സിഡ്നി: പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സിന് 46 വയസ്സായിരുന്നു. സൈമണ്ട്സ് താമസിച്ചിരുന്ന ടൗൺസ്വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ…
Category: WORLD
ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത്
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില ഏകദേശം 1.81 കോടി രൂപയാണ് .ഹൈഡ്രജന്‍ കാറുകള്‍ക്ക് നികുതി കഴിഞ്ഞ ഫെബ്രവരിയില്‍ ഒഴിവാക്കിയതിനാല്‍ കാര്യമായ അധിക ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു രജിസ്ട്രേഷന്. കെഎല്‍ 01 സിയു 7610 എന്ന നമ്പരില്‍ കിര്ലോസ്കര് മോട്ടോഴ്സിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈഡ്രജനും, ഓക്സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല…
നഴ്സറി സ്കൂളിൽ ടീ ടൈമിൽ കഴിക്കാൻ കൊണ്ട് വന്നത് മദ്യം
നഴ്സറി സ്കൂളിലെ ടീ ടൈമില്‍ കഴിക്കാനായി കുട്ടികള്‍ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ള ഒന്നാണ്. ഇങ്ങിനെ കൊണ്ടവരുന്ന വിഭവങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, കൂട്ടുകാര്‍ക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും. അമേരിക്കയിലെ മിഷിഗനിലെ ഗ്രാന്‍ഡ് റിവര്‍ അക്കാദമിയിലാണ് സംഭവം. ടീ ടൈമില്‍ ഒരുകുട്ടി മറ്റുള്ളവര്‍ക്ക് കടലാസുകപ്പില്‍ എന്തോ ഒഴിച്ചുകൊടുക്കുന്നത് അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കന്‍ മദ്യമായ ടെക്വിലയാണ് അതെന്ന്. ചവര്പ്പില്ലാത്ത മദ്യമായതിനാല്‍ അതിനകം നാലുകുട്ടികള്‍ കടലാസുകപ്പില്‍ പകര്‍ന്ന മദ്യം കഴിച്ചിരുന്നു. സ്കൂൾ അധികൃതര്‍…
ആസ്വാദനത്തിനായി കഞ്ചാവ് ഉപയോഗിക്കാം, വില്പനയ്ക്ക് തുടക്കമിടുന്നു
ന്യൂജഴ്സി : ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വില്പനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമാവും. 21നു മേല്‍ പ്രായമുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. പുത്തന്‍ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മര്‍ഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉല്‍പാദിപ്പിപ്പിക്കുന്ന 7 ശാലകള്‍ക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് വില്‍ക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ന്യൂജഴ്സിക്കു പുറമേ 16 സംസ്ഥാനങ്ങളും തലസ്ഥാനമേഖലയായ…
കോവിഡ് ഉണ്ടോ അറിയാൻ ഇനി ഒന്നു ഊതിയാൽ മതി
വാഷിംഗ്ടണ്‍: ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്സ്പെക്റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അടിയന്തര ഉപയോഗത്തിനായി അനുമതി നല്കി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിയാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് സമയം എടുക്കുമെന്നും എഫ്ഡിഎ അറിയിച്ചു. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ…
അവിശ്വാസം പാസ്സായി: ഇമ്രാൻ ഖാൻ പുറത്ത്
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഒടുവില്‍ പുറത്ത്. നാഷനല്‍ അസംബ്ലിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഇംറാന്‍ പരാജയപ്പെട്ടു. 342 അംഗ പാര്‍ലമെന്റില്‍ 174 പേര് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഇംറാന്‍ അനുകൂലികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇംറാന്‍ ഖാന് വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് പുതിയ പ്രധാനമന്ത്രി ആയേക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പരിഗണനക്കെടുത്ത അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് പകല്‍ മുഴുവനും നീണ്ട അനിശ്ചിതാവസ്ഥക്കൊടുവില്‍ പുലര്‍ച്ചെയാണ്…
കാനഡയിലെ മലയാളി കഞ്ചാവ് ബിസിനസുകാർ
കാനഡയില്‍ വ്യത്യസ്തമായ ബിസിനസ് സംരംഭം തുടങ്ങി വിജയിപ്പിച്ച രണ്ട് മലയാളി യുവാക്കളാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കിരണ്‍ സേവ്യറും പത്തനംതിട്ട സ്വദേശി അനന്തു മോഹനും. ഇവരുടെ ബിസിനസ് എന്തെന്ന് കേട്ടാൽ ആരും ഒന്നു നെറ്റി ചുളിച്ചു പോകും ആദ്യം. കാരണം എന്തെന്നാൽ ഇന്ത്യയില്‍ ഇനിയും നിയമവിധേയമാക്കിയിട്ടില്ലാത്ത കാനബിസാണ് ഇരുവരുടെയും ബിസിനസ് സംരംഭം. പഠനത്തിനായി കാനഡയില്‍ എത്തിയ ഇവര്‍ രാജ്യത്ത് കാനബീസ് ലീഗലൈസ് ചെയ്തതിന് പിന്നാലെ ഏറ്റവും പുതിയ ബിസിനസ് സംരംഭമെന്ന നിലയില്‍ ആ മേഖലയിലേക്ക് കടക്കുകയായിരുന്നു. കാനബിസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഒരു ഓണ്‍ലൈന്‍…
ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ലോകത്തെ ഏറ്റവും വലിയ മാസ്ക്
ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ സര്‍ജിക്കല്‍ മാസ്ക് നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് ചൈനയിലെ ഹെല്‍ത്ത്കെയര്‍ കമ്പനി. തായ് വാനിലെ ഒരു മെഡിക്കല്‍ സപ്ലൈ കമ്പനിയായ മോടെക്സ് മാസ്ക് ക്രിയേറ്റീവ് ഹൗസാണ് മാസ്ക് നിര്‍മ്മിച്ചത്. ഹെല്‍ത്ത്കെയര്‍ ചെയര്മാന് ചെങ് യുങ്-ചു ആണ് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ച മാസ്ക് ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചത്. ഈ വമ്പന്‍ മാസ്കിന് 27 അടി 3 ഇഞ്ച്, 15 അടി 9 ഇഞ്ച് വലിപ്പമാണുള്ളത്. ഗിന്നസ് വേള്‍ഡ് റെക്കോഡ് പ്രകാരം സാധാരണ മാസ്കിനേക്കാള്‍ 50 മടങ്ങ് വലിപ്പമുള്ള മാസ്കാണ്…
കല്യാണത്തിന് കഞ്ചാവ് കേക്കുമായി സഹോദരൻ
ചിലി : സഹോദരിയുടെ വിവാഹത്തിന് സഹോദരൻ നൽകിയ ഗിഫ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം നടന്നത്. വിവാഹ പാർട്ടിക്കായി വധു സഹോദരൻ കൊണ്ട് വന്നത് കഞ്ചാവ് കേക്ക്. അല്‍വരോ റോഡ്രിക്വിസ് എന്ന 29 കാരനാണ് ഈ പ്രവൃത്തി ചെയ്തത്. ഏഴ് തട്ടുകളുള്ള വമ്പൻ കേക്കില്‍ ഒരു തട്ടില്‍ യുവാവ് കഞ്ചാവ് കലര്‍ത്തുകയായിരുന്നു. കഞ്ചാവ് കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ കേക്ക് ഏറ്റെടുത്തു. അതേസമയം അതിഥികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും…
ഓരോ തുള്ളിയും സൂക്ഷിക്കാം ; ഇന്ന് ലോക ജലദിനം
ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മുതൽ മാർച്ച് 22 ലോക ജലദിനമായി ആചാരിച്ചു വരികയാണ്. ഓരോ തുള്ളിയും അമൂല്യമണെന്ന ഓർമപ്പെടുത്തലാണ് ഓരോ ജലദിനത്തിലും ഓർമപ്പെടുത്തുന്നത്. ജല സംരക്ഷണം ലക്ഷ്യം വച്ച് ഓരോ വർഷവും ഓരോ സന്ദേശവും ഐക്യരാഷ്ട്ര സഭ നൽകാറുണ്ട്. ഇത്തവണ നൽകുന്ന സന്ദേശം ഭൂഗർഭജല സംരക്ഷണമാണ്.