FLASH

രാവിലെ മുതൽ വൈറലായ പെൺകുട്ടിയുടെ കരണം പുകക്കുന്ന വീഡിയോക്ക് വിശദീകരണമെത്തി;സംഭവം ടിക്ടോക്കിലിടാൻ വേണ്ടി നിർമ്മിച്ചത്.

സോഷ്യൽ മീഡിയയിൽ ചർച്ചയായ തല്ല് വീഡീയോയ്ക്ക് മറുപടിയുമായി സുഹൃത്തുക്കൾ. അത് ടിക്ക്ടോക്കിനു വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നുമാണ് വിശദീകരണം. മറ്റൊരു വീഡിയോയിലൂടെയാണ് ഇവർ രംഗത്തു വന്നത്. തല്ല് കൊടുത്ത പയ്യനും കൊണ്ട പെൺകുട്ടിയും അത് വീഡിയോ എടുത്ത സുഹൃത്തുമാണ് വിശദീകരണ വീഡിയോയിലുള്ളത്. തങ്ങൾ രാവിലെ നോക്കുമ്പോൾ ഫേസ്ബുക്കിൽ ആ വീഡിയോ വൈറലായെന്നും അത് വെറുതെ പ്ലാൻ ചെയ്തെടുത്ത വീഡിയോ ആണെന്നുമാണ് വിശദീകരണം. തങ്ങൾ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും വീഡിയോയിലൂടെ ഇവർ പറയുന്നു. ആരോ മനപൂർവ്വം പണി തന്നതാണെന്നും ഇവർ…

ടെക്കിയുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി;ആത്മഹത്യയെന്ന് പോലീസിന്റെ ആദ്യ നിഗമനം.

ബെംഗളൂരു : സോഫ്റ്റ് വെയർ എഞ്ചിനീയറുടെ മൃതദേഹം കാറിനുള്ളിൽ കത്തിയ നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച്ച 11:30 ഓടെയാണ് ഈ കാർ ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ആന്ധ്ര സ്വദേശിയായ കാർത്തിക് റെഡ്ഡി (30)യുടെ മൃതദേഹം കണ്ടെത്തിയത് നഗരപ്രാന്തപ്രദേശമായ ശാന്തനൂർ ഹൊസഹളളിയിലെ ഒരാളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട സ്വന്തം കാറിൽ ആണ്. നഗരത്തിലെ ഒരു പ്രധാന സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തിക്കിന് ഭാര്യയും ആറു മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്. ഫ്രേസർ ടൗണിൽ താമസിക്കുന്ന കാർത്തിക്കിന്റെ അമ്മ വ്യാഴാഴ്ച മുതൽ  മകനെ കാണാനില്ല എന്ന് കാണിച്ച്…

സർക്കാറിനെ അസ്ഥിരപ്പെടുത്തരുത് എന്ന് തനിക്ക് കേന്ദ്രനേതാക്കളുടെ നിർദ്ദേശമുണ്ട് എന്ന് വെളിപ്പെടുത്തി യെദിയൂരപ്പ.

ബെംഗളൂരു : കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അസ്ഥിരപ്പെടുത്തരുതെന്ന് ഡൽഹിയിൽ നിന്ന് നേതാക്കൾ ഉത്തരവിട്ടിട്ടുണ്ടെന്ന് ബിഎസ് യെദ്യൂരപ്പ. കർണ്ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നിശബ്ദമായി വീക്ഷിക്കുമെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസും ജനതാദൾ എസും പരസ്പരം പോരടിച്ച് പിരിയുമെന്നും പറഞ്ഞു. കഴിഞ്ഞ വർഷം മെയ് 23 ന് അധികാരത്തിലേറിയതിന് ശേഷം ബിജെപി തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണം കോൺഗ്രസിന്റെയും ജനതാദൾ എസിന്റെയും പ്രവർത്തകർ ആരോപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ലഭിച്ചത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ അടുത്തേക്ക് കോൺഗ്രസ്…

പുലർച്ചെ മഡിവാളയിലും കെആർ മാർക്കറ്റിലും ബസ്സിറങ്ങുന്നവർ ശ്രെദ്ധിക്കുക!

ബെംഗളൂരു: നാട്ടിൽനിന്ന് അവധി കഴിഞ്ഞ് നഗരത്തിൽ എത്തിയലുടൻ വീട്ടുകാരെ ഫോൺ വിളിച്ച് നമ്മൾ സുരക്ഷിതമായി എത്തി എന്ന് അറിയിക്കാറുണ്ട്. എന്നാൽ വിളിക്കുന്നത് മഡിവാള ബസ് സ്റ്റോപ്പിൽ നിന്നോ കെ ആർ മാർക്കറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നോ ആണെങ്കിൽ സൂക്ഷിക്കുക. മഡിവാളയിലും കെആർ മാർക്കറ്റിലും ബസിറങ്ങി ഫോൺ വിളിക്കുന്നവരിൽ പലർക്കും മൊബൈൽ ഫോൺ പിന്നെ കിട്ടാറില്ല. ഈയിടെയായി അക്രമങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഈ സ്ഥലങ്ങളിൽ നിന്നാണ്. മഡിവാളയിൽ പുലർച്ചെ ബസിറങ്ങി ഫോൺ വിളിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയവർ മൊബൈൽ തട്ടിയെടുത്ത് കടന്നു കളഞ്ഞതെന്നു കോട്ടയം കൂരോപ്പട സ്വദേശി രതീഷ് പറയുന്നു.…

80 ശതമാനംവരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ടിന്റെ ഫ്‌ളിപ്സ്റ്റാര്‍ട്ട് സെയിൽ!

80 ശതമാനംവരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ടിന്റെ ഫ്‌ളിപ്സ്റ്റാര്‍ട്ട് സെയിൽ! ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലയ വിലക്കിഴിവുണ്ടാകും. ഹെഡ്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ബാങ്ക്, മൊബൈല്‍ കേസ്, ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഈ ഓഫർ. ഇന്ന് മുതൽ ഈ മാസം മൂന്ന് വരെയാണ് വില്‍പന. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് വിലപന. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് വിലക്കിഴിവ്. ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്ക് 35 മുതല്‍…

സിറ്റി റെയിൽവേ സ്റ്റേഷനിൽ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു: തിരക്കേറിയ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഗ്രനേഡിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ 8.45-ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും ഇടയിലെ ട്രാക്കിലാണ് വസ്തു കണ്ടെത്തിയത്. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി യാത്രികരെ മാറ്റി സുരക്ഷയൊരുക്കി. വസ്തു കണ്ടെത്തി അരമണിക്കൂറിനുള്ളിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുവല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് യാത്രികർക്ക് ആശ്വാസമായത്. പരിഭ്രാന്തി പരത്തിയ വസ്തു, ഗ്രനേഡിന്റെ ലോഹ ആവരണം മാത്രമാണെന്നാണ് പ്രാഥമിക നിഗമനം. ഇതു കണ്ടെത്തിയ സമയത്ത് ബെംഗളൂരു- പട്ന സംഘമിത്ര എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ഒന്ന്,…

താനേ വീണില്ലെങ്കിൽ തള്ളി വീഴ്ത്തില്ല!! സഖ്യസർക്കാറിനെ വീഴ്ത്താനില്ലെന്ന് യെദ്യൂരപ്പ!

ബെംഗളൂരു: ഭരണപക്ഷ എം. എൽ. എ.മാരെ സ്വാധീനിക്കാൻ ബി.ജെ.പി. ശ്രമിക്കില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാര്യക്ഷമമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ വീഴത്താനുള്ള ബി.ജെ.പി. നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായതാണ് യെദ്യൂരപ്പയുടെ മലക്കം മറിച്ചിലിനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്. സർക്കാർ രാജിവെച്ച് നിയമസഭ പരിച്ചുവിടണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ലെന്നും സഖ്യസർക്കാർ രാജിവെച്ചാൽ സർക്കാർ രൂപവത്കരിക്കുമെന്നും അവകാശപ്പെട്ടു. ഇതിന് പിന്നിലെയാണ് പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയത്.

ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പാക് സ്കോര്‍ 105!! വിന്‍ഡീസിന് ഉജ്വല വിജയം.

ലണ്ടന്‍: ലോകകപ്പ് രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം. ട്രെന്റ് ബ്രിഡ്ജിൽ വീശിയടിച്ച കരീബിയൻ കാറ്റിൽ തകർന്നടിഞ്ഞ പാകിസ്താനെ ചുരുട്ടിക്കൂട്ടി വെസ്റ്റിൻഡീസ് ഈ ലോകകപ്പിലെ ആദ്യ ജയം ആഘോഷിച്ചു.  ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വെസ്റ്റ് ഇന്‍ഡീസ് തുടക്കം മോശമാക്കിയില്ല. ഗംഭീര വിജയത്തോടെ തന്നെ വിന്‍ഡീസ് ലോകകപ്പില്‍ അക്കൗണ്ട് തുറന്നു. മുന്‍ ജേതാക്കളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. നാല് ബൗണ്ടറിയും മൂന്ന് സിക്സറും പായിച്ച ക്രിസ് ഗെയ്ല്‍ അര്‍ഥ സെഞ്ചുറി നേടി. നിക്കോളസ്…