കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളൂരു : കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്കത്തിൽ സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവി ജില്ലയിലും മറ്റ് സുരക്ഷാ സന്നാഹവും പോലീസ് സുരക്ഷയും ശക്തമാക്കി. ബെലഗാവി ജില്ലയുടെ വിവിധഭാഗങ്ങളിൽ കൂടുതലായി 21 ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ത്വലാഖ് കുമാർ പറഞ്ഞു. ചിക്കോടി, നിപ്പാനി, കഗവാഡ് എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചട്ടുണ്ട്. അതേസമയം, ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള ബസ് സർവീസുകൾ സാധാരണനിലയിളാണ് പോകുന്നുത്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അലോക് കുമാർ പറഞ്ഞു. മഹാരാഷ്ട്ര കൊടുത്ത ഹർജിയാണ് സുപ്രീംകോടതി…

Read More

ബെലഗാവി-റായിച്ചൂർ ഹൈവേ പദ്ധതിക്ക് അംഗീകാരം: പ്രഹ്ലാദ് ജോഷി

  ബെംഗളൂരു: 300 കിലോമീറ്റർ ദൈർഘ്യമുള്ള ബെലഗാവി-ഹുംഗുണ്ട്-റായ്ച്ചൂർ ദേശീയ പാതയുടെ നിർമ്മാണത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകിയതായും പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. നേരത്തെ 320 കിലോമീറ്റർ റോഡ് നിർമിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിർദേശം നൽകിയിരുന്നു. ഇപ്പോൾ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഈ ഭാഗത്തെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഉടൻ പൂർത്തീകരിക്കുമെന്നും ജോഷി ട്വീറ്റ് ചെയ്തു. ಬೆಳಗಾವಿ – ಹುನಗುಂದ – ರಾಯಚೂರು ರಾಷ್ಟ್ರೀಯ ಹೆದ್ದಾರಿ…

Read More

സ്‌കൂൾ ബസ് ഡ്രൈവറുടെ മനസാന്നിധ്യം രക്ഷിച്ചത് 50 വിദ്യാർത്ഥികളെ

ബെംഗളൂരു: മഹാരാഷ്ട്രയിലെ മഹാബലേശ്വറിലെ സങ്കേശ്വറിലെ 50 ഓളം വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ ബസ് ഡ്രൈവറുടെ മനസ്സിന്റെ സാന്നിധ്യം വലിയൊരു റോഡ് അപകടത്തെ വഴിതിരിച്ചുവിടാൻ സഹായിച്ചു. സംഭവത്തിൽ വിദ്യാർത്ഥികൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബെലഗാവി ജില്ലയിലെ സങ്കേശ്വറിലെ വിദ്യാർത്ഥികൾ സ്‌കൂൾ പിക്‌നിക്കിനായി മഹാബലേശ്വറിലേക്ക് പോകുന്നതിനിടെയാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു വശത്ത് കുത്തനെയുള്ള താഴ്ചയും മറുവശത്ത് കുന്നിൻ ചെരുവുകളുമുള്ള ഘാട്ട് റോഡിലൂടെയാണ് വാഹനം നീങ്ങിയത്. വാഹനം നിയന്ത്രിക്കാൻ മലയോര ഭാഗത്ത് വാഹനം ഇടിക്കാൻ ഡ്രൈവർ നിർബന്ധിതാനായി. തുടർന്ന് അദ്ദേഹം ബസിനെ കുന്നിൻ ചെരുവുകളിലേയ്ക്കോ…

Read More

സ്‌കൂൾ ബസിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവർ പിടിയിൽ

ബെംഗളൂരു: പശ്ചിമ ബെംഗളൂരുവിലെ നയന്ദഹള്ളിക്ക് സമീപം സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ മൂന്ന് കുട്ടികളുടെ അമ്മയെ വാഹനത്തിനുള്ളിൽ ബലാത്സംഗം ചെയ്തു. പ്രതി നായണ്ടഹള്ളി സ്വദേശി ശിവകുമാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തെ അതിജീവിച്ച നാഗരഭാവിയിൽ താമസിക്കുന്ന യുവതി മറ്റൊരു സ്വകാര്യ സ്‌കൂളിൽ പ്യൂൺ ആയി ജോലി ചെതിരുന്നു. ജോലി കഴിഞ്ഞ് നായണ്ടഹള്ളി ജംക്‌ഷനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന യുവതി ശിവകുമാർ ഓടിച്ചിരുന്ന സ്വകാര്യ സ്‌കൂൾ ബസ് മുന്നിലൂടെ പോകുകയായിരുന്നു. മറ്റൊരു ബസ് നിർത്തുന്നതിനായി കൈ കാണിച്ച യുവതിയുടെ മുന്നിലേക്ക് ശിവകുമാർ ബസ് നിർത്തി…

Read More

രണ്ട് ദിവസത്തെ ഹംപി ഉത്സവം ജനുവരിയിൽ

ബെംഗളൂരു: രണ്ട് ദിവസത്തെ ഹംപി ഉത്സവം നടത്തുന്നതിനുള്ള തീയതികൾ വിജയനഗര ജില്ലാ ഭരണകൂടം തീരുമാനിച്ചു. 2023 ജനുവരി 6-ന് ഹാവേരിയിൽ കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അതേ ദിവസം ഉദ്ഘാടനം ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്, 2 ദിവസത്തെ ഹംപി ഉത്സവം ഇപ്പോൾ ജനുവരി പകുതിയോടെ നടക്കും. അവസാന തീയതികൾ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വിജയനഗര ഡെപ്യൂട്ടി കമ്മീഷണർ വെങ്കിടേഷ് ടി, പോലീസ് സൂപ്രണ്ട് ശ്രീഹരി ബാബു ബിഎൽ എന്നിവർ ഹംപി ഉത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്ന പ്രദേശങ്ങൾ പരിശോധിച്ചു. വാട്ടർ സ്‌പോർട്‌സ്…

Read More

നഗരത്തിലെ ആശാ പ്രവർത്തകർ സമരം നടത്തി

ബെംഗളൂരു: 150-ലധികം ആശാ പ്രവർത്തകർ ബുധനാഴ്ച ഫ്രീഡം പാർക്കിൽ ശമ്പളവും ഇൻസെന്റീവും വൈകിയതിൽ പ്രതിഷേധിച്ചു. പ്രതിമാസ ബസ് പാസും ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടു. ബെംഗളൂരു നഗരപരിധിയിൽ ജോലി ചെയ്യുന്ന അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾക്ക് (ആശ) മൂന്ന് മാസമായി ശമ്പളം നൽകുന്നില്ലെന്നും അവരുടെ ഇൻസെന്റീവുകൾ വൈകിയെന്നും പറഞ്ഞുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. ഇത്തരം പ്രശ്‌നങ്ങൾ അടിക്കടി ഉണ്ടാകാറുണ്ടെന്നും സമരം നടത്തിയതിന് ശേഷമേ ശമ്പളം നൽകുന്നുള്ളൂവെന്നും അവർ വ്യക്തമാക്കുന്നു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ തൊഴിൽ വിവരങ്ങൾ രേഖപ്പെടുത്തുന്ന റീപ്രൊഡക്‌റ്റീവ് ആൻഡ്…

Read More

ഇന്ന് ഡിസംബർ 1 നഗരത്തിലെ ക്രിസ്തുമസ്-പുതുവത്സര രാവുകൾക്ക് തുടക്കമായി

ബെംഗളൂരു: ഡിസംബറിനെ വരവേറ്റ് നഗരം. ഇനി വീടും നഗരവും ഒരുപോലെ അലങ്കരിക്കാനുള്ള സമയം. ക്രിസ്മസ് ലൈറ്റുകളാൽ വീടുകളും നഗരവും ഒരുണങ്ങുന്ന ദിനങ്ങളാണ് ഇനി ഉള്ളത്! ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ആഘോഷങ്ങൾക്കുള്ള തുടക്കം കുറിച്ച് കഴിഞ്ഞു. ശൈത്യകാലമായത് കോണ്ടോ എന്തോ വർഷത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള മാസം എന്ന് ജനങ്ങൾ ഒരുപോലെ പറയുന്ന മാസമാണ് ഡിസംബർ. ഇതിന്റെ ഭാഗമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ വേറിട്ട ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങളാൽ ഹോട്ടലുകളും വിപണികളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ സജീവമാകുന്ന എം.ജി. റോഡ്, ചര്‍ച്ച് സ്ട്രീറ്റ്,…

Read More

ടിക്കറ്റ് വിതരണക്കാരില്ല; ബെംഗളൂരു ഡിവിഷന് കീഴിലുള്ള 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു

ബെംഗളൂരു; ടിക്കറ്റ് വിതരണം ഏറ്റെടുക്കാൻ ആലിലായതോടെ ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷന് കീഴിലുള്ള 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു. ഇതിൽ 2 സ്റ്റേഷനുകൾ വിമാനത്താവളത്തിലേക്കുള്ള പാതയാണ്. യെലഹങ്ക – ദേവനഹള്ളി പാതയിലെ ദൊഡ്ഡജാല, അവതിഹളളി, കോലാരിലെ ഹുന്ദുകുല,ജനഘട്ട സ്റ്റേഷനുകളാണ് പ്രവർത്തനം നിർത്തുന്നത്. ഹാൾട്ട് സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണത്തിന്റെ ചുമതല സ്വകാര്യ ഏജൻസികൾക്കാണ്. യാത്രക്കാർ ഇല്ലാത്തതിനാൽ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെയാണ് ഈ സ്റ്റേഷനുകൾ ഏറ്റെടുക്കാൻ ഏജൻസികൾ താല്പര്യം പ്രകടിപ്പിക്കാഞ്ഞത്. 1915 ൽ സ്ഥാപിച്ച ബെംഗളൂരു – ചിക്കബെല്ലാപുര ലൈനില്‍ ഉൾപ്പെട്ടതാണ് യെലഹങ്ക –…

Read More

23കാരിയായ ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തിയ നേപ്പാളി അറസ്റ്റിൽ

death murder

ബെംഗളൂരു:  ടിസി പാല്യയിൽ 23 കാരിയായ യുവതിയെ ലൈവ് ഇൻ പങ്കാളി കൊലപ്പെടുത്തി. കൊല്ലപ്പെട്ട കൃഷ്ണകുമാരി അമ്മായിയും പ്രതി നേപ്പാൾ സ്വദേശികളായ സന്തോഷ് ധാമിയും ഒരുവർഷമായി ബെംഗളൂരുവിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ബെംഗളൂരു ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദ് പറയുന്നതനുസരിച്ച്, തർക്കത്തിനിടെ സന്തോഷ് കഴുത്ത് ഞെരിച്ച് പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. കൃഷ്ണകുമാരി അമ്മായിയെ (23) ചൊവ്വാഴ്ച രാത്രി ടി സി പാളയയിലെ വസതിയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സന്തോഷ് ധാമിയെ (26) പോലീസ് അറസ്റ്റ് ചെയ്തു . കൃഷ്ണകുമാരിയുടെ…

Read More

മെസൂരുവിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു

MYSORE MYSURU TOURIST

ബെംഗളൂരു: ദസറയ്ക്ക് പിന്നാലെ മെസൂരുവിലേയ്ക്കുളള് സന്ദര്‍ശകരുടെ ഒഴുക്ക തുടരുന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ മെസൂരു കാണാനായി എത്തുന്നത്. അംബാവിലാസ് കൊട്ടാരം മ്യഗശാല, ചാമുണ്ഡി ഹില്‍സ്, ശ്രീരംഗപട്ടണം, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവിടങ്ങളിലാണ് സന്ദര്‍ശകരുടെ തിരക്ക് ഏറെയും. ക്രസ്മസ് പുതുവല്‍സര സീസണില്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും നേരത്തെ തന്നെ ബുക്കിങ്ങ് പൂര്‍ത്തിയായി. പുലി ഭീതിയെ തുടര്‍ന്ന് കെ.ആര്‍.എസ് അണക്കെട്ട്, ബ്യന്ദാവന്‍ ഗാര്‍ഡന്‍ എന്നവ ആഴ്ച്ചയായി അടച്ചിട്ടതോടെ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ട്ണ്ട്.

Read More
Click Here to Follow Us