FLASH

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1996-ല്‍ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പര്‍താരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.

മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച്‌ അപകടം; ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച്‌ അപകടം. തീയും പുകയും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച്‌ തീവണ്ടി നിര്‍ത്തിയതോടെ വലിയ ദുരന്തം ഒഴിവായി. ഉടന്‍ തന്നെ തീയണയ്ക്കാനായത് നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച്‌ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തിയതോടെ മറ്റ് ബോഗികളിലേക്ക്…

മുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം

കൊച്ചി: മുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം. രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഒറിയോൺ എന്ന പെയിന്റ് ഉത്പന്ന കന്പനിയിൽ തീപിടിച്ചത്. ഓറിയോണിൽ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത്…

കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.

തിരുവനന്തപുരം : കവിയും ഗാന രചയിതവുമായിരുന്നു അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊറോണ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.  

പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.

തിരുവനന്തപുരം: പ്രമുഖ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മുങ്ങി മരിച്ചത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളാണ് സമീപകാല ഹിറ്റുകള്‍. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു..

തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി…

പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് വാഹനാപകടത്തിൽ മരിച്ചു.

തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഉള്ള നിർബന്ധിത ക്വാറൻ്റീൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻമാറി.

തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇപ്പോൾ നിലവിലുള്ള 7 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കോവിഡ്  വ്യാപനം വളരെയധികം കൂടിയതിനെ തുടർന്നാണ് പിൻമാറ്റം. നിലവിൽ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർ 7 ദിവസത്തെ ക്വാറൻ്റീന് ശേഷം ആൻറിജൻ പരിശോധന നടത്തി നെഗറ്റീവ് ആണ് എങ്കിൽ പുറത്തിറങ്ങാം. പരിശോധന നടത്താത്തവർക്ക് 14 ദിവസം ആണ് ക്വാറൻ്റീൻ. 7 ദിവസത്തിനകം തിരിച്ചു പോകുന്ന ഷോർട്ട് പാസ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല.

“ഓളങ്ങൾ”സംഗീത ആൽബം പ്രകാശനം ചെയ്തു.

സമൂഹത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, ഒരു സംഘടനയാണ് ആസ്മാന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. എല്ലുകൾ പൊടിയുന്ന അസുഖവുമായി ജനിച്ച ധന്യ രവിയും  സംരംഭകനായ അജീഷ്  ആന്‍റോ ഡൊമിനിക്കും  സൈക്കോളജിസ്റ്റായ റോസ്മേരി ആന്‍റണിയും ചേര്‍ന്നാണ് ഈ ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്. ഈ എൻ‌ജി‌ഒ സംഘടന, പ്രഥമവും പ്രധാനമായും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്നത് സാമൂഹിക അവബോധം വളർത്തുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ (ഭിന്നശേഷിക്കാരുടെ) ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കലാകായിക കഴിവുകളുടെ പരിപോഷണം, ഉപജീവന മാര്‍ഗ്ഗം എന്നീ മേഖലകളില്‍ വേണ്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്തി…

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി.ബസ് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു;26 പേർക്ക് പരിക്ക്.

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ അപകടം. ബസ് ഡ്രൈവർ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറിയ ബസ്സിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

1 2 3 107