FLASH

നടൻ റിസബാവ അന്തരിച്ചു

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

നഗരത്തിലെ പ്രമുഖ കോളേജിലെ പ്രിൻസിപ്പൽ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു: കോറമംഗല ജ്യോതി നിവാസ് കോളേജിലെ പ്രിൻസിപ്പൽ എലിസബത്ത് സി.എസ് (57) കോവിഡ് ബാധിച്ചു മരിച്ചു. ഇതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന എലിസബത്ത് 1992 ഇവിടെ തന്നെ മന:ശാസ്ത്ര വിഭാഗം അധ്യാപികയായി ഇവിടെ തന്നെ ചേരുകയായിരുന്നു. പി.യു.സി കോളേജ് പ്രിൻസിപ്പൽ ആയതിന് ശേഷം 2004ൽ കോളേജ് വൈസ് പ്രിൻസിപ്പൽ ആകുകയും 2010ൽ പ്രിൻസിപ്പൽ ആയി സ്ഥാനമേൽക്കുകയും ആയിരുന്നു. പ്രിൻസിപ്പലിൻ്റെ വിയോഗത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥിനി അനുശോചനം രേഖപ്പെടുത്തി. I am deeply saddened to hear this tragic news. RIP pic.twitter.com/kyt2DWUasy — Kiran…

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലുള്ള ബന്ധുവീട്ടിലാണ് കണ്ടെത്തിയത്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇതിഹാസ താരം മില്‍ഖാ സിംഗ് അന്തരിച്ചു.

ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍…

ദേശീയ അവാർഡ് ജേതാവ്, കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു.

ബെംഗളൂരു: ദേശീയ അവാർഡ് ജേതാവും പ്രശസ്ത കന്നഡ സിനിമ താരവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു. എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുയുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു. കോമയിലേക്ക് പോയ നടന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി…

സപ്ന ബുക്ക് ഹൗസ് സ്ഥാപകൻ അന്തരിച്ചു.

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബുക്ക് ഹൗസുകളിലൊന്നായ സപ്ന ബുക്ക് ഹൗസിൻ്റെ സ്ഥാപകൻ സുരേഷ് സി ഷാ(84) അന്തരിച്ചു. ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 1966 ലാണ് ഗാന്ധി നഗറിൽ സപ്ന ബുക്ക് ഹൗസ് എന്ന പേരിൽ ഷാ പുസ്തക വിൽപ്പന കേന്ദ്രം ആരംഭിച്ചത്. ഗുജറാത്ത് സ്വദേശിയായ ഷാ വസ്ത്രവ്യാപാരത്തിനായാണ് നഗരത്തിൽ എത്തിയത്. ഇപ്പോൾ രാജ്യത്തെ 19 നഗരങ്ങളിൽ സപ്ന ബുക്ക് ഹൗസിൻ്റെ ശാഖകൾ ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുക്ക് മാൾ ആണ് സപ്ന ഓൺലൈൻ.

സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി നിര്യാതനായി

ബെംഗളൂരു: സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധിച്ചു ചികിത്സയിലയിരുന്ന അദ്ദേഹം ഈയിടെയാണ് രോഗമുക്തനായത്. മേയ് 13നാണ് ജയദേവ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്. 103 വയസ്സായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു. നഗരത്തിൽ ഈയിടെ നടന്ന സിഎഎ പ്രക്ഷോഭത്തിലടക്കം ഉപവാസമിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. 1981 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.…

എസ്.ആർ.എസ്.ട്രാവൽസ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രമുഖ വാഹന സർവ്വീസ് ആയ എസ്.ആർ.എസിൻ്റെ സ്ഥാപകനും ഉടമയുമായ കെ.ടി.രാജശേഖരൻ അന്തരിച്ചു. 78 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് 10 ദിവസം മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാഗഡി സ്വദേശിയായ രാജശേഖർ ഒരു ട്രാവൽ ഏജന്റായും ബസ് ബുക്കിംഗ് ഏജന്റായും ആണ് ജീവിതം ആരംഭിച്ചത്. നിലവിൽ എസ്.ആർ.എസ് ട്രാവൽസിന് 3000 ൽ അധികം വാഹനങ്ങളുണ്ട്. അത്രയും തന്നെ ജീവനക്കാർ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. മകൾ മേഘ, മരുമകൾ ദീപക്ക്.

കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

ബെംഗളൂരു: നഗരത്തിൽ ഇന്റീരിയർ ഡിസൈനറായിയിരുന്ന കണ്ണൂർ സ്വദേശി എം.വി.നിഗേഷ് (42) കോവിഡ് ബാധിച്ച് മരിച്ചു. അബിഗെരെയിൽ താമസിച്ചിരുന്ന ഇദ്ദേഹം സമന്വയ എക്സിക്യുട്ടീവ് അംഗവും വിശ്വകർമ വെൽഫെയർ അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായിരുന്നു. കോവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജായി നാട്ടിലെത്തി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മരിച്ചത്. കണ്ണൂർ കിഴുന്ന മീത്തലെ വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകനാണ് നിഗേഷ്. അമ്മ; ശാന്തിനി. ഭാര്യ; ഷെൽന. മക്കൾ: നിഗ്മയ, നകുൽ.

കേരളത്തിൻ്റെ വിപ്ലവനായിക, ഗൗരിയമ്മ വിടവാങ്ങി…

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും തിരുക്കൊച്ചി മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന കെ.ആർ.ഗൗരിയമ്മ (101)അന്തരിച്ചു.

1 2
[metaslider id="72989"]