FLASH

ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി.

ബെംഗളൂരു : രണ്ടു ലോകയുദ്ധങ്ങൾക്കു ശേഷം മനുഷ്യരാശിനേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകയുദ്ധങ്ങൾക്കു മുൻപും പിൻപുമെന്ന പോലെ കോവിഡിന് അപ്പുറവും ഇപ്പുറവുമെന്ന വിധം ചരിത്രം വിഭജിക്കപ്പെടും. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ രജത ജൂബിലി ആഘോഷം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യവിദഗ്ധർ നടത്തുന്ന കഠിനാധ്വാനമാണ് ഇന്ത്യയുടെ കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ പിന്നിൽ. സൈനികരെ പോലെയാണ് ഇവർ അണിചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വാജുഭായ് വാല,മുഖ്യമന്ത്രി യെഡിയൂരപ്പ, ഉപമുഖ്യമന്ത്രി സി.എൻ അശ്വഥാരായണ,മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ.സുധാകർ തുടങ്ങിയവരും…

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കാർഡ് വർദ്ധന !

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് 388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 367 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ആണ്. ആകെ രോഗബാധിതരുടെ എണ്ണം 3796 ആയി. ഇന്ന് 75 പേർക്ക് രോഗമുക്തി, 1403 പേർ ഇതുവരെ ആശുപത്രി വിട്ടു. 2339 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ഉഡുപ്പി ജില്ലയിൽ ഇന്ന് 150 പേർക്കും കലബുറഗിയിൽ 100 പേർക്കും രോഗം സ്ഥിരീകരിച്ചു. ബെലഗാവി 51,ബെംഗളൂരു നഗര ജില്ല 12, യാദഗിരി 5, മണ്ഡ്യ 4, റായ്ച്ചൂരു…

കേരളത്തിൽ ഇന്ന് 86 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു;19 പേർ രോഗമുക്തരായി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം…

മുംബൈയിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി.

ബെംഗളൂരു: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടായ മുംബൈയിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ ഇന്ന് രാവിലെ ആയിരത്തിലധികം യാത്രക്കാരുമായി ബെംഗളൂരുവിലെത്തി. ഘട്ടം ഘട്ടമായി ആണ് എല്ലാവരെയും അധികൃതർ ട്രെയിനിൽ നിന്ന് പുറത്തിറക്കിയത്. മുഴുവൻ യാത്രക്കാരെയും വൈദ്യ പരിശോധന നടത്തി അതിൽ നിന്നും കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ തുടങ്ങിയവരെ റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ COVID 19 പരിശോധനക്ക് വിധേയരാക്കി. എത്രയും വേഗം ഇവരുടെ പരിശോധന ഫലം ലഭിക്കും എന്ന് അധികൃതർ വ്യെക്തമാക്കുന്നു. ബാക്കി യാത്ര ചെയ്ത മുഴുവൻ യാത്രക്കാരെയും അവരവരുടെ…

സാമൂഹ്യ മാധ്യമ പ്രക്ഷേപണ രംഗത്ത് പുതുമകളുമായി “WOW Stories”

ജീവിത വിജയമെന്നത് എല്ലാവരുടെയും സ്വപ്നമാണെങ്കിലും ഓരോ മനുഷ്യരിലും അവരുടെ ചിന്തകൾക്കനുസരിച്ച് ആപേക്ഷികമാണ്. ഒരു കലാകാരന് തൻ്റെ കലാസൃഷ്ടി നേടിത്തരുന്ന കയ്യടികളാവാം, ഒരു വ്യവസായിക്ക് തൻ്റെ സ്വപ്ന പദ്ധതിയുടെ പൂർത്തീകരണമാവാം, ഒരു കര്ഷകന് തൻ്റെ വിയർപ്പിന്റെ ഫലം കണ്മുന്നിൽ പൂത്തു കായ്ക്കുന്നത് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയാവാം. ഇത്തരത്തിൽ അസാധാരണ ജീവിത വിജയം നേടിയ ആളുകൾക്ക് എങ്ങിനെയാണ് അത് കൈയ്യെത്തിപ്പിടിക്കാനായത്! അവരുടെ ചിന്തകളെ സ്വാധീനിച്ച ഘടകങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ ആരൊക്കെയാണ്? അവരുടെ ദിനചര്യകൾ എന്തൊക്കെയാണ്? ഇങ്ങിനെയുള്ള കുറെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് “WOW Stories”. പുതു സംഭംരകർക്കും, വിദ്യാർത്ഥികൾക്കും,…

ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏതെല്ലാം ഏരിയകളിൽ ? ഇതില്‍ നിങ്ങളുടെ സ്ഥലവും ഉള്‍പ്പെടുന്നുണ്ടോ ?ഇവിടെ വായിക്കാം.

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസമായി നഗരത്തിലെ പല ഭാഗങ്ങളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു എന്നാ രീതിയില്‍ നിരവധി സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ആണ് പുറത്ത് വരുന്നത്. അതില്‍ പല സന്ദേശങ്ങളും വ്യാജമാണ് എന്ന് മാത്രമല്ല സ്ഥിരീകരിക്കാത്തതും ആണ്. സാധാരണയായി നിരീക്ഷണത്തില്‍ ഉള്ള ഒരാളുടെ സ്രവം പരിശോധിച്ചതിന് ശേഷം കോവിഡ് പോസിറ്റീവ് ആണ് എന്ന് തെളിഞ്ഞാല്‍ കര്‍ണാടക ആരോഗ്യ വകുപ്പ് അവിടെ ആംബുലന്‍സുമായി എത്തുകയും രോഗിയെ കൊവിഡ് ചികിത്സക്കുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യാറുള്ളത്. അതേ സമയം നഗരത്തിലെ ഇതുവരെ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ പട്ടിക ബി.ബി.എം.പി…

കോവിഡ് 19;ബി.എം.ടി.സി.ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ആശങ്കയിൽ…

ബെംഗളൂരു : അടുത്തിടെ ബി.എം.ടി.സി. ബസുകളിൽ യാത്രക്കാർ കൂടിയത് കോവിഡ് സുരക്ഷാഭീതി വർധിപ്പിക്കുന്നു. മേയ് 19-ന് ബി.എം.ടി.സി. സർവീസ് പുനരാരംഭിച്ചതുമുതൽ ഓരോ ദിവസവുംയാത്രക്കാരുടെ എണ്ണം കൂടിവരുകയാണ്, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശരാശരി 60,000-യാത്രക്കാർ വീതമാണ് ഓരോ ദിവസവും ബി.എം.ടി.സി. ബസുകളിൽ കൂടിവരുന്നത്. യാത്രക്കാർ ക്രമാതീതമായി കൂടിവരുന്നത് സാമൂഹിക അകലം പാലിക്കുന്നതിന് വെല്ലുവിളിയാവുകയാണെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 4.57 ലക്ഷം പേരായിരുന്നു യാത്രചെയ്തത്. കോവിഡ് വ്യാപനത്തിനു മുമ്പ് ദിവസേന 36 ലക്ഷം പേരായിരുന്നു ബി.എം.ടി.സി. ബസുകളിൽ യാത്ര ചെയ്തിരുന്നത്. വരുംദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ ഓഫീസുകളും സ്ഥാപനങ്ങളും…

കോവിഡ്-19:ബെംഗളൂരുവിന് ടെസ്റ്റിംഗ് ലാബുകൾ കുറവാണോ ? അല്ല എന്ന് ബിബിഎംപി.

ബെംഗളൂരു: ടെസ്റ്റിംഗ് ലാബ് സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ കോവിഡ് -19 ടെസ്റ്റുകൾ നടത്തുന്നതിനാൽ കുറഞ്ഞ ടെസ്റ്റിംഗ് നിരക്കിന്റെ ആശങ്ക ബെംഗളൂരു നഗരത്തെ ബാധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ റായ്ചൂർ, കലബുരഗി, ബിദാർ, യാഡ്ഗിർ, ഉഡുപ്പി എന്നിവിടങ്ങളിൽ നടത്തിയ ടെസ്റ്റുകൾ അപേക്ഷിച്ചു ബെംഗളൂരു നഗരത്തിൽ നടത്തിയ ടെസ്റ്റുകൾ വളരെ കുറവാണ് . 13 ദശലക്ഷം ജനസംഖ്യയിൽ ഇതുവരെ 33,070 സാമ്പിളുകൾ പരീക്ഷിച്ചതായും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,000 സാമ്പിളുകളുടെ ബാക്ക്ലോക് ഉള്ളതായും ബിബിഎംപി മേധാവി ബി എച്ച് അനിൽ കുമാർ പറഞ്ഞു. നഗരം…

ഓൺലൈൻ പഠന ക്ലാസ്സ് :സഹായഹസ്തവുമായി മലയാളം മിഷൻ.

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്നു,വീടുകളിൽ ലാപ്ടോപ്പ് ,സ്മാർട്ട് ഫോൺ ഇല്ലാത്തവരെ കണ്ടെത്തി സഹായിക്കാൻ മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത്. ജൂൺ 1 നു ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബംങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കുടുക്കുവാൻ കഴിയുന്നില്ല. കൊറോണ പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപെട്ടവർക്ക്‌ ,ഈ സമയത്തു പുതിയ ലാപ്ടോപ്പ് /സ്മാർട്ട് ഫോൺ വാങ്ങുന്നത് പ്രായോഗികമല്ല. ഈ പ്രതിസന്ധി മനസ്സിലാക്കിയാണ്  മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത്. ഐ.ടി.…

കോവിഡ് രോ​ഗി ബാ​ര്‍​ബ​ര്‍ ഷോ​പ്പിലുമെത്തി;ജാ​ഗ്രതാ നിർദേശം…

ബെം​ഗളുരു ; കോവിഡ് കാലത്ത് ഇരുട്ടടി, ഞെട്ടിത്തരിച്ച് കോലാറിലെ ജനങ്ങൾ, കോലാറില്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ പോ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് അ​തി​ജാ​ഗ്ര​ത വേണമെന്ന് അധികൃതർ വ്യക്തമാക്കി. ബെം​ഗളുരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോ​ലാ​ർ ജില്ലയിലെ ബംഗാ​ര്‍​പേട്ട് ടൗ​ണി​ലെ പ്രശസ്തമായ ബാ​ര്‍​ബ​ര്‍​ ഷോ​പ്പി​ലാ​ണ് മു​ടി​വെ​ട്ടാ​ന്‍ പോയ​ത് എന്ന് അധികൃതർ വ്യക്തമാക്കി. മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഈ വ്യക്തി 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാലയ​ള​വി​നു​ശേ​ഷ​മാ​ണ് ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ പോ​യ​ത് എന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പക്ഷേ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​നു​ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം…

1 2
error: Content is protected !!