FLASH

വീണ്ടും കല്ലട! ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചു;നഗരത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് കല്ലട ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.

5000 ദോശകൾ 10000 ഇഡലികൾ, നമ്മ വിമാനത്താവളത്തിൽ ഒരു ദിവസം കഴിച്ച് തീർക്കുന്ന ഭക്ഷണത്തിന്റെ കണക്കാണിത്.

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലെ ഡിപ്പാർച്ചർ വിഭാഗത്തിൽ മാത്രം ഒരു ദിവസം ചെലവാകുന്നത് 5000 ദോശകളും 10000 ഇഡലികളും. 3 സൗത്ത് ഇന്ത്യൻ റസ് റ്റോറൻറുകൾ ആണ് ഇവിടെ ഉള്ളത്. യാത്രക്കാർ ഒരു മാസം 10000 കിലോ മൈസൂർ പാക്ക് ആണ് യാത്രക്കാർ വാങ്ങി കൊണ്ട് പോകുന്നത്. വർഷത്തിൽ 3.3 കോടി യാത്രക്കാർ ആണ് ബെംഗളൂരു കെംപ ഗൗഡ  വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. 2020ൽ പുതിയ റൺവേ കൂടി പ്രവർത്തനക്ഷമമാകുമ്പോൾ ഇനിയൊരു 2.5 യാത്രക്കാർ കൂടി വർദ്ധിക്കും എന്നാണ് പ്രതീക്ഷ.

വിദേശ തൊഴിലന്വേഷകർക്ക് നോർക്കയുടെ മാർഗ്ഗ നിർദ്ദേശക ശിൽപ്പശാല.

ബെംഗളൂരു:വിദേശ തൊഴിലന്വേഷകർക്ക് സുരക്ഷിതവും നിയമപരവും ക്രമപ്രകാരം ഉള്ളതുമായ കുടിയേറ്റം  സാധ്യമാക്കുന്നതിലേക്കായി നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിവരുന്ന   മാർഗ്ഗ  നിർദ്ദേശക പരിശീലന പരിപാടി ഡിസംബർ  7ന്  രാവിലെ പത്തു മുതൽ വൈകിട്ട്  നാലു വരെ ബെംഗളൂരു  കാർമേലറാമിലെ കൃപാനിധി കോളേജിൽ വച്ചു നടത്തുന്നതാണ് . വിദേശ തൊഴിൽ മേഖലയിലുള്ള പുതിയ നിയമങ്ങൾ ,നിലവിലുള്ള എമിഗ്രേഷൻ സമ്പ്രദായങ്ങൾ,റിക്രൂട്ട്മെന്റ് പ്രക്രിയ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരിക്കും. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റുമായി  സഹകരിച്ചാണ് പരിശീലന പരിപാടി നടത്തുന്നത് എന്ന് നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.

വനാന്തരത്തിൽ കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയ വിഷയത്തിൽ ദുരൂഹത തുടരുന്നു;7ദിവസം മുൻപ് നാട്ടിലേക്ക് വിളിച്ച പെൺകുട്ടിയുടെ മൃതദേഹം ഒരു മാസത്തിലധികം പഴകിയതെന്ന് പോലീസ്!;3 കുപ്പി ബിയർ വാങ്ങി നാട്ടിൽ പോകാൻ റെയിൽവേ സ്‌റ്റേഷനിലെത്തിയ അഭിജിത്ത് എങ്ങിനെ അനേക്കലിൽ എത്തി?”കുറച്ച് സീരിയസ് ആണ് വേഗം വായോ”എന്ന മൊബൈൽ സന്ദേശം അയച്ചതാര്?കൂടുതൽ അന്വേഷണം നടത്താതെ കൂട്ടുകാർ തിരിച്ച് പോന്നത് എന്ത് കൊണ്ട്?

ബെംഗളൂരു :കഴിഞ്ഞ  ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഒന്നര മാസം മുൻപ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹം അനേക്കൽ താലൂക്കിലെ ചിത്താല മഡിവാള തടാകത്തിന് സമീപം കണ്ടെത്തിയതായിട്ടുള്ള വാർത്ത മറ്റു 2 പ്രാദേശിക മാധ്യമങ്ങൾക്ക് ഒപ്പം ആദ്യമായി ബെംഗളൂരു വാർത്തയും പ്രസിദ്ധീകരിക്കുന്നത്. മറ്റ് ഇംഗ്ലീഷ് ,മലയാളം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വളരെ മുൻപ് ആയിരുന്നു ഇത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുൻപ് കമ്പനിയിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും…

നഗരത്തിൽ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 39 കാരന് നഷ്ടപ്പെട്ടത്!!

ബെംഗളൂരു: നഗരത്തിലെ വെങ്കട്ടപുര സ്വദേശിയായ യുവാവിന് ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതിലൂടെ നഷ്‌ടമായത് 41,000 രൂപ!! മനീഷ അഗര്‍വാള്‍ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി അടുത്ത 39 കാരനായ യുവാവിന് പിന്നീട് യുവതി നിരന്തരം നഗ്‌നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു. കാള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ദൃശ്യങ്ങള്‍ യു ട്യൂബ് , ടിക് ടോക് , വാട്‌സ് ആപ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. പണം നല്‍കിയാല്‍ ഇവ ഡിലീറ്റ് ചെയ്യുമെന്നറിയിച്ചു. ഭീഷണിക്ക് വഴങ്ങിയ യുവാവ് പല തവണകളായി രണ്ടു മൊബൈല്‍…

ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ നല്കാനെന്ന് ബി.ജെ.പി. എം.പി!!

ബെംഗളൂരു: വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവും ഉത്തര കന്നഡയിൽനിന്നുള്ള എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെ. ഇല്ലെങ്കിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ഫഡ്നവിസ് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്നവിസിന് 15 മണിക്കൂർ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ…

കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ദുരന്ത നിവാരണ അതോറിറ്റി! മത്സ്യത്തൊഴിലാളികള്‍ക്കും കടല്‍ത്തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കുമാണ് പ്രധാന മുന്നറിയിപ്പ്. കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അഞ്ച് ദിവസമാണ് നിയന്ത്രണമുള്ളത്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനിടയുണ്ട്. പിന്നീടുള്ള 24…

നഗരത്തിൽ ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു!

ബെംഗളൂരു: വ്യാജ സൈറ്റുകളിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണംതട്ടുന്ന സംഭവങ്ങൾ നഗരത്തിൽ വർധിക്കുന്നു. കഴിഞ്ഞദിവസം കൊണനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിൽ 800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് 76,000 രൂപയോളം നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. സൈബർ ക്രൈം വിഭാഗത്തിൽ സമാനമായ ഒട്ടേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. പ്രമുഖ ഷോപ്പിങ് സൈറ്റുകളുടെ പേരിനോട് സാമ്യമുള്ള വ്യാജ സൈറ്റുകളും ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നുണ്ട്. പേരിനിടയിൽ ഒരു കുത്തോ വരയോ ഉണ്ടാകുമെങ്കിലും പലരും ഇതു ശ്രദ്ധിക്കാറില്ല. പിന്നീട് അക്കൗണ്ടിൽനിന്ന് കൂടുതൽ പണം നഷ്ടപ്പെടുകയോ ഓർഡർ ചെയ്ത സാധനം ലഭിക്കാതിരിക്കുയോചെയ്യുമ്പോൾമാത്രമാണ്…

800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപ!!

ബെംഗളൂരു: കഴിഞ്ഞദിവസം കൊണനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിൽ 800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപയോളം. സൈബർ ക്രൈം വിഭാഗത്തിൽ സമാനമായ ഒട്ടേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ലഭിച്ച ലിങ്ക് ക്ലിക്ക്‌ ചെയ്താണ് യുവതി ഒൺലൈൻ ഷോപ്പിങ് സൈറ്റിലെത്തിയത്. 60 ശതമാനത്തിലേറെ വിലക്കുറവ് ലഭിക്കുമെന്നായിരുന്നു ഈ ലിങ്കിനൊപ്പമുണ്ടായിരുന്ന വാഗ്‌ദാനം. ഇത്തരമൊരു ഷോപ്പിങ് സൈറ്റ് ഇതിനുമുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും വിലക്കുറവ് ലഭിക്കുമെന്നതിനാൽ യുവതി വസ്ത്രംവാങ്ങി. 800 രൂപ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടച്ചെങ്കിലും രണ്ടുദിവസത്തിനുള്ളിൽ അക്കൗണ്ടിലുണ്ടായിരുന്ന 76,000 രൂപ നഷ്ടപ്പെട്ടു. ഡെബിറ്റ് കാർഡ്, ബാങ്ക്…

മോഡലിംഗ്, അനന്ത സാധ്യതകളുടെ വിശാല ലോകം മോഡലിംഗ് ഒരു കരിയർ ആയി തെരഞ്ഞെടുക്കുന്നവർ തയ്യാറെടുക്കേണ്ടതെങ്ങിനെ?

നമ്മുടെയൊക്കെ ചെറുപ്പത്തിൽ റേഡിയോയിലും ടി.വി യിലും വന്നിരുന്ന പരസ്യങ്ങൾ ഒരിക്കലെങ്കിലും മൂളുകയോ, അനുകരിച്ചു കാണിക്കുകയോ ചെയ്യാത്തവരായി ആരുമുണ്ടാവില്ല. അതിനർത്ഥം എല്ലാവരുടെയുള്ളിലും ഒരു മോഡൽ ഒളിഞ്ഞിരിപ്പുണ്ട് എന്നതല്ലേ? എങ്കിൽ അതിനെ ഒന്ന് തേച്ചു മിനുക്കിയെടുത്താൽ നിങ്ങൾ എത്തിച്ചേരുന്നത് അനന്ത സാധ്യതകളുടെ ഒരു മികച്ച കരിയർ ലോകത്തേയ്ക്കായിരിക്കും മോഡലിംഗ്, സിനിമയിലേക്കുള്ള ചവിട്ടു പടി കൂടിയാണ് പലർക്കും. ഇന്ത്യൻ സിനിമാ രംഗത്തെ പ്രശസ്തരായ പലരും അതിനുദാഹരണങ്ങളുമാണ്. അതുകൊണ്ടു തന്നെ മോഡലിംഗ് അല്ലെങ്കിൽ സിനിമ എന്ന കരിയറിനെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ആദ്യപടിയായി ചെയ്യേണ്ടത് ഒരു പ്രൊഫഷണൽ പോർട്ട്…

1 2
error: Content is protected !!