FLASH

ഡ്യൂറാന്റ് കപ്പ്, ബെംഗളൂരു എഫ് സിയ്ക്ക് കന്നി കിരീടം

കരുത്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ച്ബെംഗളൂരു എഫ്‌സി വിജയം കണ്ടു. ഡ്യൂറാൻറ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നിക്കിരീടമാണ്ബെം ഗളൂരു എഫ്‌സി സ്വന്തമാക്കിയത്.  ഫൈനലിൽ ശക്‌തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്. ശിവശക്തിയുടെയും അലൻ കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെടുത്തത്. നായകൻ സുനിൽ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിറ്റിൽ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 30-ാം മിനിറ്റിൽ അപ്പുയ റാൾട്ടെ മുംബൈക്കായി സമനില ഗോൾ നേടി. ഇതോടെ ആദ്യ പകുതി സമനിലയിൽ…

ഡ്യൂറൻഡ് കപ്പ്‌, ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു 

ബെംഗളൂരു: ഹൈദരാബാദ് എഫ്.സിയെ മറികടന്ന് ബെംഗളൂരു എഫ്.സി. 2022 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ഹൈദരാബാദിനെ മറികടന്നത്. ഹൈദരാബാദിന്റെ ഒഡെയ് ഒനൈയിന്‍ഡ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിന് തുണയായത്. മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രബീര്‍ ദാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പന്ത് ഒഡെയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. ആദ്യം റോയ് കൃഷ്ണയാണ് ഗോളടിച്ചതെന്ന് തോന്നിച്ചെങ്കിലും പിന്നീട് റീപ്ലേയില്‍ അത് സെല്‍ഫ് ഗോളാണെന്ന് കണ്ടെത്തി. ഈ ഗോളിന്റെ ബലത്തില്‍ ബെംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചു. സമനില…

ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ് 2016ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനില്‍ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാര്‍ത്തയായിരുന്നു. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന്…

എഐടിഎ വനിതാ ടൂർണമെന്റ് കിരീടം വൻഷിത സ്വന്തമാക്കി

ബെംഗളൂരു: ടോപ്‌സ്‌പിൻ എഐടിഇ വനിതകൾക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ടെന്നീസ് ടൂർണമെന്റിൽ ഹൈദരാബാദിൽ നിന്നുള്ള അധിതി ആരെയെ തോൽപ്പിച്ച്‌ വൻഷിത പതാനിയ കിരീടം സ്വന്തമാക്കി. ഇന്നലെ ടോപ്‌സ്പിൻ ടെന്നീസ് അക്കാദമിയിൽ നടന്ന ഫൈനലിൽ മൂന്നാം സീഡും ടൂർണമെന്റിലെ ഏക സീഡുമായിരുന്ന വന്ഷിത എതിരാളിയെ 6-0, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി .

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; അഗ്യൂറോയുടെ റെക്കോർഡ് തകർത്ത് ഹാരി കെയ്ന്‍

ലണ്ടന്‍: ടോട്ടനത്തിന്റെ ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോർഡാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയുടെ റെക്കോർഡാണ് കെയ്ൻ മറികടന്നത്. വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെയാണ് കെയ്ന്‍ റെക്കോർഡ് മറികടന്നത്. മാഞ്ചസ്റ്റർ സിറ്റിക്കായി അഗ്യൂറോ 184 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം, വോൾവ്സിനെതിരെ 185 ഗോളുകളാണ് കെയ്ൻ നേടിയത്. 183 ഗോളുകളുമായി വെയ്ൻ റൂണിയാണ് പട്ടികയിൽ മൂന്നാമത്. മറ്റ് മത്സരങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ടോട്ടനത്തിനുവേണ്ടി…

സിക്‌സടിച്ച് സഞ്ജു;സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹരാരെ: രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. സഞ്ജു സാംസണാണ് ടീമിന്‍റെ ടോപ് സ്കോറർ. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ കിടിലന്‍ ബാറ്റിങ്. 39 പന്തിൽ 43 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. സഞ്ജുവിനൊപ്പം അക്ഷർ പട്ടേൽ 6 റൺസുമായി പുറത്താകാതെ നിന്നു.  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ കെഎൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഒരു റൺസ്…

പാകിസ്ഥാന് കനത്ത തിരിച്ചടി ; ഏഷ്യാ കപ്പിൽ ഷഹീൻ അഫ്രീദി കളിക്കില്ല

പാകിസ്ഥാൻ : ഏഷ്യാ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ പേസർ ഷഹീൻ അഫ്രീദി ഏഷ്യാ കപ്പിൽ കളിക്കില്ല. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷഹീന് ഏഷ്യാ കപ്പിൽ നിന്ന് പുറത്തിരിക്കേണ്ടി വരും. കാൽമുട്ടിന്‍റെ ലിഗമെന്‍റിൻ പരിക്കേറ്റ ഷഹീന് ആറാഴ്ച വരെ വിശ്രമം നൽകാൻ പാകിസ്ഥാൻ മെഡിക്കൽ സംഘം നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ഏഷ്യാ കപ്പ് പൂർണമായും ഷഹീന് നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടി20…

ജോലിക്ക് വേണ്ടി മദ്യപാനം ഉപേക്ഷിക്കാനൊരുങ്ങി വിനോദ് കാംബ്ലി

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കുന്നതിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി മദ്യപാനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ നൽകുന്ന പെൻഷനായ 30,000 രൂപ മാത്രമാണ് വിനോദ് കാംബ്ലിയുടെ ഇപ്പോഴത്തെ മാസവരുമാനം. മുംബൈ പോലൊരു നഗരത്തിൽ, ബിസിസിഐയുടെ പെൻഷൻ കൊണ്ട് മാത്രം ജീവിക്കാൻ അദ്ദേഹം പാടുപെടുകയാണ്. ചെറിയ വരുമാനത്തിൽ ഉപജീവനം നടത്താൻ പാടുപെടുന്ന കാംബ്ലി, മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കുന്നതിനായി അനാരോഗ്യകരമായ മോശം ജീവിതശൈലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തലേന്ന് രാത്രി 10 പെഗ് മദ്യം…

ചരിത്രം കുറിച്ച് അന്തിം പംഗല്‍ ; അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ന്യൂഡല്‍ഹി: അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അന്തിം പംഗൽ ചരിത്രം സൃഷ്ടിച്ചു. അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി പംഗൽ മാറി. ബൾഗേറിയ ആതിഥേയത്വം വഹിച്ച അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ സ്വർണം നേടിയത്. ഫൈനലിൽ കസാഖിസ്ഥാന്‍റെ അറ്റ്ലിൻ ഷഗയേവയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണം നേടിയത്. 8-0 എന്ന സ്കോറിനാണ് പംഗലിന്‍റെ വിജയം. ഹരിയാനയിലെ ഭഗന ഗ്രാമത്തിൽ ജനിച്ച 17 കാരിയായ പംഗൽ…

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു 

കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സമർ ബാനർജി (92) അന്തരിച്ചു. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിച്ചത് അദ്ദേഹമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരിച്ചത്. ബദ്രു ദാ എന്നറിയപ്പെടുന്ന സമർ ബാനർജി അൽഷിമേഴ്സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 27നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

1 2 3 109
Click Here to Follow Us