FLASH

ബാംഗ്ലൂർനാദം മാസികയുടെ ചരിത്രത്തിലൂടെ…

1998-2002 കാലയളവിൽ ബെംഗളൂരുവിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന വാർത്താ സാഹിത്യ മാസികയാണ് ബാംഗ്ലൂർ നാദം .ഈ പോസ്റ്റുകാരനായിരുന്നു അതിന്റെ പിന്നിലെങ്കിലും വി .സോമരാജൻ മാനേജിംഗ് എഡിറ്ററും ഇയാസ് കുഴിവിള എഡിറ്ററുമായാണ് പ്രസിദ്ധീകരണം തുടങ്ങിയത്‌ .ചില സാങ്കേതിക കാരണങ്ങളാൽ സുധാകരൻ രാമന്തളി ,അഡ്വക്കറ്റ് റോസി ജോർജ്‌ ,അല്ല ത്ത് ഉണ്ണികൃഷ്ണൻ ,സത്യൻ പുത്തൂർ എന്നിവർക്കൊപ്പം ഉപദേശക സമിതി അംഗമായിട്ടാണ് എന്റെ പേരും മാസികയിൽ ചേർത്തിരുന്നത് .ഇയാസിനെ സഹായിക്കാൻ അലക്സ് എന്നൊരു സുഹൃത്തും ഉണ്ടായിരുന്നു .ആയിടക്ക് ഗൾഫിൽ നിന്നും തിരിച്ചെത്തിയ സുധാകരൻ രാമന്തളി തിരുത്തുകൾ എന്ന കോളവും അല്ലത്ത്…

മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ വ്യത്യസ്തമായ രീതിയില്‍ നേര്‍ന്ന് അനുസിത്താര!!

മലയാളത്തിന്റെ മെഗാ സൂപ്രര്‍ സ്റ്റാര്‍ മമ്മൂട്ടി ഇന്ന് തന്റെ 68-ാം ജന്മദിനം ആഘേഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. താരത്തിന് വ്യത്യസ്തമായ രീതിയിലാണ് നടി അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ താനൊരു കടുത്ത മമ്മൂട്ടി ആരാധികയാണെന്ന് പല വേദികളില്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അനു സിത്താര. വീഡിയോയിലൂടെയാണ് മമ്മൂട്ടിക്ക് അനു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയതിനൊപ്പം മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ…

ജാഗ്രത; അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ നഗരത്തിലെ മേൽപാലങ്ങൾ..

ബെംഗളൂരു: മേൽപാലങ്ങളിൽ പാർക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളിൽ വിശ്രമിക്കാനും ഫോൺ ചെയ്യാനും മറ്റും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ്കാഴ്ചയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ നഗരത്തിലെ മേൽപാലങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഭീതിവിതയ്ക്കുന്നു. അമിതവേഗത്തിനു പേരുകേട്ട ഹെബ്ബാൾ-യെലഹങ്ക, ഇലക്ട്രോണിക് സിറ്റി, കെആർ പുരം മേൽപാലങ്ങളിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. രാത്രിയിൽ പാർക്കിങ് ലൈറ്റ് പോലും ഇടാതെയാണ് പലരും അലക്ഷ്യമായി വാഹനം നിർത്തുന്നത്. മതിയായ സൂചന ബോർഡുകളും തെരുവ് വിളക്കുകളും കത്താത്ത മേൽപാലങ്ങളിൽ…

നിങ്ങളെ ഓർത്ത് ഈ രാജ്യം അഭിമാനിക്കുന്നു; ഐ.എസ്.ആർ.ഒ.ശാസ്ത്രജ്ഞരുടെ തോളിൽ തട്ടി അഭിനന്ദിച്ച് പ്രധാനമന്ത്രി.

ബെംഗളൂരു :ചാന്ദ്രയാന്‍-രണ്ടില്‍നിന്നുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിക്രം ലാന്‍ഡറില്‍നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കേന്ദ്രം ശോകമൂകമായി. പ്രതീക്ഷകളുമായെത്തിയ ശാസ്ത്ര സമൂഹം നിരാശയിലായി. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഇടപെടല്‍.…

ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലയാളികളും; തിരക്കേറിയ ബെംഗളൂരു – മൈസൂരു ഹൈവേ ഉപരോധിച്ചു

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലയാളികളും; തിരക്കേറിയ ബെംഗളൂരു – മൈസൂരു ഹൈവേ ഉപരോധിച്ചു. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മലയാളികൾ ചേർന്ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യാഴാഴ്ച തിരക്കേറിയ ബെംഗളൂരു – മൈസൂരു ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു. ശിവകുമാറിനെ പിന്തുണച്ച് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും നടക്കുന്നുണ്ട്. ബി.ജെ.പി.യുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഇരയാണ് ഡി.കെ. ശിവകുമാർ എന്ന പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്. ട്രബിൾ ഷൂട്ടറെന്ന് അറിയപ്പെടുന്ന ഡി.കെ. ശിവകുമാറിന് കേരളത്തിലും ഒട്ടേറെ…

രണ്ട് ദിവസത്തിനകം നഗരത്തിലെ ട്രാഫിക് പോലീസിന് പിഴയിനത്തിൽ ലഭിച്ചത് 31.11 ലക്ഷം രൂപ!!

ബെംഗളൂരു: പുതുക്കിയ പിഴ നിലവിൽവന്ന് രണ്ട് ദിവസത്തിനകം ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന് പിഴയിനത്തിൽ ലഭിച്ചത് 31.11 ലക്ഷം രൂപ. ഈ ദിവസങ്ങളിൽ ഗതാഗത നിയമ ലംഘനത്തിന് 2,978 കേസുകൾ രജിസ്റ്റർ ചെയ്തതായി ട്രാഫിക് എ.സി.പി. ബി.ആർ. രവികാന്തെ ഗൗഡ പറഞ്ഞു. ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിച്ചതിനും സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ചതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. വാഹനപരിശോധന കർശനമാക്കിയതാണ് കൂടുതൽ പിഴത്തുക ലഭിച്ചതെന്നും എ.സി.പി. പറഞ്ഞു. ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ കയറിയതിന് 3,200 രൂപ, അനധികൃത പാർക്കിങ്ങിന് 13000 രൂപ, ഹെൽമെറ്റില്ലാത്തതിന് 11,21,000 രൂപ, സീറ്റ്…

ചന്ദ്രയാൻ 2-ന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിൽ നിരാശരായി ശാസ്ത്രജ്ഞർ

ബെംഗളൂരു: ചന്ദ്രയാൻ 2-ന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിൽ നിരാശരായി ശാസ്ത്രജ്ഞർ. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറയുന്നതിങ്ങനെ: ”ചന്ദ്രയാൻ-2ലെ വിക്രം ലാൻഡർ 2.1 കിലോമീറ്റർ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങൾ പരിശോധിച്ചുവരുന്നു” നിശ്ചയിച്ചപാതയിൽ നിന്ന് വ്യതിചലിച്ച് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ…

error: Content is protected !!