FLASH

വഴിയാത്രക്കാരിയുടെ 11 പവന്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കള്ളനെ പിൻ തുടർന്ന് പിടിച്ച് കൈകാര്യം ചെയ്തു;ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കം കണ്ടാലറിയാവുന്ന 40പേർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്.

ബെംഗളൂരു: സംഭവം നടന്നത് ബെംഗളൂരു യൂണിവേഴ്സിറ്റി കാമ്പസിന് സമീപം ജ്ഞാന ഭാരതിക്ക് അടുത്താണ്, വൈകുന്നേരം 7 മണിയോടെ ജോലി കഴിഞ്ഞ് വരികയായിരുന്ന വഴിയാത്രക്കാരിയായ മനോരഞ്ജിനി (34) എന്ന യുവതിയുടെ 88 ഗ്രാം തൂക്കം വരുന്ന സ്വർണമാല എതിരെ നടന്നു വന്ന മഞ്ചുനാഥ് പൊട്ടിച്ചെടുത്ത കടന്നുകളയുകയായിരുന്നു. യുവതി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതോടെ സമീപത്തു നിന്നിരുന്ന വഴിയാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു കള്ളനെ പിന്തുടരുകയും പിടിച്ചതിനു ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് സ്ഥലത്തെത്തിയ പോലീസ് മഞ്ജുനാഥിന് എതിരെ 397 വകുപ്പ് പ്രകാരം മോഷണകുറ്റം ചുമത്തി കേസെടുത്തു.…

ഇലക്ട്രോണിക് സിറ്റിയിൽ വച്ച് നിങ്ങൾ”കിടിലൻ”ചായ കുടിച്ചിട്ടുണ്ടോ?എന്നാൽ നിങ്ങൾ രുചിച്ച ചായ വ്യാജനായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്! പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയിലും ഹൊസൂർ റോഡിലെ മറ്റ് സമീപ സ്ഥലങ്ങളിലും വച്ച് റോഡ് സൈഡിലെ വിൽപ്പനക്കാർ നൽകുന്ന രുചികരമായ ചുടു ചായ നുകർന്നിട്ടുണ്ടോ ,എന്നാൽ നിങ്ങൾ കുടിച്ചത് വ്യാജനാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബെംഗളൂരു സിറ്റി പോലീസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ ഒരു റോഡ് സൈഡിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നിടത്തു നിന്നാണ് കേസിന്റെ തുമ്പ് ലഭിക്കുന്നത്. സൗഹൃദ സംഭാഷണത്തിനിടയിൽ ബ്രൂക്ക് ബോണ്ടിന്റെ ഈ ചായപ്പൊടിയെല്ലാം തങ്ങൾക്ക് ലഭിക്കുന്നത് പകുതി വിലക്കാണ് എന്ന് അറിയിച്ചു.…

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ബെംഗളൂരു :ഒക്ടോബർ 21 ന്  15 മണ്ഡലങ്ങളിൽ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്പീക്കർ അയോഗ്യരാക്കിയ 15 ജെഡിഎസ് – കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ എം എൽ എ മാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ഹർജിയിൽ വിധി വരുന്നത് വരെ തെരഞ്ഞെടുപ്പ് മാറ്റി വക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുകയോ ഇടക്കാല ഉത്തരവ് ഇറക്കുകയോ ചെയ്യണമെന്നതാണ് വിമത എം എൽ എ മാരുടെ ആവശ്യം. അയോഗ്യരാക്കപ്പെട്ട 13 കോൺഗ്രസ് 3 ജെഡിഎസ് ഒരു കെ…

ട്രബിൾ ഷൂട്ടർക്ക് ആശ്വാസമില്ല; വീണ്ടും ജാമ്യം നിഷേധിച്ചു കോടതി; ജയിലിൽ തുടരേണ്ടി വരും.

ബെംഗളൂരു : കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് തിരിച്ചടി. ശിവകുമാറിന്‍റെ ജാമ്യാപേക്ഷ ദില്ലി റോസ് അവന്യു കോടതി തള്ളി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറുള്ളത്.…

വിദേശ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടുള്ള നാട് “നമ്മ കർണാടക”

ബെംഗളൂരു : ഉന്നതവിദ്യാഭ്യാസത്തിന് വിദേശ വിദ്യാർത്ഥികൾ ഇന്ത്യയിൽ മുന്തിയ പരിഗണന നൽകുന്നത് കർണാടകയ്ക്ക്. മാനവശേഷി മന്ത്രാലയം നടത്തിയ സർവ്വേ അനുസരിച്ച് 2018- 19 വർഷം ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിനായി 47427 വിദ്യാർഥികളാണ് രജിസ്റ്റർചെയ്തത് ഇതിൽ 100123 വിദ്യാർഥികളുമായി കർണാടകയാണ് ഒന്നാം സ്ഥാനത്ത്. 164 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠിക്കുന്നുണ്ട് നൈജീരിയ, സുഡാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ എത്തുന്നത്.

മൊബൈൽ ഫോൺ വിലക്കി;പിതാവിനെ കഴുത്തറുത്ത് കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ;സംസ്ഥാനത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത് രണ്ടാം തവണ.

ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയ അച്ഛനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിത്രദുർഗ ഹൊലാൽക്കരെ ആർ ഡി കാവലിൽ ഇന്നലെ പുലർച്ചെയാണു ദാരുണ സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ജയപ്പയെ (48) ആണ് പ്രായപൂർത്തിയാകാത്ത മകൻ കൊലപ്പെടുത്തിയത്. ഫോൺ കയ്യിൽ നിന്ന് തട്ടിപ്പറിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് പോലീസ് പറഞ്ഞു. ജയപ്പയുടെ ഭാര്യ സംഭവസമയത്ത് ബന്ധു വീട്ടിൽ ആയിരുന്നു. സമാന സംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാമത്തെ തവണയാണ്.

error: Content is protected !!