FLASH

“ഒന്നിച്ചിരിക്കാം ഇത്തിരി നേരം”ലോക്ഡൗണ്‍ കാലത്തെ ആഘോഷങ്ങള്‍, ഡയലോഗ് സെന്‍റര്‍ മഡിവാള സൗഹൃദ സംഗമം.

ബെംഗളൂരു : ഭീതിയാണ് കോവിഡ്-19 ലോകത്താകമാനം വിതച്ചതെന്നും കരുതലാണ് ഭീതിയേക്കാള്‍ അനിവര്യമായിട്ടുള്ളതെന്നും പ്രശസ്ത ടെലിഫിലിം ഡയറക്ടറും ഫാമിലി കൗൺസിലറുമായ സലാം കൊടിയത്തൂർ പറഞ്ഞു. മാനസികമായി കരുത്താര്‍ജ്ജിക്കുകയാണ് നാം ചെയ്യേണ്ടതെന്ന്  ഒന്നിച്ചിരിക്കാം ഇത്തിരി നേരം എന്ന ബാനറില്‍ ഡയലോഗ് സെന്‍റര്‍ മഡിവാള ചാപ്റ്റര്‍ നടത്തിയ സൗഹൃദ സംഗമത്തില്‍ പ്രഭാഷണം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷു , ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍ ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി സംഗമം ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിള്‍ സംഘ്ടിപ്പിച്ചു കൊണ്ട്…

വർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ജർമ്മൻ സ്വദേശി ബെം​ഗളുരുവിൽ പിടിയിൽ

ബെം​ഗളുരു; മുങ്ങി നടന്ന ജർമ്മൻ സ്വദേശി അറസ്റ്റിൽ, ഇന്റർപോൾ തിരയുന്ന ജർമൻ സ്വദേശിയെ ബെംഗളൂരു പോലീസ് പിടികൂടി. 2016 മുതൽ ബെംഗളൂരുവിന് സമീപത്തെ ഹുളിമംഗല ഗ്രാമത്തിൽ കഴിയുകയായിരുന്നു. ജർമ്മൻ സ്വദേശി അലക്സാണ്ടർ ബ്രൂനോ വെനട്ട് (55) ആണ് പിടിയിലായത്. ഇയാളുടെ വിസാ കാലാവധി കഴിഞ്ഞതായും പോലീസ് പറഞ്ഞു. മയക്കുമരുന്നുകേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും ജർമനിയിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകളുണ്ട്. 2016-ൽ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ഇന്റർപോൾ അലക്സാണ്ടറിനെതിരേ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു, അലക്സാണ്ടർ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്ന് സി.ബി.ഐ.യുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ്…

കാലവർഷം ശക്തി പ്രാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം;നഗരത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനുള്ളിൽ മുറിച്ചു മാറ്റാൻ അന്ത്യശാസനം നൽകി മുഖ്യമന്ത്രി.

ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന മഴയിലും ശക്തിയോടെ അടിക്കുന്ന കാറ്റിലും നിരവധി മരങ്ങളാണ് കട പുഴകിയത്. 60 ൽ അധികം വാഹനങ്ങൾ മരം വീണ് തകർന്നതായും റിപ്പോർട്ട് ഉണ്ട്. ഈ ഘട്ടത്തിലാണ് അപകടകരമായ രീതിയിൽ വീഴാൻ പാകത്തിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനകം മുറിച്ചു നീക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ  അന്ത്യശാസനം നൽകിയത്. മഴക്കാലത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ യുദ്ധകാലാടി സ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും യെദിയൂരപ്പ ഉദ്യോഗസ്ഥ്ഥരോ ആവശ്യപ്പെെട്ടു. അഞ്ചാം തീയതിക്കുള്ളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…

“അക്ഷരപഥത്തിലെ പുതുനാമ്പുകൾ” 26 ന് ജാലഹള്ളിയിൽ..

ബെംഗളൂരു : സർഗ്ഗധാര ജനുവരി 26 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ജലഹള്ളി ദീപ്തി ഹാളിൽ വച്ച്, “അക്ഷരപഥത്തിലെ പുതുനാമ്പുകൾ”എന്ന പുസ്തകാവലോകനപരിപാടി നടത്തുന്നു. ബെംഗളൂരുവിലെ യുവ എഴുത്തുകാരായ ദിലീപ് മോഹന്റെ”പറങ്ങോടൻ”, നവീൻ എസ് ന്റെ “ഗോസ് ഓണ് കൻട്രി”, കെ. ജെ.  ശി ഹാബുദ്ദിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം “ഫെതേഡ് വേർഡ്‌സ്” എന്നിവ പരിചയപ്പെടുത്തുന്നു. വിഷ്ണുമംഗലം കുമാർ,  അനിതാപ്രേംകുമാർ, അൻവർ മുത്തില്ലത്ത്, മീര എന്നിവർ  ഈ പുസ്തകങ്ങൾ അവലോകനം ചെയ്യും. കുട്ടികളുടെ മലയാള കവിതാലാപനവും ഉണ്ടായിരിയ്ക്കും. 9964352148, 9448308003.

കുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന മലയാളി നഴ്സ് മരിച്ചു.

ബെംഗളൂരു : താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി യുവതി നീതു ജോബ് (28) മരിച്ചു. നഗരത്തിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ്. കുഴഞ്ഞു വീണതിനെ തുടർന്ന് സക്ര ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് വാഴപ്പള്ളി തുരുത്തി മർത്ത് മറിയം ഫെറോന പളളി സെമിത്തേരിയിൽ നടന്നു. നഗരത്തിൽ ആനിമേഷൻ സ്ഥാപനത്തിൽ ജീവനക്കാരനും കരുവഞ്ചാൽ മീൻപറ്റിയിലെ പുറവിടക്കുന്നേൽ ജോബിൻ ജേക്കബിന്റെ ഭാര്യയാണ് നീതു.

ശ്രദ്ധിക്കുക! ഗണേശ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസ്.

ബെംഗളൂരു: ഗണേശോത്സവത്തിന്റെ അവസാന ഘട്ടമായ ഇന്ന് നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസിന്റെ അഡ്വൈസറി. വിഗ്രഹ നിമഞ്ജനത്തിന്റെ പ്രധാന കേന്ദ്രമായ അൾസൂർ തടാകത്തിലേക്ക് 100ൽ അധികം വലിയ ഗണേശ വിഗ്രഹങ്ങൾ എത്താനാണ് സാദ്ധ്യത. യാത്രക്ക് താനി സാന്ദ്ര- നാഗവാര റോഡ് ഒഴിവാക്കുന്നതാണ് നല്ലത്.പെരിയാർ സർക്കിൾ, പോട്ടറി റോഡ്, എം എം റോഡ്, സിന്ധി കോളനി, ആ സെ റോഡ് തുടങ്ങിയവ ഒഴിവാക്കുക. താനി സാന്ദ്ര-നാഗവാര റോഡ് ഒഴിവാക്കുന്നതിന് ഹെന്നൂരിലേക്കുള്ള വാഹനങ്ങൾ ലിംഗരാജപുരം – ഡേവിസ് റോഡ് വഴി ശിവാജി നഗറിലേക്ക് തിരിച്ച്…

ഓണാവധിക്ക് നാട്ടിലേക്ക് കൂടുതൽ ബസ് സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുമ്പോഴും ഒന്നും മിണ്ടാതെ റെയിൽവേ !

ബെംഗളൂരു : ഓണാവധിക്ക് നാട്ടിലേക്ക് തിരിക്കാൻ കൂടുതൽ സ്പെഷൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി. വളരെ തിരക്കേറിയ സെപ്റ്റംബർ ആറിന് കോട്ടയം(2) എറണാകുളം(3) തൃശൂർ (2)പാലക്കാട് (2) കോഴിക്കോട് (1)എന്നിവിടങ്ങളിലേക്ക് ആണ് അധിക സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചത്. കേരള ആർടിസിയും ഈ ദിവസങ്ങളിലേക്ക് സ്പെഷ്യൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവയിൽ ടിക്കറ്റ് വിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല. എല്ലാ ബസ്സുകളിലും റിസർവേഷൻ നാളെയോടെ തുടങ്ങുമെന്ന് ബെംഗളൂരു കേരള ആർ ടി സി അധികൃതർ അറിയിച്ചു. അതേസമയം സ്വകാര്യ ബസുകളിലെ  ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ…

മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടും!

ബെംഗളൂരു : നമ്മമെട്രോയുടെ ഗ്രീന്‍ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ്‌ മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടാന്‍ ബി എം ആര്‍ സി എല്‍ തീരുമാനിച്ചു.നാഗസന്ദ്ര യെലച്ചനഹള്ളി റൂട്ടില്‍ ബനശങ്കരിക്കും ജയനഗറിനും ഇടയിലുള്ള സ്റ്റേഷന്‍ ആണ് ആര്‍ വി റോഡ്‌. ബൊമ്മസാന്ദ്രയില്‍ നിന്ന് ആരംഭിച്ച് ആര്‍ വി റോഡ്‌ വരെ വരുന്ന രണ്ടാം ഘട്ടത്തിലെ യെല്ലോ ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ സ്റ്റേഷന്‍ അടച്ചിടെണ്ടി വരുന്നത്.എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ  തീരുമാനം എടുത്തിട്ടില്ലെന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു. ബൊമ്മസാന്ദ്രയില്‍ തുടങ്ങി…

രാജ്യാന്തര ചലചിത്രമേള നാളെ അവസാനിക്കും;സുഡാനി ഫ്രം നൈജീരിയ ഇന്ന് പ്രദർശിപ്പിക്കും;നൂറു രൂപക്ക് ഒരു ദിവസം മുഴുവൻ സിനിമ കാണാനുള്ള ടിക്കറ്റ് കൗണ്ടറിൽ ലഭിക്കും;ഇന്ന് പ്രദർശിപ്പിക്കുന്നത് 32 സിനിമകൾ.

ബെംഗളൂരു : ഒരാഴ്ചയായി തുടരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജു ഭായി വാല സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. രാജാജി നഗറിലെ ഓറിയോൺ മാളിലെ പി വി ആർ തീയേറ്ററിലെ 11 സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. ഷാജി എൻ കരുണിന്റെ സ്വം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.  

യുദ്ധമെന്നുള്ളത് ശാരീരികമാണോ?-കവിത.

യുദ്ധമെന്നുള്ളത് ശാരീരികമാണോ? യുദ്ധമെന്നുള്ളത് മാനസികമാണോ? യുദ്ധമെന്നുള്ളത് മനസ്സിൽ ഉറവാർന്ന് ശരീരത്തിൽ പരക്കുന്ന ശത്രുതയാണോ? ശരീരത്തിൽ പരന്നിട്ട് തമ്മിലായ് തല്ലി പാരിൽ പരക്കുന്ന കൊലവിളിയാണോ? പണ്ട്കാലങ്ങളിൽ, ഭാരതഭൂമിയിൽ കണ്ടൊരു യുദ്ധമതാണോ ഇന്നുള്ളത്? സമ്പൽസമൃദ്ധിയിൽ മുങ്ങിക്കുളിച്ചവർ സമ്പാദ്യം കൂട്ടാൻ ചെയ്തൊരു യുദ്ധം രാജ്യവിസ്താരം കൂട്ടാനൊരശ്വത്തെ, രാജ്യങ്ങൾ തോറും കയറൂരി വിട്ടന്ന്!! ഉള്ള സമ്പാദ്യം കൂട്ടാനായ് പലമാർഗം തേടി നടന്നവർ ചെയ്തൊരു യുദ്ധം!!! ഇന്നുള്ള ഭാരതം പട്ടിണിരാജ്യം! തർക്കമില്ലാതെ നിൽക്കുന്ന സത്യം! വിഭജിച്ച് പോയൊരു ഭാരതശത്രുവും വിഭാഗങ്ങളില്ലാത്ത പട്ടിണിരൂപം! പട്ടിണിപ്പാവങ്ങൾ തമ്മിലായ് യുദ്ധം?? യുദ്ധത്തിൻ നീതിയിൽ തോന്നാത്ത തന്ത്രം!…

1 2 3 4
error: Content is protected !!