FLASH

ബി.എം.സെഡിന്റെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് ഫേസ് ബുക്ക് കൂട്ടായ്മയുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഈ ഞായറാഴ്ച നടക്കും. മഡിവാള മാരുതി നഗറിലുള്ള ഹോളിക്രോസ് ഹാളിൽ വച്ച് നടക്കുന്ന ചലച്ചിത്ര മേളയിൽ 3 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ബിഎം സെഡ് നടത്തുന്ന ഹ്രസ്വചിത്ര മൽസരത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്യും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

വ്യത്യസ്ഥ അനുഭവമായി”La Pintura”

ബെംഗളൂരു  : മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ (BMZ) ജൂലൈ 21 നു നടത്താൻ പോകുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന്റെ മുന്നോടിയായി മടിവാള സെൻറ് ജോൺസ് ക്വാർട്ടേഴ്‌സ് റോഡിൽ നടത്തിയ ക്യാൻവാസ് പെയിന്റിംഗ് കാമ്പയിൻ നഗരത്തിലെ മലയാളികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. 20 ഓളം കലാകാരന്മാരാണ് അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനെത്തിയത് . അതോടൊപ്പം 100 ഓളം വരുന്ന ബെംഗളൂരു മലയാളികൾ ആണ് കാഴ്ചക്കാരായി ഒത്തു കൂടിയത് . മഡിവാള ഉള്ള ഡെൽറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ മാനേജിങ് ഡയറക്ടർ മണികണ്ഠൻ…

ബി.എം.സെഡ് ചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന’La Pintura’ഈ ഞായറാഴ്ച മഡിവാളയിൽ.

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ ജൂലൈ 21 ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരാണാർത്ഥം ലൈവ് കാൻവാസ് പെയിന്റിങ് നടത്തുന്നു. സ്പാനിഷ് ഭാഷയിൽ നിന്നുള്ള ” La Pintura” എന്ന പേരിൽ നടത്തുന്ന പരിപാടി വരുന്ന ഞായറാഴ്ച്ച 3.30 മുതൽ 6 വരെ മഡിവാളയിൽ വച്ച് നടക്കും. പൊതുസ്ഥലത്ത് ഒരു വലിയ കാൻവാസിൽ എല്ലാവരും ഒരുമിച്ചിരുന്ന് പെയിന്റിങ് ചെയ്യുന്നതാണ് ഈ പ്രോഗ്രാമിന്റെ രീതി. നഗരത്തിലെ ചിത്രകാരൻമാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.

ബി.എം.സെഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി നാളെയാണ്.

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളീസ് സോണ്‍(ബി.എം.സെഡ്) നടത്തുന്ന രണ്ടാമത്  അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 21 ന് മടിവാള മാരുതി നഗറിലെ ഹോളി ക്രോസ് ഹാളില്‍ നടക്കും.ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും,കൂടെ മികച്ച ചിത്രങ്ങള്‍ക്ക് പുരസ്കാരവും നല്‍കുന്നുണ്ട്. നിലവില്‍ റിലീസ് ചെയ്യാത്ത ഷോര്‍ട്ട് ഫിലിമുകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ,മലയാളം അല്ലാത്ത ഭാഷയില്‍ ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്‌. ശീര്‍ഷകം ഉള്‍പ്പെടെ പരമാവധി ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം പതിനാലു മിനിറ്റില്‍ കൂടാന്‍…

ബാംഗ്ലൂർ മലയാളീസ് സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള:ജൂലൈ 21ന്.

ബെംഗളൂരു: ജൂലൈ മാസം 21 ന് നടക്കുന്ന ബാംഗ്ലൂർ മലയാളീ സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരം താഴെ. മൂന്ന് സിനിമകളാണ് ഇപ്രാവശ്യത്തെ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സ്ക്രീന്‍ ചെയ്യുന്നത്. സിനിമയും അതിന്റെ പ്ലോട്ടും താഴെ പറയുന്നവയാണ്. 1.L’insulte (French movie ) 2017 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്‌. രണ്ട് പേർ തമ്മിലുള്ള ഒരു ചെറിയ ഈഗോ പ്രശ്നം ഒരു രാജ്യത്തെ തന്നെ വലിയ വിഷയമായി മാറുന്നതും, അതിനോട് ബന്ധപ്പെട്ട സംഭവങ്ങളുമായാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. 1 മണിക്കൂറും…

ഉദ്യാന നഗരി ഇനി ഫുട്ബാൾ ആവേശത്തിലേക്ക്, ബിഎം ഇസഡ് ഫുട്ബാൾ മാമാങ്കം രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു; ഈ മാസം 16ന് നടക്കുന്ന മൽസരങ്ങളിൽ 16 പുരുഷ ടീമുകൾക്കൊപ്പം 2 വനിതാ ടീമുകളും മാറ്റുരക്കും.

ബെംഗളൂരു : കാൽപന്തുകളി അത് മലയാളികൾക്കെന്നും ഒരു വികാരമാണ് നാട്ടിലായാലും മറുനാട്ടിലായാലും ഹൃദയത്തിന്റെ അടിത്തട്ടിൽ കൊണ്ടു നടക്കുന്ന ചില ഫുട്ബാൾ ആഗ്രഹങ്ങൾ പുറത്തേക്ക് ഒഴുകിയെന്നിരിക്കും ,അത് പലപ്പോഴും ലഭ്യമായ സൗകര്യത്തിന്റെ ഉള്ളിൽ നിന്നു കൊണ്ട് ,കളി കണ്ടു കൊണ്ട്, കളിച്ചു കൊണ്ട് ,ടൂർണമെൻറുകൾ സംഘടിപ്പിച്ചു കൊണ്ടാവും അത് മുന്നേറുന്നത്. ഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ കേരള ഫുട്ബാളിന്റെ മെക്കയാണ് മലബാറെങ്കിൽ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബാൾ ക്ലബ് പിറന്നത് കൊച്ചിയിലായിരുന്നു,… കേരള പോലീസിന്റെ ഫുട്ബാൾ കരുത്ത് ഒരു ഫുട്ബാൾ പ്രേമിക്കും മറക്കാൻ കഴിയില്ല..…

സമൂഹ മാധ്യമങ്ങളിൽ തരംഗമാകാൻ ബെംഗളൂരു മലയാളികൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം “ഉ”

ബെംഗളൂരു മലയാളികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഒരു ഹ്രസ്വചിത്രമാണ് “ഉ”.ബി എം സെഡ് നടത്തിയ ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം അസ്വാദക പ്രതികരണം നേടിയെടുത്തിരുന്നു. അതിലെ അണിയറ പ്രവർത്തകരുമായി ഞങ്ങളുടെ പ്രതിനിധി പ്രജിത് കുമാർ നടത്തിയ അഭിമുഖ സംഭാഷണം താഴെ കൊടുക്കുന്നു..

ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു തിരിഞ്ഞു നോട്ടം…

ബാംഗ്ലൂരിൽ മലയാളി കൂട്ടായ്മകൾ നിരവധിയാണ്.പ്രധാനമായും രണ്ട് തരത്തിലുള്ള മലയാളി കൂട്ടായ്മകളാണ് ബാംഗ്ലൂരിൽ ഉള്ളത്.റെസിഡന്റ്സ് അസോയേഷനുകളും, മറ്റ് സമാജങ്ങളുമടങ്ങിയ കൂട്ടായ്മകളും, വിർച്ച്വൽ സ്പേസിൽ നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മകളും. വിർച്ച്വൽ സ്പേസിൽ , പ്രധാനമായും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നിലനിൽക്കുന്ന ഗ്രൂപ്പുകൾ നിരവധിയാണ്.അതിൽ ചില ഗ്രൂപ്പുകൾ ഓൺലൈനിൽ മാത്രമായും ചിലത് ബാംഗ്ലൂരിൽ ചാരിറ്റി രംഗത്തുമെല്ലാം ആക്റ്റീവ് ആകാറുണ്ട്. 1 വർഷം മുൻപാണ് ഒരു കൂട്ടം യുവതി-യുവാക്കൾ ചേർന്ന് ബാംഗ്ലൂരിനെ കേന്ദ്രമാക്കി BMZ (Bangalore Malayalees Zone) എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത്. ആദ്യമാദ്യം ഓൺലൈനിൽ മാത്രം…

ബിഎം സെഡിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് നടക്കും. മിഷൻ റോഡിലുള്ള സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെൻറ് ഹാളിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ 4 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ബിഎം സെഡ് നടത്തുന്ന ഹ്രസ്വചിത്ര മൽസരത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്യും.

ബിഎംസെഡ് ഹ്രസ്വചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താവായി എത്തുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവ് അനീസ്‌ കെ മാപ്പിള.

ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബെംഗളൂരു മലയാളി കൂട്ടായ്മയായ ബി എം സെഡ് അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ഒരു വാര്‍ത്ത‍ കൂടി. ചലച്ചിത്ര മേളയുട ഭാഗമായി നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിധികര്‍ത്താവായി എത്തുന്നത്‌ ഒരു ദേശീയ അവാര്‍ഡ്‌ ജേതാവ് ആണ്,വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ Best Anthropological National Film അവാര്‍ഡ്‌ ലഭിച്ച അനീസ്‌ കെ മാപ്പിളയാണ് വിധി കര്‍ത്താവ്. വയനാട് ജില്ലയിലെ പണിയര്‍ എന്നാ വിഭാഗത്തെ കുറിച്ച് എടുത്ത ചലച്ചിത്രമായ The Slave Genesis ആണ് അവാര്‍ഡിന് അര്‍ഹമായത്.അഞ്ചു വര്‍ഷത്തോളം എടുത്താണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തീകരിച്ചത് എന്നതും…

1 2
error: Content is protected !!