FLASH

വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ഒന്നിക്കണം:ഉമ്മൻ‌ചാണ്ടി.

ബെംഗളൂരു : ഭാരതത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യവിശ്വസികളും ഒന്നിക്കണമെന്ന് ഉമ്മൻ‌ചാണ്ടി,കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജിക ത്വത്തിന്റെ അൻപതാം വാർഷികാഘോഷം വീഡിയോ കോളിലൂടെ യുള്ള മറുപടി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ആഭ്യന്തര മന്ത്രി ശ്രീ.രാമലിംഗം റെഡി മുഖ്യാതിഥിയായ യോഗത്തിൽ ശ്രീ.ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് യുവ നേതാവുമായ ശ്രീ. ചാണ്ടി ഉമ്മൻ ഉപഹാരം ഏറ്റുവാങ്ങി. പുതുപ്പള്ളിക്കാരുടെ സ്നേഹമാണ് അസംബ്ലിയിൽ 50 വർഷം പൂർത്തിയാക്കാൻ സഹായിച്ചതെന്ന്, ശ്രീ ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളത്തിന്‌ വെളിയിൽ ഇതുപോലൊരു പ്രോഗ്രാം…

ഹോപ്പ് റീഹാബ് ട്രസ്റ്റ് മൂന്നാം വയസ്സിലേക്ക്…

ബെംഗളൂരു : നഗരത്തിൽ നിരവധി സാമൂഹിക സേവനങ്ങളിലൂടെ മുന്നേറുന്ന ഹോപ്പ് റീഹാബ് ട്രസ്റ്റ് അതിന്റെ മൂന്നാം വയസ്സിലേക്ക് കടക്കുകയാണ്. രണ്ട് സോണുകളിലായി നിരവധി സാമൂഹിക പ്രവർത്തനങ്ങളുമായി നാളെ കാലത്ത് ബെംഗളൂരു തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല നിയനിര്മാണ അംഗം ഡോ:സായി കുമാർ നാനാമലയും, മൻഗ്ലൂർ തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല ഭരണ സമിതി അംഗം ഡോ:യു.ടി ഇഫ്തികർ അലിയും നിർവായിക്കും. പരിപാടികളിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വിധക്തരായ ഡോ.ശരത് കണ്ണൂർ,ഡോ:വിജയ്,ഡോ:സുഹൈൽ, ഡോ:ഗ്ലാഡ്സണ് ജോസ്,ഡോ:വൈശാലി, ഡോ:എൽദോ പീറ്റർ തുടങ്ങീ…

ഇന്ന് സംസ്ഥാനത്ത് പതിനായിരത്തിലധികം പേർ ഡിസ്ചാർജ് ആയി; കോവിഡ് കേസുകൾ ഉയർന്ന് തന്നെ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് സംസ്ഥാനത്ത് പതിനായിരത്തിലധികം പേർ ഡിസ്ചാർജ് ആയി. പക്ഷെ കോവിഡ് കേസുകൾ ഉയർന്ന് തന്നെ. യുവജനങ്ങൾ കോവിഡിനെ കാര്യമായിട്ടെടുക്കുന്നില്ല എന്നും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമെല്ലാം വളരെ അത്യാവശ്യമാണെന്നും കലബുർഗിയിലെ കോവിഡ്19 കമ്മറ്റിയിലുള്ള ഡോക്ടർ ദേശ്മുഖ് പറയുന്നു. കലബുർഗി മാർക്കറ്റിൽ ആളുകൾ മസ്‌കില്ലാതെ നടക്കുന്ന ചിത്രങ്ങൾ: Karnataka: People seen moving without masks in a Kalaburagi market, earlier today "Mostly the youth is taking it…

കോവിഡ് സമയത്തും പുലർച്ചെ 5 മണി മുതൽ ബിരിയാണിക്ക് വേണ്ടി കിലോമീറ്റർ നീണ്ട ക്യൂ!

ബെംഗളൂരു: നഗരത്തിൽ കോവിഡ് രൂക്ഷമാവുന്ന കാലത്തും എല്ലാ ദിവസവും പുലര്‍ച്ചെ വന്നു സ്ഥാനം പിടിച്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരിനിന്നു ബിരിയാണിക്കായി കാത്തുനില്‍ക്കുകയാണ് ഭക്ഷണപ്രേമികള്‍. ഹോസ്‌കോട്ടയിലെ പ്രശസ്ത റെസ്റ്റോറന്റിന് ഇരുഭാഗത്തുമായി ആളുകള്‍ ബിരിയാണി വാങ്ങാന്‍ അണിനിരക്കുന്നതിന്റെ ക്യൂ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എത്ര കഷ്ടപ്പെട്ടും കാത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന ആ ബിരിയാണി ഏതെന്ന് അറിയാനാണ് ആളുകള്‍ പരതുന്നത്. ബിരിയാണി കഴിക്കാനായി എത്തിയവരുടെ നീണ്ട നിര ഒന്നര കിലോമീറ്റര്‍ പിന്നിട്ടതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ആരംഭിക്കുന്ന ക്യൂ  ഹാസ്‌കോട്ടെയിലെ…

സത്രീധനത്തര്‍ക്കം: ഇരുപതുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവും അമ്മയും ഒളിവില്‍

ബെംഗളൂരു: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നതില്‍ കലികയറിയ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. സാരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാമമൂര്‍ത്തി നഗറിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സൂരജ് സിംഗ് എന്ന യുവാവ് ഒളിവിലാണ്. 26കാരനായ ഇയാള്‍ക്കും കൂട്ടുനിന്ന ഇയാളുടെ അമ്മയെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് സംഭവം. ബംഗളൂരുവില്‍ ഒരു പാന്‍ ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വര്‍ഷം മുമ്ബാണ് വിവാഹിതനായത്. സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ…

നഗരത്തിൽ ഇവിടങ്ങളിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു

ബെംഗളൂരു: കൂടുതൽ ഇളവുകൾ നൽകിയതോടെ നഗരത്തിൽ കോവിഡ് വ്യാപനം തീവ്രമായി. സാമൂഹിക അകലം പാലിക്കാൻ പലരും തയ്യാറാകുന്നില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും കുറവല്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാവുന്നില്ലെന്ന ആരോപണവും ശക്തമാവുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മെട്രോ നഗരമായി ബെംഗളൂരു മാറി. നഗരത്തിൽ കോവിഡ് രോഗികൾ രണ്ടേമുക്കാൽ ലക്ഷം കടന്നു. മരണം 3300 കവിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ശരാശരി രോഗികളുടെ എണ്ണം 5000ത്തിന് അടുത്താണ്. നഗരത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സ്ഥലങ്ങൾ ചുവടെ: – ബ്യാറ്റരായനാപുര – സിംഗസാന്ദ്ര…

കടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ വിറപ്പിച്ച് പത്ത് വയസുകാരന്‍!

ബെംഗളൂരു: അഞ്ചാം ക്ലാസുകാരന്റെ മനസ്സാന്നിദ്ധ്യത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ. നടന്നുപോകുന്നതിനിടയില്‍ പെട്ടെന്ന് പെരുമ്പാമ്പിനെ കണ്ടാല്‍ മുതിര്‍ന്നവര്‍ പോലും തിരിഞ്ഞോടും. പക്ഷെ പത്ത് വയസുകാരന്‍ സങ്കല്‍പ് ഒരു കടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ ഒന്ന് വിറപ്പിച്ചു. ഓടയ്ക്കകത്ത് സ്ഥാനമുറപ്പിച്ച പെരുമ്പാമ്പിനെ ഇടതുകാലിന് ചവിട്ടിയാണ് കുട്ടി രക്ഷപെട്ടത്. വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് സങ്കല്‍പിന്റെ വലതുകാലില്‍ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ കുട്ടി ഇടതുകാലുകൊണ്ട് പാമ്പിനെ ചവിട്ടിമാറ്റുകയായിരുന്നു. അടുത്തുള്ള ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. പിന്നീട് പാമ്പു പിടുത്തക്കാര്‍ സ്ഥലത്തെത്തി. പാമ്പിനെ പിലിക്കുള ജൈവ പാര്‍ക്കിലേക്ക് മാറ്റി. മംഗലാപുരത്തെ മന്നഗുദ്ദയിലാണ് സംഭവം.…

‘കുട്ടികളുടെ ജീവൻ വച്ച് കളിക്കരുത്, പണമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ സമ്മർദങ്ങൾക്ക് വഴങ്ങരുത്’; സർക്കാരിനോട് മുൻമുഖ്യമന്ത്രിമാർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ സ്‌കൂളുകൾ തുറക്കരുതെന്ന് മുൻമുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും ആവശ്യപ്പെട്ടു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവൻവെച്ചു കളിക്കുകയും പണമുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവരുടെ സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്ന വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നേരിട്ട് സംസാരിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. കോവിഡ് നിയന്ത്രണത്തിലാകുന്നതുവരെ സ്‌കൂൾ തുറക്കരുതെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാറിന് കത്തെഴുതി. ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കുകയാണ് നിലവിലെ സാഹചര്യത്തിൽ വേണ്ടതെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും…

മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസ്സിൽ താമസിക്കാം!!

മൂന്നാർ: വിനോദ സഞ്ചാരികൾക്കായി കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. രംഗത്ത്. പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറിൽ ആണ് സജ്ജമാക്കുക. ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകൾ ഇതിലേക്കായി സജ്ജമാക്കും. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് കംപാർട്മെന്റുകൾ ബസിൽ സജ്ജമാക്കുക. മൂന്നാർ ഡിപ്പോയിലാണ് ആദ്യ ബസ് പാർക്ക് ചെയ്യുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര…

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 2 മലയാളികൾ 27 ലക്ഷം രൂപയുമായി പിടിയിൽ

ബെംഗളൂരു: പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് മലയാളികൾ 27.17 ലക്ഷം രൂപയുമായി പിടിയിൽ. കോഴിക്കോട് കൊടുവള്ളി അവിലൂർ സ്വദേശികളായ മുഹമ്മദ് നിഹാൽ (21), കെ.കെ. അൻവർ (25) എന്നിവരെയാണ് സുദ്ദഗുണ്ടെപാളയ പോലീസ് അറസ്റ്റുചെയ്തത്. താവരക്കരെ മെയിൻ റോഡിൽ പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരുടെ അടുത്തേക്ക് പോലീസ് ചെല്ലുന്നത് കണ്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇവരുടെ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പണം എവിടെനിന്നു ലഭിച്ചുവെന്നതിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാൻ പ്രതികൾക്ക് സാധിച്ചില്ല. ഹവാലാ പണമോ മോഷ്ടിക്കപ്പെട്ടതോ ആകാമെന്ന്…