FLASH

ആകെ കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിന് അരികെ;അകെ ഡിസ്ചാര്‍ജ് 3 ലക്ഷത്തിന് അരികെ;അകെ ആക്റ്റീവ് കേസുകള്‍ ഒരു ലക്ഷത്തിന് അരികെ;ഇന്നത്തെ കര്‍ണാടകയിലെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 95 പേര്‍ മരിച്ചു 9319 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :95 ആകെ കോവിഡ് മരണം : 6393 ഇന്നത്തെ കേസുകള്‍ : 9319 ആകെ പോസിറ്റീവ് കേസുകള്‍ : 398551 ആകെ ആക്റ്റീവ് കേസുകള്‍ : 99266 ഇന്ന് ഡിസ്ചാര്‍ജ് : 9575 ആകെ ഡിസ്ചാര്‍ജ് : 292873 തീവ്ര പരിചരണ വിഭാഗത്തില്‍ : 775…

അറസ്റ്റിലായത് ബി.ജെ.പി.യുടെ ഉപതെരഞ്ഞെടുപ്പിലെ താര പ്രചാരക !

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി കർണാടക നിയമസഭ ഉപതെരഞ്ഞടുപ്പിൽ ബിജെപിയുടെ താരപ്രചാരക. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവമായിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായ കെ സി നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി. കെ ആർ പേട്ടിലെ വീടുകയറിയുള്ള പ്രചാരണത്തിൽ രാഗിണി ദ്വിവേദിയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2019ല ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാഗിണി…

നഗരത്തിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും കോവിഡ്

Covid Karnataka

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ കോവിഡ് 19 പുനര്‍ബാധ കേസ് റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിൽ സ്ഥിരീകരിച്ച ആദ്യത്തെ കൊറോണ വൈറസ് പുനര്‍ബാധ കേസാണ് 27 കാരിയായ സ്ത്രീയില്‍ കണ്ടെത്തിയതെന്ന് സ്വകാര്യ ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ജൂലൈ മാസത്തിൽ നടത്തിയ പരിശോധനയില്‍ കൊമോർബിഡിറ്റികളുടെ ചരിത്രമില്ലാത്ത യുവതിക്ക് പനി, ചുമ എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസിന് നെഗറ്റീവ് പരിശോധന നടത്തിയ ശേഷം ജൂലൈ 24 ന് യുവതി ആശുപത്രി വിട്ടു. എന്നാൽ ഇപ്പോൾ ഒരു മാസത്തിനുള്ളിൽ സ്ത്രീക്ക് കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങൾ വികസിക്കുകയും…

തൊഴില്‍വകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടക തൊഴിൽവകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കോവിഡ്-19 സ്ഥിരീകരിച്ചു. ಇಂದು ನಾನು ಹಾಗೂ ನನ್ನ ಧರ್ಮಪತ್ನಿ ಕೋವಿಡ್ ಪರೀಕ್ಷೆಗೆ ಒಳಗಾಗಿದ್ದು,ಪರೀಕ್ಷಾ ವರದಿಯಲ್ಲಿ ಇಬ್ಬರಿಗೂ ಸಹ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಯಾವುದೇ ಹಿಚ್ಚಿನ ರೋಗಲಕ್ಷಣಗಳು ಇಲ್ಲದ ಕಾರಣ ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ನಲ್ಲಿದ್ದುಚಿಕಿತ್ಸೆ ತೆಗೆದುಕೊಳ್ಳಲಿದ್ದೇನೆ. ನಿಮ್ಮೆಲ್ಲರ ಆಶೀರ್ವಾದ,ಹಾರೈಕೆಯಿಂದ ಶೀಘ್ರ ಗುಣಮುಖವಾಗಿ ವಿಶ್ವಾಸವಿದೆ — Shivaram Hebbar (@ShivaramHebbar) September 5, 2020 അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ സമ്പർക്കമില്ലാതെ ചികിത്സയിൽ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടൻ…

ഇനി എൻജിനിയറിങ് കോഴ്സുകളിൽ കന്നഡ നിർബന്ധം

ബെംഗളൂരു: വിശ്വേശരയ്യ സാങ്കേതികസർവകലാശാലയ്ക്ക്‌ (വി.ടി.യു.) കീഴിലുള്ള കോളേജുകളിലെ എൻജിനിയറിങ് വിദ്യാർഥികൾക്ക് കന്നഡ പഠനം നിർബന്ധമാക്കി. വി.ടി.യു.വിനുകീഴിൽ 220 കോളേജുകളാണുള്ളത്. കോഴ്സ് പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ലഭിക്കേണ്ട 175 പോയന്റിൽ ഇനി കന്നഡഭാഷയ്ക്ക് ലഭിക്കുന്ന പോയന്റുകൾകൂടി ഉൾപ്പെടുത്തും. ഒരോ സെമസ്റ്ററിലും കന്നഡയിൽ ലഭിക്കുന്ന പോയന്റുകൾകൂടി പരിഗണിച്ചായിരിക്കും അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനം. കന്നഡ വികസന അതോറിറ്റിയുടെ (കെ.ഡി.എ.) നിർദേശപ്രകാരമാണ് വെള്ളിയാഴ്ച സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020-’21 അധ്യയനവർഷത്തിൽ കന്നഡകൂടി ഉൾപ്പെടുത്തി കോഴ്സ് ക്രമീകരിക്കാനാണ് കോളേജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. സർക്കാർ എൻജിനിയറിങ് കോളേജുകളിൽമാത്രം കന്നഡപഠനം നിർബന്ധമാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, വെള്ളിയാഴ്ച…

നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ഇവിടങ്ങളിലാണ്

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ കർശന സുരക്ഷാസംവിധാനങ്ങൾ പാലിക്കണമെന്ന് നിർദേശമുണ്ടെങ്കിലും നഗരത്തിലെ കോവിഡിനെതിരായ ജാഗ്രതയിൽ കാര്യമായ കുറവുണ്ടായെന്നാണ് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നഗരത്തിൽ ബൊമ്മനഹള്ളി, ഹോൺഗസാന്ദ്ര, എച്.എസ്.ആർ ലേഔട്ട്, ബിലേക്കഹള്ളി, ഉത്തരഹള്ളി, വസന്തപുര, ഗോട്ടിഗെരെ, ബേഗുർ, അരക്കരെ, സിംഗസാന്ദ്ര, കെംപെഗൗഡ, ആട്ടുർ, തനിസാന്ദ്ര, ബ്യാറ്റരായനാപുര, വിദ്യരാണ്യപുര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും മരണനിരക്ക് വർധിക്കുന്നതും. പരിശോധന നടത്താതെ പുറത്തിറങ്ങി നടക്കുന്ന രോഗികൾ വ്യാപനം വർധിപ്പിക്കുന്നതിനും കാരണമാകുകയാണ്. പരിശോധന കൂടുതൽപേരിലേക്ക് എത്തിക്കാൻ പൊതുജനങ്ങളുടെ പൂർണസഹകരണം വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പരിശോധന വർധിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം…

ഗൗരി ലങ്കേഷ് വധിക്കപ്പെട്ടിട്ട് 3 വർഷം കഴിഞ്ഞു;എങ്ങുമെത്താതെ കേസ്.

ബെംഗളൂരു : മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് 3 വർഷം തികയുന്നു. 2017 സെപ്റ്റംബർ 5ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ ഗൗരി രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽ വെടിയേറ്റ് വീഴുകയായിരുന്നു. ബൈക്കിൽ എത്തിയവരാണ് വെടി ഉതിർത്തത്. 9235 പേജുള്ള കുറ്റപത്രം 2018 നവംബറിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. വെടിവച്ച ആൾ എന്ന് കരുതുന്ന പരശുറാം വാഗ്മർ, കൂട്ടാളി ഗണേഷ് മിസ്കിൻ ഉൾപ്പെടെ 18 പേർക്ക് എതിരായാണ് കുറ്റപത്രം. പ്രതികൾ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുകയാണ്. തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി…

രാഗിണി ദ്വിവേദി രണ്ടാം പ്രതി;കേസ് റെജിസ്റ്റർ ചെയ്ത് ക്രെംബ്രാഞ്ച്.

ബെംഗളൂരു : ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക എന്‍സിബി. കന്നഡ നടി രാഗിണി ദ്വിവേദിയെ രണ്ടാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുല്‍ പതിനൊന്നാം പ്രതിയുമാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാഗിണി ദ്വിവേദിയെ എന്‍സിബി അറസ്റ്റ് ചെയ്തത്. രാവിലെ രാഗിണിയുടെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം…

സദാചാര ഗുണ്ടകളുടെ അക്രമണം;ഉടുതുണി ഉരിഞ്ഞ് പ്രതിഷേധിച്ച് നടി.

ബെംഗളൂരു : കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കൾക്കും നേരെ ആൾക്കൂട്ട ആക്രമണം. നഗരത്തിലെ ഒരു പാർക്കിൽ വച്ചാണ് സംഭവം. നടിയും സുഹൃത്തുക്കളും അൽപ വസ്ത്രമണിഞ്ഞ് പൊതുസ്ഥലത്ത് വർക്കൗട്ട് നടത്തി എന്നതാണ് ആരോപണം. കന്നഡ ഇൻഡസ്ട്രിയിൽ സിനിമാ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയ്ക്കു നേരെ ആളുകളിൽ നിന്നും ആക്രമണം ഉണ്ടായത്. സംയുക്തയും ലഹരി മാഫിയയുടെ അംഗത്തിലുണ്ടെന്ന് ആരോപിച്ച് അക്രമികൾ പ്രതിഷേധവും നടത്തുകയുണ്ടായി. സ്പോർട്സ് ബ്രാ ധരിച്ച് വർക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പൊലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി. ഈ സംഭവം…