FLASH

നീണ്ട 8 മണിക്കൂർ; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സാപ് തുടങ്ങിയ ആപ്പുകൾ നിശ്ചലം ആയതെങ്ങനെ? വിശദമായി വായിക്കാം.

ബെംഗളൂരു: മണിക്കൂറുകൾ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമലോകം സജീവമായി പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായെന്ന് ഫേസ്ബുക്കിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് പുലർച്ചെ എത്തി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. ഫെയ്സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്നം ബാധിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ ഇന്നലെ രാത്രി ഒൻപതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പരാതി ഉയരവെ, പ്രശ്നം ഉടനടി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് ഔദ്യോഗികമായി ട്വിറ്ററിലൂടെ…

കേരളത്തിൽ കെ-ഫോൺ യാഥാർഥ്യമാകുന്നു.

തിരുവനന്തപുരം: അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു. 30,000 ഓഫീസുകൾ, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകൾ എന്നിവയുടെ സർവ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തിയാക്കിക്കഴിഞ്ഞു. നെറ്റ്വർക്ക് ഓപ്പറേഷൻസ് സെൻ്ററിൻ്റെ പണികളും കെ.എസ്.ഇ.ബി പോളുകൾ വഴി കേബിൾ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനകം 7389 സർക്കാർ സ്ഥാപനങ്ങളെ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൾ ഫൈബർ…

C-295 വിമാനങ്ങളിൽ പരിഷ്ക്കരണങ്ങൾ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കി ഡിആർഡിഒ

ബെംഗളൂരു: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര ഉപയോഗത്തിനായി കേന്ദ്ര സർക്കാർ സ്പെയിനിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന‌ 56 C-295 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിൽ ആറ് എണ്ണത്തിൽ പരിഷ്കരണങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള ഒരു രൂപരേഖ ബെംഗളൂരുവിലെ സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് തയ്യാറാക്കി. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി C-295 വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ടു. കരാർ പ്രകാരം, 16 വിമാനങ്ങൾ  നേരിട്ട് വിതരണം ചെയ്യപ്പെടും,ബാക്കി  40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിക്കും. C-295 വിമാനത്തിൽ പ്രത്യേക പരിഷ്ക്കരണങ്ങൾ നടത്തുന്നത് വഴി ഒരു…

വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ബെംഗളൂരു: വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്തതായി കണ്ടെത്തി. തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് ഇന്നലെ രാവിലെ ഏതോ വിദേശ രാജ്യത്തുനിന്നുള്ള അജ്ഞാതരായ ഹാക്കർസ് ഹാക്ക് ചെയ്‌തുവെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഹാക്കർസന്റെ കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്തതിനു ശേഷം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതും മോശവുമായ വിവിധ സന്ദേശങ്ങൾ തന്റെ അക്കൗട്ടിൽ പോസ്റ്റ് ചെയ്തതായും, ജനങ്ങൾ ആ സന്ദേശങ്ങൾ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മന്ത്രിയുടെ ഓഫീസ് ട്വിറ്ററിന് പരാതി…

പല ഫോണുകളിലും ഇനി മുതൽ വാട്ട്സ്ആപ്പ് സേവനങ്ങൾ ലഭിക്കില്ല. ഫോണുകളുടെ പട്ടിക ഇവിടെ വായിക്കാം

താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മൊബൈൽ ഫോണുകളിൽ ഇനി മൂതൽ വാട്ട്സ്ആപ്പ് സേവനം ലഭ്യമല്ലെന്നു പ്രത്യേക റിപ്പോർട്ട് . ഈ വരുന്ന നവംബർ മാസം മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങി 43 ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുമെന്നറിയിച്ചു. പല പ്രമുഖ കമ്പനികളുടെയും ആദ്യ കാല മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐ.ഒ.എസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ…

നഗരത്തിലെ വസ്തുവകകളുടെ സർവേയ്ക്ക് ഡ്രോൺ ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ അനുമതി.

ബെംഗളൂരു: നഗരത്തിലെ പൊതുസ്വത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ഉണ്ടാക്കുന്നതിനായി  ബെംഗളൂരുവിൽ വ്യോമനിരീക്ഷണത്തിനായി ഡ്രോണുകൾ വിന്യസിക്കാൻ വ്യോമയാന മന്ത്രാലയം കർണാടക സർക്കാരിന് അനുമതി നൽകി. വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന 10 സ്ഥാപനങ്ങളിൽ ഒന്നാണ് സംസ്ഥാനം . റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ട് വർഷമായി പ്രോപ്പർട്ടി ഐഡന്റിറ്റി കാർഡുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു സർവേ നടക്കുന്നുണ്ടെങ്കിലും കോവിഡ് 19 പാൻഡെമിക് കാരണം സർവേ ഇപ്പോൾ നടക്കുന്നില്ല. ഡ്രോണുകൾ ഉപയോഗിച്ച് പട്ടാബിരാമനഗറിൽ ഏകദേശം 6000 വസ്തുവകകൾ സർവേ നടത്തിയതായി സർവേ, സെറ്റിൽമെന്റ് ആൻഡ് ലാൻഡ് റെക്കോർഡ്സ് കമ്മീഷണർ മുനീഷ് മൗദ്ഗിൽ പറഞ്ഞു. നഗര സ്വത്ത്…

ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: 50,000 രൂപ പ്രതിമാസ വാടകയ്ക്കും 60 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിനും ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമ പരാതിപ്പെട്ടു. നയന്തനഹള്ളിയിൽ നിന്നുള്ള എൻ എസ് നരസരാജു (49) ചന്ദ്ര ലേ ഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവര സാങ്കേതിക നിയമം, ഐപിസി സെക്ഷൻ 420 (വഞ്ചനക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. പരാതി പ്രകാരം, ജൂൺ 18 ന് അജ്ഞാത നമ്പറിൽ നിന്ന് നരസരാജുവിന് ഒരു ഫോൺ…

ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് അടുത്ത മാസം നിരത്തിലിറങ്ങും

ബെംഗളൂരു: കോവിഡ് 19 പകർച്ചവ്യാധി മൂലമുണ്ടായ നിരവധി മാസങ്ങളുടെ കാലതാമസത്തിന് ശേഷം സെപ്റ്റംബറിൽ ബി എം ടി സി യുടെ ആദ്യ ഇലക്ട്രിക് ബസ് നഗരത്തിലെ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. എൻ‌ടി‌പി‌സി–ജെ‌എം‌ബിയുടെ സംയുക്ത സംരംഭത്തിൽ ഒൻപത് മീറ്റർ നീളമുള്ള മിഡി ബസുകൾ ലീസ് മാതൃകയിൽ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടിയിരുന്നു. എല്ലാ ക്ലിയറൻസുകളും ലഭിച്ചു കഴിഞ്ഞാൽ, നോൺ എസി ഇ–ബസ് അടുത്ത മാസം നഗരത്തിലെ റോഡുകളിൽഎത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി  ജെവി അധികൃതരുമായി ഇത്  സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. ബി‌ എം ‌ടി‌ സി…

ഐടിഐ സ്ഥാപനങ്ങൾ ടെക്നോളജി ഹബ് ആക്കും; ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐടിഐ) വഴി സംസ്ഥാനത്തെ യുവജന തൊഴിലാളികളെ നൈപുണ്യപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിയുമായി കർണാടക, അത്തരം 150 സ്ഥാപനങ്ങളെ ടെക്നോളജി ഹബുകളായി മാറ്റും. ടാറ്റ ടെക്നോളജീസുമായുള്ള കരാറിന്റെ ഭാഗമായി ഐടിഐകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. 636.50 കോടി രൂപയാണ് ഈ സംരംഭത്തിനായി ചെലവഴിക്കുക. ഇതിൽ നവീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 16 നും 35 നും ഇടയിൽ പ്രായമുള്ള 2.21 കോടി ജനസംഖ്യയാണ് സംസ്ഥാനത്തുള്ളതെന്ന് യുവാക്കളെ ആഗോള നിലവാരത്തിലേക്ക് നയിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം മെച്ചപ്പെടുത്തുന്നതിനായി…

പേടിഎം വഴിയും ഇനി ട്രാഫിക് പിഴയടക്കാം.

ബെംഗളൂരു : ഗതാഗത ലംഘനത്തിന് ട്രാഫിക് പോലീസ്  ഈടാക്കുന്ന പിഴ ഇനി പേടിഎം വഴിയും നൽകാൻ കഴിയുന്ന തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. കോവിഡ് കാലത്ത് സമ്പർക്ക രഹിതമായ ഇടപാടുകൾ ഉറപ്പ് വരുത്തുന്നതിനും പിഴ ഈടാക്കുന്നത് കൂടുതൽ സുതാര്യത വരുത്തുന്നതിനും വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ഈ സേവനം പേടിഎം നൽകുന്നത് സൗജന്യമായാണ് എന്നും സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്ത് അറിയിച്ചു.

1 2 3 28
[metaslider id="72989"]