മൂന്നാർ: വിനോദ സഞ്ചാരികൾക്കായി കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. രംഗത്ത്. പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറിൽ ആണ് സജ്ജമാക്കുക. ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകൾ ഇതിലേക്കായി സജ്ജമാക്കും. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് കംപാർട്മെന്റുകൾ ബസിൽ സജ്ജമാക്കുക. മൂന്നാർ ഡിപ്പോയിലാണ് ആദ്യ ബസ് പാർക്ക് ചെയ്യുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര…
Category: TRAVEL
ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നത്. ഇതനുസരിച്ച് ഇന്ന് (ഒക്ടോബര്‍ 10) മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് വ്യാപനത്തിന് മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍…
കൂടുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ തയ്യാറായി റെയില്‍വേ.
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 12 മുതല്‍ 80 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും. നിലവിലുള്ള 230 ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍. സെപ്തംബര്‍10 മുതല്‍ ഈ പുതിയ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പുതിയതായി പ്രഖ്യാപിച്ച 80 ട്രെയിനുകളിൽ കേരളത്തിലേക്ക് ട്രെയിനുകൾ ഒന്നുമില്ല. ട്രെയിനുകൾ ആവശ്യപ്പെട്ടു കേരളത്തിന്റെ കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ…
കുവൈത്തിലേക്ക് ഇന്ത്യൻ പൗരന്മാര്ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി
കുവൈത്ത്: കുവൈത്തിലേക്ക് ഇന്ത്യൻ പൗരന്മാര്ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമേ ഇറാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഏഴ് രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിലെ മുഴുവൻ പൗരന്മാർക്കും കുവൈത്തിലേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങൾ ഉണ്ടാകില്ല എന്നു പ്രസ്താവനയിൽ പറയുന്നു.
എമിറേറ്റ്സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം!
എമിറേറ്റ്സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് കമ്പനി. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക. വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി. ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്സ് ഈടാക്കുന്നില്ല.…
നാടണയാൻ ഒരുങ്ങിനിന്ന ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിൽ
ദുബായ്: വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ഭിന്നത വളരുന്ന സാഹചര്യത്തിൽ നാടണയാൻ ഒരുങ്ങിനിന്ന ആയിരകണക്കിന് പ്രവാസികൾ ദുരിതത്തിലവുന്നു. വിവിധ സംഘടനകൾ ചാർട്ടർചെയ്ത യു.എ.ഇ.യുടെ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് എയർവെയ്സിന്റെയും ഷാർജയിൽനിന്ന് ലഖ്നൗവിലേക്ക് പോകാനിരുന്ന എയർ അറേബ്യ വിമാനത്തിന്റെയും ഉൾപ്പെടെയുള്ള യാത്രകളാണ് മുടങ്ങിയത്. അബുദാബി കെ.എം.സി.സി.യായിരുന്നു ഇത്തിഹാദ് വിമാനം ചാർട്ടർ ചെയ്തിരുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ യു.എ.ഇ.യുടെ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. ഇതുൾപ്പെടെ ഇന്ത്യയിലെ ഏതാനും സ്വകാര്യവിമാനങ്ങളുടെ…
ദസറക്ക് എത്തുന്നവർക്കായി കിടിലൻ പാക്കേജുകളുമായി കെ.എസ്.ആർ.ടിസി.
ബെംഗളൂരു : മൈസൂരു ദസറ കാണാനെത്തുന്നവർക്ക് ആയി പ്രത്യേക ടൂർ പാക്കേജുമായി കർണാടക ആർടിസി. മൈസൂരുവിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ജല ദർശനി, കുന്നുകൾ കേന്ദ്രീകരിച്ചുള്ള ഗിരി ദർശിനി, ദേവാലയങ്ങളെ ബന്ധിപ്പിച്ചുള്ള ദേവദർശിനി പാക്കേജുകളും സമീപ ജില്ലകളിലേക്ക് ഉള്ള യാത്രകളും ആണുള്ളത് . ഈ മാസം 29 മുതൽ ഒക്ടോബർ 13 വരെയാണ് പാക്കേജുകൾ നടപ്പിലാക്കുക. കെഎസ്ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഉറപ്പാക്കാം. മൾട്ടി ആക്സിൽ ബസുകളിലും ഉള്ള ഏകദിന പാക്കേജുകൾ ഇവയാണ്. 1) ഊട്ടി : ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ് (മുതിർന്നവർക്ക്…
കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം!!
കൊച്ചി: അതെ കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. കാരണം മറ്റൊന്നുമല്ല മലയാളികൾക്ക് ഇരുട്ടടിയായി ഗൾഫിലേക്ക് വിമാന കമ്പനികൾ കുത്തനെ ചാർജ് വർധിപ്പിച്ചതാണ് യൂറോപ്യൻ യാത്ര ലാഭകരമാക്കുന്നത്. ഓണം, ബക്രീദ് മുൻനിർത്തി വിമാന കമ്പനികളെല്ലാം ഗൾഫ് നാടുകളിലേക്കുള്ള വിമാനയാത്രക്കൂലി നാലിരട്ടിവരെ കൂട്ടിയിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് കൂടുതൽ ദൂരെയുള്ള യൂറോപ്യൻ നാടുകളിലേക്ക് ഗൾഫ് നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. കേരളത്തിൽനിന്ന് നാല്-അഞ്ച് മണിക്കൂറാണ് മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും വേണ്ടിവരുന്ന യാത്രാസമയം. അതേസമയം ഏഴു മണിക്കൂർ മുതൽ 15 മണിക്കൂർ വരെയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര. സാധാരണ…
‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ട് സർവീസ് നടത്തും!
ബെംഗളൂരു: ‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും. ബജറ്റ് വിമാനയാത്രക്കമ്പനിയായ ഗോ എയറിന് ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും നിലവിൽ സർവീസുകളുണ്ട്. നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണു സർവീസാരംഭിക്കുന്നത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുകളാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.…
ഇനി റെയിൽയാത്രി ആപ്പിലൂടെയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം!
ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടരാൻ റെയിൽയാത്രി ഡോട്ട് കോമിന് ഐ.ആർ.സി.ടി.സി.യുടെ അനുമതി. നിശ്ചിത തുക ലൈസൻസ് ഫീസ് ഈടാക്കിയാണു ടിക്കറ്റ് ബുക്കിങ്ങിനുള്ള അനുവാദം റെയിൽയാത്രീ ഡോട്ട് കോമിനു നല്‍കിയത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കോടതി ഐ.ആർ.സി.ടി.സി.യുടെ പരാതിയെ തുടർന്ന് സ്റ്റെലിങ് ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള റെയിൽയാത്രിയുടെ വെബ്സൈറ്റിനും മൊബൈൽ ആപ്പിനും ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ നൽകാനുള്ള അംഗീകാരമില്ലെന്നു വിധിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലൈസൻസിങ് സമ്പ്രദായം ആവശ്യമാണെന്നാണു ഐ.ആർ.സി.ടി.സി.യുടെ നിലപാട്. തുടർന്നാണ് കമ്പനിക്ക് ഐ.ആർ.സി.ടി.സി.യുടെ ലൈസൻസ് അനുവദിച്ചത്.