ബൈക്ക് പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായി യമഹ. അത്രയെളുപ്പമൊന്നും മറക്കാനാവാത്തൊരു മോഡലാണ് യമഹ RX100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു ഈ ബൈക്ക്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡൽ ഇപ്പോൾ മടങ്ങിയെത്തുകയാണ്. പുതിയ യമഹ RX100 ന്റെ ലോഞ്ച് 2026 ന് ശേഷം സാധ്യമാകുമെന്നും ഇത് പുതിയ എഞ്ചിൻ ആവശ്യമായി വരുമെന്നും യമഹ മോട്ടോർ ഇന്ത്യ ഐഷിൻ ചിഹാന വ്യക്തമാക്കി. എന്നിരുന്നാലും , മലിനീകരണ നിയന്ത്രണങ്ങൾ കാരണം മോഡൽ ടുസ്ട്രോക്ക് എഞ്ചിൻ ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു . കൂടാതെ, മോട്ടോർസൈക്കിളിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന്…
Category: BUSINESS
ബ്ലിങ്കിറ്റിനെ സൊമാറ്റോ സ്വന്തമാക്കി, 4447 കോടിയുടെ കരാർ
അതിവേഗ ഡെലിവറി സേവനം നല്കുന്ന ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി ഓഹരികളാണ് കരാറിലുള്ളത്. ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ സൊമാറ്റോ അതിവേഗം കുതിക്കും. സൊമാറ്റോയുടെ വളര്‍ച്ചയില്‍ ഈ കരാര്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. ബ്ലിങ്കിറ്റ് മുമ്പ് ഗ്രോഫേഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി എന്നിവയുടെ ഡെലിവറി വേഗത ത്വരിതപ്പെടുത്തുകയാണ് കരാറിലൂടെ സൊമാറ്റോയുടെ ലക്ഷ്യം. സൊമാറ്റോ ഇതിനകം തന്നെ ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പ…
ഫ്ലിപ്കാർട്ട് സേവിങ് ഡേയ്സ് സെയിൽ നാളെ മുതൽ
ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ നാളെ ആരംഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടി.വികള്‍ക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വന്‍ വിലക്കിഴിവ് നല്കുന്ന സേവിങ് ഡേ മെയ് ഒമ്പതിന് അവസാനിക്കും. ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്‍പേ തന്നെ വില്‍പ്പനയില്‍ പങ്കെടുക്കാന്‍ സാധിക്കും. ബിഗ് സേവിംഗ് സെയിലിന് മുന്നോടിയായി ടീസര്‍ ഇതിനകം ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി എഫ്12, റിയല്‍മി സി20, പോക്കോ എം3, ഐഫോണ്‍ എന്നിവയുടെ എല്ലാ മോഡലുകള്‍ക്കും മികച്ച കിഴിവുകള്‍ നല്‍കുമെന്ന് ടീസറില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക്…
ഡിഗ്രിക്ക് കന്നഡ നിർബന്ധം; സംസ്ഥാന ഉത്തരവുകൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…
ഓർഡർ ചെയ്തത് പ്രഷർ മോണിറ്റർ കിട്ടിയതോ??
ആലുവ : ഓണ്‍ലൈന്‍ വഴി പ്രഷര്‍ മോണിറ്റര്‍ ഓര്‍ഡര്‍ ചെയ്ത ആലുവ സ്വദേശിക്ക് കിട്ടിയത് ഇഷ്ടിക. ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെ പണമടച്ച് ഓര്‍ഡര്‍ ചെയ്ത ശേഷം അഞ്ചാം ദിവസം കയ്യില്‍ കിട്ടിയ പാഴ്സല്‍ പാക്കറ്റ് തുറന്നപ്പോഴാണ് പ്രഷര്‍ മോണിറ്ററിനു പകരം ഇഷ്ടിക കണ്ടത്. ആലുവ സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ് പ്രഷര്‍ മോണിറ്ററിനു പകരം ഇഷ്ടിക ലഭിച്ചത്.Dr .മോര്‍പെന്‍ കമ്പനിയുടെ ബ്ലഡ് പ്രഷര്‍ മോണിറ്ററാണ് ഒരാഴ്ച്ച മുന്‍പ് അബ്ദുള്‍ റഹ്മാന് ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 970 രൂപ ഓണ്‍ലൈന്‍ വഴി അടയ്ക്കുകയും ചെയ്തിരുന്നു. 5 ദിവസത്തിനു…
റിലയൻസ് പവർ, ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ ഇനി രാഹുൽ സരിൻ
ന്യൂഡല്‍ഹി: റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനി. ഇന്നലെയാണ് റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്ടര്‍ സ്ഥാനം അനില്‍ അംബാനി ഒഴിഞ്ഞത്. സെബിയുടെ ഇടക്കാല ഉത്തരവിന് അനുസൃതമായി അനില്‍ അംബാനി റിലയന്‍സ് പവറിന്റെ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിഞ്ഞു, റിലയന്‍സ് പവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനില്‍ അംബാനി തങ്ങളുടെ ബോര്‍ഡില്‍ നിന്ന് രാജിവെച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കുള്ള പ്രത്യേക ഫയലിംഗില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പറഞ്ഞു. പൊതുയോഗത്തിലെ അംഗങ്ങളുടെ അംഗീകാരത്തിന്…
ഹോളി ആഘോഷത്തിൽ നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിംഗ്
ഹോളിയോടാനുബന്ധിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ വില്പന കുത്തനെ കൂടി. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസത്തോടെ കുതിച്ചുയര്‍ന്നത്. മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് നേടിയതെന്ന് ഇന്ന് വളർന്നു വരുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ മീഷോയുടെ റിപ്പോർട്ടുകൾ കാണിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ഷോപ്പിംഗ് സീസണായ ദീപാവലി കാലത്തെ വില്പ്പനയേക്കാള് കൂടുതലാണിത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്പ്സിയും ആദ്യ ഹോളി സീസണില്‍ നേട്ടമുണ്ടാക്കി. കളറുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഈ…
കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും മികച്ച ഓഫറുകള്‍ ആരംഭിക്കുന്നു .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയ്യതികളിൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മുന്‍പേ തന്നെ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ലഭ്യമാകുന്നതാണ് .SBI ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് . മറ്റ് എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI എന്നിവയും ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്ന ഈ…
മലയാളി സ്റ്റാർട്ടപ്പിൽ മൂലധന നിക്ഷേപം
ബെംഗളൂരു: ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപക സ്ഥാപനമായ കലാപിന കാപിറ്റല്‍ വക നിക്ഷേപം. നിക്ഷേപ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. തൃശൂര്‍ സ്വദേശിയായ രഞ്ജിത് തറയില്‍ 2021ല്‍ രൂപീകരിച്ച സ്റ്റാര്‍ട്ടപ്പായ സെര്‍ട്ടിഫൈമീ ചുരുങ്ങിയ കാലയളവുകൊണ്ട് ആഗോളതലത്തില്‍ തന്നെ പ്രമുഖ ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയി മാറുകയാണ് ഉണ്ടായത്. 700ലേറെ സ്ഥാപനങ്ങളാണു ഈ പ്ലാറ്റ്ഫോം ഇന്ന് ഉപയോഗിക്കുന്നത്. വിവിധ കോഴ്സുകളിലെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാഡ്ജുകള്‍ തുടങ്ങി ഡിജിറ്റല്‍ ലൈസന്‍സുകളും രേഖകളുമെല്ലാം ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍സില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ…
ഐബിഎം ക്ലയന്റ് ഇന്നൊവേഷൻ സെന്റർ മൈസൂരുവിൽ ആരംഭിച്ചു
മൈസൂർ : ‘ബെംഗളൂരുവിന് അപ്പുറം’ ബിസിനസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക ഡിജിറ്റൽ ഇക്കണോമി മിഷൻ (കെഡിഇഎം) ആവിഷ്കരിച്ച ‘സ്പോക്ക്-ഷോർ സ്ട്രാറ്റജി’ക്ക് മറുപടിയായി നവംബർ 8 ന് ഐബിഎം മൈസൂരുവിൽ ക്ലയന്റ് ഇന്നൊവേഷൻ സെന്റർ (സിഐസി) ആരംഭിച്ചു. ഐബിഎം കൺസൾട്ടിങ്ങിനുള്ളിലെ ഒരു സംരംഭകത്വ സ്റ്റാർട്ടപ്പ് എന്ന നിലയിൽ, സിഐസി ഡിസൈൻ, സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, അനലിറ്റിക്സ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ഇടപാടുകാരെ അവരുടെ ബിസിനസ് പരിവർത്തന യാത്രയിൽ പിന്തുണയ്ക്കുകയും ചെയ്യും. 2025-ഓടെ കുറഞ്ഞത് 100 ആഗോള ശേഷി കേന്ദ്രങ്ങളെ (ജിസിസി) ആകർഷിക്കുക എന്ന കെഡിഇഎമ്മിന്റെ സ്പോക്ക്-ഷോർ സംരംഭത്തെ…