FLASH

നഗരത്തിൽ ജോലി തട്ടിപ്പിന് ഇരയായ മലയാളി യുവാവിൻ്റെ ദുരനുഭവം..

ബെംഗളൂരു : ജോലി തേടി നഗരത്തിലെത്തുന്ന മലയാളി യുവാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരികയാണ്, അതേ സമയം തൊഴിൽ തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടേയും എണ്ണം കുറവല്ല. ഒരു ജോലി വേണം എന്ന ആഗ്രഹത്തിന് മുന്നിൽ ചതിക്കുഴികളെ കുറിച്ച് അറിയാത്തതോ ശ്രദ്ധിക്കാത്തതോ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ. വർഷങ്ങൾക്ക് മുൻപ് തന്നെ നഗരത്തിൽ ഉള്ള തൊഴിൽ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് നിരവധി വാർത്തകൾ ഞങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഇ മെയിലിൽ ലഭിച്ച മലയാളിയായ യുവാവിൻ്റെ ദുരനുഭവം മാറ്റം ഒന്നും വരുത്താതെ താഴെ ചേർക്കുന്നു,…

സാൻഡൽവൂഡിലെ മലയാളി സംവിധായകൻ സിതേഷ് സി ഗോവിന്ദ്നെ കുറിച്ച് കൂടുതൽ അറിയാം.

“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_ എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു. രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും  കർണാടക സർക്കാറും സംയുക്തമായി…

കച്ചാ ബദാമിന് ശേഷം വൈറലായി മറ്റൊരു ഗാനം, ‘ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ ‘

അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയ ഗാനമായിരുന്നു ‘കച്ചാ ബദാം’.പശ്ചിമ ബംഗാളിലെ ഒരു നിലക്കടല വില്‍പനക്കാരനായ ഭുബന്‍ ബദ്യാകര്‍ ഈ പാട്ടിലൂടെ സെലിബ്രിറ്റിയായി മാറുകയും ചെയ്തു. പിന്നീട് ഒരു പേരക്ക വില്‍പ്പനക്കാരന്‍ കച്ചവടത്തിനിടെ പാടിയ മറ്റൊരു പാട്ടും ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു നാരങ്ങ സോഡ വില്‍പ്പനക്കാരന്‍ തന്റെ കച്ചവടം കൊഴുപ്പിക്കാനായി പാടിയ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.’ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ’ എന്ന് തുടങ്ങി പ്രത്യേക ഈണത്തില്‍ പാടിയുള്ള കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. വീഡിയോയില്‍ സോഡാ നാരങ്ങാവെള്ളം…

റമദാനിൽ പ്രമേഹം നിയന്ത്രിക്കാം 

വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയാണ് പതിവ്. സൂര്യാസ്തമയത്തിന് ശേഷമാണ് നോമ്പ് തുറക്കുന്നതും ആഹാരം കഴിക്കുന്നതും തുട‍ര്‍ച്ചയായ മുപ്പത് ദിവസം, അതും ഇപ്പോഴത്തെ വേനല്‍ ചൂടിനെ അതിജീവിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. പ്രമേഹമുള്ളവ‍ര്‍ അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പുല‍ര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുന്ന രീതിയില്‍ ഭക്ഷണവും ജീവിതശൈലിയും ക്രമീകരിക്കുകയാണ് വേണ്ടത്. വ്രതാനുഷ്ഠാനത്തിന്റെ സ്വഭാവവും ഈ കാലയളവിലെ ഭക്ഷണരീതിയും അടിസ്ഥാനമാക്കി പ്രമേഹം പിടിച്ചുനി‍ര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്.…

ഈ വേനൽകാലം ആഘോഷിക്കാം ചിലവ് കുറഞ്ഞ സ്ഥലങ്ങൾക്കൊപ്പം 

കോവിഡ് പ്രതിസന്ധി മാറുകയും  വേനലിലെ യാത്രകള്‍ സജീവമാവുകയും തു‌ടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആശങ്കയിയിലാണ് പലരും ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ്യേണ്ടത് അതോ ഈ ചൂടിൽ കടല്‍ക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തണോ എന്നു ചിലര്‍ സംശയിക്കുമ്പോള്‍ വേറെ ചിലര്‍ കാ‌ടു യാത്രയാണ് ഇഷ്ടപ്പെടുന്നത്. പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ നമ്മു‌ടെ രാജ്യത്ത് ഈ വേനലില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച്‌ സ്ഥലങ്ങള്‍  നമുക്ക്  ഇവിടെ പരിചയപ്പെ‌ടാം. 1. ലഡാക്ക് നീലത്തടാകങ്ങളും ആകാശക്കാഴ്ചകളും സാഹസിക യാത്രകളും കൊണ്ട് മനസ്സില്‍ കയറിപ്പറ്റിയ ലഡാക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല അവധിക്കാല…

ചൂടിനെ പ്രതിരോധിക്കുന്ന പഴങ്ങളും പച്ചക്കറികളും

ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് നാം ഓരോരുത്തരും. പച്ചക്കറികളും പഴങ്ങളും തന്നെയാണ് പ്രധാനമായും ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ തന്നെ ചിലയിനം പച്ചക്കറികളും പഴങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും.   ചൂട് കുറയ്ക്കാന്‍ പത്ത് പച്ചക്കറികള്‍. 1. വഴുതനങ്ങ 2. കാരറ്റ് 3. ചോളം 4. കക്കിരിക്ക 5. മത്തന്‍ 6. മുളക് 7. ചുരയ്ക്ക 8. വെണ്ടയ്ക്ക 9. മുള്ളഞ്ചീര 10. ബീന്‍സ് ചൂടിനിടെ ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. അതോടൊപ്പം തന്നെ…

പ്രണയ ദിനത്തിൽ ആപ്പിലായി ബെംഗളൂരു വാർത്ത.

ഇന്ന് പ്രണയ ദിനമാണ്… ഉള്ളിൽ പ്രണയം ഒളിപ്പിച്ചു വച്ച എല്ലാ ബെംഗളൂരു വാർത്തയുടെ വായനക്കാർക്കും പ്രണയ ദിനാശംസകൾ നേരുന്നു. ബെംഗളൂരു വാർത്തയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ പാറപോലെ ഉറച്ച് നിന്ന വായനക്കാർ തന്നെയാണ് നഗരത്തിലെ ആദ്യത്തെ മലയാളം ന്യൂസ് പോർട്ടലിൻ്റെ ശക്തി എന്ന് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, ഒരു സന്തോഷ വാർത്ത അറിയിക്കുകയാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം വഴിയെല്ലാം ബെംഗളൂരു വാർത്ത നിങ്ങൾക്കിടയിൽ എത്തുന്നുണ്ട്, എന്നാൽ നിരവധി വായനക്കാരുടെ കുറെ നാളത്തെ ആവശ്യമായിരുന്നു ഒരു മൊബൈൽ ആപ്പ് എന്നത്. ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ്…

സോഷ്യൽ മീഡിയയിൽ തരംഗമായി കന്നഡ അക്ഷരമാല ഗാനം;കുട്ടികൾക്ക് അക്ഷരമാല പഠിക്കാൻ ഇത് ഉപകാരപ്പെട്ടേക്കും.

ബെംഗളൂരു : പറഞ്ഞു വരുന്നത് കഴിഞ്ഞ ഒരു മാസമായി കന്നഡയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഗാനത്തെ കുറിച്ചാണ്. സിനിമാ ഗാനമല്ല, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഭരതനാട്യം കലാകാരിയായ മാനസി സുരേഷ് പുറത്തു വിട്ട വീഡിയോ ഗാനമാണ് ഇത്. ഗാനം ഏറ്റെടുത്തത് വേറാരുമല്ല കുട്ടികൾ തന്നെ, “അപ്പനുമാഡിത ചൗതിയ പ്രതിമെഗെ ആനയെ ശുന്ദില മുഖമിട്ടു” (അച്ഛൻ നിർമ്മിച്ച ഗണേശ ചതുർത്ഥി പ്രതിമക്ക് ആനയുടെ മുഖം വച്ചു) എന്നു തുടങ്ങുന്ന ഗാനം ആണ് ഇത്. ഈ ഗാനത്തിൻ്റെ ഓരോ വരികളും ഭാഷയുടെ സ്വരാക്ഷരങ്ങളിൽ ആണ് തുടങ്ങുന്നത്.. അ, ആ ,ഇ,…

രാമപുരത്തിന്റെ കഥാകാരന്‍-സുധാകരൻ രാമന്തളി.

കേരളത്തിൽ നിന്ന് ഈ നഗരത്തിലെത്തി  വിവിധ മേഖലകളിൽ വിജയം നേടിയ വ്യക്തികളേയോ സ്ഥാപനങ്ങളേയോ പരിചയപ്പെടുത്തുന്ന ലേഖന പരമ്പര “പരിചയം” ഇവിടെ തുടങ്ങുന്നു. നഗരത്തിലെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുധാകരൻ രാമന്തളിയെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല.ഒരു ബഹുമുഖ പ്രതിഭ എന്ന് അടയാളപ്പെടുത്തുന്നതായിരിക്കും ഏറ്റവും അഭികാമ്യം. നോവലിസ്റ്റാണ്, പ്രശസ്തനായ പരിഭാഷകനാണ് കന്നഡയിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചും  നിരവധി രചനകള്‍  മൊഴി മാറ്റിയിട്ടുണ്ട് ,നല്ലൊരു പ്രഭാഷകനാണ്, ഒരു സംഘാടകനാണ് ,കുറേക്കാലം പത്രപ്രവര്‍ത്തകനായും പ്രവർത്തിച്ചിട്ടുണ്ട് ..അങ്ങനെ പോകുന്നു ശ്രീ സുധാകരൻ രാമന്തളിയെ ക്കുറിച്ച് ഉള്ള ചെറു വിവരണം. 1983ൽ…

ഹൃദയം തൊട്ട് വിനീത്

ജനുവരി 21 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ ഹൃദയം ഇതിനകം തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയത്. ഹൃദയം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു, അങ്ങനെ കോവിഡിന് ശേഷമുള്ള മൂന്നാമത്തെ ഹിറ്റായി ഉയർന്നു. പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, പ്രണവ് മോഹൻലാൽ നായകനായ ചിത്രം മൊത്തം ഗ്രോസ് കളക്ഷൻ 100 കോടി രൂപയ്ക്കിടയിലാണ് നേടിയത്. കേരള ബോക്‌സ് ഓഫീസിൽ മാത്രം രണ്ടാം ദിനം നേടിയത് 3.07…

1 2 3 22
Click Here to Follow Us