FLASH

അയോധ്യയിൽ യാത്രിനിവാസ് നിർമിക്കാൻ കർണാടക.

ബെംഗളൂരു: യുപി സർക്കാർ ഭൂമി നൽകിയാൽ നിർദ്ദിഷ്ട രാമക്ഷേത്രം ഉയരുന്ന അയോധ്യയിൽ കർണാടക സർക്കാർ തീർഥാടകർക്കായി വിശ്രമകേന്ദ്രം(യാത്രി നിവാസ്) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. വിശദമായ കത്ത് യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥിന് കൈമാറിയിട്ടുണ്ട്. കുറഞ്ഞത് 2 ഏക്കർഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ കർണാടകയിൽ നിന്നു കൂടുതൽ പേർ അയോധ്യ സന്ദർശിക്കുമെന്നതിനാൽ ആണ് യാത്രി നിവാസ് നിർമിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. തിരുപ്പതിയടക്കം കർണാടകക്ക് പുറത്തുള്ള തീർഥാടക കേന്ദ്രങ്ങളിൽ നിലവിൽ കർണാടകക്ക് യാത്രിനിവാസുകൾ ഉണ്ട്.

ഇന്ന് 107 മരണം;കര്‍ണാടകയില്‍ 5985 പുതിയ കോവിഡ് രോഗികള്‍;4670 പേര്‍ ആശുപത്രി വിട്ടു;ബെംഗളൂരുവില്‍ 1948 പുതിയ രോഗികള്‍;ആകെ ആക്റ്റീവ് കേസുകള്‍ 80000 കടന്നു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5985 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :107 ആകെ കോവിഡ് മരണം : 3198 ഇന്നത്തെ കേസുകള്‍ : 5985 ആകെ പോസിറ്റീവ് കേസുകള്‍ : 178087 ആകെ ആക്റ്റീവ് കേസുകള്‍ : 80973 ഇന്ന് ഡിസ്ചാര്‍ജ് : 4670 ആകെ ഡിസ്ചാര്‍ജ് : 93908 തീവ്ര…

ആരോഗ്യ മന്ത്രി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : സംസ്ഥാന ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശിവാജി നഗറിലെ ബോറിംഗ് സർക്കാർ ആശുപത്രിയിൽ ചികിൽസ തേടിയതായി അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ കുറെ ദിവസങ്ങളായി 30 ജില്ലകളിലും യാത്ര ചെയ്ത് ജോലി ചെയ്ത് വരികയാണ്, ഇപ്പോൾ തനിക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. രോഗം ഭേദമായി പെട്ടെന്ന് തന്നെ തിരിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരും പരിശോധന നടത്തണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.…

ബെംഗളൂരുവിൽ പുതിയൊരു വിമാനത്താവളംകൂടി; റിപ്പോർട്ട് സമർപ്പിച്ച് ബി.സി.ഐ.സി.

ബെംഗളൂരു: നഗരത്തിൽ പുതിയൊരു വിമാനത്താവളംകൂടി നിർമിക്കാനുള്ള പദ്ധതി തുടങ്ങണമെന്ന് ബെംഗളൂരു ചേംബർ ഓഫ്സ ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് ( ബി.സി.ഐ.സി.). നിലവിലെ വിമാനത്താവളത്തിന് ബി.സി.ഐ.സി. എതിരല്ലെങ്കിലും മറ്റൊരു വിമാനത്താവളത്തിന്റെ സാധ്യത വളരെ വലുതാണെന്നും സംഘടന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജഗദീഷ് ഷെട്ടാറാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. റിപ്പോർട്ടിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് മന്ത്രി സംഘടനാനേതാക്കളെ അറിയിച്ചു. വരും വർഷങ്ങളിലും നഗരത്തിലെ ജനത്തിരക്കും ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിക്കുമെന്നും വിമാനത്താവളം വരുന്നതോടെ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടി. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലായിരിക്കണം ഈ വിമാനത്താവളമെന്നും ബി.സി.ഐ.സി. റിപ്പോർട്ടിൽ പറയുന്നു.…

കോവിഡ് ചികിത്സക്കായി 6 തവണ പ്ലാസ്മ ദാനം ചെയ്ത് യുവാവ് മാതൃകയായി.

ബെംഗളൂരു: നഗരത്തിലെ രാജാജി നഗർ സ്വദേശി കുനാൽ ഖന്ന കോവിഡ് ചികിത്സയിൽ മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്നു. ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ചു കെ സി ജനറൽ ആശുപത്രിയിൽ നിന്നും രോഗമുക്തി നേടിയ കുനാൽ ഇതിനോടകം 6 പേർക്കാണ് പ്ലാസ്മ ദാനം ചെയ്തത്. ഒരു മാസത്തിൽ തന്നെ രണ്ട് പേർക്കാണ് ഇദ്ദേഹം പ്ലാസ്മ ദാനം ചെയ്തത്.  എഡിൻബർഗിലെ നേപ്പിയർ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മന്റ് ബിരുദാനന്തര വിദ്യാർത്ഥിയാണ് കുനാൽ. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയ കുനാൽ ഹോം ക്വാറന്റീനിൽ പോവുകയായിരുന്നു.  ക്വാറന്റീനിൽ കഴിയവെ പനി…

600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ നിധി തിരഞ്ഞ് യുവാക്കൾ; ഒരാൾ മരിച്ചു.

ബെംഗളൂരു: ഹൊസ്‌കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നിധിയുണ്ടെന്ന് വിശ്വസിച്ച് 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുമ്പോ, ഒമ്പതംഗസംഘത്തിലെ യുവാവ് കരിങ്കൽത്തൂണുവീണ് മരിച്ചു. സംഘത്തിലുണ്ടായിരുന്ന സുരേഷ് (23) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്ന എന്നിവർക്ക് കരിങ്കൽപ്പാളികൾ അടർന്നുവീണ് ഗുരുതരമായി പരിക്കേറ്റു. രാത്രി മൂന്നുമണിയോടെയാണ് ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കൽപ്പാളികളും അടർന്നുവീണത്. അപകടം നടന്നതോടെ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ്…

65% പേരും മരിച്ചത് ആശുപത്രിയിലെത്തി ഒരു ദിവസത്തിനുള്ളിൽ; മരണസംഖ്യ വർദ്ധിക്കാൻ കാരണം സമയത്തിന് ചികിൽസ തേടാത്തതിനാൽ.

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയാലാണ്. കർണാടകയിലെ കോവിഡ് മരണനിരക്ക് ഇപ്പോഴും വളരെയധികളാണ്. 3000 ന് അധികം ആളുകൾ ഇതുവരെ മരിച്ച് കഴിഞ്ഞു, നഗരത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ജൂലൈ 1 ന് നഗരത്തിലെ കോവിഡ് മരണ സംഖ്യ 97 ആയിരുന്നു. ഇന്ന് അത് 1218 ആയി. ഇതിൽ 65 ശതമാനത്തോളം ആളുകളും ആശുപത്രിയിൽ എത്തി 24 മണിക്കൂറിൽ ആണ് മരിച്ചത്. കോവിഡിൻ്റേതാകാവുന്ന ലക്ഷണങ്ങളായ പനിയോ ശ്വാസതടസമോ ഉളളവർ വളരെ പെട്ടെന്ന് തന്നെ ആശുപത്രികളിൽ ചികിൽസ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ്…

കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറന്നു

ബെംഗളൂരു: കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറക്കാൻ നടപടിയായി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കേരളത്തിൽനിന്നുള്ളവരെ തടയാൻ കർണാടക ഈ ചെക്പോസ്റ്റിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയിരുന്നു. കുട്ട ചെക് പോസ്റ്റിലെ തടസ്സം നീക്കുമെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാരെ മുത്തങ്ങ ചെക്പോസ്റ്റ് വഴിയാണ് കടത്തിവിട്ടിരുന്നത്. പക്ഷെ വെള്ളിയാഴ്ച മുത്തങ്ങയിൽ പുഴ കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ട നിലയിലായി. ഇതോടെ മൈസൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വഴിയടഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് കുട്ട വഴി യാത്രക്കാരെ കടത്തിവിടാൻ തീരുമാനമെടുത്തത്. ഇനി കുട്ട ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് യാത്ര ചെയ്യാം.

മഴക്കെടുതികള്‍ തുടരുന്നു;കര്‍ണാടകയില്‍ ഇതുവരെ 5 മരണം.

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നു.തീരദേശ,മലനാട്,വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴ ദുരിതം വിതക്കുകയാണ്. പ്രളയവും മണ്ണിടിച്ചിലും മൂലം ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ചിക്കമഗലൂരുവില്‍ 2 പേര്‍ മരിച്ചു,ഉത്തര കന്നഡ,ഹാസന്‍,ധാര്‍വാട് ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. തലക്കാവേരിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട 5 പേര്‍ക്കായി ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തി. മൈസുരു,ദക്ഷിണ കന്നഡ,ഹാസന്‍,ചിക്കമഗലൂരു,ജില്ലകളില്‍ കനത്ത കൃഷിനാശം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അടുത്ത 3 ദിവസത്തേക്ക് കൂടി മഴ തുടര്‍ന്നേക്കാം എന്നാണ് പ്രവചനം.ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് 10000 രൂപ വീതം അടിയന്തിര ധനസഹായം മുഖ്യമന്ത്രി…

മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു

ബെംഗളൂരു: മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു. ഇന്നലെ രാവിലെ കുടുങ്ങിയ 57 പേരെ പൊലീസ്, റവന്യു സഹായത്തോടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വാഹനങ്ങൾ കാട്ടിൽ തന്നെ നിർത്തിയിടുകയായിരുന്നു. മുത്തങ്ങയിലെ പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടിയിലെ ചെക് പോസ്റ്റ് വരെ രണ്ടര കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുത്തങ്ങയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇതോടെ ഇതുവഴി വന്ന യാത്രക്കാരെ മറ്റ്…

1 2 3 408