FLASH

ഈവനിംഗ് ബുള്ളറ്റിൻ;ആകെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് 115 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഉഡുപ്പി 29, ദക്ഷിണ കന്നഡ 24,ബെംഗളൂരു നഗര ജില്ല  9 വിജയപുര 2,കലബു റഗി 5, റായ്ചൂരു 1, ഹാസൻ 13,ചിക്കമഗളൂരു 3, ചിത്രദുർഗ 6, യാദഗിരി 7,ബീദർ 12, ഹവേരി 4 എന്നിങ്ങനെയാണ് പുതിയതായി രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാാനത്തിൽ ഉള്ള കണക്ക്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2533 ആയി. ഇന്ന് 53 പേർ രോഗമുക്തി നേടി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 834ആയി. 1650 പേർ വിവിധ…

54 ലക്ഷത്തോളം കുടുംബങ്ങൾക്ക് സംസ്ഥാനത്ത് കോവിഡ് ബാധിക്കാൻ സാധ്യതയെന്ന് സർക്കാർ നടത്തിയ സർവ്വേ ഫലം;സാദ്ധ്യതാ പട്ടികയിൽ നഗരത്തിൽ നിന്ന് 3.5 ലക്ഷം പേർ;നമ്മൾ കീഴടങ്ങില്ല ചെറുത്തു നിൽക്കും…

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ്-19 ബാധിക്കാൻ സാധ്യതയുള്ള 53.73 ലക്ഷം കുടുംബങ്ങളുള്ളതായി സർവേ ഫലം. സംസ്ഥാന സർക്കാർ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തിൽ. ഇതിൽ 48 ലക്ഷത്തിലധികം കുടുംബങ്ങളിൽ മുതിർന്ന പൗരൻമാരുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംസ്ഥാനത്തെ 1.68 കോടി കുടുംബങ്ങളുള്ളതിൽ 1.13 കോടി കുടുംബങ്ങളിലാണ് സർവേ നടത്തിയത്. മുതിർന്ന പൗരൻമാർക്കും ശ്വാസകോശസംബന്ധമായ അസുഖം(എസ്.എ.ആർ.ഐ.), പകർച്ചപ്പനി (ഐ.എൽ.ഐ.) എന്നിവയുള്ളവർക്കുമാണ് കോവിഡ് സാധ്യത കൂടുതലുള്ളതായി സർവ്വേ കണക്കാക്കുന്നത്. ഗർഭിണികൾക്കും രോഗസാധ്യതയുള്ളതായി സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പറയുന്നു. ശ്വാസകോശസംബന്ധമായ അസുഖം, പകർച്ചപ്പനി എന്നിവയുള്ളവർക്കാണ് മറ്റ് അസുഖങ്ങളുള്ളവരെക്കാൾ രോഗസാധ്യത…

നിലമ്പൂരിലേക്ക് നഗരത്തിൽ നിന്ന് സൗജന്യ ബസ് സർവ്വീസ്.

നിലമ്പൂർ എം.എൽ.എ ഓഫീസിന്റെയും കലാ വെൽഫെയർ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ നിന്ന് നിലമ്പൂരിലേക്ക്‌ നടത്തിയ സൗജന്യ ബസ്‌ സർവ്വീസ്‌ വഴി 28 ആളുകളെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്‌ ഏർപ്പെടുത്തിയ ഈ ബസിൽ എത്തിയവരെല്ലാം ഇന്ന് സുരക്ഷിതമായി ഹോം ക്വാറന്റൈനിൽ കഴിയുന്നുണ്ട്‌. പിന്നീടും നിരവധി ആളുകൾ യാത്ര സൗകര്യം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർക്കായി വീണ്ടും സൗജന്യ ബസ്‌ സർവ്വീസ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്‌. ജൂൺ ഒന്നാം തീയതിയോടെ കൂടി രണ്ടാമത്തെ ബസ്സ് സർവ്വീസ്‌ ഏർപ്പെടുത്താനാണു ആലോചിക്കുന്നത്‌. ഈസേവനം ആവശ്യമുള്ള നിലമ്പൂർ മണ്ഡലത്തിൽപ്പെട്ട…

മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ 75 പേർക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 7 പേർ.

ബെംഗളൂരു : ഉച്ചക്ക് 12 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം 75 പേർക്ക് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഉഡുപ്പി 27, ദക്ഷിണ കന്നഡ 6, ബെംഗളൂരു നഗര ജില്ല 7, വിജയപുര 2, കലബുറഗി 3, ചിക്കമഗളൂരു 3, ഹാസൻ 13, ചിത്രദുർഗ 6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം. 28 പേർ ഇന്ന് രോഗ മുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആകെ കോവിഡ് മൂലമുള്ള മരണം 47 ആയി.…

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 പേർ ക്വാറൻ്റീനിൽ.

ബെംഗളുരു : സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന കർണാടക ആർ ടി സി യുടെ ഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സംഭവം രാമനഗരയിൽ ആണ്, ഇവിടെ നിന്നും കെ.ആർ.മാർക്കറ്റിലേക്ക് സർവീസ് നടത്തിയ ബസ് ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഡ്രൈവർ യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ല എന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. ഇയാൾക്കൊപ്പം ജോലി ചെയ്ത മറ്റ് ജീവനക്കാരെ ക്വോറൻറീനിലേക്ക് മാറ്റുകയായിരുന്നു. മാഗഡി ഡിപ്പോയിലുള്ള 30 പേരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.

നഗരത്തിൽ മഴക്കെടുതികൾ തുടരുന്നു;ഒരു മരണം കൂടി;ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ച് നീക്കി ട്രാഫിക് പോലീസ്.

ബെംഗളൂരു: നഗരത്തിൽ കനത്തമഴയിലും കാറ്റിലും രണ്ടിടങ്ങളിലായുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. ബേഗൂരിൽ സ്‌കൂട്ടറിൽ പോകുന്നതിനിടെ മരംവീണ് ലാബ് ടെക്‌നീഷ്യയായ ഹേമയും (45). രാജരാജേശ്വരി നഗറിലെ നന്ദിനി ലേഔട്ടിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് സോഫ്റ്റ്‌വേർ എൻജിനിയറായ ആർ. ശില്പയു(21)മാണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും അപകടത്തിൽ പെട്ട് ടി.സി.എസ് ജീവനക്കാരി മരിച്ചു;നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി,വൈദ്യുതി തടസപ്പെട്ടു;മൊബൈൽ ടവർ തകർന്നു വീണു. ശിൽപ്പ താമസിക്കുന്ന വീടിന്റെ മുകൾഭാഗത്തായി അയൽക്കാർ ഹോളോബ്രിക്‌സ് കട്ട ഉപയോഗിച്ച് കെട്ടിയ മതിൽ കനത്തമഴയിൽ തകർന്നുവീഴുകയയായിരുന്നു. യുവതിയുടെ വീട്ടിലെ ആസ്ബസ്റ്റോസ് ഉപയോഗിച്ചുള്ള മേൽക്കൂര തകർത്ത്…

കെ.എസ്.ആർ.ടി.സി കർണാടകയിലേക്ക് സർവ്വീസ് പുന:രാരംഭിക്കണം.

കേരളത്തിൽ നിന്ന് കർണാടകയിലേക്കും കർണാടകയിൽ നിന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും യാത്ര പാസ് ലഭിച്ചതിനു ശേഷവും യാത്ര സൗകര്യം ലഭിക്കാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്നവർ ഏറെയാണ്. വിദ്യാർത്ഥികളും ജോലി നഷ്ടപ്പെട്ടവരും വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയവരും നാടണയാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ ചില മലയാളി സംഘടനകൾ സൗജന്യമായി മലയാളികളെ ബസ്സിൽ നാട്ടിലെത്തിച്ചിരുന്നു. നിലവിൽ ഒരു സംഘടനയും സൗജന്യ യാത്ര സൗകര്യം ഒരുക്കുന്നില്ല. ചില പ്രത്യേക കേസുകൾ സംഘടന ഭാരവാഹികളുടെ ഇടപെടലിലൂടെ സൗജന്യ യാത്രക്ക് പരിഗണിക്കുന്നതല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാവരെയും സൗജന്യമായി നാട്ടിലെത്തിക്കാൻ മലയാളി സംഘടനകളിൽ യാത്ര സൗകര്യം ഒരുക്കുന്നവർക്…

error: Content is protected !!