FLASH

പല ഫോണുകളിലും ഇനി മുതൽ വാട്ട്സ്ആപ്പ് സേവനങ്ങൾ ലഭിക്കില്ല. ഫോണുകളുടെ പട്ടിക ഇവിടെ വായിക്കാം

താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മൊബൈൽ ഫോണുകളിൽ ഇനി മൂതൽ വാട്ട്സ്ആപ്പ് സേവനം ലഭ്യമല്ലെന്നു പ്രത്യേക റിപ്പോർട്ട് . ഈ വരുന്ന നവംബർ മാസം മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങി 43 ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുമെന്നറിയിച്ചു. പല പ്രമുഖ കമ്പനികളുടെയും ആദ്യ കാല മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐ.ഒ.എസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ…

കോവിഡ് ബാധിച്ച അനുജന് ലഭിച്ച ചികിൽസയെ കുറിച്ച് തുറന്നെഴുതി മലയാളി യുവാവ്;ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.

ബെംഗളൂരു :നഗരത്തിൽ വച്ച് തൻ്റെ അനുജന് കോവിഡ് ബാധിച്ചപ്പോൾ ലഭിച്ച പരിചരണത്തേക്കുറിച്ച് തുകയാണ് “സ്വാതി കൃഷ്ണ” എന്ന യുവാവ്. കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ ആരോഗ്യ വകുപ്പ് അധികൃതർ ബന്ധപ്പെട്ടുവെന്നും, സ്വകാര്യ നഗരത്തിലെ ഏറ്റവും പ്രശസ്തമായ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സൗജന്യമായി ചികിൽസ ലഭിക്കുകയും ചെയ്തു എന്നും യുവാവ് പറയുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റ് താഴെ വായിക്കാം.

സോഷ്യൽ മീഡിയയിൽ തരംഗമായി കന്നഡ അക്ഷരമാല ഗാനം;കുട്ടികൾക്ക് അക്ഷരമാല പഠിക്കാൻ ഇത് ഉപകാരപ്പെട്ടേക്കും.

ബെംഗളൂരു : പറഞ്ഞു വരുന്നത് കഴിഞ്ഞ ഒരു മാസമായി കന്നഡയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഗാനത്തെ കുറിച്ചാണ്. സിനിമാ ഗാനമല്ല, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഭരതനാട്യം കലാകാരിയായ മാനസി സുരേഷ് പുറത്തു വിട്ട വീഡിയോ ഗാനമാണ് ഇത്. ഗാനം ഏറ്റെടുത്തത് വേറാരുമല്ല കുട്ടികൾ തന്നെ, “അപ്പനുമാഡിത ചൗതിയ പ്രതിമെഗെ ആനയെ ശുന്ദില മുഖമിട്ടു” (അച്ഛൻ നിർമ്മിച്ച ഗണേശ ചതുർത്ഥി പ്രതിമക്ക് ആനയുടെ മുഖം വച്ചു) എന്നു തുടങ്ങുന്ന ഗാനം ആണ് ഇത്. ഈ ഗാനത്തിൻ്റെ ഓരോ വരികളും ഭാഷയുടെ സ്വരാക്ഷരങ്ങളിൽ ആണ് തുടങ്ങുന്നത്.. അ, ആ ,ഇ,…

ഓട്ടോ ഡ്രൈവർ സ്ത്രീയുടെ മുകളിൽ പറന്നു വീഴുന്ന വൈറൽ വീഡിയോ; സംഭവം നടന്നത് ബെംഗളൂരുവിൽ; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : റോഡിൽ നിർത്തിയിരിക്കുന്ന ഓട്ടോറിക്ഷയുടെ അരികിൽ നിന്ന് പറന്ന് ഒരു സ്ത്രീയുടെ മുകളിലേക്ക് വീഴുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റോഡിൽ വീണു കിടക്കുന്ന കേബിൾ ഓട്ടോയുടെ ചക്രത്തിൽ കുടുങ്ങിയതോടെ അത് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഓട്ടോ ഡ്രൈവർ. പാഞ്ഞെത്തിയ മറ്റൊരു കാർ കേബിളുമായി മുന്നോട്ട് പോയതോടെ അതിൽ കുടുങ്ങിയ ഡ്രൈവർ 20 മീറ്ററോളം വായുവിൽ പറന്ന് വഴിയിൽ നടന്നു പോകുകയായിരുന്നു സ്ത്രീയുടെ മേൽ വീഴുകയായിരുന്നു. സംഭവം നടന്നത് കഴിഞ്ഞ 16ന് ടി.സി. പാളയ ജംഗ്ഷനിൽ ആണ്, ഉച്ചക്ക് 11:35 ന്…

ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നീട് ലഭിച്ചേക്കില്ല! കിടിലൻ മൊബൈൽ ഫോൺ മോഡലുകളുടെ നീണ്ടനിരയും തകർപ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുന്നു.

ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് . SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് . Redmi Note 8 (4+64GB) 48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ…

“ഒരു ഹായ് തരൂ, ഇല്ലെങ്കിൽ നമ്മുടെ സൗഹൃദം എന്നെന്നേക്കുമായി തകരും” ഫേസ്ബുക്കിൽ അലമുറയിടുന്ന അൽഗോരിത പ്രശ്നത്തിന്റെ പിന്നിൽ എന്താണ് ?

ഫേസ്ബുക്കിൽ എവിടെ തിരിഞ്ഞാലും പൊട്ടിക്കരച്ചിൽ മാത്രമേ കാണാനുള്ളൂ, നിങ്ങൾ എല്ലാവരും ഒരു ഹായ് തരൂ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി നിലക്കും, എന്ന് ചിലർ… മറ്റു ചിലരോ കുറച്ച് ആധികാരികമായി “ഫേസ്ബുക്കിൽ വന്ന പുതിയ മാറ്റങ്ങൾ പ്രകാരം “……….ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലും  സന്ദേശം പ്രചരിക്കുന്നു … എന്താണ് സത്യത്തിൽ ഫേസ്ബുക്കിന് സംഭവിച്ചത് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ഫേസ്ബുക്കിൽ ഇരിട്ടു പരക്കുമോ ? മൊത്തം സംശയങ്ങൾ ആണ് എല്ലാവർക്കും.…

24 ന്യൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്ത് പണിക്കർ; താനുമായി നടന്ന ചർച്ചയിൽ അവതാരകനും ചാനലും പ്രതിരോധത്തിലായ ഭാഗങ്ങളിൽ എല്ലാം കത്തിവച്ചു;കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷം പിടിക്കൽ അക്കമിട്ട് നിരത്തുന്നു;ധൈര്യമുണ്ടെങ്കിൽ ചർച്ച മുഴുവൻ പ്രക്ഷേപണം ചെയ്യാൻ വെല്ലുവിളിയും.

കുറഞ്ഞ കാലം കൊണ്ട് മലയാള വാർത്താ ചാനലുകളിൽ ചർച്ചകളിലൂടെ  ശ്രദ്ധിക്കപ്പെട്ട യുവാവാണ് ശ്രീജിത്ത് പണിക്കർ. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ല എന്ന് സ്വയം അവകാശപ്പെടുമ്പോഴും വിഷയങ്ങൾ കൃത്യമായി പഠിച്ച് പറഞ്ഞ് എതിരാളികളുടെ മുനയൊടിക്കുന്നതിൽ ശ്രീജിത്തിന്റെ കഴിവ് അപാരമാണ്. 24 ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്ത് പങ്കെടുത്തിരുന്നു. ഇന്ത്യ ടീവിയിൽ വർഷങ്ങൾക്ക് മുന്പ് രജത് ശർമ്മ അവതരിപ്പിച്ച് തുടങ്ങിയ ” ആപ്പ് കി അദാലത്ത് “ന്റെ മലയാള രൂപമാണ് ഇതെന്ന് പറയാം. മാധ്യമങ്ങളെല്ലാം നിക്ഷ്പക്ഷരാണ്…

മാമാങ്കം സിനിമ ഓണ്‍ലൈനില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തവര്‍ എല്ലാം പെട്ടു!

കൊച്ചി∙ മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും. ‘മാമാങ്കം’ റിലീസിന് പിന്നാലെതന്നെ സിനിമയെ തകര്‍ക്കാനുള്ള ശ്രമവും സജീവമായിരുന്നുവെന്ന് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് പൊലീസിനു നൽകിയ പരാതിയില്‍ പറയുന്നു. ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ വഴി മാമാങ്കം അപ്ലോഡ്  ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണു കേസ് റജിസ്റ്റർ ചെയ്തതും.…

പോളാർ യാത്രയുടെ പേരിൽ മലയാളികൾക്കിടയിൽ പൊരിഞ്ഞ അടി;ജി.എൻ.പി.സിക്ക് എതിരെ സാമ്പത്തിക കുറ്റാരോപണവുമായി ഒന്നാം സ്ഥാനത്തുള്ള അഷറഫ്;മൽസരത്തിൽ നിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി മൂന്നാം സ്ഥാനത്തുള്ള ഗീതു;വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്ര സ്വദേശി.

ശീർഷകം വായിച്ചിട്ട് സംഭവം എന്താണെന്ന് മനസ്സിലാകാത്തവർ ഉണ്ടാകും ,അവർക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ polar.fjallraven.com എന്ന വെെബ് സൈറ്റ് നടത്തുന്ന ധ്രുവ യാത്രയാണ് വിഷയം ,മൈനസ് ഡിഗ്രിയിലുള്ള യാത്രക്ക് പോകുക എന്നത് വളരെ കഷ്ടപ്പാട് പിടിച്ച പരിപാടിയാണ്. കടും തണുപ്പുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രക്ക് മുൻപ് ആരോഗ്യം, ഭക്ഷണം അടക്കം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗ്രൂപ്പായി യാത്ര തുടരുന്ന ഇവരുടെ ടീമിലേക്ക് ലോകം എമ്പാടും നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളായി തിരിച്ച് ,ഓരോ മേഖലയിൽ നിന്നും രണ്ട് പേരെ വീതമാണ് അവർ കൂടെ കൂട്ടുക.…

“മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍”അപമാനിതനാക്കപ്പെട്ട സിനിമ താരം ബിനീഷ് ബാസ്റ്റിന്‍റെ വീഡിയോ പുറത്ത്;മറുപടിയുമായി താരം ഫേസ്ബുക്ക്‌ ലൈവില്‍;വിവാദത്തിന് പിന്നില്‍ എന്ത് ?

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും മറ്റു പ്രധാന വിഷയങ്ങള്‍ മാറ്റിവച്ചു ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ ഒരു മെഡിക്കല്‍ കോളേജില്‍ വച്ച് ബിനീഷ് ബാസ്റ്റിന്‍ എന്നാ സിനിമാ താരത്തെ സംവിധായകന്‍ ആയ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചത്. ഈ വിഷയത്തെ അധികരിച്ച്  ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടരുകയാണ്,അതെ സമയം മറ്റൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ് അതില്‍ ഈ സിനിമാതാരം അനില്‍ രാധാകൃഷ്ണ മേനോനെ പുകഴ്തുന്നതയാണ് കാണിക്കുന്നത്. ഇദ്ധേഹം നല്ല മനുഷ്യന്‍ ആണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ആള്‍ ആണെന്നും ബിനീഷ്…

1 2 3 4
[metaslider id="72989"]