FLASH

ലോകം എന്നും അതിജീവിച്ചവരുടെ കൂടെയാണ്. ചരിത്രം അതിൽ മൻമറഞ്ഞു പോയവരുടെ കൂടെയും…

ശാസ്ത്ര ലോകം ഒരു മഹാമാരിക്ക് മുന്നിൽ പകച്ചു നിന്നപ്പോ അവിടെ നിന്നും മാനവ സമൂഹത്തിനു കൈ താങ്ങായി മുന്നിൽ നിന്നു പ്രവർത്തിച്ച ഭിഷക്വരന്മാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഭരണകർത്താക്കളും സ്വജീവിതം മാറ്റിവെച്ചു ലോക നന്മയെ മുന്നിൽ കണ്ടു ത്യാഗോജ്ജ്വലമായ പ്രവർത്തനത്തിലൂടെ മാനവരാശിക്ക് ഒരു പുതുപുലരി നൽകിയിരിക്കുകയാണ്…. ലോകത്തിനു മുന്നിൽ ഇവരാണ് യഥാര്‍ത്ഥ നായകന്മാര്‍.ലോകം ഇവരിൽ കടപ്പെട്ടിരിക്കുന്നു. വാക്‌സിൻ ജനങ്ങളിലേക്ക് എത്തുകയാണ്. ഒരുപാട് പരീക്ഷണങ്ങളിലൂടെ അതിന്റ ഗുണദോശഫല ങ്ങളുടെ അറിവോടെ തന്റെ ശരീരത്തെ ലോകത്തിനു വിട്ടുകൊടുത്ത അറിയപ്പെടാത്ത ഒരുപാട് നല്ല മനസ്സുകളുടെ ബാക്കി ഭാഗമാണ്…

യൂട്യൂബിൽ തരംഗമായി സീ.ലാ.വി എന്ന ഹ്രസ്വ ചിത്രവും ജാസ്സി ഗിഫ്റ്റിന്റെ റാപ് സോങ്ങും

നാടിന്റെ സുഖവും സുരക്ഷിതത്വവുമുപേക്ഷിച്ചു ജീവിതം പച്ചപിടിപ്പിക്കാനായി ഖത്തറിലെ ഒരു കമ്പനിയിലേക്ക് പറിച്ചു നടപെടേണ്ടി വന്ന യുവാവാനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നൂതനാവിഷ്കാരമാണ് സീ ലാ വി എന്ന ഹ്രസ്വ ചിത്രം. വർഷങ്ങളോളം ബെംഗളൂരുവില്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കൾ, ഇന്ന് ഖത്തറിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഒരു കൂട്ടം മലയാളീ യുവാക്കളുടെ കൂട്ടായ്മയിൽ പിറന്ന ചിത്രമാണിത് . ആദ്യമായി നിർമിക്കുന്ന ചിത്രം എന്നതിലെ അപാകതകളോ പിഴവുകളോ ഒന്നും തന്നെ നമുക്കിവിടെ കാണാൻ കഴിയില്ല .ക്യാമറകണ്ണുകളുടെ മിഴിവും വർണ്ണവിസ്മയങ്ങളും സിനിമയെ കൂടുതൽ അഴകുറ്റതാക്കുന്നു. PETRA ഗ്രൂപ്പിന്റെ ബാനറിൽ…

കെ.ജി.എഫ് 2 ടീസർ പുറത്ത്….

ആരാധകര്‍ കാത്തിരുന്ന കെജിഎഫ് 2 ടീസര്‍ പുറത്ത്. തെന്നിന്ത്യയില്‍ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് കെജിഎഫ് 2. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷ് തന്നെയാണ്. വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. കന്നഡ ഭാഷയിൽ നിര്‍മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.

ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം

സംഗീത ലോകത്തിലേക്കിതാ ഒരു പുതിയ ഗായികയും രചയിതാവും കൂടി….. ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം ……. റിലീസ് ആയി മണിക്കൂറുകൾക്കകം ആയിരങ്ങൾ പ്രശംസിച്ച “ഒരു കുഞ്ഞു കാറ്റായി മരുഭൂവിൻ തണലായി ഹൃദയത്തിൽഈശൊ വരുമ്പോൾ” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് Emlin J ഉരുളിയാനിക്കൽ എന്ന കൊച്ചു ഗായികയാണ് ……… പുതിയ ഭക്തിഗാനങ്ങൾ അവതരിപ്പിക്കുന്ന SaPa Creations എന്ന YouTube ചാനൽ ആണ് ഈ ഗാനം നിങ്ങളിലേക്കെത്തിക്കുന്നത് SaPa Creations ന്റെ…

“ജപമാലരാജ്ഞിതൻ ജപമാല” ആൽബം ശ്രദ്ധിക്കപ്പെടുന്നു.

SaPa ക്രിയേഷൻസിന്റെ  ബാനറിൽ ഡിവൈൻ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ജപമാല രാജ്ഞിതൻ ജപമാല എന്ന മരിയൻ ആൽബം വളരെ പെട്ടന്നുതന്നെ ഏറെ ശ്രദ്ധ നേടുന്നു. അടിമാലി Asst Sub ഇൻസ്‌പെക്ടർ  ശ്രീ ഫ്രാൻസിസ് ജോസഫിന്റെ ജീവിതാനുഭവക്കുറിപ്പുകൾക്ക് സുനിൽ അലക്സ് തന്റെ ദൈവീക കരസ്പർശത്തിൽ സംഗീതം ചെയ്തിരിക്കുന്ന ജപമാലയൊരണ്ണം എന്ന്‌ തുടങ്ങുന്ന ഗാനം ജോഷി ഉരുളിയാനിക്കൽ തന്റെ കൃപയാർന്ന ശബ്ദത്തിൽ ആലപിച്ചിരിക്കുന്നു. മാതാവിന്റെ മാസമായ ഒക്ടോബർ 29ന് ലീസ് ചെയ്ത് മണിക്കൂറുകൾക്കകം അനേകായിരങ്ങൾ ഏറ്റുപാടിയ ഈ ഗാനം  ഏവർക്കും ആസ്വാദകരമാം വിധം അണിയിച്ചൊരുക്കിയിരിക്കുന്നു.

ഫഹദ് ഫാസിലും നസ്രിയയും നഗരത്തിൽ !

ബെംഗളൂരു : താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും നഗരത്തിലെത്തി.ലക്ഷ്യം അന്തരിച്ച കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ്ജയുടെയും മേഘ്‌ന രാജിൻ്റെയും കുഞ്ഞിനെ കാണുക എന്നതായിരുന്നു. സ്വന്തം വാഹനത്തിൽ നഗരത്തിൽ എത്തിയ താരദമ്പതികളുടെ വീഡിയോ പ്രാദേശിക മാധ്യമങ്ങളിൽ വർത്തയായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മേഘ്ന രാജ് ഒരാൺകുഞ്ഞിന് ജൻമം നൽകിയത്.

അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും മേഘ്ന രാജിനും ആൺകുഞ്ഞ്.

ബെംഗളൂരു: അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആൺകുഞ്ഞ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്. വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സർജ കുടുംബത്തിലെ ഓരോരുത്തരും.കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ മരണമടയുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല…

ഹൃദയഭേദകം ഈ പിറന്നാൾ ആശംസ…

ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചിരഞ്ജിവി സര്‍ജ നിര്യാതനായത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇപ്പോൾ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് വീണ്ടും ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്. “എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നേക്കും എപ്പോഴും” ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. View this post on Instagram Happy Birthday My World! @chirusarja I LOVE YOU!…

വൃക്ക തകരാറിലായതിനെ തുടർന്ന് യുവനടി മിഷ്തി മുഖർജി അന്തരിച്ചു

ബെം​ഗളൂരു: വൃക്ക തകരാറിലായതിനെ തുടർന്ന് ബം​ഗാളി നടി മിഷ്തി മുഖർജി (27) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല’- കുടുംബാം​ഗങ്ങൾ…

എല്ലാവർക്കും വേണ്ടി സിനിമകളിൽ പാട്ടു പാടി എസ്.പി.ബാലസുബ്രഹ്മണ്യം; എന്നാൽ എസ്.പി.ക്ക് വേണ്ടി പാടി ഈ നായകൻ.

ബെംഗളൂരു : ഒരു വിധപ്പെട്ട എല്ലാ ഇന്ത്യൻ സിനിമാ നായകർക്കും വേണ്ടി എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ മധുരശബ്ദം സിനിമാകൊട്ടകകളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ലോക പ്രശസ്ത ഗായകനായ എസ്.പി.അഭിനയിച്ച ഒരു സിനിമയിൽ അദ്ദേഹത്തിന് വേണ്ടി പിന്നണി പാടിയത് മറ്റൊരു നായകനായിരുന്നു, അത് കന്നഡ സിനിമയിൽ. വളരെ നന്നായി കന്നഡയും തമിഴും തെലുഗുവും സംസാരിക്കുന്ന എസ്.പി.ഒൻപത് കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1993 ൽ പുറത്തിറങ്ങിയ”മുദ്ദിനമാവ” എന്ന കന്നഡ ചിത്രത്തിൽ അന്നത്തെ സൂപ്പർ താരം ശശികുമാർ ആയിരുന്നു നായകൻ. ദീപാവലിയുമായി ബന്ധപ്പെട്ട ഒരു ഗാനത്തിൽ എസ്.പി.യും. ശശികുമാറുമാണ് അഭിനയിക്കുന്നത്, എന്നാൽ ശശികുമാറിൻ്റെ…

1 2 3 68