ വിവാഹത്തില്‍ നിംഗപ്പയ്ക്ക് രണ്ടു ആണ്‍കുട്ടികള്‍ ഉണ്ട്. അതിനിടെയാണ് ചിത്രദുര്‍ഗയില്‍ ജോലി ചെയ്യുന്ന ശശികലയെ നിംഗപ്പ പരിചയപ്പെടുന്നതും ഇവര്‍ പരസ്പരം അടുക്കുന്നതും. നിംഗപ്പയുടെ രണ്ടാം വിവാഹത്തിലുളള…

വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് നിരവധി അവസരങ്ങള്‍;തെരഞ്ഞെടുപ്പ് നോര്‍ക്ക വഴി;കൂടുതല്‍ വിവരങ്ങള്‍.

നോർക്ക റൂട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം 2020 ഒക്ടോബർ മാസം 19 , 20 , 21 ,…

സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം ആറ് ലക്ഷം കടന്നു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 87(70) ആകെ കോവിഡ് മരണം : 10123(10036) ഇന്നത്തെ കേസുകള്‍ : 8191(7606) ആകെ പോസിറ്റീവ് കേസുകള്‍ : 726106(717915) ആകെ ആക്റ്റീവ് കേസുകള്‍ : 113459(115776) ഇന്ന് ഡിസ്ചാര്‍ജ് :10421(12030) ആകെ ഡിസ്ചാര്‍ജ് : 602505(592084) തീവ്ര പരിചരണ വിഭാഗത്തില്‍ : 919(928) കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6137221(6030980)…

എസ്.ബി.ഐ.യുടെ സേവനങ്ങൾ നിലച്ചു

ന്യൂഡൽഹി: എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു. ചൊവ്വാഴ്ച്ച എസ്ബിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. We request our customers to bear with us. Normal service will resume soon.#SBI #StateBankOfIndia #ImportantNotice #YONOSBI #OnlineSBI pic.twitter.com/dDFAgmGLQl — State Bank of India (@TheOfficialSBI) October 13, 2020 ഉച്ചയോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. എടിഎം സേവനത്തെ പ്രശ്‌നം ബാധിച്ചിട്ടില്ല.

കോവിഡ് രോഗികൾക്ക് വായനയുടെ ആശ്വാസം പകർന്ന് ലൈബ്രറികൾ; അതും സർക്കാർ ആശുപത്രികളിൽ!

ബെംഗളൂരു :കോവിഡ് വാർഡിൽ ചികിൽസയിൽ ഉള്ളവർക്ക് മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ വായിക്കാൻ നിരവധി പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഒരുക്കിയിരിക്കുകയാണ്  ശിവമൊഗ്ഗയിലെ 2 സർക്കാർ ആശുപ്രതികൾ. മക്ഗാൻ ജില്ലാ ആശുപ്രതി, സാഗർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പ് തൊഴിലാളി യൂണിയൻ ലൈബ്രറി സജ്ജീകരിച്ചത്. കോവിഡ് ചികിത്സയിലുള്ളവർക്ക് മാനസിക സമ്മർദത്തെ ഒരു പരിധി വരെ അതിജീവിക്കാൻ വായന ഏറെ ഉപകരിക്കുമെന്ന് മക്ഗാൻ ആശു പ്രതിയിലെ ഡോ.ശ്രീധർ പറഞ്ഞു. ഇവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ആയിരത്തോളം പുസ്തകങ്ങൾ നഗരത്തിലെ വിവിധ പുസ്തക വ്യാപാരികളും മറ്റും സൗജന്യമായി നൽകിയതാണ്.

ആരോഗ്യമന്ത്രിക്ക് വകുപ്പ് മാറ്റം ;വിവാദം.

ബെംഗളൂരു : കർണാടക സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീരാമുലുവിൻ്റെ വകുപ്പ് മാറ്റത്തെ തുടർന്നുള്ള വിവാദവും മുറുമുറുപ്പും തുടരുന്നതായി വാർത്തകൾ. കോവിഡ് വ്യാപനം കൂടുതലായി തുടരുന്ന ഈ ഘട്ടത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയും ഡോക്ടറുമായ സുധാകറിനാണ് ആരോഗ്യ വകുപ്പ് ചുമതല നൽകിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ കൈവശം വച്ചിരുന്ന സാമൂഹ്യക്ഷേമ വകുപ്പ് ശ്രീരാമുലുവിന് നൽകിയിട്ടുണ്ട്. ബെല്ലാരി സഹോദരൻമാരുടെ വലം കൈ അയ ശ്രീരാമുലു മുൻപ് ബി.ജെ.പി.യിൽ നിന്ന് രാജിവച്ച് സ്വയം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് പാർട്ടിയിലേക്ക് തിരിച്ച് വരികയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച്…

1 2