FLASH

ഇ.എസ്‌.ഐ ആശുപത്രിയിലെ ഉയർന്ന കോവിഡ് മരണനിരക്ക് വിശദമായി പഠിക്കാൻ പ്രത്യേക കമ്മിറ്റി.

ബെംഗളൂരു : രാജാജി നഗറിലെ ഇ എസ്‌ ഐ ആശുപത്രിയിൽ ചികിത്സിച്ച  കോവിഡ് 19 രോഗികളുടെ ഉയർന്ന മരണ നിരക്കിന്റെ കാരണങ്ങൾ കണ്ടെത്തുവാനും അവ വിശദമായി പഠിക്കുവാനും സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിക്ക്‌ നിർദ്ദേശം നൽകി.  രാജാജി നഗർ ഇ എസ്‌ ഐ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന 421 കോവിഡ് 19 രോഗികളിൽ 54 പേർ മരണപ്പെട്ടു.  12.8 ശതമാനമാണ് ഇവിടുത്തെ മരണനിരക്ക് എന്നും ഈ മരണങ്ങളുടെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങൾ…

റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ പണം നല്‍കിയില്ല,പിതാവിനെ 10 ലക്ഷത്തിനു ക്വട്ടേഷന്‍ കൊടുത്ത് കൊന്ന് കളഞ്ഞു!

ബെംഗളൂരു: തൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെ തുടർന്ന് പിതാവിനെ ഗുണ്ടാ സംഘത്തെക്കൊണ്ട് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി മകൻ. നഗരത്തിലെ എം.വി.നഗറിൽ താമസിക്കുന്ന പനീർ ശെൽവത്തെ കാണാതായി എന്ന നിലക്കാണ് പോലീസിന് പരാതി ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ  അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാമമൂർത്തി നഗർ സ്വദേശി പന്നീർ സെൽവം (52) ആണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ രാജേഷ് കുമാർ (26), ഇയാളിൽനിന്ന് പണം പറ്റി കൊലപാതകം നടത്തിയ തമിഴ്നാട് വെല്ലൂർ സ്വദേശിയും ബംഗളുരുവിൽ താമസക്കാരനുമായ പാർഥിപൻ (29), ബംഗളുരു…

രാജ്യത്തെ തിരക്കുള്ള വിമാനത്താവളങ്ങളിൽ മുംബൈയെ പിൻതള്ളി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

ബെംഗളൂരു: എയര്‍പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനതാവളം രണ്ടാം സ്ഥാനത്ത്. ഏറെ വർഷങ്ങളായി മുംബൈ ഛത്രപതി ശിവജി മഹാരാജ്‌ വിമാനത്താവളമായിരുന്നു രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്. മുംബൈ വിമാനത്താവളത്തെ പിന്തള്ളിയാണ് ഇപ്പോൾ കെ ഐ എ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്‌.  2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 4,54,704 പേരാണ് കെ ഐ എ യിൽ എത്തിയത്. ഇതിൽ ആഭ്യന്തര യാത്രികരും അന്താരാഷ്ട്ര യാത്രികരും ഉൾപ്പെടുന്നു. ഇതേ…

നെലമംഗലയിൽ കോവിഡ്-19 ബാധിച്ച 24കാരിക്ക് സംഭവിച്ചത്!

ബെംഗളൂരു: നെലമംഗല ബോഗഡി സ്വദേശിനി പത്മാവതി ( 24) കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കനാലിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുമുതൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർക്ക് ഇടപാടുകാരിൽ നിന്നാണ് രോഗം പടർന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)

നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം പകുതിയായി.

ബെംഗളൂരു: ഒരു ആഴ്ചയായി  കോവിഡ് 19 രോഗമുക്തി നിരക്ക് കൂടി വരുന്നത് തലസ്ഥാന നഗരിക്ക് വലിയ തോതിലുള്ള  ആശ്വാസം നൽകുന്നുണ്ട്.  കൂടുതൽ പേർ രോഗമുക്തി നേടിയ സാഹചര്യത്തിൽ നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് വൈറസ് ഹൊട്ട് സ്പോട്ടുകളുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.  ബി ബി എം പി യുടെ കോവിഡ് 19 വാർ റൂം ബുള്ളറ്റിൻ പ്രകാരം 26,998 കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ പകുതിയിൽ ഏറെ  ഇടങ്ങളെയും ഇപ്പോൾ കണ്ടൈൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 13,386 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ്…

വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു

ബെംഗളൂരു: വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കുടകിൽ മഴക്ക് നേരിയ കുറവുണ്ടായെങ്കിലും കാവേരി നദീതട പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാവേരി, കൃഷ്ണ നദീതട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കെ.ആർ.എസ്., അൽമാട്ടി അണക്കെട്ടുകളിൽനിന്ന്‌ വെള്ളം തുറന്നുവിട്ടു. കെ.ആർ. എസ്. അണക്കെട്ടിൽനിന്ന്‌ 30,000 ക്യൂസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് 1.6 ലക്ഷം ക്യൂസെക്സായി ഉയർന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ദുരിതാശ്വാസ സഹായമെത്തിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം…

സൂക്ഷിക്കുക..മഴ കനക്കുന്നു…നഗരത്തില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ള സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം…

ബെംഗളൂരു : കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു,ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത‍ ഇന്നലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 28 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം നേരത്തെ മനസ്സിലാക്കാന്‍ ഉള്ള സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിലെ ചില സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിനു സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ജാഗ്രത പാലിക്കുക. ബൊമ്മനഹള്ളി ഇ.ജി.പുര ബി.ടി.എം.ലെ ഔട്ട്‌ മടിവാള കോറമംഗല ഹൂഡി വരത്തുര്‍ പാണത്തൂര്‍ സര്‍ജപുര റോഡ്‌ ഹോസുര്‍ റോഡ്‌ നായന്തനഹള്ളി കെമ്പപുര അഗ്രഹാര കെ.പി അഗ്രഹാര രാജാജി നഗര്‍ ബ്രോഡ് വേ ജങ്ഷന്‍ വീരണ്ണപ്പാളയ എച് ബി ആര്‍…

കോവിഡ് ബാധിച്ച് ഒരു ബി.എം.ടി.സി.ജീവനക്കാരന്‍ കൂടി മരിച്ചു.

ബെംഗളൂരു : ബാധിച്ച് ഒരു ബി.എം.ടി.സി ജീവനക്കാരന്‍ കൂടി മരിച്ചു.പീനിയ ഡിപ്പോയിലെ 42 വയസ്സുകാരനായ കണ്ടക്ടര്‍ ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുറെ ദിവസങ്ങളായി ഇദ്ധേഹം വീട്ടില്‍ സമ്പര്‍ക്ക രഹിത നിരീക്ഷണത്തില്‍ ആയിരുന്നു. ഇതുവരെ 293 ബി.എം.ടി.സി ജീവനക്കാര്‍ ആണ് കോവിഡ് പോസിറ്റീവ് ആയത് ഇതില്‍ 216 പേര്‍ രോഗമുക്തരായി. ഇതുവരെ 5 ജീവനക്കാര്‍ കോവിഡ്ബാധിച്ച് മരിച്ചു എന്നാണ് കണക്ക്.  

വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി.

ബെംഗളൂരു: ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലുമായി വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇപ്പോള്‍ നിലവില്‍ ഉള്ള ക്വരന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന് എത്തുന്നവര്‍ 7 ദിവസം പൊതു ക്വരന്റീനില്‍ പോകണം എന്നാ വ്യവസ്ഥക്ക് മാറ്റം വരുത്തി ഇനി 14 ഹോം ക്വരന്റീനികഴിഞ്ഞാല്‍ മതി. വരുമ്പോള്‍ ലക്ഷണം ഉള്ളവരെ പരിശോധനക്കായി കോവിദ് കേന്ദ്രങ്ങളിലേക്ക് അയക്കും. ഇവരെ പെട്ടെന്ന് പരിശോധന ഫലം ലഭിക്കുന്ന റാപ്പിഡ് അന്റിജെന്‍ പരിശോധനക്കും 3 ദിവസത്തില്‍ ഫലം ലഭിക്കുന്ന ശ്രവ പരിശോധനക്കും വിധേയമാക്കും. ഇവയില്‍ നെഗറ്റീവ്…

ഇന്ന് 93 മരണം;ആകെ കോവിഡ് മരണം 3000 കടന്നു;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 7000ന് മുകളില്‍;5000 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7178 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93 ആകെ കോവിഡ് മരണം : 3091 ഇന്നത്തെ കേസുകള്‍ : 7178 ആകെ പോസിറ്റീവ് കേസുകള്‍ : 172102 ആകെ ആക്റ്റീവ് കേസുകള്‍ : 79765 ഇന്ന് ഡിസ്ചാര്‍ജ് : 5006 ആകെ ഡിസ്ചാര്‍ജ് : 89238 തീവ്ര…

1 2 3 304