FLASH

ജെ.ഡി.എസിനുള്ളിൽ കലാപം!ഏത് നിമിഷവും പൊട്ടിത്തെറിക്കാം;അനുനയ നീക്കവുമായി ദേവഗൗഡ.

ബെംഗളൂരു : ദേവഗൗഡയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും രാഷ്ട്രീയ കുടുംബ ആധിപത്യത്തിനെതിരെ 11 എം എൽ സി മാർ ഉൾപ്പെടെ 27 ജെഡിഎസ് സാമാജികർ രംഗത്ത്. കടുത്ത അഭിപ്രായ ഭിന്നത ഉള്ള ഇവരെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ദേവഗൗഡ തുടങ്ങിക്കഴിഞ്ഞു. നവംബർ ആദ്യവാരത്തിൽ മംഗളൂരുവിൽ യോഗം ചേരാനാണ് ഇവരുടെ തീരുമാനം. ഭരണം കയ്യിലുണ്ടായിട്ടും തങ്ങളുടെ ഒന്നും മണ്ഡലത്തിലേക്ക് വികസന ഫണ്ട നൽകാൻ കുമാരസ്വാമി തയ്യാറായില്ല എന്ന് ഇവർ ആരോപിക്കുന്നു. ജി.ടി.ദേവഗൗഡ, എസ് ആർ ശ്രീനിവാസ്, സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമതർ ഒത്തുകൂൂടിയിരിക്കുന്നത്.

അലയൻസ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്രതിയെ ഹെബ്ബാൾ മേൽപ്പാലത്തിൽ വെടി വച്ച് വീഴ്ത്തി സിറ്റി പോലീസ്.

ബെംഗളൂരു : അലയൻസ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരൈയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാളെ പോലീസ് വെടി വച്ച് പിടികൂടി. ഭൂമി അഴിമതിക്കേസിൽ യെദ്യൂരപ്പയുടെ പേരിൽ പരാതിനൽകിയ മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടു!! പിൻതുടരുന്നതിനിടെ രണ്ട് പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ ആണ് ഇൻസ്പെക്ടർ മിഥുൻ പ്രതിയായ ഗണേശിന്റെ (30) മുട്ടിനു താഴെ രണ്ട് തവണ വെടിയുതിർത്തത്. ഹെബ്ബാൾ മേൽപ്പാലത്തിൽ വച്ചാണ് സംഭവം നടന്നത്. അലയൻസിലെ മുൻ വൈസ് ചാൻസലറുടെ വധം;ക്വട്ടേഷൻ നൽകിയത് ചാൻസലർ;ജീവൻ നഷ്ടപ്പെട്ടത് സഹോദരന്റെ അടുത്ത സുഹൃത്തിന്; ക്വട്ടേഷൻ…

പൂമാല കഴിച്ച പശുവിന്‍റെ വയറ്റില്‍നിന്നും 20 പവന്‍റെ സ്വര്‍ണമാല!!

ബെംഗളൂരു: ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നര വയസ്സ് പ്രായമുള്ള പശുവിന് കഴിക്കാന്‍ അമ്പലത്തില്‍ സമര്‍പ്പിച്ച പൂമാല, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്‍റെ സ്വര്‍ണമാല!! ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ നല്‍കിയതാണ് വാടിയ പൂമാല. വെറും പൂമാലയായിരുന്നില്ല. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലയാണ് പശുവിന് കഴിക്കാന്‍ നല്‍കിയത്. എന്നാല്‍, പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാലയുണ്ടായിരുന്നത് ആരും ശ്രദ്ധിച്ചില്ല, പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും പശു കഴിച്ചു. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാല…

ശക്തമായ മഴയിൽ മുങ്ങി വടക്കൻ കർണാടകം; ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

ബെംഗളൂരു: ശക്തമായ മഴയിൽ മുങ്ങി വടക്കൻ കർണാടകം; ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ. റോഡുകളും പാലങ്ങളും മുങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രണ്ട് ദിവസമായി ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗദക്, ഹവേരി, കലബുറഗി, കൊപ്പാൾ, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ എന്നീ ജില്ലകളിൽ ദുരിതംവിതച്ച് ശക്തമായ മഴയാണ് പെയ്തത്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ 23, 24, 25 തീയതികളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണാധികാരികളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. വരുന്ന മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ യെല്ലോ…

ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു

ബെംഗളൂരു: ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം ഉയർന്നതോടെ 14 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാപാര ദിനത്തില്‍ 767.85 രൂപയ്ക്കാണ് അവസാനിപ്പിച്ചതെങ്കിൽ ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴുകയായിരുന്നു. കമ്പനിയുടെ ചെലവുകള്‍ കുറച്ചു കാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം ഉയർന്നതോടെ ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.  

26 വയസിന്‍റെ വ്യത്യാസം; ഭാര്യ ഇടയ്ക്ക് ‘അച്ഛാ’യെന്ന് വിളിക്കുമെന്ന് മിലിന്ദ്!!

നടനും മോഡലുമായ മിലിന്ദ് സോമനും അങ്കിതയും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ വിവാഹം കഴിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മോഡലിംഗില്‍ സജീവമായ മിലിന്ദിന് ശക്തമായ പിന്തുണ നല്‍കുന്ന ആരാധകരും കുറവല്ല. മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആരാധകരുടെ കമന്‍റുകള്‍ വായിച്ച് അതിന് മറുപടി നല്‍കുന്ന വീഡിയോയാണ് ഇരുവരുടേതുമായി പുറത്ത് വന്നത്. അതിലൊരു കമന്‍റ് ഇങ്ങനെയായിരുന്നു -‘അങ്കിത മിലിന്ദിനെ അച്ഛനെന്ന് വിളിക്കണം’. ഇതിന് മറുപടിയായി ‘ചിലപ്പോഴൊക്കെ അവള്‍ എന്നെ അങ്ങനെ വിളിക്കാറുണ്ട്’…

അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇൻഫോസിസ് മേധാവികൾക്കെതിരേ ഗുരുതര ആരോപണങ്ങൾ!!

ബെംഗളൂരു: അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇൻഫോസിസ് മേധാവികൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പേരുവെളിപ്പെടുത്താത്ത ചില ജീവനക്കാർ രംഗത്ത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർ കമ്പനിയുടെ ലാഭമുയർത്തുന്നതിനുവേണ്ടി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർക്കു നൽകിയ കത്തിൽ ജീവനക്കാർ ആരോപിച്ചു. ഇരുവരും കുറച്ചുകാലമായി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി ഇവരുടെ ഇ- മെയിലുകളിൽനിന്നും ഫോൺ സംഭാഷണരേഖകളിൽനിന്നും വ്യക്തമാണെന്നു ജീവനക്കാർ ആരോപിക്കുന്നു. കത്തിൽ ‘എത്തിക്കൽ എംപ്ലോയീസ്’ എന്നാണ് ജീവനക്കാർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ (ജൂലായ്- സെപ്റ്റംബർ) വരുമാനവും ലാഭവും…

ബൈക്കപകടത്തിൽ മലയാളിയായ യുവ എഞ്ചിനീയർ മരിച്ചു.

ബെംഗളൂരു :നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ കുണ്ടറ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു. കുണ്ടറ എൽ.എം. എസിന് കിഴക്കേ മണിമന്ദിരത്തിൽ സത്യശീലൻ തങ്കമണി ദമ്പതികളുടെ മകൻ സുമി സത്യൻ (32) ആണ് മരിച്ചത് . വൈറ്റ്ഫീൽഡ് ബോഷ് കമ്പനിയിൽ എൻജിനീയറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹിതനായ ഭാര്യ ഡോക്ടർ ആർദ്രക്കൊപ്പം വൈറ്റ് ഫീൽഡിിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞയാഴ്ച ആർദ്രയുടെ അമ്മാവൻ മരിച്ചതിനെ തുടർന്ന് ഇരുവരും നാട്ടിൽ എത്തിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സുമിത് ബെംഗളൂരുവിലേക്ക് മടങ്ങി. ഇന്നലെ രാവിലെ വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ എത്തും എന്ന് അറിയിച്ചിരുന്നു. ആർദ്രയെ കൂട്ടാൻ…

കനത്ത മഴ നാളെയും തുടരുമെന്ന് കാലവസ്ഥാ പ്രവചനം;നഗരത്തിൽ യെല്ലോ അലർട്ട്!

ബെംഗളൂരു : നാളെവരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കർണാടകയിൽ കൃഷ്ണ നദി കരകവിഞ്ഞൊഴുകി അപകടം വിതച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. കുടക്,ശിവമോഗ്ഗ,ചിക്ക് മംഗളൂരു, ബാഗൽകോട്ട്, വിജയപുര, കലബുരഗി, ഗദഗ് ,ബെളഗാവി, ദാവനഗെരെ, ഹാവേരി, ധാർവാഡ്, ഹുബ്ബളളി ജില്ലകളിലാണ് ദുരിതം ഏറെയും. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.ബെളഗാവിയിൽ  മാത്രം 58.1 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഹിരക്കൂരിൽ 13 വയസുകാരൻ കനാലിൽ ഒലിച്ചുപോയി, ബെളഗവിയിലെ ഷാപ്പൂരിൽ…

അമൃത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മാനേജ്മെന്റിന്റെ വീഴ്ചയാണെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിൽ;പോലീസ് കേസെടുത്തു.

ബെംഗളൂരു: മാതാ അമൃതാനന്ദമയീ മഠത്തിന്റെ നിയന്ത്രണത്തിലുള്ള അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള നഗരത്തിലെ അമൃത കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാമ്പസിൽ വിദ്യാർത്ഥി ആറു നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹർഷയാണ് ബെല്ലണ്ടൂരിന് സമീപമുള്ള കസവനഹള്ളിയിലെ കാമ്പസിൽ ജീവനൊടുക്കിയത്. മാനേജ്മെന്റിന്റെ തെറ്റായ നടപടികൾ കൊണ്ടാണ് സഹപാഠി ആത്മഹത്യ ചെയ്തത് എന്നാരോപിച്ച് വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർഷയുടേത് അല്ലാത്ത കാരണങ്ങളാൽ കുറ്റമാരോപിച്ച് മാനേജ്മെന്റ് ഈ വിദ്യാർത്ഥിയെ തുടർച്ചയായ ദിവസങ്ങളിൽ മാനസിക പീഡനം ഏൽപ്പിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ…

1 2
error: Content is protected !!